ഒരു കുഞ്ഞു നന്മ.....(കഥ)
ഒരു ഞായറാഴ്ച വൈകുന്നേരം അപ്പുമോനേംകൊണ്ട് കടൽക്കരയിൽ എത്തിയതായിരുന്നു ഞാൻ.കുറച്ചുനേരത്തെ കളികൾക്കുശേഷം അവൻ െഎസ്‌്‌ക്രീം ആവശൃെപ്പട്ട് അടുത്തെത്തി.ഇടയ്ക്കിടെ വിരുന്നു വരുന്ന ശ്വാസംമുട്ടൽ ഉള്ളതുകാരണം ഇങ്ങനെയുള്ള അപൂർവ്വം അവസരങ്ങളിലേ െഎസ്‌ക്രീം അവനു കിട്ടാറുള്ളു.
രണ്ട് െഎസ്ക്രീമും വാങ്ങി വരുന്നവഴിയാണ് ഞങ്ങളെ നോക്കി നിൽക്കുന്ന രണ്ടു കുഞ്ഞിക്കണ്ണുകൾ ശ്രദ്ദയിൽ പെട്ടത്.ചെമ്പിച്ച തലമുടിയും തന്നെക്കാൾ വലിയ ഷർട്ടും ട്രൌസറുമിട്ട മൂന്നു വയസ്സു വരുന്ന ഒരാൺകുട്ടി. അവ െൻറ നോട്ടം െഎസ് ക്രീമിലേയ്ക്കാണെന്നുകണ്ട് ഞാൻ ഒരെണ്ണം അവനുനേെര നീട്ടി.ആദൃം ഒന്നുമടിച്ചു നിന്നെങ്കിലും ...........മെല്ലെ ആ കുഞ്ഞുകൈകൾ ഉയർന്നു......അതു കൈയ്യിൽ കിട്ടിയിട്ടും പോകാതെ പിന്നെയും എന്തോ പറയാനെന്ന പോലെ അവൻ അവിടെതന്നെ നിന്നു......എന്താണെന്നു ചോദിച്ചിട്ടു മറുപടിയില്ല.........കുറച്ചുനേരം അങ്ങനെ നിന്നിട്ട് തിരികെ നടക്കാൻ തുടങ്ങി.
ഒരു കഔതുകത്തിന് അവ െൻറ പുറകേ ഞങ്ങളും........കുറച്ചു മാറി ഒരമ്മയും ഏകദേശം അഞ്ചു വയസ്സു തോന്നിക്കുന്ന ഒരു പെൺകുട്ടിയും.......മുഷിഞ്ഞു കീറിയ വസ് ത്രങ്ങളും പാറിപറന്ന തലമുടിയും.....തറയിൽ വച്ച ഭക്ഷണപൊതിയിൽ നിന്നും ആർത്തിയോടെ വാരിക്കഴിക്കുന്നുണ്ട് ആ കുട്ടി......അടുത്തുകൂടെ ആൾക്കാർ നടന്നുപോകുമ്പോൾ ഭക്ഷണത്തിൽ മണ്ണു തെറിക്കാതിരിയ്ക്കാൻ ഇടയ്ക്കിടെ പൊതിമടക്കി പിടിയ്ക്കുന്നുണ്ട് ആ അമ്മ......അതുവഴിപോയ ആരോ ഇട്ടുകൊടുത്ത നാണയത്തുട്ട് ഭദ്രമായി എടുത്തുവച്ച് അവർ ഇളയ കുഞ്ഞിനെ ഒന്നു നോക്കി......
അനുജ െൻറ കൈയ്യിൽ െഎസ് ക്രീം കണ്ടതിനാലാവണം പെൺകുട്ടി ഭക്ഷണം മതിയാക്കി അവ െൻറ അടുത്തെത്തി....അതു തട്ടിപ്പറിയ്ക്കാനൊന്നും അവൾ മുതിർന്നില്ല........രണ്ടുപേരും ദയനീയമായി ഞങ്ങളെ നോക്കാൻ തുടങ്ങി....ഇതു കണ്ട അപ്പു അവ െൻറ െഎസ് ക്രീം ആ കുട്ടിക്കു നേെര നീട്ടി............അവളതുവാങ്ങിയപ്പോൾ അനിയ െൻറ മുഖത്ത് ആയിരം പൂത്തിരികൾ ഒരുമിച്ചു കത്തിച്ച തിളക്കമുണ്ടായിരുന്നു........ഇപ്പോമോനു സന്തോഷമായോന്നുഞാൻ ചോദിച്ചപ്പോ അവൻ തലയാട്ടി......'അവൻ സംസാരിയ്ക്കില്ല ' അതുകണ്ട ആ പെൺകുട്ടി മറുപടി പറഞ്ഞു......
ഈശ്വരാ!....ഞാനറിയാതെ വിളിച്ചുപോയി......നെഞ്ചിൽ നിന്നും എന്തോ ഒന്ന് തൊണ്ടയിൽ തടഞ്ഞതുപോലെ.........മക്കൾക്ക് െഎസ് ക്രീം കിട്ടിയതുകണ്ട് ബാക്കി ഭക്ഷണം മടക്കി വയ്ക്കുകയായിരുന്ന അമ്മയുടെ കൈയ്യിൽ കുറച്ച് രൂപ വയ്ച്ചുകൊടുത്തിട്ട് തിരികെ നടക്കുമ്പോഴും കുട്ടികൾ ഞങ്ങളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.........
മക്കളുടെ ചെറിയ ചെറിയ കാരൃങ്ങളിൽ പോലൂം വേവലാതി പ്പെടുന്നവരാണ് നമ്മൾ അമ്മമാർ.........ഇവിടെ ഒരമ്മ ഒരുനേരമെങ്കിലും മക്കൾക്കു കിട്ടിയ ഭക്ഷണത്തിൽ മണ്ണു വീഴാതിരിയ്ക്കാൻ പാടുപെടുന്നു.........ഇങ്ങനെ എത്രയോ അമ്മമാരും കുഞ്ഞുങ്ങളും.......പ്രാപിടിയൻമാരുടെ കഴുകൻ കണ്ണുകൾക്കു മുന്നിൽ ഒരുമേൽക്കൂരയുടെപോലും സുരക്ഷിതത്വമില്ലാതെ..............ആ കുഞ്ഞികണ്ണുകളിലെ ദൈനൃത.......ആ അമ്മയുടെ മുഖത്തെ നിർവികാരത........ സമൂഹത്തിനുനേരെയുള്ള ചോദൃചിഹ്നമായി.........
ഒരു ആറുവയസ്സുകാര െൻറ ചിന്തയിലെ സംശയങ്ങൾ ......അവരെകുറിച്ച് അപ്പു എന്നോടു ചോദിച്ചുകൊണ്ടിരുന്നു.......അവർക്കു വീടില്ലാന്നു പറഞ്ഞപ്പോൾ അവ െൻറ കുടുക്കയിലെ കാശുകൊടുക്കാംഅവർക്കു വീടുവയ്ക്കാൻ എന്നായി......... കുഞ്ഞുമനസ്സിലെ ആ ചോദൃമാണ് സാമൂഹൃ പ്രവർത്തകയായ ഒരു കൂട്ടുകാരിയെ വിളിച്ച് അവരുടെ കാരൃം പറയാൻ എന്നെ േ പ്രരിപ്പിച്ചത്...........അവൾ അവരെ സുരക്ഷിതമായ ഇടത്ത് എത്തിക്കാൻ വേണ്ടതു ചെയ്യാമെന്ന് ഏറ്റപ്പോൾ ആശ്വാസം തോന്നി...
അപ്പുവിന് െഎസ് ക്രീം വാങ്ങികൊടുത്ത് അവ െൻറ പ്രവർത്തിയെ അഭിനന്ദിയ്ക്കുമ്പോഴും .............ഞാനോർത്തത്......ആർക്കും പങ്കുവെയ്ക്കാൻ അവനിഷ്ടപെടാത്ത അവ െൻറ പ്രിയപ്പെട്ട െഎസ് ക്രീം .......ആരും അവനോട് ആവശൃപ്പെടാതെ തന്നെ അവനാക്കുട്ടിക്കു കൊടുത്തതിനെ കുറിച്ചായിരുന്നു........ചെറിയ ചെറിയ നന്മകളിലൂടെ അവനും വളരുകയാണ്................ഒത്തിരി നന്മകളും അതിലേെറ തിന്മകളുമുള്ള ഈ ലോകത്തിലേയ്ക്ക്................
(ആദൃമായി എഴുതിയ കഥയിലെ തെറ്റുകുറ്റങ്ങൾ ക്ഷമിച്ചേക്കണേ)
Saritha sunil.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക