Slider

അമ്മയുടെ ശിവരാത്രി

0

അമ്മയുടെ ശിവരാത്രി
✍✍✍✍✍✍✍✍✍✍
ഓർമ്മ വച്ച നാളിൽ
(വയസ് പത്ത്) 
ശിവരാത്രി
അമ്മ പറഞ്ഞു. മോനേ ഉറക്കം ഒഴിയണം
പുണ്യം കിട്ടും.
അന്ന് അമ്മയ്ക്കൊപ്പം
കഥകൾ കേട്ടും , പുരാണങ്ങൾ കേട്ടും ഇരുന്നു .
പിറ്റേന്ന് വൈകുന്നേരം സന്ധ്യാ ദീപം തെളിയിച്ചിട്ടേ കിടക്കാവു.
അതാണ് നിയമം.
ഉറക്കം ഒഴിഞ്ഞു അമ്മയും
വർഷം അഞ്ച് കഴിഞ്ഞു.
(വയസ് പതിനഞ്ച്)
മോനേ ശിവരാത്രി ആണ് ഉറക്കം ഒഴിയണം. പുണ്യം കിട്ടും
അമ്മേ ഉത്സവം ഉണ്ട്. അമ്പലത്തിൽ, കഥകളി, ചാക്യാർകൂത്ത്, തെയ്യം, ഓട്ടൻ തുള്ളൽ
കണ്ടു നേരം വെളുത്തു ഉറക്കം ഒഴിഞ്ഞു അമ്മയും
വർഷം വീണ്ടും അഞ്ച് കഴിഞ്ഞു.
(വയസ് ഇരുപത്)
മോനേ ശിവരാത്രി ആണ് ഉറക്കം ഒഴിയണം പുണ്യം കിട്ടും
അമ്മേ ടിവിയും വി സി ഡി യും വാടകക്കെടുക്കാം
വീട്ടിലിരുന്നു സിനിമകൾ കണ്ടു
നേരം വെളുത്തു. ഉറക്കം ഒഴിഞ്ഞു അമ്മയും
വർഷം അഞ്ച് കഴിഞ്ഞു
( വയസ് ഇരുപത്തി അഞ്ച് )
മോനേ ശിവരാത്രി ആണ് ഉറക്കം ഒഴിയണം പുണ്യം കിട്ടും.
അമ്മേ ഞാൻ കൂട്ടുകാരന്റെ വീട്ടിൽ ഞങ്ങൾ അവിട ഉറക്കം ഒഴിയാം.
വീട്ടിൽ ആളില്ല കമ്പ്യൂട്ടറിൽ സീഡി നീലച്ചിത്രം, ഭക്തരതി ദർശനപുണ്യം ഉറക്കം ഒഴിഞ്ഞു അമ്മയും
വർഷം അഞ്ച് കഴിഞ്ഞു
( വയസ് മുപ്പത്)
അമ്മ പറഞ്ഞു മോനേ ശിവരാത്രി ആണ് ഉറക്കം ഒഴിയണം പുണ്യം കിട്ടും
ഞാൻ വരാം അമ്മേ
മദ്യസേവ ബോധമില്ല റോഡിൽ കിടന്നു. കാത്തിരുന്നു ഉറക്കം ഒഴിഞ്ഞു അമ്മയും
വർഷം അഞ്ച് കഴിഞ്ഞു
( വയസ് മുപ്പത്തി അഞ്ച്)
മോനേ ശിവരാത്രി ആണ് ഉറക്കം ഒഴിയണം പുണ്യം കിട്ടും.
അമ്മേ ഞങ്ങൾക്കെന്നും ശിവരാത്രി ആണ് മോനെന്നും അസുഖമാ ഉറക്കമില്ല, രാത്രി കരയും.
ചിന്തിച്ചിരുന്നു ഉറക്കം ഒഴിഞ്ഞു അമ്മയും
വർഷം അഞ്ച് കഴിഞ്ഞു
( വയസ് നാൽപ്പത് )
മോനേ ശിവരാത്രി ആണ് ഉറക്കം ഒഴിയണം പുണ്യം കിട്ടും. ഞെട്ടി ഉണർന്നു. ഭിത്തിയിൽ ചില്ല് കൂട്ടിൽ അമ്മ ചിരിക്കുന്നു.
കലണ്ടറിൽ ശിവരാത്രി . ഉറക്കം ഒഴിഞ്ഞു അമ്മയുടെ ഓർമ്മകളിൽ .
മക്കൾക്ക് വേണ്ടി കാത്തിരുന്ന് ഉറക്കം ഒഴിയുന്ന ( എന്നും ശിവരാത്രി ആകുന്ന ) അമ്മ മനസുകൾക്ക് സമർപ്പിക്കുന്നു. ഈ ശിവരാത്രി .
സ്വന്തം
എസ്.കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo