മൗനം (കവിത )
-------------------------
വാക്കുകള്‍ മുറിഞ്ഞു മൗനത്തിന്‍റെ
ഇടനാഴിയിലേക്കൂര്‍ന്ന് വീഴുമ്പോള്‍
അങ്ങകലെ നിന്നും കാതോട് കാതോരം
കൈമാറുന്ന രഹസ്യം...
മൂടിവെച്ച ഭിക്ഷാപാത്രം
ആരോ നീട്ടി നീട്ടിത്തരുന്നു..
എവിടെയാണ് നമ്മള്‍?
സ്വയം തിരഞ്ഞിട്ടും ഒന്നും അറിയുന്നില്ല..
ഇരുള്‍ പരക്കുന്ന കലണ്ടറിലെ
കറുത്ത അക്ഷരങ്ങള്‍ക്ക്
ആരാണ് ചങ്ങല പൂട്ടിടുന്നത്?
അവിടെയും മൗനം മാത്രം..
ആശംസകള്‍ക്കും അനുശോചനങ്ങള്‍ക്കുമിടയില്‍
നേരിയ ഇടവേള..
കാതോര്‍ത്ത് നോക്കൂ
അതാരുടെ ശബ്ദമാണ്?
ആ ശബ്ദം എന്താണ് ഓര്‍മ്മിക്കുന്നത്?
-------------------------
വാക്കുകള്‍ മുറിഞ്ഞു മൗനത്തിന്‍റെ
ഇടനാഴിയിലേക്കൂര്‍ന്ന് വീഴുമ്പോള്‍
അങ്ങകലെ നിന്നും കാതോട് കാതോരം
കൈമാറുന്ന രഹസ്യം...
മൂടിവെച്ച ഭിക്ഷാപാത്രം
ആരോ നീട്ടി നീട്ടിത്തരുന്നു..
എവിടെയാണ് നമ്മള്‍?
സ്വയം തിരഞ്ഞിട്ടും ഒന്നും അറിയുന്നില്ല..
ഇരുള്‍ പരക്കുന്ന കലണ്ടറിലെ
കറുത്ത അക്ഷരങ്ങള്‍ക്ക്
ആരാണ് ചങ്ങല പൂട്ടിടുന്നത്?
അവിടെയും മൗനം മാത്രം..
ആശംസകള്‍ക്കും അനുശോചനങ്ങള്‍ക്കുമിടയില്‍
നേരിയ ഇടവേള..
കാതോര്‍ത്ത് നോക്കൂ
അതാരുടെ ശബ്ദമാണ്?
ആ ശബ്ദം എന്താണ് ഓര്‍മ്മിക്കുന്നത്?
അജിന സന്തോഷ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക