അനിയത്തികുട്ടിയുടെ കള്ളത്തരം - നാലാം ഭാഗം
**********************************************************
ചേച്ചിയേം, ചേട്ടനേം വിളിച്ചു കാര്യം പറയാൻ തീരുമാനിച്ചു....
**********************************************************
ചേച്ചിയേം, ചേട്ടനേം വിളിച്ചു കാര്യം പറയാൻ തീരുമാനിച്ചു....
ഞാൻ നാട്ടിൽ ഉണ്ടാരുന്നേൽ, വീട്ടിൽ പോയ് പറയാമാരുന്നു. ഇപ്പൊ ഫോണിൽ കൂടി എങ്ങാനും വിളിച്ചു പറഞ്ഞാൽ, എന്താണേലും ഒരു സ്ഫോടനം നടക്കും. അതിപ്പോൾ ആരോട് പറഞ്ഞാലും അങ്ങനെ തന്നെ.
തത്കാലം വേണ്ടാന്ന് വെച്ചു....
ഞാൻ ഇപ്പോൾ അവളോട്, എന്നും ഇതിനെ പറ്റി സംസാരിക്കുന്നുണ്ട്. മാസം രണ്ടു കഴിഞ്ഞിട്ടും, അവൾ ആണേ, ഒഴിഞ്ഞു മാറുന്നതും ഇല്ലാ.
ചുമ്മാ ഹായ്... ഹാലോ മാത്രേ പറയൂള്ളൂ, എന്നാ അവളു പറയുന്നേ...
എനിക്ക് വീട്ടിൽ പറയണം.....
വീട്ടിൽ പറഞ്ഞാൽ, പൊന്നൂന്റെ പൂമേനിയിൽ, പൂക്കൾ വിടരും, ഇതളുകൾ കൊഴിയും, ശാഖകൾ ഒടിയും, ഒപ്പം ഇത്രേം നാളായിട്ടും, ഞാൻ എന്താ പറയാഞ്ഞത്, എന്ന് ചോദിച്ചു, ഒരു തെറിയും ഉറപ്പാ...
തെറി ഓർത്തു, ഞാൻ മിണ്ടാതെ നടന്നു....
പെൺകുട്ടിയല്ലേ, പറയാതിരുന്നേൽ കരയേണ്ടി വരും....
ഞാൻ എന്താണേലും നാട്ടിൽ പോവ്വാണ്, വീട്ടിൽ പറഞ്ഞിട്ടേ ഉള്ളു കാര്യം...
അടുത്ത ആഴ്ച മുതൽ കമ്പനിയിൽ പണി കുറവാണു....
അതും അല്ല, എനിക്കണേ മാട്രിമോണിയൽ നിന്ന്, മൂന്നു നാലു പെണ്കുട്ടികളേം ബോധിച്ചു, പെണ്ണ് കാണാൻ എന്നുള്ള വ്യാജേനെ, നാട്ടിൽ ചെല്ലാം.
മനസ്സിൽ ഒരുനൂറ് ധൈര്യം സംഭരിച്ചു, അവളുടെ വീട്ടിൽ ചെന്നപ്പോൾ അവളുണ്ട്. എന്റെ കണ്മുന്നിൽ ഇട്ടു, അവളെ പപ്പാ പഞ്ഞിക്കിടുന്നത്, കാണാൻ ഉള്ള തന്റേടം എനിക്കില്ലാരുന്നു.
കാരണം ആ വെളുത്തു തുടുത്ത മേനി, ചുവന്നു കാണാൻ ഉള്ള ചങ്കുറപ്പ് എനിക്കില്ലാരുന്നു. ഒപ്പം അവളുടെ കണ്ണ് നിറയുന്നതും..
അവളെ ഞാൻ തല്ലി കരയിച്ചിട്ടുണ്ടെങ്കിലും, അതൊക്കെ കുട്ടികളികൾക്കു, ഇടയിലാരുന്നു. അന്നവൾ കരഞ്ഞു കൊണ്ട്, ചേട്ടൻ എന്റെ അതെടുത്തു, ഇതെടുത്തു എന്ന് പറഞ്ഞു, എന്നെ തല്ലിക്കുമ്പോൾ അതെനിക്കൊരാനന്ദം ആരുന്നു. ഇത് പക്ഷെ അങ്ങനെ അല്ല.
എന്റെ ദുർബല മനസ്സിനെ തെറി പറഞ്ഞു, അവിടുന്ന് ഞാൻ പടി ഇറങ്ങി, പോയ വഴി ഞാൻ എന്റെ അനുജനോട് കാര്യം പറഞ്ഞു, അവൻ ഈ കാര്യത്തിൽ ഉസ്താദ് ആണ്, എന്നാലും ഇവളുടെ കാര്യം ആയതു കൊണ്ട്, നമുക്ക് ഇത് കലക്കണം ചേട്ടാ, എന്ന് തന്നെ പറഞ്ഞു.
എന്നാ നീ പറയടാ ആന്റിയോട്......
നൊന്ന നോ .....
അവനും പപ്പയെ പേടിയാണ്....
ഞാൻ പെട്ടു....
പിറ്റേന്ന് വൈകിട്ട്, ഞാനും അനുജനുമായി എ ടി എം ഇൽ പണം എടുക്കാനായി ചെന്നപ്പോൾ, ആൻഡി ക്യാഷ് എടുക്കാൻ വന്നിട്ടുണ്ട്. ഞങ്ങൾ ആന്റിയോട് വർത്താനം പറഞ്ഞു പുറത്തേക്കു ഇറങ്ങുമ്പോൾ, ഞാൻ അവനോടു പറഞ്ഞു, ഡാ ഇത് നല്ല അവസരമാ... ഇപ്പോൾ പറയാം...
ഇനി ആൻഡി ബോധം കേട്ട് വീണാലും, നീയും കൂടെ ഉണ്ടല്ലോ, പൊക്കി കൊണ്ട് പോകാൻ....
ആൻഡി തിരിച്ചിറങ്ങിയപ്പോൾ, ഞങ്ങളോട് ചോദിച്ചു എന്നാടാ പോയില്ലേ...
ഇല്ലാ ആൻഡി...
അതെന്താ.... ഇനിയും വല്ലോം എടുക്കാനുണ്ടോ....
ഇല്ലാ...
പിന്നെ നിന്റെ കല്യാണക്കാര്യം എന്തായി....
ഹേ അതൊന്നും ആയില്ല...
ഞാൻ എന്നാ പോട്ടെ...
ഉം...
ആൻഡി തിരിഞ്ഞു നടന്നപ്പോൾ, ഞാൻ അറിയാതെ ആൻഡി എന്ന് വിളിച്ചു പോയ്...
എന്താടാ...
ഞങ്ങൾ പരുങ്ങുന്നതു കണ്ടപ്പോൾ ആന്റിക്ക് എന്തോ തോന്നി...
വർഷങ്ങൾ കുറെ ആയില്ലേ, ഞങ്ങളെ കാണാൻ തുടങ്ങിയിട്ട്...
രണ്ടൂടെ എന്താ ഒപ്പിച്ചു വെച്ചിരിക്കുന്നെ....
ഒന്നൂല്ല ആൻഡി...
പറയടാ ചെക്കാ...
ആൻഡി പിന്നെ...
പിന്നെ....
ആൻഡി പിന്നെ...
പിന്നെ.... പറയടാ ചെക്കാ...
തുടരും............
ജോബിൻ ജോസഫ് കുളപ്പുരക്കൽ....
(മുൻ ഭാഗങ്ങൾ കമെന്റിൽ ലിങ്ക് ആയി കൊടുത്തിട്ടുണ്ട്)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക