വഴിയിൽ സ്പഷ്യൽ സ്‌കോഡിന്റെ ചെക്കിങ് . ഞാൻ ലോറി സൈഡാക്കി പുറത്തോട്ട് ഇറങ്ങി, RC ബുക്കും ലൈസൻസും കാണിച്ചു,, എന്താണ് ലോഡ് എന്ന പോലീസുകാരന്റെ ചോദ്യത്തിൽ ഒരു മാടമ്പി ദാഷ്ട്യം ഉണ്ടായിരുന്നു സ്വരത്തിൽ ,,ചെറിയ ചെക്ക് പോസ്റ്റാണ് എങ്കിലും സൂക്ഷ്മമായ ചെക്കിങ് ഉണ്ട് ,,
വലിയ ചുരുട്ടി വെച്ച മീശയും ഹൻസിന്റെ കറ വീണ പല്ലും പോലീസുകാരൻ ആണെന്ന് കണ്ടാൽ പറയാത്ത ഒരു ഭീകര രൂപം ഫോറസ്ററ് ചെക്പോസ്റ്റിലെ മുതിർന്ന ഓഫീസറാണ് ,,,
അടുത്തേക്ക് വിളിച്ചു വണ്ടിയിൽ എന്താടാ അലറിക്കൊണ്ടാണ് ചോതിച്ചത്,, പച്ചക്കറിയാണ് സാർ ട്ടാക്സ് അടച്ച റെസീപ്റ്റ് ഞാനയാൾക്ക് നേരെ നീട്ടി ,, അതിലേക്ക് ഒന്ന് നോക്കി ഒരു അഞ്ഞൂറ് കൊടുത്തിട്ട് വണ്ടിയെടുത്ത് പൊക്കോ ,,,,,
സാർ എന്റടുത്തു അത്രയൊന്നും ഇല്ല സാർ ഞാൻ വെറും ഡ്രൈവർ മാത്രമാണ് മുതലാളി വേറെയാളാണ് ദയനീയ മുഖഭാവത്തോടെ ഞാൻ അയാളോട് പറഞ്ഞു ,,,,
എങ്കിൽ നീ പോണ്ട എനിക്ക് വണ്ടി ലോഡ് ഇറക്കി ഒന്ന് പരിശോദിക്കണം കഴിഞ്ഞിട്ട് നാളെ പോവാം ,,,,
ചതിക്കരുത് സാർ പച്ചക്കറിയാണ് ചീഞ്ഞു പോവും രാവിലെ മാർക്കറ്റിൽ എത്തിക്കാനുള്ള ലോഡാണ് ഒരു ഇരുന്നൂറ് ഞാൻ തരാം എന്റടുത്ത് ഇപ്പോ അതെ ഒള്ളു ഒന്ന് ഒഴി വാക്കി തരണം സാർ ,,,,
ഉള്ളത് കൊടുത്തിട്ട് പോടാ തിരിച്ചു വരുമ്പോ പിടിച്ചോളാം ,,,
ഞാൻ വണ്ടിയെടുത്ത് മുന്നോട്ട് നീങ്ങി എന്തൊരു മനുഷ്യരാണ് മനസാക്ഷി ഇല്ലാത്ത വർഗം കാക്കിയോടുള്ള ആദരവ് ഇവനെ പോലുള്ളവർ നശിപ്പിക്കും മനസ്സിൽ ഓരോന്ന് ചിന്തിച്ചു ചുരം കയറാൻ തുടങ്ങി ,,,,
പെട്ടന്ന് ആ ഇരുട്ടിൽ വണ്ടിയുടെ ലൈറ്റ് വെളിച്ചത്തിൽ രണ്ടുപേർ കൈ കാണിക്കുന്നത് കണ്ടു ,,,
അവരുടെ വേഷം നീണ്ട ജുബ്ബയും തോൾ സഞ്ചിയും മാത്രം എങ്ങോട്ടാണ് എന്ന ചോദ്യത്തിന് ചുരത്തിൽ പത്താം വളവിൽ ഇറക്കിയാൽ മതി എന്ന് പറഞ്ഞു , ഞാൻ കയറിക്കോളാൻ സമ്മതം നൽകി ,,,,
എന്താണ് നിങ്ങളുടെ പേര്,,? ഞാൻ ഭദ്രൻ നിങ്ങൾ എവിടുന്നാ എങ്ങോട്ടാ പോവുന്നെ ,.?
ഞങ്ങൾ ഇവടെ അടുത്ത് ഒരാളെ കാണാൻ ഉണ്ട് ആ കാണുന്ന മരത്തിന്റെ അടുത്ത് നിർത്തണം ഞങ്ങൾ ഇവടെ ഇറങ്ങാം ,,,
അവർ വണ്ടിയിൽ നിന്നിറങ്ങി നടന്നു ,,
ഈ കാട്ടിൽ ഇവര് ആരെ കാണാൻ പോവുന്നു ആ എന്തെങ്കിലും ആവട്ടെ ..
നേരെ പോയി കോയമ്പത്തൂർ മാർക്കറ്റിൽ ലോഡിറക്കി തിരികെ പോരാൻ നേരം മുതലാളിയുടെ ഫോൺകാൾ വന്നു ചെക്ക്പോസ്റ്റ് കത്തിച്ചു റെയ്‌ഞ്ചറെ വെടി വെച്ച് ചുരത്തിലൂടെ തിരികെ വരണ്ട പാലക്കാട് വഴി വന്നാൽ മതി ,,,,
പാലക്കാട് ഒരു ചായ കടയിൽ കയറി ഒരു ചായ കുടിച്ചു ടേബിളിൽ കണ്ട ന്യൂസ് പേപ്പറിൽ നോക്കി * അട്ടപ്പാടി ഫോറസ്ററ് ഓഫീസ് മാവോയിസ്‌റ്റ് ആക്രമണം ഈ ഫോട്ടോയിൽ ഉള്ളവരെ കണ്ടാൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ വിവരം നൽകുക ,,,, ആഫോട്ടോയിലേക്ക് ഞാൻ നോക്കി ഇന്നലെ രാത്രി എന്റെ വണ്ടിയിൽ കയറിയ രണ്ടുപേർ അതെ മുഖം .,,,
ആ വാർത്തക്ക് താഴെ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന് കാട്ടിൽ ഉപേക്ഷിച്ച വാർത്തയും കണ്ടു ,,,,
എന്തിനാണ് ആ പോലീസുകാരനെ മാവോയിസ്‌റ്റുകൾ കൊന്നതെന്ന് ആരും പറയാതെ തന്നെ ഞാൻ മനസിലാക്കി ,,,,,
എല്ലാം കണ്ടും കേട്ടും അനുഭവിച്ചും ഞാനും പ്രതികരണ ശേഷി ഇല്ലാത്ത സാധാരണ പൗരനായി മൗനം പാലിച്ചു ,,,
കാടിന്റെ ഉള്ളിൽ ഒരു തീപ്പൊരി വീണിട്ടുണ്ട് അധികാരത്തിന്റെ നെറികേടിലേക്ക് വിരൽ ചൂണ്ടുന്ന ഒരു തലമുറ വളരുന്നുണ്ട് ,,,,,
നജീബ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക