Slider

'' നമുക്ക് ചുറ്റും,(മിനിക്കഥ )

0

'' നമുക്ക് ചുറ്റും,(മിനിക്കഥ )
==============
അറിഞ്ഞോ,
ദിലീപും, മഞ്ജുവും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു, പഞ്ചായത്ത് മെംമ്പർ ചാർലിയാണ് ന്യൂസിന് തുടക്കമിട്ടത്,
കുട്ടപ്പന്റെ ചായക്കടയിൽ ചായ കുടിച്ചോണ്ടിരുന്ന ലോട്ടറി സുകുവിന്റെ തൊണ്ടയിൽ നിന്ന് ചായ താഴേക്കിറങ്ങിയില്ല അയാൾ കണ്ണും മിഴിച്ച് മെംമ്പറെ നോക്കി,
ചായ അടിക്കാരൻ മനോഹരനും, പൊറോട്ടടിക്കാരൻ മമ്മദും ചൂടൻ ന്യൂസറിയാൻ കിച്ചനിലെ ജോലി നിർത്തി അരങ്ങത്തേക്ക് വന്നു,
പത്രം വായിച്ചുകൊണ്ടിരുന്ന നേതാവ് ചെല്ലപ്പനും ഭരണപക്ഷ വാർത്ത വിട്ട് തലയുർത്തി മെംമ്പറെ നോക്കി,
എല്ലാവരുടേയും ശ്രദ്ധ തന്നിലായെന്നറിഞ്ഞ മെംമ്പർ വാചാലനായി, മെംമ്പർ തുടർന്നു,
''അല്ല കല്ല്യാണം കഴിഞ്ഞ് ഫീൽഡിൽ ഇറങ്ങരുതെന്ന് മഞ്ജുവിനോട് ,ദിലീപ് പറഞ്ഞതാ, അവൾക്ക് അതനുസരിച്ചാൽ പോരെ, !!
മെംമ്പറ് പറഞ്ഞതാ ന്യായം, ദിലീപ് നല്ലവനാ, അവനവളെ പൊന്നു പോലെയല്ലേ നോക്കി കൊണ്ടിരുന്നത്, ലോട്ടറി വില്പ്പനക്കാരൻ സുകു മെംമ്പറെ പിന്താങ്ങി,
അത് കള, ദിലീപ് അത്രയ്ക്കും നല്ലവനൊന്നുമല്ലാ, അയാൾക്ക് ചില ചുറ്റിക്കളിയൊക്കൊ ഉണ്ടായിരുന്നു, !!
മെംമ്പറേ, നിങ്ങളെങ്ങനെ അറിഞ്ഞു ഈ ന്യൂസ്, ! ചോദിച്ചത് കുട്ടപ്പൻ ,
ശൊ, ഇന്നലെ രാത്രി ദിലീപ് എന്നെ ഫോണിൽ വിളിച്ച് പറഞ്ഞതാ ഈ കാര്യം, !!
ഹഹഹഹ, മെംമ്പറേ നുണ പറയാനുളള അങ്ങയുടെ അവകാശത്തെ ചോദ്യം ചെയ്യുകയല്ലാ , എന്നാലും ചോദിക്കുവാ ഇത്രയും വലിയ നുണ പറയാൻ താങ്കളെ പ്രേരിപ്പിച്ച ഘടകം എന്താണ് ? നേതാവ് തന്റെ ശെെലിയിൽ തന്നെ ചോദിച്ചു,
അല്ല , മെംമ്പറേ, എനിക്കൊരു സംശയം, ?
പൊറോട്ട മമ്മദാണ് സംശയക്കാരൻ,
എല്ലാവരുടേയും നോട്ടം മമ്മദിന്റെ നേരെ തിരിഞ്ഞു,
ഓന്റെ രണ്ടാം ഭാര്യ കാവ്യ യെ ഓൻ മൊഴി ചൊല്ലുമോ ? അതയോ ഓൻ രണ്ടാളേയും ഒന്നിച്ച് കൊണ്ട് പോകുമോ ??
ആ സംശയം ന്യായം ,ചായയടിക്കാരൻ മനോഹരനും മമ്മദിന്റെ കമൻസിനെ ലെെക്ക് ചെയ്തു, !
മെംമ്പർ എല്ലാവരേയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു,
അതിന് ദിലീപ് മഞ്ജുവിനെ ഡിവോഴ്സ് ചെയ്തിട്ടില്ലല്ലോ ??
മെംമ്പറേ , തന്റെ തലയ്ക്കെന്തെങ്കിലും ഓളമുണ്ടോ, ഈ മാലോകരായ മാലോകർക്കെല്ലാം അറിയാവുന്ന ഒരു സംഭവമാ ഈ താരാ ദമ്പതിമാരുടെ വീട്ടുകാര്യവും വിശേഷങ്ങളും,
 ഓൻ കാവ്യയെ കെട്ടി രായ്ക്ക് രാമം ദുബായിലേക്ക് പറന്നതും, !നേതാവിന് ദേഷ്യം വന്നു,
അല്ല, നിങ്ങൾ ആരുടെ കാര്യമാ പറയണെ ? മെംമ്പർ ചോദിച്ചു,
സിനിമ നടൻ ദിലീപിന്റെ കാര്യം, മമ്മദ് ചാടി പറഞ്ഞു,
എന്റെ പൊന്നു സാറന്മാരെ, നമ്മുടെ തെങ്ങ് കയറ്റക്കാരന്റെ മകനില്ലേ, ആ പെയിന്റിങ്ങ് പണിക്ക് പോകുന്ന ദിലീപ്, അവനും നമ്മുടെ സേവ്യാറേട്ടന്റെ മകളില്ലേ മഞ്ജു സേവ്യാർ അവരു തമ്മിൽ പിണങ്ങി നില്ക്കുവയായിരുന്നല്ലോ, പ്രശ്നങ്ങളെല്ലാം തീർന്ന് അവരൊന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു ആ കാര്യമാ ഞാൻ പറഞ്ഞത്,
അപ്പോൾ മഞ്ജു ഫീൽഡിലിറങ്ങരുത് എന്നൊക്കൊ പറഞ്ഞതെന്തിനാ, ? നേതാവിന്റെ ചോദ്യം ?
ഈ ദിലീപ് ഓളെ കെട്ടുമ്പോൾ ഓള് തൊഴിലുറപ്പ് പണിക്ക് പോകുന്നുണ്ടല്ലോ, ആ ഫീൽഡിലിറങ്ങരുതെന്നാ ദിലീപ് ആവശ്യപ്പെട്ടത്, അവന്റെ വാക്ക് ധിക്കരിച്ച് അവൾ തൊഴിലുറപ്പിന് ഇറങ്ങി, അതിനെ ചൊല്ലിയല്ലേ അവരു തമ്മിൽ പിണങ്ങി നിന്നത്, !
 എന്റെ നേതാവേ,
നിങ്ങള് വല്ല്യ വല്ല്യ ആൾക്കാരുടെ പ്രശ്നങ്ങളെ അറിയു, നമ്മുടെ ഇടയിലെ ഇത്തരം പാവപ്പെട്ട ദിലീപ് മാരുടെ പ്രശ്നങ്ങളെ കേൾക്കാൻ നിങ്ങൾക്ക് നേരവുമില്ലാ, താല്പര്യവുമില്ലാ, , വീട് വയ്ക്കാൻ ദിലീപ് തന്ന അപേക്ഷ വരെ മുക്കിയ ആളല്ലേ നേതാവേ നിങ്ങള്, ഉഗാണ്ടയിലും, അമേരിക്കയിലും നടക്കുന്ന പ്രശ്നങ്ങളെ നിങ്ങളറിയു, ഇവിടുത്തെ പാവങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളൊന്നും ആരുമറിയില്ലാ, ,
അല്ല, ഇവിടുത്തെ ചില നാട്ടുകാരും പത്രക്കാരും ശരിയാ, മറ്റുളളവരുടെ അടുക്കളയിലേക്കും കിടപ്പറയിലേക്കും ഒളിഞ്ഞ് നോക്കുന്ന സ്വഭാവമല്ലേ ,അവിടെ എന്തൊക്കൊ കുറ്റം കണ്ട് പിടിക്കാൻ പറ്റും എന്നല്ലേ അവരുടെ ലക്ഷ്യം ,
പിന്നെങ്ങനെ നാട് നന്നാകും,
മെംമ്പറ് അത്രയും പറഞ്ഞ് തന്റെ ഡയറിയെടുത്ത് കക്ഷത്തിൽ വച്ച് കാലൻ കുടയും തൂക്കി ദിലീപിന്റേയും മഞ്ജു സേവ്യാറിന്റെ യും വീട് ലക്ഷ്യമാക്കി
ധ്യതിയിൽ നടന്നു, ! അപ്പോഴും
കുട്ടപ്പന്റെ ചായക്കടയിൽ നടൻ ദിലീപിനെ പറ്റിയുളള പുതിയ പുതിയ ചൂടൻ പരദൂഷണ മാമാങ്കം അരങ്ങേറുകയായിരുന്നു, !!
================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo