Slider

പശ്ചാത്താപം

0

പശ്ചാത്താപം
**************
ആഢംബരങ്ങൾ വെട്ടിപ്പിടിക്കാനുള്ള ഒാട്ടപ്പാച്ചിലിനിടയിൽ പടിയ്ക്കു
പുറത്താക്കപ്പട്ട പലതിനുമൊപ്പമായ്
മൺകലങ്ങളുടേയും മൺചട്ടികളുടേയുമിടം....
പകരക്കാരായി ഭംഗിയേറിയ പ്ളാസ്റ്റിക്ക്
നോൺസ്റ്റിക്ക്, അലുമിനിയ പാത്രങ്ങൾ...
തീൻ മേശകളിൽ ബർഗറും പിസയും
ലെയ്സും കുർകുറെയും യഥേഷ്ടം....
സ്വാദേറുംകോളയ്ക്കും
രാജകീയ വരവേൽപ്പായി.........
ഫോണിൽ കുത്തിയും ടി.വി.കണ്ടും രസിക്കവേ
കൊാറിച്ചു ചീർത്ത്.....
കൂട്ടിനെത്തി കൊളസ്േട്രാളും ബി.പിയും ഷുഗറും........
പിന്നെെയല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ
ഏറ്റവൂം മുന്തിയ ഹോസ്പിറ്റൽ, ഡോക്ടർമാർ...
വൃായാമം, ഡയറ്റ്കൺേട്രാൾ പിന്നെകുറേ ഗുളികൾക്കും നിർദ്ദേശമായി.........
മണിക്കൂറുകൾ ചിലവാക്കി വൃായാമം...
തമിഴ െൻറ അദ്ധ്വാനത്തിൽ വിഷത്തിൽ കുളിച്ചു
തുടുത്ത പച്ചക്കറികൾ, പ്ളാസ്റ്റിക്കു കിറ്റുകളിൽ
അടുക്കളയിലേയ്ക്ക്..........
പിന്നെയവ സാലഡെന്ന ഒാമനപ്പേരിൽ........
ജോലിയ്ക്കു നിൽക്കുന്ന ചേച്ചിമാർ നന്നായി
കഴുകാതെ പാത്രത്തിലാക്കുമ്പോൾ.......
തെല്ലുപോലും ശ്രദ്ധയില്ലാതെ വയറ്റിലേക്കും.
ഒടുവിലൊരുനാൾ ഒരു ചെറിയ മുഴ.....
പുതിയൊരു ഒാട്ടപ്പാച്ചിലിനു തുടക്കം....
ടെസ്റ്റുകൾ വിധി നിർണ്ണയിച്ചു....
കൃാൻസറെന്ന മഹാവൃാധി.......
വേദനതിന്ന് ആശുപത്രിക്കിടക്കയിൽ.......
അപ്പോൾമാത്രം വൃർത്ഥമായി പശ്ചാത്തപിച്ചു
ഒരു കറിവേപ്പിൻ തൈ എങ്കിലും നട്ടിരുന്നെങ്കിൽ...
വളരെ വൈകിയ വേളയിലെ പശ്ചാത്താപം കൊണ്ടെന്തു ഫലം.............
സരിത സുനിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo