Slider

ഒരുവൻ

0

ഒരുവൻ
======
മരണത്തിന്
ഗന്ധമുണ്ടോ രൂപമുണ്ടോ
അവൻ സദാസമയവും 
മരണത്തെ കുറിച്ച് പറയും
അവന്റെ വാക്കുകൾക്ക്
മാധുര്യമായിരുന്നു.
ദൈവത്തെയോ, ദൈവപുസ്തകങ്ങളെയോ
അവനു ഇഷ്ടമായിരുന്നില്ല
എന്നാൽ അവൻ
എല്ലാവരുടെയും ഇഷ്ടക്കാരനും
വീടിന്റെ അകത്തളത്തിൽ
അവൻ കുഴിമാടം വെട്ടി
കിടക്കുമായിരുന്നു എന്നും
കാവൽക്കാരനായി
മണ്ണിന്റെ ഗന്ധത്തെയും
ചുറ്റും ഇഴയുന്ന,
പുഴുക്കളും, വിരകളും
ശവം തീനി ഉറുമ്പുകൾ
പുറത്ത് ക്കുഴിലേക്ക്
വരിയായ് വരുന്നതും
കിടപ്പാടം ഒരുക്കുന്നവർ സൊറ
പറയുന്നതും അവൻ കേട്ടു.
മരവിച്ചിരുന്നു അവന്റെ ശരീരം
അവൻ അപ്പോഴും ചിരിച്ചിരുന്നു
പല്ലുകൾ പുറത്തേക്ക്
ഉന്തിയ നിലയിൽ
ഭീഭത്സമായി
കൊതുകുകളും, ഈച്ചകളും
ഭയന്നാണ് ജഡത്തെ സമീപിച്ചത്
കാതുകൾ അടഞ്ഞിരുന്നു
അത്രക്കും പഴിയാണല്ലോ പുറത്ത്
തുറന്ന കുഴിമാടത്തിൽ
മച്ചിലേക്ക് നോക്കി
അവൻ കിടന്നു
കാതുകൾ കൂർപ്പിച്ചിരുന്നു
ദൈവത്തിന്റെയോ,
ചെകുത്താന്റെയോ
മാലാഖമാർ വരുമോ
കാലടി ശബ്ദം കേൾക്കുന്നോ
കത്തിച്ചു വെച്ച കുന്തിരിക്കവും
തിരിയും പുകഞ്ഞു കൊണ്ടേയിരുന്നു.
ഇങ്ങനെ അല്ലങ്കിലും ഉണ്ടന്ന്
തന്നെ പറയൂ വിശ്വസിക്കും
ആർക്കും ജീവിക്കാൻ
എളുപ്പ മാർഗം
ദൈവ മരണത്തിൽ നിന്ന്
വ്യത്യസ്ഥ മരണമുണ്ടോ
-----------------------------------------------
നിഷാദ് മുഹമ്മദ്... "
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo