Slider

രണ്ടുമിനിക്കഥകൾ

0

രണ്ടുമിനികഥകൾ
------------==--=======
1.യക്ഷിയും ബംഗാളിയും
=================
പാതിരാത്രിയിൽ വളരെയേറ വിഷമിച്ചു ആ വീട്ടിൽ നിന്നും ഇറങ്ങി വരുന്ന യക്ഷിയേയും കാത്തു കൂട്ടുകാരിയായ മറ്റൊരു യക്ഷി പുറത്തു നില്കുന്നുണ്ടാരുന്നു.തിരിച്ചു രണ്ടുപേരും പാലമരാച്ചുവട്ടിലേക് പോകുകയാണ് .അവരുടെ വിരഹിക്കുവാനുള്ള സമയം കഴിയാറായിരുന്നു .പോകുന്ന വഴിയിലൊന്നും ആ വീട്ടിൽ നിന്നും ഇറങ്ങി വന്ന യക്ഷി കൂട്ടുകാരിയോട് ഒന്നും സംസാരിച്ചില്ല .കൂട്ടുകാരിയാകട്ടെ കുടിച്ച രക്തത്തിന്റെ രുചിയെ പറ്റി വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു .അവസാനം കൂട്ടുകാരി യക്ഷി ചോദിച്ചു എന്താ നിനക്കൊരു വിഷമം .മറ്റവൾ പറഞ്ഞു ..എന്തു പറയാനാ ഞാൻ ഇന്നു പട്ടിണിയാടി...ഒരു തുള്ളി രക്തംപോലും കിട്ടിയില്ല......എന്തെ നീ പോയ വീട്ടിൽ ആള്ഒന്നും ഇല്ലാരുന്നോ ....... ആള് ഒക്കെ ഉണ്ടാരുന്നു ...എന്തുപറയാനാ അവിടെ മുഴുവൻ ബംഗാളികളാരുന്നു ...എനിക്കു അറിയില്ലല്ലോ ബംഗാളികളായ പണിക്കാരുടെ രക്തവും വിയർപ്പും ഊറ്റിയെടുത്താണ് മലയാളികളായ കോൺട്രാക്ടർ മാർ ഇവിടെ പണിയെടുപ്പിക്കണെന്നു. എന്റെ പൊന്നു യക്ഷിയമ്മേ നാളെയെകിലും പണിയെടുക്കാതെ ഒരുമലയാളിയെ കിട്ടണേ........ഉടനെ മറ്റവൾ പറഞ്ഞു എടി ഗൾഫിൽ പോകാത്ത മലയാളിയെ നോക്കി പിടിക്കണേ...ഗൾഫിൽ ജോലിചെയ്ത മലയാളിയും ഇവിടെയുള്ള ബംഗാളികളും ഒരുപോലയാ.........
2.വൃദ്ധസദനം
==========
അയാൾ പുതിയ കഥയുടെ പണിപ്പുരയിലാണ് .വിശപ്പും ദാഹവും മറന്നു അയാൾ എഴുതുകയാണ് .പലപല അവാർഡുകൾ അയാളെ തേടിവന്നിട്ടുണ്ടെകിലും ഇപ്പൊ എഴുതി പൂർത്തിയാകാറായി കൊണ്ടിരിക്കുന്ന വൃദ്ധസദനം എന്ന കഥയ്ക്ക് വലിയൊരു അവാർഡ് പ്രാര്ധിക്ഷിക്കുനുണ്ട് .പണവും പ്രതാപവും പുതിയഒരുജീവിതവും കൈവരുമ്പോൾ ആ നിലയിലേക്ക് തങ്ങളെ എത്തിച്ച വയസ്സായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കുന്ന മക്കളെ കുറിച്ചായിരുന്നു കഥയിൽ പ്രതിപാദിക്കുന്നത്
പ്രതീക്ഷിച്ചപോലെ ആ വർഷം അവാർഡ് അയാളെ തേടിവന്നു .വൃദ്ധസദനത്തെ കുറിച്ചും പിന്നെ ഗമയോടെ ജീവിക്കുന്ന മക്കളെ കുറിച്ചും എഴുതിയ അയാൾക്കു വിവിധ ഭാഗങ്ങളിൽ നിന്നും ആശംസയുടെ പൂച്ചെണ്ടുകൾ വന്നുകൊണ്ടിരുന്നു .ഇന്നാണ് അയാൾ പ്രമുഖരെല്ലാം പങ്കെടുത്ത ആ വേദിയിൽ മിന്നുന്ന ക്യാമെറകളുടെയും വിഡിയോയുടെയും പതിനായിരങ്ങളുടെ കൈയടികൾക്കിടയിലൂടെയും അവാർഡ് ഏറ്റു വാങ്ങിയത് .പിന്നീട് മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളെ കുറിച്ച് ഒരു പ്രസംഗവും നടത്തി .തിരികെ വീട്ടിലേക്കു പോകുന്ന വഴിയിൽ ഉള്ള വൃദ്ധസദനത്തിൽ അയാൾ ഉപേക്ഷിച്ച സ്വന്തം മാതാപിതാക്കളെ ഒന്ന് കയറി കാണുവാൻ അയാൾ മറന്നുപോയി ........

By
Dinu Raj Vamanapuram
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo