നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കരിനാക്ക് (നർമ്മകഥ)


കരിനാക്ക് (നർമ്മകഥ)
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഉച്ചഭക്ഷണം കഴിഞ്ഞപ്പൊ വെറുതെ ഒന്ന് കിടന്നതാ. ഉറങ്ങിപ്പോയി. അസർ ബാങ്ക് കൊടുക്കുന്നത് കേട്ടാണ് ഉണർന്നത്.
വേഗം പോയി പല്ല് തേച്ച് കുളിച്ച് നമസ്കരിച്ച് കോലായിലെ കസേരയിൽ വന്ന് ഉപവിഷ്ഠനായി. ചുടു കാലമാണെങ്കിലും നല്ല പടിഞ്ഞാറൻ കാറ്റ് കിട്ടുന്നതിനാൽ എത്ര നേരം വേണമെങ്കിലും ഇരുന്ന് പോകും.
മൊബൈലെടുത്ത് തോണ്ടിക്കളി തുടങ്ങിയതും ഭാര്യ ചായയും അരിപ്പൊടി വറുത്ത് ഉണ്ടാക്കിയ ഒരു സാധനവുമായി വന്നു അടുത്ത് തന്നെ ഇരുന്നു.
അപ്പോഴാണ് ഇൻബോക്സിലെ തള്ളിക്കയറ്റം ശ്രദ്ധയിൽ പെട്ടത്. നോക്കിയപ്പോൾ സ്ഥിരം കുറ്റികൾക്ക് പുറമെ പുതിയൊരു അവതാരം'. വേറെ ആരുമല്ല നമ്മുടെ ഒരു ലൈക്കർ തന്നെ.
പുള്ളിക്കാരൻ നർമ്മകഥ കാണാഞ്ഞിട്ട് വന്ന് എത്തിപ്പാളി നോക്കിയതാ.. വേഗം ചായയും കടിയും ഫോട്ടോ എടുത്ത് വിട്ട് കൊടുത്തു.
കുറെ ടൈപ് ചെയുന്നതിനേക്കാൾ ഒരു ഫോട്ടോ പറഞ്ഞോളും എല്ലാം എന്ന് ഞാനും മനസ്സിലാക്കി.
അപ്പോൾ തുടങ്ങി ലൈക്കറുടെ ചിരിക്കുന്ന സ്റ്റിക്കർ. നമ്മുടെ തീറ്റ, കഥയിൽ മാത്രമല്ല ശരിക്കും ഉള്ളതു തന്നെയാണെന്ന തിരിച്ചറിവാണ് ലൈക്കറുടെ ചിരിയുടെ ഗുട്ടൻസ് എന്ന് ഞാനും മനസ്സിലാക്കി.
അപ്പോഴുണ്ട് അയൽവാസി സാബിറ ആടിപ്പാടി നടന്നു വരുന്നു. അവളെ കണ്ടപ്പോൾ എന്റെ ഭാര്യ മുറ്റത്തേക്കിറങ്ങി.കൂടെ ഒരു താക്കീതും.
"മൊബൈലില് തോണ്ടിയിരുന്നാ ചായയും കടിയും കുട്ടികള് കണ്ടാ പിന്നെ ബാക്കി കിട്ടൂല ട്ടോ.. ഇനി വേറെയില്ല. എനിക്ക് ഇനി ഉണ്ടാക്കാനും വയ്യ".
ശരിയാണ്.. ഭാര്യ പറഞ്ഞതിലും കാര്യമുണ്ട്. എന്റേതല്ലെ മക്കൾ. വിത്ത് ഗുണം പത്ത് ഗുണം എന്നാണല്ലൊ.
ഞാൻ മൊബൈൽ താഴെ വച്ച് ചായ കയ്യിലെടുത്തു.ഭാര്യയെ ഒന്നു കൂടി നോക്കി. ആ സമയം സാബിറ ഊഞ്ഞാലിൽ കയറി ഇരുന്നു കഴിഞ്ഞിരുന്നു.
സമപ്രായക്കാരുടെ ഭാര്യമാരുടെ പരദൂഷണ സഭയ്ക്ക് തുടക്കം കുറിക്കാൻ പോവുകയാണ്. സാബിറ ഊഞ്ഞാലിൽ ആടിത്തുടങ്ങി.
സാബിറാന്റെ ആട്ടം കണ്ടപ്പോൾ മനസ്സിൽ ചിരി പൊട്ടി.എപ്പഴാ ഊഞ്ഞാല് പൊട്ടിവീഴുക എന്നറിയില്ല. കുട്ടികൾക്ക് ആടാൻ വേണ്ടി കെട്ടിയതാ.. കൊച്ചു കുട്ടിയാണെന്നാ അവളുടെ വിചാരം.
എന്നൊക്കെ വിചാരിച്ചു മനസിൽ ഒന്ന് ഊറിച്ചിരിച്ച് കൊണ്ടിരുന്നപ്പഴാ ഊഞ്ഞാലിന്റെ ബലത്തെ പറ്റി ഒരു സൂചന കൊടുത്തത്. പക്ഷെ അത് ഒരു പഴം ചൊല്ലായിപ്പോയി..
!കാക്ക കണ്ടറിയും. കൊക്ക് കൊണ്ടറിയും.!
! കൊക്ക്....... കൊണ്ടേ അറിയൂ!.
ഏതായാലും ഞാൻ അരിപ്പൊടി വറുത്തത് വായിലേക്കിട്ടു. അൽപം ചായയും. ആ സമയം തന്നെയാ ഊഞ്ഞാല് പൊട്ടി സാബിറ താഴെ വീണത്.
വീണ സാബിറാനെ കണ്ട് എനിക്ക് ചിരി പൊട്ടി. വായിൽ നിറയെ അരിപ്പൊടി വറുത്തത്. ചിരിയാണെങ്കിലോ അടക്കി നിർത്താനും കഴിയുന്നില്ല. ചിരി നിയന്ത്രിക്കാൻ കഴിയാതെ അണപൊട്ടിയൊഴുകി.
പക്ഷെ.... അരിപ്പൊടി തിങ്ങി നിൽക്കുന്നതിനാൽ ചിരി വായിൽ നിന്നും പുറത്തേക്ക് വന്നില്ല. അവസാനം ചിരിക്ക് പകരം അരിപ്പൊടിക്കടി ഒന്നാകെ പുറത്തേക്ക് തെറിച്ചു.
തരിപ്പി പോയി എന്നർത്ഥം. പുറത്തേക്ക് തെറിച്ച പൊടി മുന്നിലിരിക്കുന്ന ചായയിലും കടിയിലും പതിച്ചു.ഒരു ചിരി വരുത്തിയ വിനേ... അയൽവാസിക്ക് വീഴാൻ കണ്ട ഒരു നേരം.. ഒരു നേരത്തെ ചായയും കടിയും പോകുവാന്ന് വച്ചാൽ...?
താഴെ വീണ സാബിറ കൊട്ടിപ്പിടഞ്ഞെണീറ്റു. എന്നെ തുറിച്ചു നോക്കി. ഞാനതൊന്നും ശ്രദ്ധിക്കാതെ ചായയും കടിയും നഷ്ടപ്പെട്ട ദു:ഖത്തിൽ മെല്ലെ എഴുന്നേറ്റു.
ഇനി അടുത്ത ലക്ഷ്യം അങ്ങാടിയാണ്. വല്ലതും തടയണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ വീട്ടിൽ നിന്നിറങ്ങി
എന്റെ എഴുത്തിന് മാത്രമല്ല നാക്കിനും ഭയങ്കര ശക്തിയാണെന്ന് എനിക്കപ്പോഴാണ് മനസ്സിലായത്. അങ്ങാടിയിലെ ജംഗ്ഷനിൽ ഏഴ് മിനിറ്റ് കൊണ്ട് എത്താം..ഓടുകയാണെങ്കിൽ മൂന്ന് മിനിറ്റ്...
ജംഗ്ഷനിൽ പടിഞ്ഞാറ് ഭാഗത്തെ രണ്ട് മൂലകളിലും ബേക്കറി ആൻഡ് കൂൾബാറാണ് ' രണ്ട് കടയിലും ഷവർമ്മയുടെ മൽസര കച്ചവടമാണ്.
ആദ്യത്തെ കടയുടെ ഷവർമ്മയുടെ അടുത്ത് ആ മണം ആസ്വദിച്ച് ഞാൻ നിൽക്കും. ആ നിർത്തത്തിന് വേറൊരു കാരണം കൂടിയുണ്ട്.
എന്റെ തടി കണ്ടിട്ട് ഞാൻ നല്ലൊരു തീറ്റക്കാരനാണെന്ന് ഷവർമ്മ ക്കാരന് മനസ്സിലായിട്ടുണ്ട്. അത് കൊണ്ട് എനിക്ക് ഇടയ്ക്കിടയ്ക്ക് സാമ്പിൾ തന്ന് എന്നെ സന്തോഷിപ്പിക്കാറുണ്ട്.
ഇനി കൊതി ഉണ്ടാവാതിരിക്കാനാണാവോ?. അതോ എന്റെ കരിനാക്ക് തട്ടാതിരിക്കാനാണാവോ?.
ഏതായാലും വേണ്ടില്ല കിട്ടുന്നതും തിന്ന് ചിരിയും തുടച്ച് മറ്റു ഇരകളെ തേടി ഞാൻ നടക്കും.
എന്നാൽ അപ്പുറത്തുള്ള ഷവർമ്മക്കാരനെ എനിക്ക് തീരെ ഇഷ്ടമല്ല. കാരണം ഒന്നാമത് അവൻ സാമ്പിൾ തരില്ല എന്നതു തന്നെ..
അവനിട്ടൊന്നു കൊടുക്കാൻ അവസരം നോക്കി നടക്കുകയാണ് ഞാൻ. എന്താ അവന്റെയൊരു ജാഡ.. അവന്റെ മുടിയും താടിയും കണ്ടാൽ തന്നെ പട്ടി കഞ്ഞി കുടിക്കത്തില്ല,
ഫ്രീക്കനാണത്രെ ഫ്രീക്കൻ. ഇംഗ്ലീഷ് സിനിമയിലെ ആദിവാസികളെ പോലെ അലക്കുകയുമില്ല കുളിക്കുകയുമില്ലാത്ത ഒരു വർഗം.പലപ്പോഴും ഒരു തീപ്പെട്ടിയെടുത്ത് കൈയിൽ കരുതണമെന്ന് വിചാരിക്കാറുണ്ട്.
ഇവറ്റകളെ കാണുമ്പോൾ തീ കൊടുക്കാലോ. വനനശീകരണത്തിന് കേസെടുത്താലോ എന്ന് ഭയന്ന് ആ പരിപാടി വേണ്ടാന്നു വച്ചു.
പതിവുപോലെയായിരുന്നില്ല ഇന്ന്. ആദ്യത്തെ കടയിലെ ഷവർമ്മക്കാരൻ ഇന്ന് ലീവായിരുന്നു' ഇന്ന് നഷ്ടങ്ങളുടെ ദിവസമാണെന്ന് വിനീതനായ ഈ ഞാൻ മനസ്സിലാക്കി.
കടുത്ത നഷ്ടബോധത്താൽ ഷവർമ്മ സ്റ്റാന്റിന് മുന്നിൽ നിന്ന് ഞാൻ തിരിഞ്ഞു. പക്ഷെ പുതിയ ഷവർമ്മക്കാരൻ കണ്ട ഭാവം നടിക്കുന്നില്ല.. നിരാശയായിരുന്നു ഫലം സൂർത്തുക്കളെ നിരാശയായിരുന്നു.
നിരാശയോട് കൂടി ഞാൻ അങ്ങാടിയിലൂടെ നടന്നു.വയറിൽ നിന്ന് പ്രതിഷേധത്തിന്റെ കനലെരിയുന്നു.
വിശപ്പിനു മുന്നിൽ ഞാൻ നിസ്സഹായനാണ് സുഹൃത്തുക്കളെ നിസ്സഹായനാണ്.
അടിവയറിൽ നിന്നുള്ള പ്രതിഷേധത്തിന്റെ തീജ്വാലകൾ സിരകളെ ഗ്രസിക്കാൻ തുടങ്ങിയിരിക്കുന്നു.
! പെട്ടെന്ന് ഒരു ശബ്ദം! ഞാൻ ഞെട്ടിത്തരിച്ചുനിന്നു.
ഫ്രീക്കൻ ആളുകൾ ശ്രദ്ധിക്കാൻ വേണ്ടി ചട്ടുകം കൊണ്ട് ഷവർമ്മപ്പാത്രത്തിന് ആഞ്ഞടിക്കുകയാണ്..
പോരാത്തതിന് അന്റെ ഒരു ചോദ്യവും.
" കാക്ക ഒരു പ്ളെയിറ്റ് ഇട്ക്കല്ലെ?..''
മോങ്ങാനിരുന്ന കുറുക്കന്റെ മേലെ ചക്ക വീണു എന്ന് പറഞ്ഞത് പോലെ ഇരിക്കുന്ന എനിക്ക് അതു കേട്ടപ്പോ കലി ഒന്നുകൂടി പെരുത്തു കയറി.
പിന്നെ എന്തൊക്കെ ഞാൻ പറഞ്ഞു എന്നത് എനിക്ക് തന്നെ ശരിക്ക് ഓർമ്മയില്ല.
"തിരൂമ്പൂല്ല, കുളിക്കുല്ല, എന്ന കോലത്തില് നടക്കുന്ന നിന്റെ അടുത്തൂ ന്നാ ണടാ ഞാൻ തിന്നിണത്"
എന്ന് തുടങ്ങി എന്റെ നിഘണ്ടുവിൽ ഇല്ലാത്ത മനോഹരമായ പദപ്രയോഗങ്ങൾ കൊണ്ടലംകൃതമായ ഒരു വാചകമേള തന്നെ അവിടെ നടന്നു എന്ന് അനുവാചകർ വിലയിരുത്തുന്നു.
ഏതായാലും രണ്ട് ദിവസം കഴിഞ്ഞ് അങ്ങാടിയിലിറങ്ങിയ ഞാൻ കണ്ടത് ഷവർമ്മ ബോക്സിന്റെ സ്ഥാനത്ത് പെപ്സിയും സെവൻ അപും കൊക്കകോളയും ഒക്കെ അടുക്കി വച്ച സല്ലാജാണ്..
ഞാൻ വേഗം അവിടെ മാറി അടുത്തുള്ള ഒരുത്തനോട് ഷവർമ്മ എന്തേ എന്ന് ചോദിച്ചപ്പോ അവൻ പറയുവാ...
ഷവർമ്മ ക്കാരന് സുഖമില്ലാതെ ആശുപത്രീ ലാന്ന്... നിന്റെ നാക്ക് ഭയങ്കര നാക്കാ... കരിനാക്കാ...
അന്തം വിട്ട് ഞാൻ പൊന്തമ്മകേരി സൂർത്തുക്കളെ.
പോരാത്തതിന് ഞമ്മക്കൊരു പേരും കിട്ടി സൂർത്തുക്കളെ.... കരിനാക്ക്ന്ന്......
ഹുസൈൻ എം കെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot