Slider

കഥ; നിമിഷങ്ങൾ

0

പ്രണയം വീട്ടിലറിഞ്ഞതോടെ ആകെ എതിർപ്പും ബഹളവുമായി........,
അടുത്ത വീട്ടിലെ ഒരു ചേച്ചി ഇതു പോലെ ഒരാളെ പ്രണയിച്ചപ്പോൾ
അവർക്കെന്താ ഇത്ര വലിയ പ്രശ്നം ആ പെങ്കൊച്ചിനിഷ്ടാച്ചാ അവർക്കങ്ങു കെട്ടിച്ചു കൊടുത്തൂടെ
ഇന്നത്തെ കാലത്ത് ഇതൊക്കെ ഇത്ര വലിയ കാര്യമാണോ....?
ആ പെങ്കൊച്ചിന്റെ സന്തോഷമല്ലെ വലുത്....?
എന്ന് അന്നു പറഞ്ഞ
എന്റെ അമ്മക്കിന്നെനെ കൊല്ലാനുള്ള ദേഷ്യമുണ്ട്.....,
സ്വന്തം കൂട്ടുക്കാരന്റെ മകനെ പ്രേമിച്ച പെണ്ണിന്റെ വീട്ടുക്കാർ അവളെ മുറിയിൽ പൂട്ടിയിട്ടപ്പോൾ പോലീസുക്കാരുമായി അവളുടെ വീട്ടിൽ കയറിച്ചെന്ന് അവളെ മോചിപ്പിച്ചു കൊണ്ടു വന്ന്
സ്റ്റേഷനിൽ വെച്ചു കല്ല്യാണം നടത്തി കൊടുത്ത ചെറിയച്ഛൻ, ഞാനവന്റെ കൂടെപോയി തറവാടിന്റെ പേരു കളഞ്ഞാൽ എന്റെ കാലു തല്ലിമുറിക്കുമത്രെ.....,
എന്നും അതങ്ങിനെയാണല്ലെ പെണ്ണു പ്രേമിച്ചാലല്ലെ പ്രശ്നമുള്ളൂ....,
അച്ഛൻ മാത്രം ഒന്നും പറഞ്ഞില്ല...,
അച്ഛനെങ്കിലും എന്നെ മനസ്സിലായാൽ മതി എന്ന ഒറ്റ ആഗ്രഹമേ എനിക്കും ഉണ്ടായിരുന്നുള്ളൂ.....,
ഇതറിഞ്ഞതു മുതൽ വീട്ടിലെ സോഫയിലെ ഒരു മൂലക്ക് ഒരക്ഷരം പോലും ഉരിയാടാതെ എല്ലാവർക്കും പറയാനുള്ളതു മുഴുവൻ കേട്ട് ഞാനിരുന്നു....,
അച്ഛൻ അതു വരെയും ഒന്നും പറയാത്തതിൽ അമ്മക്കും ചെറിയച്ഛനും നല്ല അമർഷമുണ്ട്....,
കൂടെ അമ്മക്കു നല്ല ഭയവുമുണ്ട് അച്ഛൻ എങ്ങാനും സമ്മതിച്ചാലോന്ന്....,
അത് മറ്റൊന്നും കൊണ്ടല്ല കുടുംബത്തിലെയും പരിചയത്തിലെയും പലരുടെയും മക്കൾ സ്വന്തം ഇഷ്ടപ്രകാരം കല്ല്യാണം കഴിച്ചപ്പോൾ അന്നതിനെ ഒരു പാട് വിമർശിക്കുകയും കളിയാക്കുകയും വളർത്തുദോഷം അവരിൽ ആരോപിക്കുകയും ചെയ്തിട്ടുണ്ട് അതെല്ലാം അതെ നാണയത്തിൽ തിരിച്ചു കിട്ടുമെന്ന് അമ്മക്കുറപ്പുണ്ട്......,
അതിനാണ് സ്വന്തം മകളുടെ ഇഷ്ടങ്ങളെ അനാവശ്യമായ ഒരു ഈഗോയുടെ പുറത്ത് മനപ്പൂർവ്വം കൊലചെയ്യുന്നത്.....,
അവസാനം അന്നു വൈകുന്നേരത്തോടെ അച്ഛൻ അടുത്തു വന്ന് എന്നോട് ഒരുമിച്ചു ഒന്നു പുറത്തു പോവണമെന്നും അതിനായി ഡ്രസ്സ് മാറി വരാനും പറഞ്ഞു....,
ഞാൻ വേഗം പോയി ഡ്രസ്സ് മാറി വന്നു,..
അതൊന്നും കണ്ട് അമ്മക്കതൊന്നും പിടിച്ചിട്ടില്ലെന്ന് അമ്മയുടെ മുഖഭാവങ്ങളിൽ നിന്നു വ്യക്തം...,
ഞാനതൊന്നും ശ്രദ്ധിക്കാൻ പോയില്ല എനിക്കച്ഛന്റെ സമ്മതം മാത്രം മതിയായിരുന്നു...,
മനസ്സിലാവുകയാണെങ്കിൽ അതച്ഛനുമാത്രമാവുമെന്ന് എനിക്കാദ്യമേ അറിയാമായിരുന്നു...,.,
അച്ഛന്റെ വണ്ടിയിൽ ഞങ്ങൾ ഇരുവരും കൂടി പുറത്തേക്കിറങ്ങി....,
യാത്രയിലുടനീളം അച്ഛനൊന്നും എന്നോട് ചോദിച്ചില്ല....,
അമ്പലത്തിലൊന്നു പോണന്നു മാത്രം പറഞ്ഞു ഞാനും അതിനൊന്നു മൂളി....,
കാരണം അമ്മയുടെ മനസ്സു മാറാൻ ഒന്നു പ്രാർത്ഥിക്കാലോ...,
തറവാട്ടമ്പലത്തിലെക്കാണ് ഞങ്ങൾ പോയത്....,
അമ്പലത്തിനകത്ത് ശ്രീകോവിലിനു മുന്നിലെത്തിയതും അച്ഛൻ അച്ഛന്റ വലതു കൈ എന്റേ മുന്നിലെക്ക് നീട്ടി പിടിച്ച് എന്നോട് പറഞ്ഞു...,
'
മറ്റൊന്നും എനിക്കറിയേണ്ട..." "
ഞാൻ തീരുമാനിക്കുന്ന വിവാഹത്തിനു നിനക്കു സമ്മതമാണെന്നു ഇപ്പം ഈ ദേവിസന്നിധിയിൽ വെച്ച് എനിക്കു വാക്കു തരണം എന്ന്...,
അച്ഛനിൽ നിന്നു ഒരുതരത്തിലും ഇത്തരം ഒന്ന് ഞാൻ പ്രതീക്ഷിച്ചില്ല.....,
ആ സമയം ഒരിറ്റു കരുണക്കായി ഞാനച്ചനെ നോക്കിയെങ്കിലും അച്ഛനെനിക്ക് മുഖം തന്നില്ല......,
മറ്റൊരു രക്ഷയുമില്ലെന്നു വന്നതോടെ എനിക്കതിനു സമ്മതിക്കേണ്ടി വന്നു,......!
പിന്നെ എല്ലാം പറഞ്ഞവസാനിപ്പിക്കാൻ വേണ്ടിയായിരുന്നു അവനെ കാണാൻ പോയത്.....,
എല്ലാം അവനോട് പറഞ്ഞതും അതുകേട്ട് എന്റെ മനസ്സു വായിച്ചിട്ടെന്ന വണ്ണം അവനെതിർത്ത് ഒരക്ഷരം പോലും പറഞ്ഞില്ലെന്നതാണ് ആദ്യം എന്നെ അൽഭുതപ്പെടുത്തിയത്......,
പിന്നീട് അതിനടുത്ത നിമിഷം മുതൽ ഞാൻ പ്രതീക്ഷിച്ചതൊന്നുമല്ല ഞാൻ കണ്ടത്...,
എല്ലാം അറിയുമ്പോൾ ഞാൻ എല്ലാം ഉപേക്ഷിച്ചു തിരിച്ചു വന്നതിൽ സന്തോഷം കൊണ്ട് കെട്ടിപ്പിടിക്കുമെന്ന് വിചാരിച്ച അച്ഛൻ അതെന്റെ കടമയായി കണ്ട് പുഞ്ചിരിച്ചു....,
സ്നേഹം കൊണ്ട് ഒരു തലോടൽ പ്രതീക്ഷിച്ച അമ്മ അതൊരു മൂളലിൽ ഒതുക്കി....,
സാന്ത്വനിപ്പിക്കുമെന്ന് കരുതിയ കൂട്ടുക്കാരികൾ..,
അവനല്ലെങ്കിലും നിനക്കു ചേർന്നവനെയല്ലായെന്നു പറഞ്ഞു അവസരവാദികളായി...,
എന്നോട് ദേഷ്യണെന്നു കരുതിയ അനിയത്തി ചോദിച്ചു..,
അയാൾക്ക് ശരിക്കും സങ്കടാവില്ലെന്ന്....?
അതുകേട്ട് അതിനു മറുപടിയായി ഒരിറ്റു കണ്ണീർ സമം ചേർത്ത് അവളോടൊന്ന് പുഞ്ചിരിച്ചു.......,
തുടർന്ന്..,എന്റെ കഴുത്തിലെ താലിയുടെ അവകാശത്തിനായി പലരും എന്റെ വീടു കയറി ഇറങ്ങി....,
പലതരം ലേലം വിളികൾ നടന്നെങ്കിലും ഡൽഹിയിൽ സെട്രൽ ഗവർമെന്റ് ഉദ്വോഗസ്ഥനായ ഒരാൾക്ക് അവസാന ലേലം ഉറപ്പിച്ചു.......,
ഞാൻ ഡൽഹിയിലെക്ക് പറിച്ചു നട്ടു
ഭാഷയും ദേശവും കാലാവസ്ഥയും എന്റെ മനസ്സടക്കം ഒക്കെ മാറ്റി മറിക്കപ്പെട്ടു...,
പിന്നീടവനെ ഒരിക്കൽ പോലും ഓർക്കാൻ കൂടി ശ്രമിച്ചില്ല..,
കാരണം അച്ഛനിഷ്ടമില്ലാത്തതൊന്നും ചെയ്യില്ലാന്ന് കുടുംബക്ഷേത്രത്തിൽ വെച്ച് സത്യം ചെയ്തത് ഞാൻ മറക്കാൻ പാടില്ലല്ലൊ....,
അതുകൊണ്ടു തന്നെ ജീവിതത്തിലെ ഏറ്റവും അധികം സ്വപ്നങ്ങൾ കണ്ട ആ അഞ്ചു വർഷങ്ങൾ ഞാൻ ഓർക്കാൻ ഇഷ്ടപ്പെട്ടതേയില്ല....,
ഭർത്താവുമായി അൽപ്പസ്വൽപ്പ സ്വര ചേർച്ചകൾ ഒഴിച്ചാൽ വലിയ കുഴപ്പമില്ലാത്ത ജീവിതമാണ് എന്റെത്....,
അതിന്റെ ശരിയായ കാരണം എനിക്കിപ്പോൾ സ്വപ്നങ്ങൾ ഇല്ലാല്ലോ...,
അതു കൊണ്ട് പ്രതീക്ഷകളും ഇല്ല..,
ഒരെ പ്രവൃത്തിയോടെ നീങ്ങുന്ന ദിനങ്ങൾ മാത്രമാണ് ഇന്ന് കൂട്ട്...,
പക്ഷെ ഈശ്വരന്റെ തിരക്കഥ അത് ചിലപ്പോൾ ഒരിക്കൽ പോലും നമ്മുക്ക് ചിന്തിക്കാൻ കൂടി കഴിയില്ല....,
ഭർത്താവ് ജോലി ആവശ്യർത്ഥം ശ്രീലങ്കയിൽ പോയ സമയത്താണ് നാട്ടിൽ നിന്ന് പെട്ടന്നൊരു ഫോൺ കോൾ..
അച്ഛന് ആക്സിഡന്റായി ഹോസ്പ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുവാണെന്നും കുറച്ചു സീരിയസാണെന്നും ഉടനെ എത്തണമെന്നും പറഞ്ഞ്
ഞാൻ ആകെ പേടിച്ചു പോയി ഞാനാണേൽ ഭർത്താവിന്റെ പുതിയ ട്രാൻസ്ഫർ കാരണം നാഗാലാന്റിലും....,
അതു പോലുള്ള ഒരു സ്ഥലത്തു നിന്ന് ഒറ്റക്ക് പെട്ടന്നെങ്ങിനെ വരാനാവും ചേട്ടനാണെങ്കിൽ ഇനിയും രണ്ടു ദിവസം കഴിഞ്ഞേ വരൂ വിളിച്ചിട്ടാണേൽ കിട്ടുന്നുമില്ല....,
ആകെ ടെൻഷനായി....,
കരച്ചിലും സങ്കടവും കൊണ്ട് വശംവദയായി...,
അച്ഛനൊന്നും സംഭവിക്കരുതേയെന്ന പ്രാർത്ഥനയോടെയുള്ള ആ മൂന്നു മണിക്കൂറുകൾ എല്ലാ നിയന്ത്രണങ്ങളേയും കാറ്റിൽ പറത്തി നെഞ്ചിലെ അച്ഛനോടുള്ള സ്നേഹമായി എരിഞ്ഞു.......,
ഓപ്പറേഷനു ശേഷം ചെറിയച്ഛന്റെ ഫോൺ കോൾ വന്നതോടെയാണ് സമാധാനമായത്....,
സീരിയസ്സ് ഘട്ടം കടന്നുവെന്നും ഇനി ഭയപ്പാടിന്റെ ആവശ്യമില്ലെന്നും അറിയും വരെ ഉമിയെരിയും പോൽ മനസ്സെരിഞ്ഞു....,
അടുത്ത ദിവസം അച്ഛനോട് നേരിട്ട് സംസാരിച്ചതോടെയാണ് മഞ്ഞുരുകാൻ തുടങ്ങിയ മനസ്സിനുടമയായത്....,
വിവരം അറിഞ്ഞു വിളിച്ച ഏട്ടനോട് കുഴപ്പമൊന്നുമില്ലെന്നും തിരക്കു പിടിച്ചു വരേണ്ടതില്ലെന്നും അച്ഛൻ ആശ്യപ്പെട്ടതോടെ....,
പോണമെങ്കിൽ ഒറ്റക്കു പോണമെന്നതായി എന്റെ അവസ്ഥ....,
വളരെ സീരിയസ്സായ കാര്യങ്ങൾ പോലും പലപ്പോഴും അതെ വേഗതയിൽ തന്നെ പ്രശ്ന രഹിതമാവുകയും ചെയ്യുന്നതോടെ ബന്ധങ്ങൾ വീണ്ടും പഴയ പടിയിലേക്ക് താഴ്ന്നു ചെല്ലുമല്ലൊ....!
എങ്കിലും പോകാൻ തന്നെ ഞാൻ തീരുമാനിച്ചു കാരണം കഴിഞ്ഞ രണ്ടു വർഷത്തോളമായി അച്ഛനുമായി ഫോണിലുള്ള ബന്ധമേയുള്ളൂ.....,
അങ്ങിനെ അച്ഛനെ കാണാൻ ഞാൻ തീവണ്ടി കയറി...,
ഉത്തരേന്ത്യൻ വൃത്തിഹീനമായ കാഴ്ച്ചകളിലൂടെ തീവണ്ടിയോടി പതിയെ മലയാളമണ്ണിന്റെ പച്ചപരവതാനി വിരിച്ച ഷൊർണ്ണൂരിൽ വന്നിറങ്ങി...,
ഒരു ഒട്ടോ വിളിച്ച് അച്ഛനെ കാണാനുള്ള വെമ്പലോടെ നേരെ ഹോസ്പിറ്റലിലെക്ക് തിരിച്ചു......,
അച്ഛൻ കിടക്കുന്ന റൂമിനടുത്തെത്തിയതും തുറന്നു കിടന്നിരുന്ന വാതിലിനുള്ളിലൂടെ അകത്തേക്കു നോക്കിയതും.....,
ഇടി വെട്ടേറ്റതു പോലെ ഞാൻ നിശ്ചലയായി....,
എന്റെ ശബ്ദം നിലച്ചുപോയി....,
കാലുകൾക്കു ചലനശേഷി നഷ്ടമായി...,
തൊണ്ടയിലെ വെള്ളം വറ്റി വരണ്ടു പോയി....,
അണ്ണാക്കിൽ നിന്നു നാവിറങ്ങി പോയി....,
കാരണം...,
ആരെ മറക്കണം എന്നു സത്യം ചെയ്യിപ്പിച്ചുവോ...,
ആരെ കാണരുത് സ്നേഹിക്കരുത് ഓർക്കരുത് ആഗ്രഹിക്കരുത് മോഹിക്കരുത് എന്നു പറഞ്ഞുവോ....,
അവനോടു തന്നെ ഏറ്റവും സന്തോഷത്തോടെ സംസാരിച്ചു കൊണ്ടിരിക്കുന്ന അച്ഛനെയാണു ഞാൻ കണ്ടത്....,
എന്നെ പെട്ടന്നു കണ്ടതോടെ അവരിരുവരും ഒന്നു പരുങ്ങലിലായി....,
പിന്നീട് അമ്മയാണ് എല്ലാം പറഞ്ഞത്....,
അവന്റെ മുന്നിലായിരുന്നു അച്ഛൻ ആക്സിഡന്റായി വീണതെന്നും അവനാണ് കണ്ടമാത്രയിൽ തന്നെ പഴയ വൈരാഗ്യമൊന്നും ഓർക്കാതെ അപ്പോൾ തന്നെ വണ്ടി നിർത്തി അച്ഛനെ ഹോസ്പിറ്റലിൽ എത്തിച്ചതെന്നും...,
അവൻ എത്തിക്കാൻ ഒരഞ്ചു മിനുട്ടു വൈകിയിരുന്നെങ്കിൽ അച്ഛൻ കോമായിലായി പോകുമായിരുന്നെന്നു കൂടി ഡോക്ടർ പറഞ്ഞതോടെ...,
അവൻ അച്ഛനടക്കം എല്ലാവർക്കും നിന്ന നിൽപ്പിൽ ദൈവമായി....,
അവൻ അവർക്കു പ്രിയപ്പെട്ടവനായതോടെ ഞാൻ വരണം എന്നു പോലും അവർക്കില്ലായിരു
ന്നു
എന്നെനിക്കു മനസ്സിലായി..,
ഈശ്വരന്റെ തിരക്കഥയുടെ അപാരമായ സൃഷ്ടി വൈഭവം തിരിച്ചറിഞ്ഞ ആ നിമിഷം...,
ഒന്നെനിക്കു മനസ്സിലായി...,
ഇനി അവർക്കിടയിൽ എന്റെ ആവശ്യമില്ല..,,
അതോടെ ഞാൻ തിരികേ പോരാൻ തീരുമാനിച്ചു ഇപ്പോൾ മകന്റെ സ്ഥാനത്തു അവനുണ്ട്....,
പോരാൻ നേരം ഞാൻ അച്ഛനോടു ചോദിച്ചു..,
ഇപ്പോൾ നിങ്ങൾ പരസ്പരം ഒന്നായില്ലെ..??
ഞാൻ ഒരു വിഡ്ഢിയുമായി.....?
ഉത്തരം ഉണ്ടാവില്ലാന്നറിയാവുന്നതു കൊണ്ട് അതിനു കാത്തു നിൽക്കാതെ ഞാനവിടുന്നിറങ്ങി നടന്നു....,
എതൊരു പെണ്ണും കഴിഞ്ഞപോയ ആ നിമിഷങ്ങൾ...,
അവനെ അച്ഛൻ ഇഷ്ടപ്പെട്ട അതെ നിമിഷങ്ങൾ
അത് താനവനെ സ്നേഹിച്ചു കൊണ്ടിരുന്ന ആ കാലത്തു നടന്നിരുന്നെങ്കിൽ എന്നു മനസ്സു കൊണ്ടു ആഗ്രഹിച്ചു പോകുന്ന നിമിഷമായിരുന്നു.,.,
എന്നിട്ടും ഞാനതു ആഗ്രഹിച്ചില്ല കാരണം ഈ ജീവിതത്തിൽ നിന്നു ഇനിയും എനിക്കു പഠിക്കാൻ ഏറെയുണ്ടെന്നു എന്നെ ബോധ്യപ്പെടുത്തിയ നിമിഷമായിരുന്നു അത്...,
തുടർന്ന് തിരിച്ചുള്ള ട്രെയിൻ യാത്രയിൽ എനിക്കു ചില കാര്യങ്ങൾ പകൽ പോലെ വ്യക്തമായി.....,
ഒന്ന്
സ്വന്തം ഇഷ്ടങ്ങളെ നമ്മൾ സ്വയം വിലമതിച്ചില്ലെങ്കിൽ മറ്റാരും
അതിനെ വില മതിക്കില്ലാന്ന്.....,
രണ്ട്
ആർക്കു വേണ്ടിയാണോ നമ്മൾ നമ്മുക്ക് ഏറ്റവും പ്രിയമുള്ളതെല്ലാം നഷ്ടപ്പെടുത്തുന്നത്, അവർ തമ്മിൽ പോലും പിന്നീട് പരസ്പരം മിത്രങ്ങളാവാൻ മറ്റൊരു നിമിഷം മാത്രം മതിയെന്ന്....,
മൂന്ന്
ഒരു ജൻമത്തിന്റെ മൊത്തം വേദനയും നെഞ്ചിലേറ്റു വാങ്ങി മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി നമ്മൾ ചെയ്യുന്നതെല്ലാം
നമ്മൾക്കെന്നും വേദനയും
മറ്റുള്ളവർക്കത് ഒരു പഴങ്കഥ മാത്രവുമാണെന്ന്....,
നാല്
ചുറ്റുമുള്ളവരുടെ സന്തോഷത്തിനു ശ്രമിച്ച് ജീവിതം കൊണ്ട് പെണ്ണിനോള്ളം വിഡ്ഢിയാകുന്ന മറ്റൊന്നില്ലാന്ന്...,
കൂടെ
തന്റെ ഇഷ്ടങ്ങളെ അറിയാതെ
പോകുന്ന ആ ഒരെയൊരാൾ താൻ തന്നെയാണന്നും.....!!!
****Jins vm****
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo