കദനം
******
ആന്റോച്ചായൻ ഞങ്ങൾ നാട്ടുകാർക്കെല്ലാം പ്രിയങ്കരനായിരുന്നു.
പ്രത്യേകിച്ചും യുവാക്കൾക്ക് ഞങ്ങളോടൊപ്പം ജോലിയില്ലാത്തപ്പോൾ എന്തിനും മുന്നിൽ അച്ചായനുണ്ടായിരുന്നു..
******
ആന്റോച്ചായൻ ഞങ്ങൾ നാട്ടുകാർക്കെല്ലാം പ്രിയങ്കരനായിരുന്നു.
പ്രത്യേകിച്ചും യുവാക്കൾക്ക് ഞങ്ങളോടൊപ്പം ജോലിയില്ലാത്തപ്പോൾ എന്തിനും മുന്നിൽ അച്ചായനുണ്ടായിരുന്നു..
വായനശാലയിലും കാരംസ് കളിയുമായി ഞങ്ങളെ ക്ലബിലും രാമേട്ടന്റെ ചായകടയിലും എല്ലാം നിറസാന്നിധ്യമായിരുന്നു..
വലിയ സമ്പാദ്യമൊന്നും ഇല്ലെങ്കിലും ഇത്തിരി കൃഷിയും ചെറിയൊരുവീടുമൊക്കെയുള്ള ട്രാൻസ്പോർട്ട് ബസ്സിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്ന ആന്റോച്ചായൻ സന്തോഷവാനായിരുന്നു..
ഒറ്റമോള് മാത്രം ആയത്‌കൊണ്ടണോന്ന് അറിയില്ല ഞങ്ങൾ ചെറുപ്പാക്കാർക്ക് എന്തും സംസാരിക്കാൻ പ്രായത്തിലെ വ്യത്യാസം പോലും ഒരു തടസ്സമായിരുന്നില്ല ഒരു കൂട്ടുകാരനെ പോലെയായിരുന്നു അച്ചായൻ
ഈയിടെയായി അച്ചായന് എന്തോ ഒന്നിലും ഒരു ഉഷാറില്ലാത്തെ പോലെ എല്ലാവരെയും പോലെ ഞാനും അത് ശ്രദ്ധിച്ചിരുന്നു..
ഒരിക്കൽ ഒറ്റയ്ക്ക് കിട്ടിയപ്പോൾ ഞാനത് തുറന്ന് ചോദിച്ചു..
ഒരിക്കൽ ഒറ്റയ്ക്ക് കിട്ടിയപ്പോൾ ഞാനത് തുറന്ന് ചോദിച്ചു..
"എന്താണ് അച്ചായ പ്രശ്നം കുറച്ച് ദിവസായിട്ട് ഒന്നിനും ഒരു ഉഷാറില്ലാത്ത പോലെ..?
എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നോട് പറഞൂടെ..?"
എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നോട് പറഞൂടെ..?"
കുറച്ച് നേരം ആലോചിച്ചോണ്ടിരുന്ന് പിന്നെ എന്റെ കരം കവർന്ന് അച്ചായൻ പറഞ്ഞു..
"എനിക്ക് എന്റെ മോളെ വിവാഹം ഉടൻ നടത്തണം"
എന്തോ ഒരു ഭയത്തിലാണ് അത് പറയുന്നത് എന്ന് ആ മുഖഭാവം കണ്ടപ്പ്പോൾ എനിക്ക് തോന്നി എങ്കിലും ഞാൻ തിരിച്ച് ചോദിച്ചു..
"അതിന് അവള് ഡിഗ്രിക്ക് ചേർന്ന് ഒരു വർഷം കഴിഞ്ഞെല്ലെയുള്ളു..?"
അല്ലെങ്കിൽ തന്നെ ആ കൊച്ച് പഠിക്കാൻ മിടുക്കിയല്ലെ..?"
അല്ലെങ്കിൽ തന്നെ ആ കൊച്ച് പഠിക്കാൻ മിടുക്കിയല്ലെ..?"
അവള് പഠിക്കട്ടെ..
പക്ഷേ അച്ചായൻ നിഷേധഭാവത്തിൽ തലയാട്ടി കൊണ്ട് പറഞ്ഞു
"ഇനിയും വൈകിയാൽ ചിലപ്പോൾ"
പാതിമുറിഞ്ഞ ആ വാക്കിന്റെ പൊരുളറിയാനായി ഞാൻ വീണ്ടും ചോദിച്ചു.."
എന്തായാലും പറയൂ നമ്മുക്ക് പരിഹാരം കാണാം"
എന്തായാലും പറയൂ നമ്മുക്ക് പരിഹാരം കാണാം"
"എനിക്ക് കുറച്ച് നാളായി ഇടയ്ക്കിടെ ഒരു പനിയും വല്ലാത്തൊരു വയ്യായ്കയും കണ്ടാണ് ഞാൻ ഹോസ്പിറ്റലിൽ പോയത്
അവിടുന്ന് പരിശോധിച്ച് ബ്ലെഡ് ടെസ്റ്റും സ്കാനിങ്ങും എല്ലാം കഴിഞ്ഞ് ഡോക്ടർ പറഞ്ഞത്"
"കുറച്ച് പ്രശ്നമാണ് അടുത്ത പ്രാവാശ്യം വരുമ്പോൾ ആരെയെങ്കിലും കൂട്ടി വരണം ഞാൻ തിരുവനന്തപുരത്തേക്കോ എറണാംകുളത്തേക്കോ ഏതെങ്കിലും വലിയ ഹോസ്പിറ്റലിലേക്ക് ലറ്റർ തരാം"എന്നാണ്

"എനിക്കെന്തോ വല്ലാതെ പേടി തോന്നുന്നു വലിയ സമ്പാദ്യമൊന്നും ഇല്ലെങ്കിലും എന്റെ മോളെ മാന്യമായി പറഞ്ഞയക്കാനുള്ളത് ഉണ്ട് ഇനിയും വൈകിയാൽ ചിലപ്പോൾ ഉള്ളതെല്ലാം വിറ്റ് പെറുക്കി എന്നെ ചികിത്സിച്ച് എന്റെ മോളിയും മോളും വഴിയാധാരമാവും""
"നിന്നെ ഒരു മോനെപോലെ കണ്ട് പറഞ്ഞതാണ് നമ്മളല്ലാതെ ആരും ഇതറിയരുത്"
എന്നെ കെട്ടിപ്പിടിച്ച് നിറഞ്ഞ് വരുന്ന കണ്ണ് പുറംകൈകൊണ്ട് തുടച്ച് അത് പറഞ്ഞപ്പോൾ ഞാൻ ശരിക്കും തളർന്ന് പോയി...
പിന്നെയെല്ലാം വേഗത്തിലായി അനുവും മോളിചേട്ടത്തിയും പലതും പറഞ്ഞ് നോക്കിയിട്ടും ആന്റോച്ചായൻ ഉറച്ച തീരുമാനത്തിലായിരുന്നു..
ഒന്നും തീരുമാനിക്കാൻ കഴിയാതിരുന്ന അനുവിനെ പിന്നെ മോളിചേട്ടത്തിയാണ് ഒരുവിധം മയപ്പെടുത്തിയത്..
"നിനക്ക് ദോഷം വരുന്നത് വല്ലോം പപ്പ ചെയ്യൂന്ന് നിനക്ക് തോന്നണുണ്ടോ..?"
"നല്ല പയ്യനായിരിക്കും പിന്നെ വേണമെങ്കിൽ കല്യാണം കഴിഞ്ഞാലും പഠിക്കാലോ ന്റെ മോൾക്ക്..?"
അവരും അങ്ങനെ സമാധാനിച്ചു..
കല്യാണമൊക്കെ കേമമായി തന്നെ നടക്കുന്നതിനിടയിലും ഞാൻ അച്ചായനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
ഉള്ളിലെ ഭാവം എനിക്ക് വായിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും പുറമേ കാണുന്നവർക്ക് അച്ചായൻ നല്ല സന്തോഷവാനായിരുന്നു..
*********************
അനുവിന്റെ കല്യാണം കഴിഞ്ഞ് ഒരുമാസം ആയിക്കാണും എറണാംകുളത്ത് ഒരു ഇന്റർവ്യൂവിന് പോയപ്പോഴാണ് കൂട്ടുകാരൻ സുധീർ വിളിച്ചത്..
അനുവിന്റെ കല്യാണം കഴിഞ്ഞ് ഒരുമാസം ആയിക്കാണും എറണാംകുളത്ത് ഒരു ഇന്റർവ്യൂവിന് പോയപ്പോഴാണ് കൂട്ടുകാരൻ സുധീർ വിളിച്ചത്..
"ടാ നമ്മളെ ആന്റേച്ചായൻ പോയടാ ഇപ്പോ കുറച്ച് മുന്നെ വീട്ടിൽ വെച്ച് അറ്റാക്കായിരുന്നു"
പതിഞ്ഞ സ്വരത്തിലാണ് അവനത് പറഞ്ഞതെങ്കിലും എന്റെ കാതിൽ അത് പിന്നെയും പിന്നെയും വന്ന് അലയടിച്ചു..
ഒരു നിമിഷം എനിക്ക് ഹൃദയത്തിന്റെ താളം പോലും തെറ്റിമിടിക്കുന്നത് പോലെ തോന്നി..
ഒരു നിമിഷം എനിക്ക് ഹൃദയത്തിന്റെ താളം പോലും തെറ്റിമിടിക്കുന്നത് പോലെ തോന്നി..
അടക്കമെല്ലാം കഴിഞ്ഞ് രണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും എനിക്ക് മനസ്സിന് വല്ലാത്ത അസ്വസ്ഥത എന്ത് കൊണ്ടോ അച്ചായൻ മരിച്ചത് ആത്മഹത്യയാവൂന്ന് മനസ്സ് പറഞ്ഞോണ്ടിരിക്കുന്നു..
ഒരുപക്ഷേ അച്ചായന്റെ വീട്ടുകാർക്കും അത് അറിയാമായിരിക്കണം പുറത്ത് അറിഞ്ഞാലുണ്ടാവുന്ന ഭവിഷ്യത്ത് പോസ്റ്റ്മോർട്ടം എല്ലാം കൂടി ഓർത്ത് പറയാത്തതാവും..
മനസ്സ് നീറി പുകഞ്ഞോണ്ടിരുന്നു ഒരിക്കലെങ്കിലും അച്ചായനെ വിളിച്ച് ആ ഡോക്ടറെ ഒന്നുപോയി കണ്ടിരുന്നെങ്കിൽ
ഒരുപക്ഷേ അച്ചായൻ പേടിച്ച പോലെ ഒന്നുമല്ലായിരുന്നെങ്കിൽ മാറ്റിയാൽ മാറുന്ന വല്ല അസുഖവും ആയിരുന്നെങ്കിലോ ഓർക്കുംതേറും ഞാൻ വല്ലാതെ വീർപ്പുമുട്ടി
എന്തോ എന്നോട് അച്ചായന്റെ വീടുവരെ ഒന്ന് പോയിനോക്കണം എന്ന് ഉള്ളിലിരുന്ന് ആരോ പറയുന്ന പോലെ ഞാൻ മെല്ലെ ഏണീറ്റ് നടന്നു..

വീടിന്റെ പടിക്കലെത്തി ഞാൻ നോക്കിയപ്പോൾ മോളിച്ചേട്ടത്തിയും അനുവും ഭർത്താവുമെല്ലാം ഉമ്മറത്ത് തന്നെയുണ്ട്..
ഒരു നിമിഷം അനു എന്നെ കണ്ടു
എനിക്ക് മുന്നോട്ട് ചലിക്കാൻ കഴിയുന്നില്ല
അവളുടെ നോട്ടത്തിൽ നിന്ന് എന്തോ ഒന്ന് ഞാൻ വായിച്ചെടുത്തു..
അവളുടെ നോട്ടത്തിൽ നിന്ന് എന്തോ ഒന്ന് ഞാൻ വായിച്ചെടുത്തു..
"എന്തിനാ ഞങ്ങടെ പപ്പയെ മരണത്തിന് വിട്ടുകൊടുത്തത് രക്ഷിക്കാമായിരുന്നില്ലേ"
എന്നവൾ ചോദിക്കുന്ന പോലെ.
എന്നവൾ ചോദിക്കുന്ന പോലെ.
പിന്നെ അങ്ങോട്ട് കയറാനുള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു..
തിരിച്ച് നടക്കുമ്പോൾ മനസ്സിൽ ഞാനവരോടും
ഞങ്ങളെ എല്ലാമായിരുന്ന ആന്റോച്ചായനോടും
മനസ്സിൽ ആയിരം വട്ടം മാപ്പ് പറയുന്നുണ്ടായിരുന്നു..!
തിരിച്ച് നടക്കുമ്പോൾ മനസ്സിൽ ഞാനവരോടും
ഞങ്ങളെ എല്ലാമായിരുന്ന ആന്റോച്ചായനോടും
മനസ്സിൽ ആയിരം വട്ടം മാപ്പ് പറയുന്നുണ്ടായിരുന്നു..!
(വേണ്ടപ്പെട്ടവർ കഷ്ടപ്പെടാതിരിക്കാൻ മാറരോഗമാണോ എന്നുപോലും അറിയാതയും അറിഞ്ഞും ജീവൻ ബലി കഴിച്ച മഹത്മാക്കൾക്ക് ഈ കഥ സമർപ്പിക്കുന്നു)
സെമീർ അറക്കൽ കുവൈത്ത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക