പുറത്ത് ഇടവപ്പാതി മഴ തമിർത്തു പെയ്തിറങ്ങുന്നുണ്ട് ശരീരം ഒരു സുഖമുള്ള തണുപ്പിനെ പുണർന്നങ്ങനെ ഇരിക്കുന്നു ... ഈ മഴയത്ത് ഓർമ്മകളും പ്രണയവും അയവിറക്കാൻ മനസ്സിന് ഒരുപാട് ഇഷ്ടാണ് ല്ലെ കാരണം ആ ഫീൽ മഴക്ക് മാത്രം സ്വന്തം ആണ് ... അവൾ ആരേയും മയക്കുന്ന മോഹിനിയാണല്ലോ അവളിലൂടെ മറ്റുള്ളവരുടെ പ്രണയം പൂവിടുന്നത് കാണാൻ അവൾ ഓരോ നിമിഷവും ഭൂമിയുടെ മാറിലേക്ക് പെയ്തിറങ്ങും ....
ഇന്ന് എന്തെഴുതും ദൈവമെ മേശപ്പുറത്തിരുന്ന ചൂടു കട്ടൻ കാപ്പി വലംകൈ കൊണ്ടു അരികിലേക്ക് നീക്കി ഒരു സിപ്പ് കുടിക്കുമ്പോൾ മനസ്സിൽ തെളിയുന്നത് മഴ മാത്രം ... പെട്ടന്നാണ് മൊബൈലിൽ വൈബ്രേറ്റ് ശബ്ദം ആരാപ്പാ ഈ രാത്രിയിൽ ആരേലും പോസ്റ്റിൽ കമന്റ് ഇട്ടുകാണും ... മൊബൈൽ കൈയ്യിൽ എടുത്ത് സ്ക്രീനിലെ സ്ലൈഡ് ലോക്ക് നീക്കി നോട്ടിഫിക്കേഷൻ നോക്കി കളിക്കുട്ടുകാരി എന്ന പോസ്റ്റ് വായിക്കാൻ താമസിച്ചതിന് ക്ഷമ ചോദിച്ചിരിക്കുന്നു മനസ്സ് നിറഞ്ഞ സന്തോഷത്താൽ റിപ്ലേ കൊടുത്ത എന്റെ കണ്ണിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് വെയിറ്റിംഗിൽ കിടക്കുന്നു ഞാൻ അത് സ്വീകരിച്ച് എഴുതാനുള്ള കടലാസിലേക്ക് കണ്ണ് പായ്ക്കുമ്പോൾ നിമിഷങ്ങൾക്കകം മെസഞ്ചറിന്റെ റിങ്ങ് വൈബ്രേറ്റ് രൂപത്തിൽ തെളിഞ്ഞു .... കഷ്ടായല്ലോ ദൈവമെ ആർക്കും വെറുതെ ഇരിക്കുമ്പോൾ മെസ്സേജ് അയക്കണ്ടാ എന്തെങ്കിലും ചെയ്തു തുടങ്ങുമ്പോൾ അപ്പോൾ വരും ...
ഉം എന്തായാലും ഓപ്പൺ ചെയ്ത് നോക്കാം ല്ലെ ... പാവം ആരേലും ആയിരിക്കും ... ആഹാ ദേ ആ ഇപ്പോൾ ഫ്രണ്ട് റിക്വസ്റ്റ് അയച്ച കുട്ടി .....
ഹലോ ചേട്ടാ നന്ദിട്ടോ ...
വെൽക്കം ... അതിന് നന്ദിയൊന്നും വേണ്ടാ ട്ടോ ...
ആള് ഓൺലൈനിൽ ഉണ്ട് റീഡ് ചെയ്യുന്നുണ്ട് ...
അപ്പോൾ പുറത്ത് നല്ല കാറ്റ് വീശുന്നുണ്ട് അതിന്റെ ശക്തിയിൽ ജനാലയുടെ കർട്ടനുകൾ ഇളകി ആടുന്നു ... എവിടെ നിന്നോ നല്ല മണം മുറിയിലെ ചുമരുകളിൽ പറ്റിപ്പിടിച്ചങ്ങനെ നിൽക്കുന്ന പോലെ ...
ആളുടെ പേര് മായ .... എന്റെ എഴുത്തുകളെ ആള് വളരെയധികം ഇഷ്ടപെടുന്നെന്നും ഉപദേശങ്ങളുമായ് മെസ്സേജിന്റെ പെരുമഴ .. എന്നെ മുൻപ് അറിയുന്ന പോലെ വളരെ ലാഘവത്തോടെയുള്ള ഇടപെടിലും സ്നേഹവും ...
മനസ്സ് ആ രാത്രിയിൽ എന്നെ ഉറക്കിയില്ല കാരണം അത്രമാത്രം എന്തൊ എന്നിൽ ആകർഷിച്ച പോലെ ആ കുട്ടി നിറയുന്നു പെയ്തിറങ്ങുന്നു എന്നിലേക്ക് .... പിറ്റേന്നും എന്നിലേക്ക് തലേന്ന് വന്ന ആ സമയത്തു തന്നെ അവളുടെ മെസ്സേജ് കടന്നു വന്നു ... അതിലായിരിക്കാം ഞങ്ങൾ കൂടുതൽ അടുത്തത് ഒരുപാട് സമയം സംസാരിച്ചു അവളുടെ ഫോട്ടോ എന്റെ ഇൻബോക്സിൽ തെളിഞ്ഞ നിമിഷം ഞാൻ അത്ര മാത്രം സന്തോഷിച്ചിരുന്നു കാരണം എന്നേപോലെ ഒരാളെ സ്നേഹിക്കേണ്ട ആളല്ല അവൾ അത്ര ഭംഗിയാണ് അവൾക്ക് അതു ഞാൻ പറഞ്ഞപ്പോഴും എല്ലാവരും പറയുന്ന സ്ഥിരം പല്ലവി തന്നെ അവളും പറഞ്ഞു മനസ്സാണ് സൗന്ദര്യം ...
അങ്ങനെ ആഴ്ച്ച ഒന്നു കടന്നു പോയി ... ഒരിക്കൽ എന്റെ നമ്പർ അവൾ ആവിശ്യപെട്ട രാത്രിയിൽ ഞാൻ കൊടുത്തിട്ടും അവൾ അന്ന് വിളിക്കാതെ അവളുടെ ശബ്ദത്തിനായ് കാതോർത്ത എന്നിലേക്ക് ആ കോൾ വന്നത് പിറ്റേ ദിവസം രാത്രിയിൽ ....
അതെ എനിക്ക് ഒരു കാര്യം പറയാനുണ്ട് ...
എന്തെ ...?
നാളെ എന്റെ പിറന്നാളാണ് എന്റെ വീട്ടിൽ വരെ ഒന്നു വരുമോ എനിക്കൊരു സമ്മാനവുമായി ...
വരാല്ലോ ......
ഒരുപാട് സന്തോഷത്തോടെ അവളുടെ മുഖം ഞാൻ അവളുടെ ശബ്ദത്തിൽ നിന്നറിഞ്ഞു ....
ഒരുപാട് സന്തോഷത്തോടെ അവളുടെ മുഖം ഞാൻ അവളുടെ ശബ്ദത്തിൽ നിന്നറിഞ്ഞു ....
പിറ്റേ ദിവസം രാവിലെ ഒരുങ്ങി മഴയെ വകവയ്ക്കാതെ ദൃതിയിൽ ടൗണിലേക്ക് നടക്കുമ്പോൾ സ്വപ്നങ്ങളുടെ ഘോഷയാത്ര പുറകെയുണ്ട് ...
മുന്തിയ ഒരു കടയിൽ നിന്നും ഒരു ഗിഫ്റ്റ് വാങ്ങി ആലഞ്ചേരി റൂട്ടിലേക്കുള്ള ബസ്സ് കയറി കടപ്പടിക്കലിറങ്ങി വീടു ചോതിച്ച് വീട്ടിലെ പടി കയറുമ്പോൾ എങ്ങും നിശബ്ദത തളം കെട്ടിക്കിടക്കുന്ന ഓടിട്ട ഒരു പഴയ വീട് മുറ്റത്ത് എന്തോ ആഘോഷം നടന്ന അവശിഷ്ടങ്ങൾ ചിന്നി ചിതറി കിടപ്പുണ്ട് ... ആരേയും കാണുന്നില്ലല്ലോ പുറത്തേക്ക് ....
ആരുമില്ലേ ...
ഇവിടാരുമില്ലെ ...
വിളി കേട്ടേന്നോണം വാതിലിന്റെ മേൽക്കതക് തുറന്ന ഒരു അച്ഛൻ പുറത്തേക്ക് ചോദ്യം എറിഞ്ഞു ...
ആരാണ് .. മനസ്സിലായില്ലല്ലോ ?
ഇത് മായയുടെ വീടല്ലെ ...
മായയുടെ ആരാണ് .? കുട്ടുകാരനാണോ ?
അതെ അച്ഛാ ...
ഉം മോൻ കയറി വാ ... ഞാൻ അവളുടെ അച്ഛനാണ് ...
അമ്മ കിടക്കുന്നു .... വയ്യ അവൾക്ക് '...
മോൻ കാര്യമറിഞ് വന്നതാണോ ?
മോൻ കാര്യമറിഞ് വന്നതാണോ ?
അതെ ... ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു വരണം എന്ന് ...
ആര് ....?
മായ ... അവളുടെ പിറന്നാളാണ് ഇന്നുവരണം എന്നും പറഞ്ഞു ..
മോനെന്തൊക്കെയാണ് ഈ പറയുന്നത് ... ശരിയാണ് എന്റെ കുട്ടിയുടെ പിറന്നാളാണ് ഇന്ന് ...
മായയെവിടെ അച്ഛാ ...?
ഉം വാ മോൻ നമുക്ക് ഒന്നു നടക്കാം ......
ഉം പുറത്തേ വാതിൽ കടന്ന് മുറ്റത്തിൻ ഇടതു ഭാഗത്ത് പൂക്കളാൽ തീർത്ത ഒരു മൺകൂന ചൂണ്ടി പൊട്ടിക്കരഞ്ഞുകൊണ്ട് ആ അച്ഛന്റെ വാക്കുകൾ വായുവിൽ നിറഞ്ഞ കണ്ണിരായി ...
അതാണ് ഞങ്ങളുടെ മായ ... 26: 2: 2016 രാത്രിയിൽ അപകടത്തിൽ ദൈവം തിരികെയെടുത്ത എന്റെ പൊന്നുമോൾ ....
ദൈവമെ ... എന്തായി കേൾക്കണെ... എന്തിനാണ് ഈ ചതി എന്നോട് ചെയ്തത് കൊതിച്ചിരുന്നതല്ലെ ഞാൻ .... 26: 2: 2016 രാത്രി അവൾ എന്റെ അടുത്തുവന്ന ദിവസം ... എന്തിനായിരുന്നു മായ നീ വന്നത് ....
ആ ചോദ്യങ്ങൾ ബാക്കി നിർത്തി അവൾക്കായ് കൊണ്ടുവന്ന പിറന്നാൾ സമ്മാനവും കേക്കും അവളിലേക്ക് സമർപ്പിച്ച് ഒരു മുറി കേക്ക് അവളുടെ ചുണ്ടിലേക്ക് മുറിച്ച് വെച്ച് കൊടുത്ത് അതിന്റെ പാതി അച്ഛനും അമ്മക്കും നൽകി ഞാൻ അതിന്റെ പങ്കു കഴിച്ച് അവളിൽ നിന്നും പിൻമാറുമ്പോൾ എന്റെ മൊബൈലിൽ നിറകണ്ണോടെ ഒരുമ്മയും താങ്ക്സും തെളിഞിരുന്നു ......
സിജു ഗോപിനാഥൻ പത്തനംതിട്ട
Iiiiiiil lllllll llllll ll llllll734
Iiiiiiil lllllll llllll ll llllll734

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക