പറയാനാവാതെ പോയത്
===================
നിറഞ്ഞ കരഘോഷത്തോടെയാണ് വേദിയിലെ കർട്ടൻ ഉയർന്നത്. വേഷ വിഭൂഷിതയായി അവൾ നിൽക്കുന്നു. നൃത്യ നാട്ട്യ കുലപതികളിൽ പ്രശസ്ത ഭരതനാട്യ കലാകാരി. ഇതാ വേദിയിൽ.
===================
നിറഞ്ഞ കരഘോഷത്തോടെയാണ് വേദിയിലെ കർട്ടൻ ഉയർന്നത്. വേഷ വിഭൂഷിതയായി അവൾ നിൽക്കുന്നു. നൃത്യ നാട്ട്യ കുലപതികളിൽ പ്രശസ്ത ഭരതനാട്യ കലാകാരി. ഇതാ വേദിയിൽ.
"ഓം നമോ വെങ്കിടേഷായാ... "
ഓം നമോ വെങ്കിടേഷായാ... "
എൻ ങ്കും നിറായ് പരം പൊരുഹാ
തകജെമി തജോം തെയ് താ.. തജം
താ തോം തൈ തജോം തരികിടതോം.. "
ഓം നമോ വെങ്കിടേഷായാ... "
എൻ ങ്കും നിറായ് പരം പൊരുഹാ
തകജെമി തജോം തെയ് താ.. തജം
താ തോം തൈ തജോം തരികിടതോം.. "
ശാസ്ത്രീയ ഗാനത്തിനൊപ്പമുള്ള അവളുടെ ചുവടുകളിൽ സദസ്സ് മുഴുവൻ കാലിൽ കൈകൾ കാൽ മുട്ടിൽ അടിച്ചു താളം പിടിച്ചും തലയാട്ടിയും ലയിച്ചിരിക്കുന്നു.
രൂപത്തിന്റെയും ചുവടുവെപ്പുകളും ഇരുത്തം വന്ന പാദങ്ങളെക്കാളും ഇളം പാദങ്ങളുടെ വേഗതയാർന്ന ചലനങ്ങളാണ് എന്നിൽ മാധുര്യം ഉണർത്തിയത്.
സ്കൂൾ കലോത്സവ വേദി. കണ്ടുമടുത്ത മുഷിഞ്ഞ പരിപാടികളെ വിട്ടു പിന്തിരിയുന്നേരമാണ് ലൗഡ് സ്പീക്കറിലൂടെയുള്ള മാധുര്യമാർന്ന ആ പേര് കാതുകളിലേക്ക് ഇമ്പമായി വന്നത്. അനുപമ. അനുപമ നാരായണൻ.
ഏതോ മുജ്ജന്മത്തിലോ, അടുപ്പമുള്ളതോ, ഏതോ കാന്തിക ശക്തിയോ അറിയാത്ത ഒരു അടുപ്പം ആ പേരിനോട്. പേരിനോടുള്ള കൗതുകം പേരിന്റെ ഉടമയെ നേരിൽ കാണുവാൻ മനസ്സ് വല്ലാതെ തുടിച്ചു.
ഉണ്ട കണ്ണുകളും, കടഞ്ഞോടുത്ത മെലിഞ്ഞ ഉടൽ. മെയ്‌വഴക്കത്തോടെയുള്ള അവളുടെ നൃത്തം സദസ്സിന്റെ ഒരു കോണിൽ നിന്ന് ഭരതനാട്യം എന്തെന്നറിയാത്ത ഞാൻ മിഴിച്ചു ലയിച്ചു നിന്നു. ഇടക്കുള്ള അവളുടെ ഇടം കണ്ണിലെ കടാക്ഷങ്ങൾ എന്നിൽ വന്നു പതിയുന്നുവോ... ?
ഒരേ സ്കൂളിൽ വ്യത്യസ്ത ഡിവിഷനിൽ പഠിക്കുന്ന ഇവളെ ഞാൻ മുൻപെങ്ങും എന്തോ കണ്ടില്ല.. അവളുടെ നാട്യത്തോടപ്പം അവളും എന്റെ ഹൃദയത്തിൽ ലയിച്ചു. ഒരു ആരാധന മൂർത്തിയോടുള്ള ഭക്തി നിർഭരമായ ആരാധന. അതെന്നിൽ മുളപൊട്ടി തുടങ്ങി.
കൂട്ടുകാർ വഴി അവൾ പഠിക്കുന്ന ഡിവിഷൻ കണ്ടുപിടിക്കാനും അവളെ നേരിൽ കാണാനും കഴിഞ്ഞു. പിന്നീടുള്ള ദിവസങ്ങൾ അവളെ കാണാനും ഒരു കടാക്ഷം കിട്ടാനും വല്ലാതെ മനസ്സ് തുടിച്ചു. ദിനവും രാവിലെയും വൈകീട്ടും അവൾക്ക് പിറകിലായി സ്കൂലേക്ക് ഞാൻ ഉണ്ടാകും. പൂത്തുലഞ്ഞ പ്രണയം പറയുവാൻ ഒരു പാട് കൊതിച്ചു എന്നാൽ ഭയം അതെന്നിൽ ഒരു നെരിപ്പോടായി കൂടെ ഉണ്ടായിരുന്നു.
അവസാന വർഷ പൊതു പരീക്ഷയിൽ ഒരേ സീറ്റിൽ ഇരിക്കാൻ റോൾ നമ്പർ അനുസരിച്ചു ഭാഗ്യം തുണച്ചു. സയൻസിൽ ഞാൻ മുന്നിലാണെങ്കിലും അവൾ പിറകിലും കണക്കിൽ ഞാൻ പിറകിലാണെങ്കിൽ അവൾ മുന്നിലും. ഉത്തര കടലാസുകൾ പരസ്പരം ടീച്ചർമാർ അറിയാതെ ഞങ്ങൾ കൈമാറിയിരുന്നു.
അവസാന പരീക്ഷയും കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഒന്നും പറയാനാവാതെ ഞങ്ങൾ പരസ്പരം മുഖത്തോടു മുഖം നോക്കി നിന്നു. പ്രണയം രണ്ടുപേർക്കും ഉണ്ടന്ന് അവളുടെ ഇടം കണ്ണിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീരിലൂടെ ഞാൻ അറിഞ്ഞു.
ഉച്ചത്തിലുള്ള കരാഘോഷമാണ് എന്നെ ഉണർത്തിയത്. കർട്ടൻ താഴുന്നു. അവളും അപ്രത്യക്ഷമായി. തിടുക്കത്തിൽ ഞാൻ എഴുന്നേറ്റു. അനുപമയെ കാണണം എന്താ ഒരു പോംവഴി. ചുറ്റിലും ഞാൻ ഒന്ന് നോക്കി. സ്റ്റേജിന്റെ സമീപത്തുള്ള വാതിലിലൂടെ രാമേട്ടൻ വരുന്നു. രാമേട്ടൻ പ്രവാസി സംഘടനയുടെ സെക്രട്ടറി.
രാമേട്ടന്റെ അടുത്ത് ചെന്നു അനുപമ എന്റെ ഒരു അകന്ന ബന്ധുവാണെന്നും ഒന്ന് കാണാൻ സാധിക്കുമോ എന്നാരാഞ്ഞു എന്നാൽ അദ്ദേഹം പറഞ്ഞത് ഇപ്പോൾ ആരെയും കാണാൻ അനുവദിക്കില്ലന്നും ഇനി കാണാൻ അത്ര നിർബന്ധമാണെങ്കിൽ രണ്ട് ദിവസം ദുബായിൽ കാണും. താമസം അഡ്രെസ്സ് ഹോട്ടൽ. വളരെയധികം അനിർവചനീയമായ ഒരു ആനന്ദത്തോടെ ഞാൻ അവിടം വിട്ടത്.
മറീനയിലുള്ള എന്റെ ഫ്ലാറ്റിലെ ബാൽക്കണിയിൽ നിന്നാൽ അവൾ താമസിക്കുന്ന ബിൽഡിങ് കാണാം. എന്റെ ഹൃദയം ദ്രുത താളത്തിൽ മിടിക്കുകയായിരുന്നു. നാളെ അവളെ കാണാൻ സാധിക്കുമോ.. ? നേരിൽ കണ്ടാൽ എന്താവും പ്രതികരണം. ഇനി കണ്ടാൽ മുഖം തിരിക്കുമോ.. ? ചോദ്യങ്ങൾ എന്നിൽ മഴ പോലെ പെയ്ത് വന്നു.
ഗ്ലാസിൽ വിസ്കി പകർന്ന് ബാൽക്കണിയിലെ ചാരുകസേരയിൽ ഇരുന്നു. ഒരു സിപ്പ് കുടിച്ചു സിഗരറ്റിനു തിരി കൊളുത്തി.
പ്രകാശ ഭൂരിതമായ ദുബായ് മഹാനഗരം. നക്ഷത്ര രഹിതമായ നീല ആകാശം. പാതി ചന്ദ്രൻ ഒരു കോണിൽ നിന്ന് പുഞ്ചിരിക്കുന്നു.
അവൾ രമ്യ. അവളാണ് ഞങ്ങളുടെ പ്രണയത്തിൽ അസൂയ മൂത്ത് എന്നന്നേക്കുമായി ഞങ്ങളെ അകറ്റിയത്.
രമ്യ സൗന്ദര്യത്തിൽ അനുപമയെക്കാളും ഒട്ടും പിന്നിലായിരുന്നില്ല. ഒരേ കോളേജിൽ അപ്രതീക്ഷമായാണ് താനും അനുപമയും ആദ്യ ദിനം കണ്ടു മുട്ടുന്നത്. തങ്ങളുടെ ഇഷ്ട വിഷയങ്ങളാണ് എടുത്തിരുന്നത്.
ഫസ്റ്റ് ഇയറും സെക്കന്റ് ഇയറും ഞങ്ങളുടെ പ്രണയത്തിന്റെ വസന്തകാലമായിരുന്നു. കോളേജ് അങ്കണത്തിലെ വാകമര ചുവട്ടിലും കാന്റീനിലും പരസ്പരം കണ്ടുമുട്ടുകയും പ്രണയം കൈമാറുകയും ചെയ്തിരുന്നു മൗനമായി. തുറന്ന് പറയാനാവാതെ.
ഒരേ ക്ലാസ്സിൽ പഠിക്കുന്ന രമ്യ. തന്നെ പ്രണയിക്കുന്നതിന് അപ്പുറം സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നത് താൻ അറിയുന്നത് വളരെ വൈകിയാണ്.
അന്ന് കെമിസ്ട്രി ലാബിൽ താൻ ഒറ്റക്ക് നിന്ന് പ്രൊജക്റ്റ് വർക്ക് ചെയ്യുന്നേരമാണ് അവൾ വന്നത്. തന്നോട് പ്രണയാഭ്യർത്ഥന നടത്തി എന്നാൽ താൻ നിരസിക്കുകയും അതിൽ കോപം പൂണ്ട അവൾ കെമിസ്ട്രി ലാബിന്റെ വാതിൽ കൊട്ടിയടച്ചു പറഞ്ഞു 'നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല. ' അവളുടെ ശബ്ദം ലാബിന്റെ ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു.
കോളേജിൽ അടച്ചിട്ട മുറിയിൽ ഞങ്ങൾ അനാശാസ്യം നടത്തിയ വാർത്ത കാട്ടുതീയായ് പടർന്നു. രക്ഷിതാക്കളെ വിളിപ്പിച്ചു. സമ്പന്നനായ വിദ്യാധരന്റെ മകൾ രമ്യ എന്നെ സ്വന്തമാക്കാൻ രക്ഷിതാക്കളുടെയും പ്രിൻസിപ്പാലിന്റെയും മുന്നിൽ വാശിപിടിച്ചു. ഒറ്റ മകളുടെ ഏത് ആഗ്രഹവും സാധിപ്പിച്ചു കൊടുക്കാൻ കഴിവുള്ള അവളുടെ അച്ഛൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അച്ഛന്റെ മുന്നിൽ ഒരു കരാർ വെച്ചു. മകനെ കല്യാണം കഴിപ്പിച്ചു തന്നാൽ സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന തങ്ങളുടെ കുടുംബം രക്ഷപെടും. തനിക്ക് ഒരു വാക്ക് പറയുവാൻ അനുവദിക്കാതെ ഇരു വീട്ടുകാരും സമ്മതിച്ചു ഒരു നിബന്ധനയിൽ കോഴ്സ് മുഴുവിപ്പിച്ചതിന് ശേഷം കല്യാണം.
തന്റെ നിരപരാധിത്യം പറയുവാൻ പലവട്ടം അനുപമയെ സമീപിച്ചെങ്കിലും അവൾ തന്റെ ഒരു വാക്കിനു പോലും കേൾക്കാൻ നിൽക്കാതെ മാറി നടന്നു.
അഞ്ച് വർഷത്തെ ഒരിക്കലും യോജിച്ചു പോകാനാവാത്ത ദാമ്പത്യ ബന്ധത്തിൽ നിന്ന് രമ്യ ഇതെ ഫ്ലാറ്റിൽ നിന്നും യാത്ര പറഞ്ഞു ഇറങ്ങി പോയിട്ട് ഇന്നേക്ക് എട്ടു മാസം.
അതിരാവിലെ ഞാൻ അനുപമ താമസിക്കുന്ന ഹോട്ടലിന്റെ ലോബിയിൽ അവൾക്കായി കാത്തിരുന്നു.
വെളുത്ത ചുരിദാറിൽ അതിസുന്ദരിയായി അവൾ എനിക്ക് മുന്നിൽ പുഞ്ചിരി തൂകി ഇരുന്നു. വളരെ സൗമ്യമായും ഒട്ടു തിടുക്കം കൂട്ടാതെയും ഞാൻ അവളോട് സംസാരിച്ചു തുടങ്ങി.
"അനുപമാ... സുഖമാണോ... "
അവൾ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി.
"അനുപമ... ഇതിനു മുൻപ് ദുബായിൽ വന്നിട്ടുണ്ടോ.. "
"ഉണ്ട്... വന്നിട്ടുണ്ട്... മൂന്ന് നാല് പ്രാവശ്യം... ഇത് പോലുള്ള പല പ്രോഗ്രാമുകൾക്കായി.. "
വേറെന്തു ചോദിക്കുമെന്ന് അറിയാതെ ഞാൻ ഒരു നിമിഷം ചിന്തിച്ചു.
"അനുപമാ... കല്യാണം... മക്കൾ.... "
അവൾ തല കുടഞ്ഞു ചില്ലിട്ട ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി പിന്നെ തല പിൻവലിച്ചു എന്റെ മുഖത്തേക്ക് നോക്കി. വളരെ നിർവികാരമായിരുന്നു അപ്പോഴത്തെ അവളുടെ മുഖ ഭാവം. എന്തൊക്കെയോ ഓർക്കാൻ ആഗ്രഹിക്കാത്തത് പോലെ.
"രാജീവ്... അന്ന് കോളേജ് കഴിഞ്ഞതിന് ശേഷം ഞാൻ വളരെയധികം അസ്സ്വസ്ഥയായിരുന്നു. എന്റെ പ്രണയത്തിൽ ഉണ്ടായ നഷ്ട്ടത്തിൽ ജീവിതം അവസാനിപ്പിച്ചാലോ എന്നുപോലും ഞാൻ ചിന്തിച്ചു. എന്നാൽ എന്റെ വീട്ടുകാർ അവരുടെ സ്‌നേഹത്തിൽ ഞാൻ വേണ്ടന്നു വെച്ചു. ഇനി ഒരു വിവാഹ ജീവിതം വേണ്ടന്ന് ആഗ്രഹിച്ചിരുന്ന ഞാൻ വീട്ടുകാരുടെ നിർബന്ധത്തിൽ ഡോക്ടർ അജയ് മോഹനുമായി വിവാഹം കഴിച്ചു. സ്നേഹ സമ്പന്നനായിരുന്നു അദ്ദേഹം. എന്നാൽ ദൈവത്തിന്റെ ക്രൂരത അവിടെയും എന്നെ തോൽപ്പിച്ചു. ആറു മാസത്തെ ദാമ്പത്യ ജീവിതത്തോട് വിടപറഞ്ഞു അദ്ദേഹം ഒരു ആക്സിഡന്റിൽ മരണമടഞ്ഞു. " അവളൊന്ന് നിർത്തി തൂവാല കൊണ്ട് ഒഴുകിയിരുന്ന കണ്ണുനീർ തുടച്ചു. "അവിടന്നങ്ങോട്ട് ജീവിക്കാൻ എനിക്ക് ഒരു ആഗ്രഹവും തോന്നിയില്ല.. ഞാൻ എന്നിൽ തന്നെ ഒതുങ്ങി കഴിഞ്ഞു. ആരുമായും ബന്ധമില്ലാതെ. എന്നാൽ എന്റെ പ്രിയകൂട്ടുകാരി വിനീതയുടെ കൂടെ കൂടെയുള്ള നിർബന്ധത്തിൽ ആണ് എന്റെ ഇഷ്ട വിഷയമായ ഭാരതനാട്യത്തിലേക്ക് മുഴുവൻ ശ്രദ്ധയുമായി തിരിഞ്ഞത്. "
അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിൽ തോൽവികളിൽ നിന്നും കരകയറിയ ഒരു വിജയിയുടെ ഭഭവമായിരുന്നോ... ?

"രാജീവ്... രമ്യ പോയത് ഞാനറിഞ്ഞു... " ഞാൻ അവളുടെ മുഖത്തേക്ക് അതിശഭാവത്തിൽ നോക്കി.
"രമ്യ എനിക്ക് മെയിൽ ചെയ്തിരുന്നു. നിങ്ങളുടെ ബന്ധത്തെ കുറിച്ച് മുഴുവൻ... "
ഞാൻ ഞെട്ടിത്തരിച്ചു അവളെ മിഴിച്ചു നോക്കി.
"വിശ്വാസമാകുന്നില്ല ആല്ലേ... ? " എന്നു പറഞ്ഞവൾ ഹാൻഡ് ബാഗിൽ കൈകളിട്ട് ടാബ് എടുത്ത് ഓൺ ചെയ്തു. പിന്നീട് എന്റെ നേർക്ക് നീട്ടി. വിറയാർന്ന കാരങ്ങളോടെ ഞാൻ അവളുടെ ടാബ് വാങ്ങി വായിച്ചു.

"പ്രിയപ്പെട്ട അനുപമ. നിനക്കു എന്നോട് വിരോധമായിരിക്കും ആല്ലെ. നിന്റെ രാജീവനെ നിന്നിൽ വേർപെടുത്തിയത് ഞാൻ ആല്ലെ. അന്ന് എനിക്ക് രാവീവിനോട് തീർത്താൽ തീരാത്ത പ്രണയമായിരുന്നു. നിങ്ങളുടെ പ്രണയം എന്നിൽ കൂടുതൽ അസൂയാലുവാക്കി. എനിക്ക് രാജീവിനെ നിന്നിൽ നിന്ന് അകറ്റാനും സ്വന്തമാക്കാനും ആഗ്രഹിച്ചു. അതിനു വേണ്ടിയാണ് മനഃപൂർവം ഞാൻ കെമിസ്ട്രി ലാബിന്റെ വാതിൽ അടച്ചത്. എന്റെ വാശി വിജയിച്ചു എന്നാൽ ഞാൻ ഒരിക്കലും രാജീവിന്റെ മനസ്സ് കണ്ടില്ല. അവന്റെ മനസ്സിൽ മുഴുവൻ നീയായിരുന്നു. ഞങ്ങളുടെ ദാമ്പത്യം ഒരിക്കലും വിജയിക്കില്ലെന്ന ദുഃഖസത്യം ഇന്ന് ഞാൻ തിരിച്ചറിയുന്നു. ഞാൻ രാജീവിനെ വിട്ട് പോകുന്നു എന്നന്നേക്കുമായി. എന്റെ തെറ്റ് മാപ്പ് അർഹിക്കാത്തതാണ് എങ്കിലും നീ എന്നോട് ക്ഷമിക്കണം... നിന്റെ സ്വന്തം രമ്യ."
ഞാൻ ടാബിൽ നിന്ന് കണ്ണെടുത്ത് അവളെ നോക്കി.
"രാജീവ്... ഞാൻ നിന്നെ കാണാൻ ഒരുപാട് കൊതിച്ചിരുന്നു. ഇത്തവണ ദൈവം എന്റെ കൂടെ ആയിരുന്നു. ഫേസ്ബുക്കിൽ നിനക്ക് റിക്വസ്റ്റ് അയക്കാൻ ആദ്യമൊക്കെ ആലോചിച്ചെങ്കിലും പിന്നീട് വേണ്ടന്ന് വെച്ചു. അപ്പോഴാണ് അപ്രതീക്ഷമായി എനിക്കീ പ്രോഗ്രാം വന്നത്. നിന്നെ കാണാൻ കഴിയുമെന്ന് എന്റെ മനസ്സ് പറയുമായിരുന്നു. "

ഒരു നിമിഷം ശ്വാസം നിലച്ചത് പോലെ എനിക്കു തോന്നി. ഹൃദയം ദ്രുതതാളത്തിൽ മിടിച്ചു.
സ്കൂളിൽ നിന്ന് അവസാനമായി പിരിഞ്ഞു പോകുമ്പോൾ അവസാനമായി പറയാൻ ആഗ്രഹിച്ച വാക്ക് ഇന്ന് അനുപമയുടെ മുന്നിൽ തുറന്ന് വിട്ടു.
"ഞാൻ നിന്നെ കല്ല്യാണം കഴിച്ചോട്ടെ... "
"ഞാൻ നിന്നെ കല്ല്യാണം കഴിച്ചോട്ടെ... "
എമിറേറ്റ്‌സ് എയർ ലൈൻസിലെ ബിസിനസ്സ് ക്ലാസ്സിൽ ഒരുമിച്ച് കൈകൾ കോർത്ത് ഇരുന്നു. ഞാൻ അവളുടെ കൈകളിൽ ചുംബിച്ചു. അവൾ നാണത്താൽ ചിരിച്ചു തല കുനിച്ചു.
(ശുഭം)
(ശുഭം)
നിഷാദ് മുഹമ്മദ്.... "
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക