Slider

ചുടല

0

=====
ചുടല
 ======
(കഥ:സാങ്കല്പികം )
രാവിലെ നീതുവിന്റെ ഫോൺ വന്നപ്പോൾ തന്നെ അഖിലേഷ് കൺഫ്യൂഷനിൽ ആയി... നാട്ടിൽ ഇന്നലെ അവധിക്ക്‌ പോയവൾ പെട്ടന്നെന്ത ഇങ്ങനെ പറയുന്നത്. താൻ ഉടനെ അങ്ങോട്ട് ചെല്ലാൻ
ബാംഗ്ലൂരിൽ ഐ ടി കമ്പനിയിൽ 3 വർഷമായി ഒരുമിച്ച് ജോലിചെയ്യുന്നു. പരസ്പരം ഇഷ്ട്ടത്തിലുമാണ്. ഇത് വരെ ഇങ്ങനെ വിഷമിച്ചു സംസാരിക്കുന്നത് കണ്ടിട്ടില്ല. എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്. പെട്ടന്ന് നാട്ടിലേക്ക് വിളിച്ചുവരുത്തുക പെൺകുട്ടികൾക്ക് നല്ല കല്യാണ ആലോചനകൾ വരുമ്പോഴാണ്. ഇത് അങ്ങനൊന്നും അല്ല. വേറെന്തോ ആണ്‌. താൻ ഉടനെ കേരളത്തിൽ പോണം.. കേരളത്തിലെ അന്ധവിശ്വാസങ്ങളും ആചാരങ്ങളും നിറഞ്ഞ ഒരു കുഗ്രാമത്തിലാണ് അവളുടെ വീട്. ചുടലക്കര . പഠിത്തം കഴിഞ്ഞുടൻ അവിടന്നു രക്ഷപെടുംപോലാണ് ബാംഗ്ലൂരിലേക്ക് ജോലിക്ക് നീതു വന്നത്. അച്ഛനും അമ്മയ്ക്കും ഏക മകളെ വിടാൻ ഇഷ്ടവും വിശ്വാസവുംമില്ലായിരുന്നു.
**
അഖിലേഷ് റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ തന്നെ നാലുമണി ആയി... അവിടന്നു 32 Km ബസിലും കാൽനടയുമായി യാത്ര ചെയ്യണം.
ബസ്സിറങ്ങി കിലോമീറ്റർ നടന്ന് സഞ്ചരിച്ച് ചുടലക്കര എത്തുമ്പോൾ നേരം നന്നായി ഇരുട്ടുവീണു.
അടുത്തടുത്ത് വീടുകളൊന്നും ഇല്ല.. ചുറ്റും ഭീകരമായ അന്തരീക്ഷം. ഇടക്ക് ഒരു ബൈക്കിൽ രണ്ടുപേർ അതുവഴി കടന്നു പോയ് .
 പിന്നെ ഒരു മധ്യവയസ്ക്കൻ സൈക്കളിലും പോയ്.
നീതു ഈ ഗ്രാമത്തിൽ ജനിച്ചുവളർന്നതെന്നു വിശ്വസിക്കാൻ അഖിലേഷിന് കഴിഞ്ഞില്ല..അവളുടെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല.
കുറച്ചു ദൂരം നടന്നപ്പോൾ രണ്ടുപേർ നടന്ന് വരുന്നു അവൻ അവർക്കരുകിലേക്ക് ചെന്നു.
"പാലമുറ്റം വീട് ഇവിടെവിടാ ? കൂടെയുള്ളതിൽ വൃദ്ധനായ ആളോട് ചോദിച്ചു.
ചോദ്യം കേട്ട് അവർ മുഖഭാവം മാറി നിശബ്ദരായി നിന്നു.
"ഒന്നു പറഞ്ഞു തരാമോ " വീണ്ടും ചോദ്യം ആവർത്തിച്ചു.
"ആ വീട്ടിലേക്ക് ആരും ഇന്ന് പോകാൻ പാടില്ല. "
"അതെന്ത "
"ഇന്ന് അവിടത്തെ പെൺകിടാവിനെ ചുടല ആയി വാഴിച്ചയക്കുന്ന ദിവസമാണ്. ഈ നാടിന്റെ ദേവീ സങ്കല്പമാണ് ചുടല. ഈ നാട്ടിലെ ഒരു പെൺകിടാവിലേക്ക് അമ്മയെ ആവാഹിക്കും. അവരുടെ കാലം കഴിഞ്ഞാൽ പുതിയ ആൾ. ഇത്തവണ പാലമുറ്റം തറവാട്ടിലെ നീതു എന്ന് വിളിക്കുന്ന കുട്ടിക്ക യോഗം. അച്ഛനും അമ്മയ്ക്കും ഒറ്റ മോളാ . പക്ഷേ ദേവിയുടെ ഇഷ്ടം നടന്നേ പറ്റു . ഇന്ന് ആ വീട്ടിൽ പൂജകൾ നടക്കും. വേറേ ആരും ചെല്ലാൻ പാടില്ല. പൂജ കഴിഞ്ഞ് പെൺകിടാവിനെ അർദ്ധരാത്രി വീട്ടിൽ നിന്നും പറഞ്ഞയക്കും . കുന്നിൻമുകളിൽ ചുടലദേവി ക്ഷേത്രത്തിൽ പോയ് മന്ത്രം ജപിച്ചിരിക്കണം.ഒറ്റക്ക് പോകണം ആരും ആ സമയത്ത് അവരെ ദർശിക്കാൻ പാടില്ല
ഇത്രയും കേട്ടതും അഖിൽ ഇടിവെട്ട് ഏറ്റത് പോലായി. തന്റെ നീതുവിനെ നഷ്ടപ്പെടാൻ പോകുന്നു അവൾ പെട്ടന്ന് വരാൻ പറഞ്ഞതിന്റെ പൊരുൾ അതാണ്. എന്ത് ചെയ്യണമെന്ന് അവനൊരു വഴിയും മനസ്സിൽ തെളിയുന്നില്ല.
"നിങ്ങൾ എവിടന്നു വരുന്നു കാര്യങ്ങളൊന്നും അറിഞ്ഞില്ല അല്ലേ "
"ഇല്ല "
"എങ്കിൽ ഇപ്പോൾ തന്നെ തിരിച്ചു് പൊയ്ക്കോളൂ ഇവിടെ നിൽക്കണത് നന്നല്ല. ദേവീ പുറത്തിറങ്ങി നടന്നുപോകുന്നത് മറ്റൊരാൾ ദർശിച്ചാൽ ദുരനുഭവമാ. മാനസിക നില തെറ്റാം. വലിയ അപകടങ്ങൾ, ദുർമരണം.. എന്തും സംഭവിക്കാം.
ഇത്രയും പറഞ്ഞശേഷം അവർ നടന്നുപോയി.
അഖിൽ ഒരിക്കൽ കൂടി ഞെട്ടി . ഭയം ശരീരത്തിൽ ഇരച്ചുകയറി. ഇവിടെ ഇനി നില്കുന്നത് പന്തിയല്ലെന്ന് തോന്നി. നീതുവിനെ രക്ഷിക്കാൻ പോയാൽ ജീവന് ആപത്താണ്. മറന്നേ പറ്റു അവളെ
അയാൾ കണ്ണീരോടെ തിരിച്ചു നടന്ന്.
******
മൂന്നുവർഷങ്ങൾ കഴിഞ്ഞാണ് നാട്ടിലേക്ക് പോകാൻ പോകുന്നത്.. പിന്നോട്ടുള്ള ദിനങ്ങൾ ഓർക്കാൻ വയ്യ. ഇപ്പോഴാണ് അച്ഛനും അമ്മയ്ക്കും ക്ഷമിക്കാൻ തോന്നിയത്. നാട്ടിലേക്ക് വിളിച്ചിരിക്കുന്നത്.. അവരെയും കുറ്റം പറയാൻ പറ്റില്ല. ഒരു നാടിന്റെ വിശ്വാസത്തെയാണ് തകർത്തത്... ആ രാത്രിക്ക് ശേഷം കുറച്ചുകൾ തന്നെ കാണാതായപ്പോൾ ചുടല ദേവിയിൽ ലയിച്ചെന്നാണ് വിശ്വസിച്ചിരുന്നത് നാട്ടുകാർ. പിന്നെ എങ്ങനെയോ യാഥാർഥ്യം മനസിലാക്കി.
പിന്നെ വിലക്കായ്
ചിലപ്പോൾ അന്ധവിശ്വാസം ആകാം എങ്കിലും ദൈവകോപം ഉണ്ടെന്നത് വാസ്തവമാണ്. കുറച്ചൊക്കെ താനും അഖിലേട്ടനും അനുഭവിച്ചു എന്നത് സത്യം. രണ്ടുപേരും ജോലി ചെയ്ത സ്ഥാപനം പൂട്ടി ജോലി നഷ്ട്ടപെട്ടു. ഒരു ബൈക്ക് ആക്‌സിഡന്റിൽ പെട്ടു കാലിനുപരിക്കു പറ്റി 3 മാസത്തോളം അഖിലേട്ടൻ കിടപ്പിലായത് . ഇതൊക്കെ ആലോചിക്കുമ്പോൾ ദൈവശിക്ഷ ഇല്ലന്ന് വിശ്വസിക്കാതിരിക്കാൻ പറ്റില്ല.
അപ്പോഴേക്കും പുറത്തുപോയ അഖിൽ വന്നു.
"ടിക്കറ്റ് ഓക്കേ ആയോ അഖിലേട്ടാ "
"ശരി ആക്കി നാളെ രാവിലെ പതിനുള്ള ട്രെയിൻ "
"സന്തോഷായി . നാട്ടിൽപോയി എല്ലാപേരെയും കാണണം. ചുടല ദേവിക്ക് പരിഹാരങ്ങൾ ചെയ്യണം",
ഒന്നു നിർത്തി അഖിലിന്റെ അരുകിൽ വന്ന ശേഷം അവൾ ചോദിച്ചു.
"ഇങ്ങനെ ആയതിൽ വിഷമം ഉണ്ടോ അഖിലേട്ടന് ?
"ഇല്ല. എങ്കിൽ പിന്നെ അന്ന് നിന്നെ ഉപേഷിച്ചു പോകാൻ പോയ ഞാൻ തിരിച്ചുവന്ന് . കുന്നിൻ മുകളിൽ കാത്തിരുന്നു നിന്നെയും കൊണ്ട് വരണമായിരുന്നോ.
പിന്നെ ദൈവങ്ങളെ വെല്ലുവിളിച്ചത്തിൽ വിഷമം ഉണ്ട്. അതിന് പരിഹാരം ചെയ്യണം. ചുടല എല്ലാം ക്ഷമിക്കും നമ്മുടെ ഇഷ്ടത്തെ അംഗീകരിച്ചോണ്ടാ ചെറിയ ആപത്തുകൾ ഉണ്ടായെങ്കിലും. എല്ലാം ശരിയായി വരുന്നത്.
.
നീതു നിറകണ്ണുകളോടെ അഖിലികെട്ടിപിടിച്ചു നിന്നു കരഞ്ഞു...
==============
രതീഷ്സുഭദ്രം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo