നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പണത്തിനു മുന്നിൽ തല കുനിക്കുന്ന നീതിപീഠവും നിയമ പാലകരും


പണത്തിനു മുന്നിൽ തല കുനിക്കുന്ന നീതിപീഠവും നിയമ പാലകരും
ദൈവത്തിന്റെ സ്വന്തം നാട്ടിൽ പീഡനം തുടർകഥകളാവുന്നു
രമ്യ കൂലി പണിക്കാരനായ രാജന്റെ മകൾ കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിലായിരുന്നു അവൾ ജനിച്ചതും വളർന്നതും ,,,,
വീട്ടിലെ കഷ്ടപ്പാടിനിടയിലും അവൾ നന്നായി പഠിച്ചു നല്ല മാർക്കോട് കൂടി പത്താം ക്ലാസ് പാസായി പിനീട് ഉള്ള പഠനത്തിന് പട്ടണത്തിൽ പോണം ,,,,,
ദിവസവും വീട്ടിൽ നിന്ന് പോയി വരാനുള്ള ബുദ്ധിമുട്ട് കാരണം പട്ടണത്തിലെ ഒരു ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ തീരുമാനിച്ചു ,,,,
എത്ര കഷ്ട പെട്ടാലും തന്റെ മോളെ പഠിപ്പിക്കണം വലിയ ഒരാളാകണം എന്ന രാജന്റെ മോഹം നിറവേറ്റാൻ പിനീട് വീട്ടിലെ ജോലി മാത്രം ചെയ്തിരുന്ന അമ്മയും കൂലിപ്പണിക്ക് പോവാൻ തുടങ്ങി ,,,,
മാസത്തിൽ ലീവിന് വരുന്ന രമ്യക്ക് വേണ്ടതെല്ലാം അവർ തയ്യാറാക്കി വെക്കും എന്റെ മോൾക്ക് ഒരു കുറവും വരരുത് എന്ന അച്ഛന്റെ മോഹം ,,,,,,
പഠിക്കുന്ന കോളേജിൽ കൂടെ പഠിക്കുന്ന സുഹൃത്തുമായി തുടങ്ങിയ പ്രണയം ആരും അറിഞ്ഞില്ല വലിയ വീട്ടിലെ പയ്യനായിരുന്നു കാമുകൻ അറിയപ്പെട്ട ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയുടെ ഏക മകൻ ,,,,,,
ക്ലാസ് കട്ട് ചെയ്ത് പാർക്കിലും ബീച്ചിലും സിനിമാ തിയറ്ററിലും അവർ പ്രണയം ആഘോഷമാക്കി ,,,,
ഇതൊന്നും അറിയാതെ രാജനും ഭാര്യയും കഷ്ട പെട്ട് പണമുണ്ടാക്കി രമ്യക്ക് അയച്ചു കൊടുത്തു മാസത്തിൽ ഇനി വീട്ടിൽ വരാൻ കഴിയില്ലെന്നും ഒരുപാട് പഠിക്കാൻ ഉണ്ടെന്നും രമ്യ വീട്ടിൽ അറീച്ചു,,,,
ഒരു ദിവസം അവന്റെ കൂട്ടുകാരന്റെ ജന്മ ദിനം ആഘോഷിക്കാൻ എന്നും പറഞ്ഞു രമ്യയും അവനും അവന്റെ കൂട്ടുകാരന്റെ ഫ്ലാറ്റിൽ എത്തി ചെറിയ ആഘോഷങ്ങൾ അവിടെ നടന്നു ,,,,
രമ്യയും അവന്റെ രണ്ടു കൂട്ടുകാരും മാത്രമുള്ള ചെറിയ ഒരു ആഘോഷം ,,,,
അതിനിടയിൽ രമ്യക്ക് കുടിക്കാൻ കൊടുത്ത വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി കുടിപ്പിച്ചു ,,,
പിനീട് രമ്യയെ കാണുന്നത് ഒരു പാലത്തിനടിയിൽ ,,,ചീഞ്ഞു നാറിയ ശരീരം കണ്ടവർ പോലീസിൽ അറീച്ചു ,,,,,
രാജനും കുടുംബവും തകർന്നു പോയി ഒറ്റ ദിവസം കൊണ്ട് അവരുടെ സ്വപ്നങ്ങൾ ചില്ലു കൊട്ടാരം പോലെ തകർന്നടിഞ്ഞു ,,,,
കൊലപാതകം അനേഷിക്കാൻ സ്പഷ്യൽ സ്കോഡ് തന്നെ വന്നു നാട്ടിലും പ്രതിക്ഷേതങ്ങൾ ആളി കത്തി അനേഷണം കാമുകനിൽ എത്തി നിന്ന് പിനീട് കണ്ടത് നടക്കിയമായ രംഗങ്ങൾ ഒന്നിനും തെളിവില്ല ,,,,
രമ്യ പടിക്കുന്നതിനിടയിലും പണമുണ്ടാക്കാൻ നടക്കുന്ന ഇല്ലാ കഥകളിലെ നായികയായി ചിത്രീകരിക്ക പെട്ടു,,,,
ദിവസങ്ങൾ കൊണ്ട് ചാനലുകൾ ചർച്ചകൾ അവസാനിപ്പിച്ചു ,,,,,
രമ്യയുടെ കൊലപാതകിയെ പുറത്തു കൊണ്ടുവരാൻ സമരം ചെയ്ത പാർട്ടിയിലെ ലീഡർ പുതിയ കാർ വാങ്ങി സമരം നേട്ടമുണ്ടാക്കിയത് കൊണ്ട് പിന്നെ രമ്യക്ക് വേണ്ടി ഒരു പാർട്ടിയും തെരുവിൽ ഇറങ്ങിയില്ല ,,,,,
രാജൻ ഉള്ളതെല്ലാം വിറ്റുപെറുക്കി കേസും കോടതിയുമായി കിടക്കാൻ ഒരിടം ഇല്ലാതെയായി നീതി ന്യായ വ്യവസ്ഥകൾ പണത്തിനു മുന്നിൽ തല കുനിച്ചു നിന്നു ,,,,,
കോടതി വരാന്തയിൽ രാജൻ നിൽകുമ്പോൾ അടുത്ത കേസ് വിസ്തരിക്കാൻ ജഡ്ജ് വിളിച്ചു ഏതോ പണക്കാരന്റെ വീട്ടിലെ തേങ്ങാ മോഷ്ടിച്ച കള്ളനെ നാല് വര്ഷം കഠിന തടവും പിഴയും വിധിച്ചു ,,,,,,
രാജന് വേണ്ടി ആരും തെരുവിൽ ഇറങ്ങിയില്ല പോസ്റ്റർ ഒട്ടിച്ചില്ല എല്ലാവരും മൗനം പാലിച്ചു ,,,,
പണമില്ലാത്ത പാവപെട്ട വീട്ടിലെ പെൺകുട്ടികളുടെ മാനത്തിന് ദൈവത്തിന്റെ സ്വന്തം നാട്ടിൽ പണത്തിന് വിലയിട്ടു വാങ്ങുന്ന നിയമം കണ്ണടക്കുന്നു ,,,,
പീഡിപ്പിച്ചവന് നമ്മുടെ നാട്ടിലെ ജയിലിൽ സുഖ വാസം മൂന്ന് നേരം വയറു നിറയെ ഭക്ഷണം .
ഇതാ നമ്മുടെ നീതിന്യായ പീഠം നിങ്ങൾക്കായി ഒരുക്കുന്നു ഒരു വമ്പൻ ഓഫർ....
നിങ്ങൾക്ക് പണമുണ്ടോ
നിങ്ങൾ വികലാങ്കനാണോ ? ശോഷിച്ച വ്യക്തിയാണോ ?
ഗ്ലാമർ കുറവാണോ?കറുത്തിട്ടാണോ ?
കുള്ളനാണോ ? ഹ ഹ ഇനി നിങ്ങൾക് പേടിയെ വേണ്ട...... ബലാത്സംഗം കഴിഞ് സർക്കാർ ചിലവിൽ മൂന്ന് നേരം വെട്ടിവിഴുങ്ങി വെയിൽ ഏൽക്കാതെ ഉല്ലാസ ദിനങ്ങൾ നിങ്ങൾക്കും കൊണ്ടാടാം നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം പാവപെട്ട വീട്ടിലെ ഒരു അച്ഛനും അമ്മയും കഷ്ടപ്പെട്ട് പൊന്ന് പോലെ വളർത്തിയ പെൺകുട്ടിയെ കണ്ടുപിടികുക, സാമ്പത്തിക ഭദ്രത ഒട്ടും ഉറപ്പില്ലാത്ത വീടാവണം..
അധികാര സ്ഥാനമാനങ്ങളും ഇല്ലന്ന് ഉറപ്പു വരുത്തുക....
അതിനു ശേഷം അവൾക് ഈ ലോകത്തു എത്രമാത്രം വേദന നൽകാൻ കഴിയുമോ അത്രയും നൽകി ഇഞ്ചിഞ്ചായി പീഡിപ്പിച്ചു കൊല്ലുക..രാത്രിയോ പകലോ... ജനാവലിയോ ആളൊഴിഞ്ഞ പറമ്പൊ കാര്യമാക്കണ്ട..
പ്രതികരണശേഷി വറ്റി മരവിച്ച സമൂഹമാണ്......
ഗ്യാരണ്ടി ഓഫർ ആണ് - കണ്ണും കാതും വായും എന്തിന് പറയുന്നു എവിടെയെല്ലാം സുഷിരമുണ്ടോ അവിടെയെല്ലാം അടഞ്ഞുകിടക്കുന്ന നമ്മുടെ നീതി ന്യായവ്യവസ്ഥ നിങ്ങള്കുറപ് തരുന്നു മരണം വരെ തീറ്റി പൊറ്റാമെന്ന്.... മടിക്കാതെ ബലാത്സംഗിക് മക്കളെ....അങ്ങനെ ഒരോ കുടുംബത്തിലെ വിളക്കും നമുക്കണക്കാം.....
,
നജീബ് കോൽപാടം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot