കഥ; പെയ്തൊഴിഞ്ഞ നീല വാനം
•••••••••••••••°°°°°°•••••••••••••••••••••
•••••••••••••••°°°°°°•••••••••••••••••••••
***JINS VM***
അവൻ അങ്കമാലി ksrtc ബസ്സ്റ്റാന്റിൽ വന്നിട്ട് നേരം കുറച്ചായി. നിന്ന് നിന്ന് കുഴഞ്ഞു. ആണുങ്ങൾക്ക് സംവരണം ചെയ്തിട്ട മുറിയുടെ പുറകിലെ കസാരയിലവൻ ഏകാകിയായി ഇരിക്കുകയാണ്. മുന്നിലേയും പുറകിലേയും സീറ്റുകളിൽ രണ്ട് മൂന്ന് പേരുണ്ട്. ഒരാളുടെ ചെവിയിൽ വെച്ച ഫോണിലേക്ക് ആരൊ എന്തൊക്കയൊ പറഞ്ഞ് കൊടുക്കുന്നുണ്ട്. കാമുകിയാവാം.
പിന്നേയും അവന്റെ മുന്നിൽ കൂടി ഒരുപാട് മുഖങ്ങൾ കടന്ന് പോയി. ജീവിതത്തിന്റെ പലപല മേഖലകളിൽപെട്ടവർ എല്ലാവരും തിരക്കിലാണ്. അവന്റെ മനസ്സിലും ചിന്തകൾ തിരക്കി കയറുകയാണ്.
പിന്നേയും അവന്റെ മുന്നിൽ കൂടി ഒരുപാട് മുഖങ്ങൾ കടന്ന് പോയി. ജീവിതത്തിന്റെ പലപല മേഖലകളിൽപെട്ടവർ എല്ലാവരും തിരക്കിലാണ്. അവന്റെ മനസ്സിലും ചിന്തകൾ തിരക്കി കയറുകയാണ്.
അടുത്ത മാസമാണ് അവളുടെ കല്യാണം. അതോടെ അവരുടെ പ്രണയം ജീവിതം എല്ലാം നഷ്ട്ടമാവും.വിവാഹം നിശ്ചയിക്കുന്ന വരെ അവന് പ്രതീക്ഷ ഉണ്ടായിരുന്നു. മരിക്കുവോളം തന്റെ തണലായി അവൾ കൂടെ കാണുമെന്ന്. അവളുടെ അച്ചാച്ചൻ ഈ ബന്ധത്തിന് സമ്മതിക്കുമെന്ന്. എല്ലാം പ്രതീക്ഷകൾ മാത്രമായിരുന്നു. തണുത്തുറഞ്ഞ പ്രതീക്ഷകൾ.
അവന്റെ ചിന്തകൾ പുകഞ്ഞു തുടങ്ങിയപ്പോൾ കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് അവൾ ബസിറങ്ങി അവന്റെ അരികിലേക്ക് വന്നു.
അവളുടെ മുഖത്ത് മന്ദഹാസമില്ല. ഒരിക്കലും മാഞ്ഞിട്ടില്ലാത്ത മന്ദഹാസം മാഞ്ഞ് പോയി, അവളുടെ മുഖം വിഷാദത്തിൽ ആണ്ടിരിക്കുന്നു.
അവൾ ചിരിക്കാൻ ഒരു ശ്രമം നടത്തി, കഷ്ട്ടപ്പെട്ട് പല്ലുകൾ വെളിയിൽ കാട്ടി.
അവളുടെ മുഖത്ത് മന്ദഹാസമില്ല. ഒരിക്കലും മാഞ്ഞിട്ടില്ലാത്ത മന്ദഹാസം മാഞ്ഞ് പോയി, അവളുടെ മുഖം വിഷാദത്തിൽ ആണ്ടിരിക്കുന്നു.
അവൾ ചിരിക്കാൻ ഒരു ശ്രമം നടത്തി, കഷ്ട്ടപ്പെട്ട് പല്ലുകൾ വെളിയിൽ കാട്ടി.
എന്തൊരു ബോറൻ ചിരി. സന്തോഷത്താൽ വിരിയുന്ന ചിരികൾക്കെ ഒരു പൂവിന്റെ ശോഭ കാണൂ. അവനെ വല്ലപ്പോഴും നേരിൽ കാണുമ്പോൾ അവളുടെ സുന്ദരമായ മുഖത്ത് വെളുത്ത ചിരി തളം കെട്ടി കിടക്കുമായിരുന്നു.
പ്രണയത്തിനും ജീവിതത്തിനും ഇടക്കുള്ള നൂല്‍പ്പാലത്തിൽ വിധി കേറി വിളയാടിയപ്പോൾ ആ മുഖം കണ്ണീർ പാടമായി. ആ മുഖത്ത് വിരിയുന്ന ചിരികൾക്ക് കണ്ണീരിന്റെ കൈപ്പ്നനവ് ഉണ്‍ടായിരുന്നു.
വാ.. നമുക്ക് ഏതെങ്കിലും കൂൾബാറിൽ പോയിരിക്കാം... അല്‍പ്പം സ്വസ്തമായി സംസാരിക്കാം. ബസ്സ്റ്റാന്റിലെ തിരക്കിൽ നിന്നു മാറി അവൻ നടന്ന് തുടങ്ങി.
അവൾ അവന്റെ പിന്നാലെ നടന്നു ..
അവരുടെ കൈവിരലുൾ തമ്മിൽ കോർത്തിണക്കി അങ്കമാലി നഗരത്തിൽ കൂടി നടക്കുമ്പോൾ അവന്റെ മനസ്സ് നിറയെ നിറമുള്ള സ്വപ്നങ്ങളായിരുന്നു. നാളയുടെ പ്രതീക്ഷയായിരുന്നു..
ഇതവരുടെ അവസാന യാത്രയാണ്. കൈവിരലുകള്‍ക്ക് യാതൊരു ബന്ധനവുമില്ല. അവ രണ്ടും സ്വതന്ത്രമായി തന്നെ വായുവിൽ കൂടി വീശി നടന്ന് കൂൾബാറിലേക്ക് കയറി.
എന്താ നിനക്ക് വേണ്ടത്??
അവൾ ഒന്നും മിണ്ടിയില്ല
അവൻ സപ്ലയറോട് വിളിച്ച് പറഞ്ഞു , രണ്ട് ഐസ്ക്രീം..
അവൾക്ക് ഐസ്ക്രീമാണിഷ്ട്ടം. അവളുടെ ഇഷ്ട്ടങ്ങൾ മറ്റാരേക്കാളും അവനറിയാം. എന്ന് തൊട്ട് കാണാൻ തുടങ്ങിയോ, അന്നെല്ലാം അവനോട് ഒന്നേ ആവിശ്യപ്പെട്ടിട്ടൊള്ളു. ഐസ്ക്രീം..
ഐസ്ക്രീമിന്റെ മധുരം നുണയുന്നതിനിടെ കത്തുന്ന ചങ്കിലെ കരച്ചിലെല്ലാം ഒരു ചിരിയിൽ ഒളിപ്പിച്ച് വച്ച് അവൻ ചോദിച്ചു, പോരുന്നോ എന്റെ കൂടെ ഇപ്പോ, ഈ നിമിഷം??
അവൾ ഒരു ഞെട്ടലോടെ മുഖമുയർത്തി അവനെ നോക്കി ഒന്നും മിണ്ടാതെ നിന്നു..
എന്താ നീ ഒന്നും മിണ്ടാത്തെ. അവന്റെ മുഖത്തെ ചിരി മാഞ്ഞു.
അച്ചാച്ചൻ. അച്ചാച്ചൻ... അവളുടെ ചുണ്ടുകള്‍ മന്ത്രച്ചു.
അവളുടെ മനസ്സില്‍ ഭൂതകാലത്തിന്റെ ഏടുകളുടെ ചുരുളഴിയാൻ തുടങ്ങി.
ചെറുപ്പത്തിലേ അമ്മ മരിച്ചു. ലോകത്തെ അറിയാൻ തുടങ്ങിയപ്പോഴേക്ക് അച്ഛനും പോയി. പിന്നീടുള്ള തന്റെ വളർച്ച ആ വൃദ്ധന്റെ തഴമ്പു പിടിച്ച കൈകളിലൂടെ ആയിരുന്നു.
തന്നെ നോക്കി, വളർത്തി, പഠിപ്പിച്ച് വലുതാക്കി അച്ചാച്ചന്റെ മാംസേശികളെല്ലാം എല്ലിനോട് ചേർന്ന് തൂങ്ങിയാടാൻ തുടങ്ങി. തന്നെ പഠിപ്പിക്കാൻ വേണ്ടി പണിയെടുത്ത് പണിയെടുത്ത് ചില്ലറ അസുഖങ്ങൾ കൂടി സമ്പാദിച്ചിട്ടൊണ്ട്. മരുന്നും ഗുളികയും സന്തത സഹചാരിയായി കുടെയുണ്ട്.
തന്നെ നോക്കി, വളർത്തി, പഠിപ്പിച്ച് വലുതാക്കി അച്ചാച്ചന്റെ മാംസേശികളെല്ലാം എല്ലിനോട് ചേർന്ന് തൂങ്ങിയാടാൻ തുടങ്ങി. തന്നെ പഠിപ്പിക്കാൻ വേണ്ടി പണിയെടുത്ത് പണിയെടുത്ത് ചില്ലറ അസുഖങ്ങൾ കൂടി സമ്പാദിച്ചിട്ടൊണ്ട്. മരുന്നും ഗുളികയും സന്തത സഹചാരിയായി കുടെയുണ്ട്.
എനിക്ക് വേണ്ടിയായിരുന്നു.. എല്ലാം എനിക്ക് വേണ്ടിയായിരുന്നു. എന്നെ പഠിപ്പിക്കുക, വലിയ ജോലിക്കാരിയാക്കുക. അതായിരുന്നു അച്ചാച്ചന്റെ സ്വപ്നം. അതിന് വേണ്‍ടിയായിരുന്നു ആ വൃദ്ധന്റെ ജന്‍മം മാറ്റി വെച്ചത്.
ഞാൻ അച്ചാച്ചനെ ഉപേക്ഷിച്ച് അവന്റെ കൂടെ ഇറങ്ങി പോയാൽ അച്ചാച്ചന്റെ ജീവിതം അനാഥമാവില്ലേ. ഇത്രയും കാലം അച്ചാച്ചന് ഞാൻ മാത്രമെ ഉണ്‍ടായിരുന്നൊള്ളൂ. ഞാൻ കൂടി ഇറങ്ങി പോയാൽ..?
ഇല്ല.. ഇല്ല...
അനാഥത്വത്തിന്റെ വേദന ശരിക്കും അനുഭവിച്ചവൾ ആണ് ഞാൻ എന്റെ കാരണത്താൽ അച്ചാച്ചൻ അനാഥൻ ആയിക്കൂടാ. അച്ചാച്ചന് ഇഷ്ടമല്ലാത്ത വിവാഹത്തിന് ഞാൻ സമ്മതിക്കില്ല..
കത്തുന്ന വേദനകളടങ്ങിയ ഭൂതകാലത്തിന്റെ ചുരുൾ വീണ്ടും മറിഞ്ഞുകൊണ്ടിരുന്നു.
അവൾ രണ്ട് പേർക്കിടയിൽ നിന്ന് ശ്വാസം മുട്ടുകയാണ്.
രണ്ട് സ്നേഹങ്ങൾക്കിടയിൽപെട്ട് വെന്തു നീറുകയാണ്.
രണ്ട് നന്മകൾക്കിടയിൽ പെട്ട് വരിഞ്ഞ് മുറുകുകയാണ്.
ആരെ ത്യജിക്കണം..
അവളുടെ സങ്കടങ്ങൾ കണ്ണിൽ നിന്നു പൊട്ടി ഒഴുകാന്‍ തുടങ്ങി..
ഇല്ല... ഞാൻ വരില്ല.. മറക്കണം
എന്നെ മറക്കണം... എല്ലാം മറക്കണം... നാലഞ്ച് വാക്ക് മാത്രം. ഇത്രയും കാലം അവന്റെ മുന്നിൽ കെട്ടിയ വേഷങ്ങളെല്ലാം ആ കാൽകീഴിൽ അഴിച്ച് വെച്ചു.
ത്യാഗത്തിന്റെ പാദങ്ങളിൽ അവൾ കണ്ണുനീർ കൊണ്ട് അർച്ചന നടത്തി..
അവളുടെ തീ തുപ്പിയ വാക്കുകൾ അസ്ത്രങ്ങളായി ചെന്ന് അവന്റെ ഹൃദയത്തിൽ തറച്ചു നിന്നു.
ഒരു ഹസ്തദാനത്തിന് ശേഷം അവൾ അവനിൽ നിന്ന് നടന്ന് നീങ്ങി. എതിരെ വന്ന ബസില്‍ കയറിയിരുന്നു. ബസ് വളവ് തിരിഞ്ഞ് അപ്രത്യക്ഷമായി.
നിരവധി പ്രതീക്ഷകളും സ്വപ്നങ്ങളും കെട്ടഴിഞ്ഞ പുസ്തകത്താളു പോലെ അതാ അവിടെ ചിതറി വീണ് കിടക്കുന്നു.
നാളയുടെ പുതുവസന്തത്തിലെ പൂന്തേൻ നുകരുവാൻ വെമ്പൽ കൊണ്ട അവന്റെ ആശകളും ആഗ്രഹങ്ങളും അതാ അവിടെ തകർന്നു വീണ് കിടക്കുന്നു..
നാളയുടെ പുതുവസന്തത്തിലെ പൂന്തേൻ നുകരുവാൻ വെമ്പൽ കൊണ്ട അവന്റെ ആശകളും ആഗ്രഹങ്ങളും അതാ അവിടെ തകർന്നു വീണ് കിടക്കുന്നു..
അവന്റെ ജീവിതത്തിൽ ഇനി നാളെ എന്ന മന്ത്രണം ഉണ്ടാവില്ല.
അവൻ ചിന്താധീനനായി നിന്നു പകൽ രാവിന്റെ മാറിലേക്ക് കയറും വരെ!!!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക