Slider

ആദ്യ പ്രേമം?

0

ആദ്യ പ്രേമം?
ഞാൻ പ്രീ ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ്
അത് സംഭവിച്ചത് ,
അവൾ വെള്ളാരം കണ്ണുള്ള സുന്ദരി എന്നെ തന്നെ നോക്കുന്നു.
കറുപ്പ് നിറത്തിൽ ക്ലാസിലെ തന്നെ ഏറ്റവും "സുന്ദര"നായ പയ്യനായിരുന്നു. ഞാൻ '
രണ്ടു ദിവസം ഈ വിവരം ഞാനാരോടും പറഞ്ഞില്ല. ഇത്രയും കാലം സംഭവിച്ചിട്ടില്ലാത്തത് ' ഒറ്റയാനായിരുന്ന എന്നെ പെട്ടെന്ന് ഒരു ദിവസം പെൺകുട്ടി നോക്കി '
ഈ വിവരം മ്മടെ അന്നത്തെ ചങ്ക് ബ്രോസായിരുന്ന അമീറിനോടും അനീഷിനോടുംപറയാൻ തീരുമാനിച്ചു.
അടുത്ത ദിവസം ഫസ്റ്റ് ഇന്റർവെൽ ബെല്ലടിച്ചപ്പോൾ ഞാൻ അവൻന്മാരോട് പറഞ്ഞു
ടാ , ആ ആരതി എന്നെ നോക്കുന്നെടാ .
ഒന്നു പോടാ ,ഞങ്ങൾ ഇവിടെ ഉള്ളപ്പോ അവൾ നിന്നെ നോക്കുമോ?
സത്യം .ടാ അവൾ എന്നെത്തന്നെയാ നോക്കുന്നത്. എന്നാൽ നോക്കാം എന്ന് പറഞ്ഞ് ഞങ്ങൾ ക്ലാസിലേയ്ക്ക് കയറി. ആ പീരിയഡ് മാത്സ് ആയിത്. ' പാവം ഏലിയാമ്മ ടീച്ചറാണ് കണക്ക് പഠിപ്പിക്കന്നത്. ടീച്ചർക്ക് നന്നായി പഠിപ്പിക്കണം എ.ന്ന് ആത്മാർത്ഥമായി ആഗ്രഹമുണ്ട്' പക്ഷെ ടീച്ചറിന്റെ ശൈലി എന്തോ ഞങ്ങൾക്ക് ആർക്കും ഇഷ്ടമല്ല. അതു കൊണ്ട് തന്നെ മാത്സ് പീരീഡ് ഞങ്ങൾക്ക് ക്ലാസിൽ അർമാദിക്കാനുള്ളതാണ്. പുറകിൽ നിന്ന് റോക്കറ്റ് പറന്ന് മുന്നിലിരിക്കുന്നവന്റെ തലയിൽ ലാൻഡ് ചെയ്യുക . റബർ ബാൻഡിൽ പേപ്പർ ചുറ്റി മുന്നിലിരിക്കുന്നവനെ ടപ്പേന്ന് അടിക്കുക എന്നിവസ്ഥിരം കലാപരിപാടികൾ . ഏറ്റവും വൃത്തി കെട്ട പരിപാടി ഇതൊന്നു മല്ല , ജംഗ്ഷനിലെ കടയിൽ നിന്ന് യൂക്കാലിക പൊടി വാങ്ങി ടീച്ചറിന്റെ ക്ലാസ് സമയത്ത് മൂക്കിൽ വലിച്ച് തുമ്മുക എന്നതാണത് . ക്ലാസിൽ ഒരറ്റത്ത് 'നിന്ന് ഛീ ഛീ എന്ന കേട്ടു തുടങ്ങുമ്പോഴേ പാവം ടീച്ചർ വഴക്കു തുടങ്ങും .
കൂട്ടുകാരൊക്കെ ഇത്തരം അഭ്യാസങ്ങളിൽ മുഴുകിയപ്പോൾ ഞാൻ എന്റെ പ്രണയിനിയെ നോക്കാൻ തിരിഞ്ഞു ' വലതു കൈ തലയിൽ താങ്ങി ഇടത്തോട് ചരിഞ്ഞ് എതിർവശത്തിരുന്ന അവളെ ഞാൻ നോക്കിയിരുന്നു. അമീറും അനീഷും എന്നെ നോക്കിയിരുപ്പാണ് . അവൾ എന്നേയും നോക്കുന്നുണ്ട് . അവൻ മാർ ഇത് കണ്ട് ചിരിയും തുടങ്ങി , ഓ ഇതാണോ കാര്യം , ഉം എന്താ
ടാ അവൾ നിന്നോട് ചിരിച്ചാ ., ഇല്ല ഞാൻ ചിരിച്ചിട്ടും അവൾ ചിരിക്കുന്നില്ല .
ചിരിക്കില്ല , എന്താ കാര്യം ''
ടാ അവൾ നിന്നെയല്ലെടാ നോക്കുന്നത് അവൾക്ക് കോങ്കണ്ണാടാ കോങ്കണ്ണ്.
രണ്ട് ദിവസമായി ഞാൻ കെട്ടിയ എന്റെ സ്വർഗ്ഗീയ സ്വപ്നങ്ങളിൽ ഞാൻ നെയ്ത പ്രണയ കുടീരo തകർന്നു പോയി .
അന്നു തീർന്നു എന്റെ പ്രണയ സ്വപ്നങ്ങൾ .

By
Gopal A
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo