Showing posts with label സിജുഗോപിനാഥൻ. Show all posts
Showing posts with label സിജുഗോപിനാഥൻ. Show all posts

കാണാമറയത്ത്


നേരം വളരെ ഇരുട്ടിയിരിക്കുന്നു കാവുംപുറത്തെ കാത്തിരിപ്പു പുരയിൽ ഞാൻ മാത്രമായിരിക്കുന്നു .. ആകെ വരാനുള്ളത് ഒരേ ഒരു ബസ്സു മാത്രം അതിന്റെ കാര്യത്തിൽ വലിയ ഉറപ്പൊന്നും പറയാനാകില്ല ...
ആ ബസ്സിന്റെ പേരു തന്നെ കാണാമറയത്ത് എന്നാണ് വിശ്വസിച്ച് ആരും അതിൽ പരമാവതി കയറില്ല .. കാരണം ഒരു ട്രിപ്പ് രാത്രിയിൽ മാത്രം പോകുന്ന പ്രേത പുര എന്ന ഇരട്ട പേരിനാൽ അറിയപ്പെടുന്ന അതിൽ നമുക്ക് എത്തേണ്ടിടത്ത് എത്തുമെന്ന് ഒരു നിശ്ചയവും ഇല്ല,.,., കരിങ്കൽ മുക്കിൽ നിന്നും കനലാടുംകുന്നിലേക്ക് പോകുന്ന ആ ബസ്സിന്റെ കണ്ടക്ടറും ഡ്രൈവറും 40 വയസ്സ് പ്രായം തോന്നിക്കും സ്ത്രീകളാണ്... ആരോടും സംസാരിക്കാത്ത അവരിലെ ഭാവം യാത്രക്കാരിൽ തെല്ലും ഭയമുളവാക്കും ...
നേരം പത്തു മണിയായി ബസ്സ് വരേണ്ട സമയം ആയിരിക്കുന്നു .. ഞാൻ പതിയെ റോഡിലേക്ക് ഇറങ്ങി ദൂരേക്ക് നോക്കി ... ഭാഗ്യം അതു വരണുണ്ടെന്ന് തോന്നുന്നു മരച്ചില്ലകൾക്കിടയിലൂടെ ചിതറി വരുന്ന ഹെഡ് ലൈറ്റിന്റെ പ്രകാശം അടുത്തേക്ക് വരുന്നുണ്ട് .. അലറിക്കരഞുള്ള ഹോൺ മുഴക്കി നിമിഷങ്ങൾക്കകം അത് എഞ്ചിന്റെ ഇരപ്പോടെ എന്റെ മുൻപ്പിൽ വന്നു നിന്നു ..
ടോർ ഇല്ലാത്ത വാതിലിലൂടെ ഞാൻ പച്ചക്കറി സഞ്ചിയും തൂക്കി ഓടിക്കയറി ഇരിക്കുന്നതിനു മുൻപേ മൂളി ഇരച്ചു കൊണ്ട് മൺ റോഡിനെ ഞെരിച്ചമർത്തി ബസ്സ് പാഞ്ഞു '.. ഭാഗ്യം ഒരു യാത്രക്കാരൻ ഇരിപ്പുണ്ട് ലാസ്റ്റ് സീറ്റിൽ .. സമാധാനായി ബസ്സിനുള്ളിൽ ഇരുണ്ട വെളിച്ചം ... പെട്ടന്ന് കണ്ടക്ടറുടെ ചോദ്യം എവിടേക്കാണ് ?
ഞാൻ ... കരാളിമുക്ക് ..
ഉം പന്ത്രണ്ട് രൂപ ചില്ലറ വേണം .... കനത്തിലുള്ള അവരുടെ മറുപടി ...
ആകെ അൻപത് രൂപ ഒറ്റനോട്ട് പേടിച്ച് അത് കൊടുത്തു ...
ചില്ലറ ഇല്ല നോക്കട്ടെ കിട്ടിയാൽ ബാക്കിത്തരാം ..
ജീവനിൽ കൊതിയുള്ളതിനാൽ ഞാൻ ഒന്നും മിണ്ടിയില്ല ...
ബസ്സങ്ങനെ വേഗത്തിൽ പായുന്നുണ്ട് ടയർ കരിഞ്ഞ മണം മൂക്കിനെ അസ്വസ്ഥമാക്കി ,ബസ്സിന്റെ സൈഡ് ടാർപ്പ കാറ്റിന്റെ ശക്തിയിൽ ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു ...
ഞാൻ തിരിഞു നോക്കി ആ യാത്രക്കാരൻ ഒരെ ഇരിപ്പാണ് അനക്കമില്ലാതെ ... ഉറങ്ങുകയായിരിക്കും ...
ഞാൻ പതിയെ വെളിയിലേക്ക് നോക്കി മഴ ചാറിതുടങ്ങി കുറ്റാ കുറ്റിരിട്ട് വെള്ളത്തുള്ളികൾ വണ്ടിക്കുള്ളിലേക്ക് ഇരച്ചുക്കയറി തുടങ്ങി മഴ ശക്തമായതോടെ ആ സ്ത്രീ ബസ്സിന്റെ ടാർപ്പതാഴിത്തി ഇട്ടു ... പെട്ടെന്ന് എന്തോ അന്ധകാരം അനുഭവപെട്ടപ്പോലെ മനസ്സ് ഒന്നു പിടഞു .
.ശക്തിയായ മഴയും കാറ്റും കൂടി വന്നു ബസ്സിന്റെ ക്ലാസിൽ മരച്ചില്ലകളും ഇലകളും വന്നടിച്ചുരസി വീണു കൊണ്ടിരുന്നു ഇതൊന്നും കാര്യമാക്കതെ ആ സ്ത്രീ വണ്ടി വേഗത്തിലാണ് ഓടിക്കുന്നത് ആകെ ഇരുട്ടായതിനാൽ ഇറങ്ങേണ്ട സ്ഥലവും കാണാൻ കഴിയണില്ല പെട്ടന്ന് എന്റെ കാലിൽ ഒരു നനവ് ഞാൻ പതിയെ തറയിലേക്ക് സൂക്ഷിച്ചു നോക്കി .. മഴവെള്ളം ആണെന്നു തോന്നുന്നു ഒലിച്ചു വന്നതാണ് പുറകിൽ നിന്നും ... ഒന്നൂടി കാലടിപ്പിച്ച് ഒതുക്കി വച്ച് ഞാൻ ഇരുന്നു..
പിന്നെയും ഒരു സംശയം ഞാൻ പതിയെ അതിൽ വിരലൊന്ന് തൊട്ട് ഒന്നു മണത്തു നോക്കി ... ഇരുന്നിരിപ്പിൽ ഞാൻ സ്തംഭിച്ചു പോയി പേടിയോടെ ഞാൻ പിറകിലേക്ക് നോക്കി ഞാൻ വെള്ളമെന്ന് കരുതി തൊട്ടതിന് ചുടുരക്തത്തിൻ ഗന്ധം ... പെട്ടന്ന് ചീറി പാഞ്ഞ ബസ്സ് എവിടെയോ ഇരച്ചു നിന്നു.... ഇരച്ചു നിന്ന വണ്ടിയുടെ എഞ്ചിൻ പ്രാന്തു പിടിച്ച പോലെ അലറിക്കൊണ്ടിരുന്നു ബസ്സിനുള്ളിൽ കുറ്റാ കുറ്റിരിട്ട് ... മഴയുടെ ഇരമ്പലും മഴവെള്ളം ബസ്സിനു മുകളിൽ ശക്തിയായി പതിക്കുന്ന ശബ്ദം മനസ്സ് നിലക്കുന്ന ഭീതിയിലാഴ്ത്തി അലറിക്കരയാൻ നാവ് പൊങ്ങണില്ല .... ബസ്സിനുള്ളിൽ മരണ വീട്ടിലെ കട്ടുമണം നിറഞ്ഞു ....
എനിക്ക് ആ ഭീതിയിലുള്ള ഇരുട്ടിൽ മനസ്സിലായി ഞാൻ തനിച്ചാണ് ഇപ്പോൾ ആ ബസ്സിൽ ജീവനോടെ ... മരണം മുന്നിൽ കണ്ട എന്റെ കാതിലേക്ക് ഗിയർ ഷാഫ്റ്റ്‌ ചലിക്കുന്ന ശബ്ദം പൊടുന്നനെ വന്നു പതിച്ചു .... ആക്സിലറേറ്റർ മൂളി ഇരച്ചു കൊണ്ട് ഇരുളിലൂടെ കാണാമറയത്തേക്ക് ബസ്സു ചലിച്ചു തുടങ്ങി ബസ്സിനുള്ളിൽ ഒരു പാട് യാത്രക്കാരുള്ള പോലെ അടക്കം പറച്ചിലും ചിരിയും പെട്ടന്ന് മങ്ങിയ വെളിച്ചം പരന്ന ബസ്സിന്റെ ഡ്രൈവർ സീറ്റ് കാലിയാണ് പേടിച്ചരണ്ട ഞാൻ അലറിക്കരഞ്ഞു ബസ്സിനുള്ളിൽ ഓടി കമ്പിയിൽ തട്ടി വീണ എന്റെ കണ്ണുകളെ തീക്കനലിൽ അകപെട്ട ഭീതിയിൽ വിശ്വസിക്കാനാകാത്തവിധം.. അലറിക്കരഞ ഞാൻ ദുർമരണത്തിൻ ആത്മാക്കൾ നിറഞ്ഞ ബസ്സിന്റെ പടിക്കെട്ടിലടിച്ചു വീണു ....
ഇരുളിൽ മറത്ത മനസ്സിലേക്ക് തണുത്ത വെള്ളം പതിച്ച പോലൊരു തോന്നലോടെ പതിയെ കണ്ണുതുറന്നു ... ചാടി എണീച്ച ഞാൻ ചുറ്റും നോക്കി മുൻപിൽ കണാരേട്ടൻ ..
എന്താ മോനെ ... എന്നാ പറ്റിയെ ?
നീയെന്തിനാണ് ഇവിടെ ഈ മഴയത്ത് കിടന്നത് എന്താണ് സംഭവിച്ചത് ..? നിന്റെ ദേഹം വല്ലതും മുറിഞ്ഞോ തുണി നിറച്ചും ചോര ...?
ചോദ്യങ്ങൾ ഞാൻ കേൾക്കുന്നുണ്ട് പക്ഷെ മറുപടി പറയാൻ പറ്റണില്ല ... കണാരേട്ട ഞാൻ ഞാൻ പറയാം എല്ലാം ..
വാ നമുക്ക്
വീട്ടിൽ പോവാം .. ഒന്നും മനസ്സിലാവാത്ത പോലെ ഞാൻ സ്ഥലമൊക്കെ വീക്ഷിച്ചു ... ഞാൻ ഇറങ്ങേണ്ട കാരാളിമുക്കു തന്നെ ദേ എന്റെ പച്ചക്കറി സഞ്ചി...
നടത്തത്തിനിടയിൽ മനസ്സ് തിരഞ്ഞു തുടങ്ങി ... അപ്പോൾ ഇന്നലെ സംഭവിച്ചതെല്ലാം എന്റെ തോന്നലാണോ ?
പിന്നെ എങ്ങനെ എന്റെ ദേഹത്ത് രക്തത്തിൻക്കറ പറ്റി.ആരാണ് ഇന്നലെ കൊല ചെയ്യപ്പെട്ടത്..?
ചോദ്യങ്ങൾ ബാക്കിയാക്കി ഞങ്ങൾ വീട്ടിലെത്തി ......
ചെന്നതും അങ്ങേത്തലക്കലെ ഞാനുചേച്ചിയുടെ വീട്ടിൽ കൂട്ട നിലവിളിയും ആൾക്കൂട്ടവും ... ചെന്നപാടെ വെപ്രാളത്തോടെ ഞാൻ.. എന്താ കണാരേട്ടാ ?.....
മോനെ ... അത് നമ്മുടെ ഞാനുചേച്ചിടെ മോള് തുമ്പിക്കുട്ടിയെ .........
ശബ്ദം ഇടറിയ കണാരേട്ടന്റെ കണ്ണു നിറഞ്ഞു.... ആരോ ഇന്നലെ രാത്രിയിൽ അതിക്രൂരമായി ബലാൽസംഗം ചെയ്തു കൊന്നു .. ഇന്ന് രാവിലെ ആ കുഞ്ഞിനെ ആ ഈടിയുടെ പൊത്തിൽ നിന്നും ആളുകൾ കണ്ടെത്തുകയായിരുന്നു .... എന്റെ കൂടെ കളിച്ചു ചിരിച്ചു ഓടിക്കളിച്ചു നടന്ന എന്റെ കുഞ്ഞുതുമ്പിക്കുട്ടി .... അയ്യോ ദൈവമെ അലറിക്കരഞ ഞാൻ തളർന്നിരുന്നു എന്തിനാ ദൈവമെ ആ പിഞ്ചു കുഞ്ഞിന്നോടി ക്രൂരത ചെയ്തത് ഏത് മഹാപാപിയാണ് ദൈവമെ ?
അലറിക്കരഞ്ഞ ഞാൻ തുമ്പിയുടെ അരികത്തേക്ക് ഓടിക്കൂടിയ നാട്ടുകാരുടെ ഇടയിലൂടെ ഓടി ചെന്ന എനിക്ക് തുണിയിൽ പൊതിഞ ഒരു കുഞ്ഞു പൊതി മാത്രമാണ് കാണാൻ കഴിഞത് ....'
പെട്ടന്ന് ഒരാൾ ആൾക്കൂട്ടത്തിലേക്ക് ഓടിക്കയറി വന്നു ........ ദോ ആ തെങ്ങി തോപ്പിൽ തലയും കൈയ്യും കാലും ഇല്ലാത്ത ഒരു ശവം ..... നിഗൂഢമായ മരണത്തിൻ ഗന്ധം മാത്രം എങ്ങും ... ആ വാർത്ത കേട്ട കുറേ പേർ ഓടി ശവം കിടക്കണ പറമ്പിലേക്ക് .. ഒടി മുള്ളുവേലി കടന്ന ഞങ്ങളിലെ ഭയം പതിൻമടങ്ങ് കൂട്ടിയ കാഴ്ച്ചയായിരുന്നു മുന്നിൽ തലയും കൈയ്യും കാലും ഇല്ലാത്ത പാതി ശരീരം മാത്രം ... ചിന്നിച്ചിതറിയ മാംസക്കഷണങ്ങൾ ചോരപ്പാടുകൾ .. അതിൽ പ്രധാനമായും ആണിനെ ആണാക്കും ലിംഗം മുറിച്ചുകളഞ്ഞിരുന്നു ചുരുക്കി പറഞ്ഞാൽ പടു മരണം നൂറു ജൻമത്തിലെ വേദനകൾ ഒരു ജൻമത്തി അനുഭവിച്ച ആ മനുഷ്യൻ ആരാണെന്ന് ഒരാൾക്കും പിടികിട്ടിയില്ല .... പോലീസ് വരുന്നതും കാത്ത് ആ ശരീരവും നാട്ടുകാരും കാത്തിരുന്നു ... പക്ഷെ എന്റെ മനസ്സിൽ ആ മൃദദേഹത്തിലെ വരയൻ ഷർട്ട് കണ്ടു മറന്ന ഓർമ്മ ...ഞാൻ ഇന്നലെ രാത്രിയിൽ കണ്ടത് ഇയാളെയാണോ സംശയം ബാക്കി നിർത്തി ഞാൻ തുമ്പിക്കുട്ടിയുടെ അരികിലേക്കോടി ...
ആ കുഞ്ഞു ശരീരത്തിൽ കാമവെറി നടത്തിയ ആ കാലനെ എന്റെ മനസ്സും കണ്ണുകളും അന്വേഷിച്ച് തുടങ്ങി .. രക്ഷിക്കുന്ന നിയമത്തിനു കൊടുക്കാനല്ല അറുത്തു കൊല്ലാൻ ...
നിലവിളിയോടെ ഒരു കെട്ട് പാവയും കളിപ്പാട്ടങ്ങളുമായി ആ അമ്മ തുമ്പിയുടെ നെറ്റിയിൽ ഉമ്മ വെച്ച് കരയുമ്പേlൾ കണ്ടു നിന്നവർ നെഞ്ചു പൊട്ടി തേങ്ങി...
വച്ചു താമസിയാതെ ആകുഞു ശരീരം അടക്കം ചെയ്യുമ്പോൾ നിശബ്ദമായതേങ്ങലോടെ കാറ്റ് വീശി തുടങ്ങി .... ആ കാറ്റിനറിയാമായിരിക്കും ആ കാലനെ ....
ഓരോ നിമിഷവും വിങ്ങലായി ആ കുഞ്ഞു മാറുമ്പോൾ കൂടി നിന്നവരോടായി എന്റെ തലേ രാത്രിയിലെ അനുഭവം പറഞ്ഞു ആ സംശയവും ...
അന്തം വിട്ട് കേട്ടു നിന്നവർ എന്തായി കേൾക്കണെ എന്ന മട്ടിൽ ...
എന്താ മോനെ നീ ഈ പറയണെ ...
അതിൽ ഒരാൾ ഭയത്തോടെ പറഞ്ഞു .. മോനെ നിനക്കു തോന്നിയതാവും ..ആ ബസ്സ്.. ഇന്നലെ ഇല്ലായിരുന്നു .... കരിങ്കൽ മുക്കിൽ വച്ച് അത് ആക്സിടന്റ് ആയിരുന്നതാണ് ... അവര് അവിടെ ട്രിപ്പ് നിർത്തി ... പിന്നെ നീ ഏതു ബസ്സിലാണ് കയറിയത് ... ദൈവമെ ഇതെന്താണ് ഈ കേൾക്കണെ .... മനസ്സു പിടഞ നിമിഷം ഇരുണ്ടു മൂടിയ അന്തരീക്ഷത്തിലേക്ക് തണുത്ത കാറ്റ് വീശിയടിച്ചു പൊടുന്നനെ ഇടിമിന്നലും എന്തോ ദു സൂചന പോലെ ആകെ ഒരന്തരീക്ഷ മാറ്റം .... ഇറയത്തിരുന്നു സംസാരിക്കുന്ന ഞങ്ങളിലേക്കും ഒരു കാൺമാനില്ല വാർത്ത വന്നു ചേർന്നു.. അങ്ങേലെ തോമാച്ചാന്റെ വീടുപണിക്കായ് വന്നു താമസിക്കും ഒരു 35 വയസ്സ് തോന്നിക്കും അന്യസംസ്ഥാനക്കാരനെ തിരക്കി ഭാര്യ ഓടി നടക്കുന്നു ...
ഞങ്ങൾക്കറിയാം അവനെ എല്ലാവരോടും നമസ്ത പറയുന്ന അവനെ ഏവർക്കും അറിയാം ... ഞങ്ങൾ അവരോട് കാര്യങ്ങൾ തിരക്കി... ഇന്നലെ രാവിലെ ഇറങ്ങിയതാണ് അവൻ .... വരയൻ ഷർട്ടിന്റെ കാര്യം ഓർമിപ്പിച്ച ഉടനെ സംശയത്തോടെ ഞങ്ങൾ പോലീസിന്റെ ഇൻക്വസ്റ്റ് നടക്കുന്ന പറമ്പിലേക്ക് അവരെയും കൊണ്ടോടി ചെന്നപാടെ മുടി ഇട്ടിരിക്കുന്ന ആ പാതി ശരീരം കാണിച്ച നിമിഷം അലമുറയിട്ട അവർ കുഴഞു വീണു കുറെ പേർ പിടിച്ചെടുത്തു മാറ്റി കിടത്തുമ്പോൾ മനസ്സിലെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ അടുത്തു വരുന്നതായി തോന്നി ...
തലേ ദിവസം ദൈവം അവതരിച്ചിരുന്നോ ഈ ക്രൂരമായ ലോകത്ത് ക്രൂരകൃത്യം നടന്ന നിമിഷം തന്നെ .....
അദൃശ്യമായ ആ ബസ്റ്റ് പിന്നെ എങ്ങനെ വന്നു ഇയാൾ എങ്ങനെ കൊല്ലപെട്ടു .. ഇരുളിൽ ഭീകരതയോട് കടന്നു പോകുന്ന ബസ്സ് ഒരു ചുരുളഴിയാത്ത രഹസ്യമായി മാറുമോ ?
മനസ്സ് പറയുന്നിടത്ത് ശരീരം വഴങ്ങാത്ത ഒരു അവസ്ഥ എനിക്ക് കണ്ടു പിടിക്കണം പോലീസിനുപോലും അന്യമായ ആ രഹസ്യം
ഞാൻ അന്ന് രാത്രി ആ ബസ്സിനെ കാത്ത് ആളൊഴിഞ ആ മുക്കിനായി നിന്നു ... സമയങ്ങൾ ഇഞ്ചിഞ്ചായി ചതഞാണ് മുന്നോട്ട് നീങ്ങുന്നത് .... ജഗ്ഷനിൽ തെണ്ടി നടക്കും ഒരു പ്രാന്തൻ എന്നരികത്ത് വന്നു എന്റെ ഇരുളിൽ തിളങ്ങും കണ്ണുകളിലേക്ക് അയാൾ സൂക്ഷിച്ച് നോക്കി ....
പേടിയോടെ പിന്നിലേക്ക് മാറിയ എന്റെ കാലിൽ കറുത്തിരുണ്ട ഒരു പൂച്ച പേടിപെടുത്തും ശബ്ദത്തോടെ ദേഹം ഉരച്ച് നിന്നു ... അയാൾ മെല്ലെ അതിനെ നോക്കി ആഞ്ജാപിച്ചു മല്ലികെ മാറി നിൽക്കു .... ഞാൻ ഒന്നും മനസ്സിലാകാത്ത പോലെ ഇരുട്ടിൽ ചുവന്ന അയാളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി ... പെട്ടന്ന് തല ഉയർത്തിയ അയാൾ എന്നിലേക്ക് തിരിഞ്ഞു ... കുഞ്ഞെ നീ പേടിക്കണ്ടാ പക്ഷെ നീ തേടിയിറങ്ങിയ സത്യം നിനക്ക് കാണാൻ സാധിക്കില്ല ... പ്രതീക്ഷിക്കാതെ അവർ കടന്നു വരും പ്രതീക്ഷിക്കാതെ അവർ തിരികെ പോകും അതാണ് കാണാമറയത്ത് ... അയാൾ തുടർന്നു നീ കണ്ടവർ മനുഷ്യരല്ല മനുഷ്യ ജന്മങ്ങൾ ആയിരുന്നു പക്ഷെ ശരീരം പൊള്ളയായ അവരിലെ ഉള്ളറയിൽ നിറയെ സ്വപ്നങ്ങളും ജീവിതവും ആയിരുന്നു' ഈ നശിച്ച ഈ ലോകത്തിലെ ജീർണിച്ച സമ്പ്രദായങ്ങളിൽ ക്രൂരമായി കാമത്തിനിരയായി ജീവനോടെ ഭസ്മമാക്കിയ ജൻമങ്ങളാണവർ ....
പക തീരാത്ത അവർ വരും ഓരോ നിശബ്ദമായ ഇരുട്ടിലും വെന്തുരുകിയ മാംസത്തിൻ ഗന്ധവുമായി അതേ അവസ്ഥ സംഭവിക്കുമ്പോൾ വരും അവർക്കാവിശ്യമുള്ളവരെ തേടി....
ഇതെല്ലാം പകച്ച് കേട്ടു നിന്ന എന്റെ നാവ് അറിയാതെ ചലിച്ചു അപ്പോൾ മല്ലിക ... അയാളുടെ ശബ്ദം ഇടറി അത് എന്റെ കുട്ടിയാണ് എനിക്ക് കാണാൻ കഴിയാത്ത എന്റെ മകൾ ....
നിറവയറായ എന്റെ ജാനകിയെ അവർ അവോളം അനുഭവിച്ച ശേഷം പാതി ജീവനോടെ ഭസ്മമാക്കിയ എന്റെ കുഞ്ഞിന്റെയും എന്റെ ജാനകിയുടെയും ഓർമ്മയാണ് ഇവൾ ... എന്റെ ജീവിതം ഈ ഗതിയിലാക്കിയ ലോകമെ ഞങ്ങൾ പാവങ്ങൾ എന്ത് ദ്രോഹം ചെയ്തു നിങ്ങളോട് .... അയാൾ നിലവിളിയോടെ ആ ഇരുളിനെ നിശ്ചലമാക്കി പൊട്ടിക്കരഞ്ഞു ഇനി അവൾ വരും ഒരിക്കൽക്കൂടി എന്നെ കൊണ്ടു പോകാൻ ....
കരഞ്ഞുകൊണ്ട് തിരികെ നടന്ന ആ മനുഷ്യൻ ഇരുട്ടിലേക്ക് മറയുന്നത് ചങ്കുപിടയും വേദനയോടെ നോക്കി നിന്ന എൻക്കാതിൽ ബസ്സിന്റെ ഹോൺ മുഴങ്ങി .... ഭയത്തോടെ ദൂരേക്ക് നോക്കിയ എന്റെ മുന്നിലേക്ക് ഇരച്ചു നിന്ന ബസ്സിലേക്ക് മനസ്സില്ലാ മനസ്സോടെ കയറുമ്പോൾ .. മുന്നിൽ ഇരുട്ടായതുപോലെ ഏതോ ഒരു സീറ്റിൽ ഇരുന്ന എന്റെ മുൻപിൽ പ്രയമായ ഒരു മനുഷ്യൻ ടിക്കറ്റിനായി വന്നു നിന്നു ബസ്സിൽ അത്യാവശ്യം ആളുണ്ട് ... ഓടിക്കുന്നത് സ്ത്രീ അല്ല ഒരു പുരുഷൻ ആകെ അമ്പരപ്പോടെ ഇരുന്ന എന്നോട് വീണ്ടും ടിക്കറ്റിനായി ആവിശ്യപെട്ടു .... ടിക്കറ്റ് വാങ്ങുമ്പോൾ ബസ്സിലെ ദേവി വിഗ്രഹത്തിൽ പ്രാർത്ഥനയോടെ മനസ്സ് മന്ത്രിച്ചു ... എല്ലാം നിന്റെ ലീലകൾ ..
അവസാനിച്ചു ....
സിജു ഗോപിനാഥൻ പത്തനംതിട്ട

വരികളുടെ കാവൽക്കാരൻ


നിലാവ് ഇരുട്ടിനെ ആലിംഗനം ചെയ്യുന്ന നിമിഷവും കോലായിലെ ഉമ്മറപടിയിലിരുന്നു കഥ കേട്ടിരുന്ന എന്റെ ചെറു കണ്ണുകളിൽ നനവു പടർന്നിരുന്നു ....
ഇടക്ക് മുറ്റത്ത് അടർന്ന കൽകെട്ടുകൾക്കിടയിലായ് തല കുനിച്ചു നിൽക്കണ തുളസി ചെടിയിലേക്ക് നോട്ടം അറിയാതെ പതിക്കുമ്പോൾ എന്റെ കുഞ്ഞു മനസ്സ് അറിയാതെ വിങ്ങുന്ന പോലെ ... ഒരു ദീർഘനിശ്വാസം വിട്ട് കാല് മടക്കി വച്ച് കണ്ണുകൾ വലതു കൈ കൊണ്ട് അമർത്തി തുടക്കുമ്പോൾ ... അമ്മയുടെ ചോദ്യം എന്റെ പൊന്നിൻ കുടം കരയുകയാണോ കരയരുത് അത് ചേട്ടന് ഇഷ്ടല്ല ട്ടോ ...
അമ്മയെന്നെ മാറോട് ചേർത്ത് നെറ്റിയിൽ ഒരുമ്മ തന്ന് പറയുമ്പോഴും ആ മനസ്സ് വിങ്ങുന്നത് എനിക്ക് കേൾക്കാം നിശബ്ദമായ ഇരുളിൽ മനസ്സെന്ന ചക്രത്തെ ഒരു നിമിഷം പത്ത് വർഷം പുറകിലേക്ക് കൊണ്ടുപോയിരിക്കുന്നു ... കഥകളുടെ തിരശ്ശീല മാറ്റി യദാർത്ഥ ജീവിതത്തിന്റെ ഓല മേഞ്ഞ കുടിലിന്റെ മുറ്റത്ത് വെപ്രാളത്തിൽ നടക്കുന്നു എന്റെ അച്ഛൻ ദൃതിയിൽ നടക്കുമ്പോഴും കൈലിയുടെ തുമ്പിലായി പിടിച്ച കൈവിറക്കുന്നുണ്ട് ...
പഞ്ചായത്ത് വെട്ടിത്തെളിച്ച മൺവഴിയിലൂടെ ഓടി അണച്ച് വരുന്നു എന്റെ മാമൻ ...
വെപ്രാളം തളം കെട്ടിയ മുഖത്തെ രോമങ്ങൾ എഴുന്നേറ്റ് നിന്നു ആകാംഷയുടെ നൂറു ചോദ്യങ്ങളുമായി മാമന്റെ മുഖത്ത് ... ഒന്നും അച്ഛനോട് ചോദിക്കാനാവാതെ മുറ്റത്തെ ഇളകിയ മണ്ണുപ്പിടിച്ച കല്ലിൽ മാമൻ ഇരിക്കുമ്പോൾ അച്ഛന്റെ ചേദ്യം ...
എന്താ മുരളിയെ നിന്റെ വിരല് മുറിഞ്ഞിരിക്കണെ ...ഒന്നൂല്ല അളിയാ വെപ്രാളത്തിൽ നടന്നപ്പോൾ കാലോന്ന് തട്ടിയതാ ചെരിപ്പ് പൊട്ടി പോയെന്നെ .... അളിയാ അവൾക്കെങ്ങനെയുണ്ട് .... ഒന്നൂല്ലട താഴെന്ന് വൈറ്റാട്ടി തങ്ക വന്നിട്ടുണ്ട് ... വയറ് കണ്ടമാനം വലുതയിട്ടുണ്ട് മുരളിയെ ദേവീ സുഖമായി അവളെയും കുട്ടിയെയും രണ്ടും രണ്ടായി കാത്തോളണെ ....
അളിയാ എനിക്ക് എന്തൊ വെപ്രാളം പോലെ നമുക്ക് ആശുപത്രിയിൽ കൊണ്ടു പോവാം അവളെ ...... ഇല്ലടാ പറ്റില്ല തങ്ക സമ്മതിക്കണില്ലടാ മുത്തെ .... തീരെ വയ്യ അവൾക്ക് ....
മുറ്റത്തെ മണൽത്തരികൾ പോലും നിറകണ്ണോടെ അടഞ വാതിലിന്റെ ഓലയിൽ മേഞ്ഞ കഥക് തുറന്ന് കുഞ്ഞിന്റെ കരച്ചിലിനായ് കാതോർത്ത് ഇരുന്നു ...
ഗോപിയെ ഗോപിയെ ... ഓടി വായോ അകത്ത് നിന്നും അലറി വിളിച്ച അയലത്തെ സരോജിനി അമ്മയുടെ സ്വരം അന്തരീക്ഷത്തെ ഭയത്തിലാഴ്ത്തി പുറത്ത് കാത്തുനിന്ന അച്ഛനും മാമനും കതക് വലിച്ച് തുറന്ന് ഓടിക്കയറി നോക്കുമ്പോൾ കണ്ട കാഴ്ച്ചയിൽ പുറത്ത് ആകാംഷയോടെ കാത്തു നിന്ന കാറ്റു പോലും കണ്ണുപൊത്തി പൊട്ടിക്കരഞ്ഞു പോയിരുന്നു ...
രക്തത്തിൽ കുളിച്ച രണ്ട് മാംസക്കഷണങ്ങൾ വേർപെട്ടുവോ എന്നു പോലും അറിയാത്തവണ്ണം പായിൽ കിടന്ന എന്റെ അമ്മയെയും കുഞ്ഞിനെയും വാരി പൊത്തി അലറിക്കരഞ്ഞോടുമ്പോൾ ദൈവം പോലും ഒരു നിമിഷം മൗനം പാലിച്ചിരുന്നിരിക്കാം അതാണല്ലോ ആശുപത്രിയിലെ ഏറ്റവും സജ്ജീകരണങ്ങളുള്ള മുറിയിൽ നിറ കണ്ണോടെ മൗനം മാത്രമായ് കിടന്ന എന്റെ അമ്മയുടെ അരികത്ത് കൊതിയോടെ ആകാംഷയോടെ പത്തുമാസം താലോലിച്ച് നടന്ന പൈതൽ ഇല്ലാതിരുന്നത് ....
ആകാശത്ത് നിശബ്ദമായി പറന്നകലുന്ന കിളികളുടെ ഇടയിൽ എന്റെ ചേട്ടന്റെ ആത്മാവ് പറന്നകലുമ്പോൾ ഒരു നോക്കു കാണാനാവാതെ എന്റെ അമ്മയുടെ മനസ്സ് എത്രമാത്രം വേദനിച്ചിരിക്കാം ആകുഞ്ഞിന് പകരമാവില്ല ഞാനെന്ന മനുഷ്യൻ എന്നാലും അവനാണ് ഞാൻ
പിന്നീട് എന്റെ അമ്മയുടെ പൈതലായ് അച്ഛന്റെ സ്വപ്നമായ് മണ്ണിലേക്ക് പിറന്നു വീണ ഈ അക്ഷരത്തിൻ ഉടമ ഈ വരികളുടെ കാവൽക്കാരൻ .... ഈ കഥ എഴുതുമ്പോഴും അവൻ എന്റെ അടുത്തുണ്ട് തെളിഞ മുഖമോടെ നിറഞ്ഞ ചിരിയോടെ ....
സിജു ഗോപിനാഥൻ
Iiiiiii llllllll lllllll lllll734

ഇടവപ്പാതി


പുറത്ത് ഇടവപ്പാതി മഴ തമിർത്തു പെയ്തിറങ്ങുന്നുണ്ട് ശരീരം ഒരു സുഖമുള്ള തണുപ്പിനെ പുണർന്നങ്ങനെ ഇരിക്കുന്നു ... ഈ മഴയത്ത് ഓർമ്മകളും പ്രണയവും അയവിറക്കാൻ മനസ്സിന് ഒരുപാട് ഇഷ്ടാണ് ല്ലെ കാരണം ആ ഫീൽ മഴക്ക് മാത്രം സ്വന്തം ആണ് ... അവൾ ആരേയും മയക്കുന്ന മോഹിനിയാണല്ലോ അവളിലൂടെ മറ്റുള്ളവരുടെ പ്രണയം പൂവിടുന്നത് കാണാൻ അവൾ ഓരോ നിമിഷവും ഭൂമിയുടെ മാറിലേക്ക് പെയ്തിറങ്ങും ....
ഇന്ന് എന്തെഴുതും ദൈവമെ മേശപ്പുറത്തിരുന്ന ചൂടു കട്ടൻ കാപ്പി വലംകൈ കൊണ്ടു അരികിലേക്ക് നീക്കി ഒരു സിപ്പ് കുടിക്കുമ്പോൾ മനസ്സിൽ തെളിയുന്നത് മഴ മാത്രം ... പെട്ടന്നാണ് മൊബൈലിൽ വൈബ്രേറ്റ് ശബ്ദം ആരാപ്പാ ഈ രാത്രിയിൽ ആരേലും പോസ്റ്റിൽ കമന്റ് ഇട്ടുകാണും ... മൊബൈൽ കൈയ്യിൽ എടുത്ത് സ്ക്രീനിലെ സ്ലൈഡ് ലോക്ക് നീക്കി നോട്ടിഫിക്കേഷൻ നോക്കി കളിക്കുട്ടുകാരി എന്ന പോസ്റ്റ് വായിക്കാൻ താമസിച്ചതിന് ക്ഷമ ചോദിച്ചിരിക്കുന്നു മനസ്സ് നിറഞ്ഞ സന്തോഷത്താൽ റിപ്ലേ കൊടുത്ത എന്റെ കണ്ണിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് വെയിറ്റിംഗിൽ കിടക്കുന്നു ഞാൻ അത് സ്വീകരിച്ച് എഴുതാനുള്ള കടലാസിലേക്ക് കണ്ണ് പായ്ക്കുമ്പോൾ നിമിഷങ്ങൾക്കകം മെസഞ്ചറിന്റെ റിങ്ങ് വൈബ്രേറ്റ് രൂപത്തിൽ തെളിഞ്ഞു .... കഷ്ടായല്ലോ ദൈവമെ ആർക്കും വെറുതെ ഇരിക്കുമ്പോൾ മെസ്സേജ് അയക്കണ്ടാ എന്തെങ്കിലും ചെയ്തു തുടങ്ങുമ്പോൾ അപ്പോൾ വരും ...
ഉം എന്തായാലും ഓപ്പൺ ചെയ്ത് നോക്കാം ല്ലെ ... പാവം ആരേലും ആയിരിക്കും ... ആഹാ ദേ ആ ഇപ്പോൾ ഫ്രണ്ട് റിക്വസ്റ്റ് അയച്ച കുട്ടി .....
ഹലോ ചേട്ടാ നന്ദിട്ടോ ...
വെൽക്കം ... അതിന് നന്ദിയൊന്നും വേണ്ടാ ട്ടോ ...
ആള് ഓൺലൈനിൽ ഉണ്ട് റീഡ് ചെയ്യുന്നുണ്ട് ...
അപ്പോൾ പുറത്ത് നല്ല കാറ്റ് വീശുന്നുണ്ട് അതിന്റെ ശക്തിയിൽ ജനാലയുടെ കർട്ടനുകൾ ഇളകി ആടുന്നു ... എവിടെ നിന്നോ നല്ല മണം മുറിയിലെ ചുമരുകളിൽ പറ്റിപ്പിടിച്ചങ്ങനെ നിൽക്കുന്ന പോലെ ...
ആളുടെ പേര് മായ .... എന്റെ എഴുത്തുകളെ ആള് വളരെയധികം ഇഷ്ടപെടുന്നെന്നും ഉപദേശങ്ങളുമായ് മെസ്സേജിന്റെ പെരുമഴ .. എന്നെ മുൻപ് അറിയുന്ന പോലെ വളരെ ലാഘവത്തോടെയുള്ള ഇടപെടിലും സ്നേഹവും ...
മനസ്സ് ആ രാത്രിയിൽ എന്നെ ഉറക്കിയില്ല കാരണം അത്രമാത്രം എന്തൊ എന്നിൽ ആകർഷിച്ച പോലെ ആ കുട്ടി നിറയുന്നു പെയ്തിറങ്ങുന്നു എന്നിലേക്ക് .... പിറ്റേന്നും എന്നിലേക്ക് തലേന്ന് വന്ന ആ സമയത്തു തന്നെ അവളുടെ മെസ്സേജ് കടന്നു വന്നു ... അതിലായിരിക്കാം ഞങ്ങൾ കൂടുതൽ അടുത്തത് ഒരുപാട് സമയം സംസാരിച്ചു അവളുടെ ഫോട്ടോ എന്റെ ഇൻബോക്സിൽ തെളിഞ്ഞ നിമിഷം ഞാൻ അത്ര മാത്രം സന്തോഷിച്ചിരുന്നു കാരണം എന്നേപോലെ ഒരാളെ സ്നേഹിക്കേണ്ട ആളല്ല അവൾ അത്ര ഭംഗിയാണ് അവൾക്ക് അതു ഞാൻ പറഞ്ഞപ്പോഴും എല്ലാവരും പറയുന്ന സ്ഥിരം പല്ലവി തന്നെ അവളും പറഞ്ഞു മനസ്സാണ് സൗന്ദര്യം ...
അങ്ങനെ ആഴ്ച്ച ഒന്നു കടന്നു പോയി ... ഒരിക്കൽ എന്റെ നമ്പർ അവൾ ആവിശ്യപെട്ട രാത്രിയിൽ ഞാൻ കൊടുത്തിട്ടും അവൾ അന്ന് വിളിക്കാതെ അവളുടെ ശബ്ദത്തിനായ് കാതോർത്ത എന്നിലേക്ക് ആ കോൾ വന്നത് പിറ്റേ ദിവസം രാത്രിയിൽ ....
അതെ എനിക്ക് ഒരു കാര്യം പറയാനുണ്ട് ...
എന്തെ ...?
നാളെ എന്റെ പിറന്നാളാണ് എന്റെ വീട്ടിൽ വരെ ഒന്നു വരുമോ എനിക്കൊരു സമ്മാനവുമായി ...
വരാല്ലോ ......
ഒരുപാട് സന്തോഷത്തോടെ അവളുടെ മുഖം ഞാൻ അവളുടെ ശബ്ദത്തിൽ നിന്നറിഞ്ഞു ....
പിറ്റേ ദിവസം രാവിലെ ഒരുങ്ങി മഴയെ വകവയ്ക്കാതെ ദൃതിയിൽ ടൗണിലേക്ക് നടക്കുമ്പോൾ സ്വപ്നങ്ങളുടെ ഘോഷയാത്ര പുറകെയുണ്ട് ...
മുന്തിയ ഒരു കടയിൽ നിന്നും ഒരു ഗിഫ്റ്റ് വാങ്ങി ആലഞ്ചേരി റൂട്ടിലേക്കുള്ള ബസ്സ് കയറി കടപ്പടിക്കലിറങ്ങി വീടു ചോതിച്ച് വീട്ടിലെ പടി കയറുമ്പോൾ എങ്ങും നിശബ്ദത തളം കെട്ടിക്കിടക്കുന്ന ഓടിട്ട ഒരു പഴയ വീട് മുറ്റത്ത് എന്തോ ആഘോഷം നടന്ന അവശിഷ്ടങ്ങൾ ചിന്നി ചിതറി കിടപ്പുണ്ട് ... ആരേയും കാണുന്നില്ലല്ലോ പുറത്തേക്ക് ....
ആരുമില്ലേ ...
ഇവിടാരുമില്ലെ ...
വിളി കേട്ടേന്നോണം വാതിലിന്റെ മേൽക്കതക് തുറന്ന ഒരു അച്ഛൻ പുറത്തേക്ക് ചോദ്യം എറിഞ്ഞു ...
ആരാണ് .. മനസ്സിലായില്ലല്ലോ ?
ഇത് മായയുടെ വീടല്ലെ ...
മായയുടെ ആരാണ് .? കുട്ടുകാരനാണോ ?
അതെ അച്ഛാ ...
ഉം മോൻ കയറി വാ ... ഞാൻ അവളുടെ അച്ഛനാണ് ...
അമ്മ കിടക്കുന്നു .... വയ്യ അവൾക്ക് '...
മോൻ കാര്യമറിഞ് വന്നതാണോ ?
അതെ ... ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു വരണം എന്ന് ...
ആര് ....?
മായ ... അവളുടെ പിറന്നാളാണ് ഇന്നുവരണം എന്നും പറഞ്ഞു ..
മോനെന്തൊക്കെയാണ് ഈ പറയുന്നത് ... ശരിയാണ് എന്റെ കുട്ടിയുടെ പിറന്നാളാണ് ഇന്ന് ...
മായയെവിടെ അച്ഛാ ...?
ഉം വാ മോൻ നമുക്ക് ഒന്നു നടക്കാം ......
ഉം പുറത്തേ വാതിൽ കടന്ന് മുറ്റത്തിൻ ഇടതു ഭാഗത്ത് പൂക്കളാൽ തീർത്ത ഒരു മൺകൂന ചൂണ്ടി പൊട്ടിക്കരഞ്ഞുകൊണ്ട് ആ അച്ഛന്റെ വാക്കുകൾ വായുവിൽ നിറഞ്ഞ കണ്ണിരായി ...
അതാണ് ഞങ്ങളുടെ മായ ... 26: 2: 2016 രാത്രിയിൽ അപകടത്തിൽ ദൈവം തിരികെയെടുത്ത എന്റെ പൊന്നുമോൾ ....
ദൈവമെ ... എന്തായി കേൾക്കണെ... എന്തിനാണ് ഈ ചതി എന്നോട് ചെയ്തത് കൊതിച്ചിരുന്നതല്ലെ ഞാൻ .... 26: 2: 2016 രാത്രി അവൾ എന്റെ അടുത്തുവന്ന ദിവസം ... എന്തിനായിരുന്നു മായ നീ വന്നത് ....
ആ ചോദ്യങ്ങൾ ബാക്കി നിർത്തി അവൾക്കായ് കൊണ്ടുവന്ന പിറന്നാൾ സമ്മാനവും കേക്കും അവളിലേക്ക് സമർപ്പിച്ച് ഒരു മുറി കേക്ക് അവളുടെ ചുണ്ടിലേക്ക് മുറിച്ച് വെച്ച് കൊടുത്ത് അതിന്റെ പാതി അച്ഛനും അമ്മക്കും നൽകി ഞാൻ അതിന്റെ പങ്കു കഴിച്ച് അവളിൽ നിന്നും പിൻമാറുമ്പോൾ എന്റെ മൊബൈലിൽ നിറകണ്ണോടെ ഒരുമ്മയും താങ്ക്സും തെളിഞിരുന്നു ......

കഥ


ഒരായിരം നന്ദിയും മനസ്സുനിറഞ്ഞ സന്തോഷത്തോടെയും എന്റെ ആദ്യ പോസ്റ്റ് നല്ലെഴുത്തിൽ .....തെറ്റുകുറ്റങ്ങൾ പൊറുക്കണം ....
നേരം വെളുത്തുവല്ലോ ഇന്ന് അവളെ കാണാൽ പോകേണ്ട ദിവസം ആണ് ..
ആകെ ഒരു വെപ്രാളം ഏത് ഷർട്ട് ഇടണം വീട്ടിൽ ആരുമില്ല ട്ടോ എനിക്ക് ഒന്നു എടുത്തു തരാൻ ഇത് നല്ലതാടാ ഇത് ഇട്ടോളൂ നിനക്ക് ചേരും ട്ടോ എന്നു പറയാൻ ...
തുരുമ്പിച്ച അലമാര വാതിൽ പതിയെ തുറന്ന് ഇടക്കായ് ചുളിഞ് ഇരുന്ന ഒരു ഓറഞ്ച് ഷർട്ട് അവൾക്ക് അത് ഏറെ ഇഷ്ടമായിരുന്നു ...
ഒരു മുണ്ടു കൂടി ഉണ്ടല്ലോ അത് എവിടെ പോയി ... ആഹാ ദാ ഇരിക്കുന്നു ഓറഞ്ച് കരയുള്ള മുണ്ട്....
ഏട്ടൻ ഇത് ഇട്ടാൽ എന്ത് ഭംഗിയാണെന്നോ എന്റെ ഏട്ടൻ ചുന്തരനാ....
അവൾ ഇവിടെയുണ്ടോ ദേ പൊന്നെ നീ എവിടെ ഒളിച്ചിരിക്കയാ .. ഞാൻ വരുവാണ് ട്ടോ നിന്നരികിലേക്ക് .. ഇപ്പം വരാം ...
എവിടെ പോയി ആചന്ദനപാത്രം ഓ അത് അവളുടെ പൂജാമുറിയിൽ ആയിരിക്കും പ്രാർത്ഥന കഴിഞ്ഞേ അവൾക്ക് മറ്റെന്തും ഉളൂട്ടോ ...
എന്തൊക്കെയോ മറന്ന പോലെ ...
മുടി വെട്ടിയിട്ട് ഏറെയായി അവൾക്ക് ഇഷ്ടല്ല ട്ടോ ഇങ്ങനെ വളർത്തിയാൽ ഇന്ന് എനിക്ക് വഴക്ക് ഉറപ്പാണ് ...
ഹൊ ആ പൊതി എവിടെ ?ആരോടാ ഒന്നു ചോതിക്കുക മറുപടി പറയാൻ ഭിത്തിയും കട്ടളയും ഈ വീടും മാത്രം അവർ എന്തോ ഒന്നും മിണ്ടണുമില്ല ...
ക്ഷമിക്കണം ട്ടോ ആ പൊതി എന്റെ കൈയ്യിൽ തന്നെയുണ്ട് വെപ്രാളം കൊണ്ട് മറന്നതാണെ .... അവൾക്കുള്ള ആഹാരം ആണ് എന്നെ കാത്ത് ഇരുപ്പായിരിക്കും പാവം ....
ഉം വേഗന്ന് ചെല്ലട്ടെ .....ഹൊ ചെരുപ്പ് എടുത്തതുമില്ല ആ സാരമില്ല ഇനി തിരികെക്കയറണ്ടാ ...
എവിടേക്കാണ് മാഷെ ? ഭാര്യയെക്കാണാൻ പോവാണോ?
അതെ ... വൈകിട്ടോ ഞാൻ പോയി വരാം
ആശാനെ....
ചൂടിൽ കാല് ടാർ ഇട്ട റോഡിൽ ചവിട്ടിയിട്ടും പൊള്ളലറിയിന്നില്ലല്ലോ ... അവളുടെ അടുത്തേക്ക് പോകുന്നതിനാൽ ചൂടിനുപോലും എന്നോട് ദയയുള്ള പോലെ ....
ആഹാ ഒരുപാട് പേരുണ്ടല്ലോ ... എല്ലാവരും എന്താണ് ഇവിടെ അവർക്കും ആരെയെങ്കിലും കാണാനുണ്ടാവും ല്ലേ ....?
ഉം ഉണ്ണി .... ഇവിടെ ഇരിക്കു '...
തിരുമേനി അവൾക്കുള്ള ചോറ് ഞാൻ കൊണ്ടുവന്നിട്ടുണ്ട് ട്ടോ ...
വേഗന്നാവട്ടെ അവളെക്കാണാൻ എനിക്ക് തിടുക്കമായി .... ട്ടോ
ഏയ് എന്തിനാണ് തിരുമേനി കരയണെ ..
ഞാൻ രാവിലെ എണീച്ച് അവൾക്ക് ഇഷ്ടപെട്ട പയറ് തോരനും മുളക് ചുട്ടരച്ച ചമ്മന്തിയും തയ്യാറാക്കി ഇലവാട്ടി പൊതിയാക്കി കൊണ്ടു വന്നിട്ടുണ്ട് ട്ടോ ...
ഉണ്യേ ... എന്തൊക്കെയാണ് നീ ഈ പറയണെ ...
നിനക്കൊന്ന് പൊട്ടിക്കരഞ്ഞുടെ ...
ഏയ് അത് എന്റെ കുട്ടിക്ക് ഇഷ്ടല്ല ട്ടോ ...
എന്റെ ഉണ്ണീ ... നീ പോയി മുങ്ങി ഈറനോടെ വരൂ ...
ശരി തിരുമേനി '...
തെച്ചി പൂവുകളും കീറിയ വാഴ ഇലക്കളും നിറഞ്ഞ പുഴയിൽ പ്രാർത്ഥനയോടെ മുങ്ങി നിവർന്ന എന്റെ കൈപിടിച്ച് ആരോ തിരുമേനിയുടെ മുൻപിൽ ഇരുത്തി ...
ആദ്യം ഉണ്ണി ആ ദർഭ എടുത്ത് കൈയ്യിൽ അണിയൂ എന്നിട്ട് പൂവും
എള്ളും ചോറും കൈയ്യിൽ എടുത്ത് ആത്മാവിനെ മനസ്സിൽ ദ്യാനിച്ച് ആ ഇലയിലേക്ക് വയ്ക്കൂ ...
എന്നിട്ട് ഉണ്ണി മനസ്സിൽ പ്രാർത്ഥിച്ച് ആ ഇല എടുത്ത് ആ പുഴയിൽ മുങ്ങി വരൂ ...
തിരുമേനി ആ ചോറു പൊതി കൂടെ കൊണ്ടു പോയ്ക്കോട്ടെ ഞാൻ ...
ഉം കൊണ്ടു പൊയ്ക്കോളൂ ....പതിയെ നടന്ന് പുഴയുടെ ഓളപ്പരപ്പിനെ തള്ളി നീക്കി നടക്കുമ്പോൾ
എന്റെ കാല് വിറക്കുന്നോ ദേവി '. ഏയ് ഇല്ല ട്ടോ .... പക്ഷെ എന്തൊ ഒരു സന്തോഷം മനസ്സിൽ ...
പുഴയിൽ മുങ്ങി നിവരുന്ന എന്നെയും നോക്കി തിരുമേനിയുടെ കണ്ണുകൾ പ്രതിക്ഷിച്ചു നിൽപ്പുണ്ടാവാം
സിജു ഗോപിനാഥൻ പത്തനംതിട്ട

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo