Slider

സൗഹൃദത്തിലെ കരടുകൾ (കഥ)

0

സൗഹൃദത്തിലെ കരടുകൾ (കഥ)
********** **************** *****
വർഷങ്ങളായി പിണങ്ങിയിരിക്കുന്ന പഴയ സഹപാഠിയുടെ പുതിയ മേൽവിലാസം യാദൃശ്ചികമായാണ് ലഭിച്ചത്.
പിറ്റേന്ന് തന്നെ വീട്ടിൽ പോയി കണ്ടു.
അപ്രതീക്ഷിതമായി വന്ന ശത്രുവിനെ കണ്ടു അവൻ ഞെട്ടി. ചിരിച്ചു. കെട്ടിപ്പിടിച്ചു. ചായ തന്നു.
ഒരുപാട് സംസാരിച്ച ശേഷം പിരിയുന്ന നേരത്ത് ഞാൻ ചോദിച്ചു.
- അന്ന് വാസ്തവത്തിൽ എന്തിനാണ് നമ്മൾ വഴക്കിട്ടത്...
-ഓർമയില്ല സായി...
-എനിക്കും ഓർമ്മ യില്ലെടാ...
സത്യമായും ഞാനും മറന്നു പോയിരുന്നു, ആ കാരണം.
ഞാൻ ചോദിച്ചു :
-പിന്നെ എന്തിനാ നമ്മൾ ഇത്രയും വർഷങ്ങൾ...
അവന്റെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി.
ഒരു നിമിഷം കൊണ്ടു എന്റെ കണ്ഠവുമിടറി. ഞാനും കരഞ്ഞു. ഒരു കൊച്ചു കുട്ടിയെ പോലെ.
സാരമില്ല.. പോട്ടെടാ... എന്നു പറയാൻ എനിക്കു സാധിച്ചില്ല.. എത്ര ശ്രമിച്ചിട്ടും..
യാത്രപോലും പറയാനാവാതെ ഞാൻ നടന്നു.
തിരിഞ്ഞു നോക്കിയില്ല. എന്റെ കണ്ണുകൾ നിറയുന്നത് അവൻ കണ്ടാലോ...
----------------------------------------
ഗുണപാഠം:
ഒരു ക്ഷമാപണം കൊണ്ടോ. . പശ്ചാത്താപം കൊണ്ടോ തീർക്കാവുന്ന പ്രശ്നങ്ങൾ ഉടനെ തീർക്കണം.
***************************
സായ് ശങ്കർ Sai Sankar
1 മാർച്ച്‌ 2017
***************************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo