Slider

നിഴൽ_

0

നിഴൽ_
കുറേ നാളായി താൻ ഒറ്റയ്ക്കാണെന്ന ചിന്ത അയാളെ അലട്ടാൻ തുടങ്ങിയിട്ട്
തന്റെ ചുറ്റും ഉള്ളത് ശബ്ദമില്ലാത്ത ലോകമാണെന്ന പോലെ.
റോഡിൽ നടക്കുമ്പോൾ , വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ,
' നിശബ്ദമായി ഒഴുകി നടക്കുന്ന പോലെ .ഒരു ഭാരമില്ലായ്മ .
സുഹൃത്തുക്കളോട് സംസാരിക്കുമ്പോൾ തന്റെ ചെവികൾ അടഞ്ഞതുപോലുള്ള ഒരു
അനുഭവം .
പറയുന്നതു കേൾക്കുന്നുണ്ട് , പക്ഷേ എന്തോ ഒരു ശരികേട് .
സുഹൃത്തുക്കൾ തമാശ പറയുമ്പോൾ ചിരിക്കാൻ കഴിയുന്നുണ്ട് പക്ഷേ ആ ചിരിക്ക് ജീവനില്ലാത്ത പോലെ തികച്ചും യാന്ത്രികമായിപ്പോകുന്നു.
മേലധികാരികളോടും സഹപ്രവർത്തകരോടും ഇടപെടുമ്പോഴും അങ്ങിനെ തന്നെ .
തന്റെ ചുറ്റും ജീവനുള്ള നിഴലുകൾ , അവ നിരന്തരം ചലിക്കുന്നുണ്ട് , തന്നോട് സംവദിക്കുന്നുണ്ട് ,
പക്ഷേ, താൻ പറയുന്നത് അവർ അറിയുന്നുണ്ടോ എന്ന് എപ്പോഴും സംശയം .
അതു കൊണ്ട് തന്നെ പലപ്പോഴും അയാൾ സംസാരിക്കുന്നത് ഉറക്കെ ആയിപ്പോകുന്നു.
സുഹൃത്തുക്കൾ പലപ്പോഴും നീയെന്തിനാ വിളിച്ചു കൂവുന്നത് എന്ന് ചോദിച്ചിട്ടുണ്ട് .
കുഞ്ഞുങ്ങളുടെ ചിരി 'യും അമ്മയുടെ സങ്കടവും മാത്രം അയാളിൽ ചലനങ്ങളുണ്ടാക്കി
ഒരു ദിവസം ഉറക്കമുണർന്നപ്പോൾ ലോകം പെട്ടെന്ന് 'ശബ്ദായമാനമായ പോലെ അയാൾക്കു തോന്നി . വീട്ടിനടുത്തുള്ള ക്ഷേത്രത്തിലെ കാവിൽ നിന്ന് രാവിലെ ഇര തേടിപ്പോകുന്നതിനു മുമ്പുള്ള
പക്ഷികളുടെ കലപില ശബ്ദം ഇപ്പോ വ്യക്തമായി കേൾക്കാം . അയാൾക്ക് കിടക്കയിൽ നിന്ന് എഴുന്നേൽക്കണമെന്ന് തോന്നിയില്ല . വീണ്ടും ഒരു സുഖകരമായ മയക്കം .
അമ്മയുടെ കരച്ചിൽ ആണ് അയാളെ ഉണർത്തിയത് .
വീട്ടിൽ ആരൊക്കെയോ വന്നിട്ടുണ്ട് . വലിയ ബഹളമാണ് .
എഴുന്നേൽക്കാനും പറ്റുന്നില്ല . അമ്മയെ വിളിച്ചിട്ട് കേൾക്കുന്നുമില്ല ..
അയാൾ ഞെട്ടലോടെ അത് മനസ്സിലാക്കി ,
ഇപ്പോ താൻ തന്നെ ഒരു നിഴലായി തീർന്നിരിക്കുന്നു.
Gopal Arangal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo