തിരിച്ചു പോക്ക് കവിത
ഈ ദുനിയാവ് മോഹങ്ങളുടെ തടവറയാണ്. മോഹങ്ങളുടെ തടവറയിൽ നിന്ന് രക്ഷപ്പെടാനാകുമോ എനിക്ക്..
.,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
.,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പോവുകയാണ് ഞാൻ
എൻമോഹലോകമെ
ആറടി മണ്ണിലെന്റെ
കിടപ്പറ പുൽകുവാൻ
എൻമോഹലോകമെ
ആറടി മണ്ണിലെന്റെ
കിടപ്പറ പുൽകുവാൻ
യാത്ര നൽകീടുമോ
എൻമോഹലോകമെ
നിറങ്ങൾ ചാലിച്ച
ജീവിതയാത്രയിൽ
എൻമോഹലോകമെ
നിറങ്ങൾ ചാലിച്ച
ജീവിതയാത്രയിൽ
ജീവിതമൊരു നവ
പുലരിയെ തീർക്കുമ്പോൾ
കാണാമറയത്തെന്നെ
മാടി വിളിച്ചീടല്ലെ.
പുലരിയെ തീർക്കുമ്പോൾ
കാണാമറയത്തെന്നെ
മാടി വിളിച്ചീടല്ലെ.
പുഞ്ചിരി തൂകിടുന്ന
മൊഞ്ചത്തിയായി നീ
മൈലാഞ്ചിക്കൈകളാൽ
മാടി വിളിച്ചിടല്ലെ.
മൊഞ്ചത്തിയായി നീ
മൈലാഞ്ചിക്കൈകളാൽ
മാടി വിളിച്ചിടല്ലെ.
എൻ മോഹലോകമേ
യാത്രയാക്കീടു നീ
നശ്വരമാം നിന്റെ
സങ്കൽപ ഭൂവിയിൽ
യാത്രയാക്കീടു നീ
നശ്വരമാം നിന്റെ
സങ്കൽപ ഭൂവിയിൽ
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക