Slider

നഷ്ടപ്രണയം

1

നഷ്ടപ്രണയം
*************
' അമ്മേ എന്നാ നമ്മൾ അമ്മേടെ നാട്ടിൽ പോവുക'
'എന്താ അന്ന മോളേ ഇപ്പൊ ഇങ്ങനെയൊരാഗ്രഹം. '
'ഇന്നലെ പപ്പേം അമ്മേം സംസാരിക്കുന്നത് കേട്ടല്ലോ. അമ്മമ്മയ്ക്ക് സുഖമില്ലാന്ന് . ഞാൻ ടാബിൽ ഗെയിം കളിച്ചോണ്ടിരുന്നപ്പൊ കേട്ടതാ'
'അമ്പടി അപ്പൊ ഞങ്ങൾ പറയുന്നത് ഒളിച്ചു കേൾക്കലാ മോൾടെ പണി അല്ലെ. '
വിഷയം മാറ്റാൻ അവൾ പറഞ്ഞു.
'ഞാൻ പപ്പയോട് ചോദിക്കട്ടെ. എനിക്കും vacation അല്ലെ. എന്തായാലും അടുത്താഴ്ച നാട്ടിൽ പോവല്ലെ. ഇത്തവണ അമ്മേടെ നാട്ടിലും പോണം'
'വേണ്ട മോളേ പപ്പയ്ക്ക് ജോലിത്തിരക്കാകും.'
അല്ലെങ്കിൽ തന്നെ 8 വയസുള്ള കുഞ്ഞിനോടെങ്ങനാ പറഞ്ഞു മനസ്സിലാക്കുന്നത് ആ വീട്ടിൽ ഇനി കയറിച്ചെല്ലാൻ കഴിയില്ല അവൾടെ അമ്മേനെ അവിടുന്ന് പടിയടച്ച് പിണ്ഡം വച്ചതാണെന്ന്.
രാത്രിയിൽ ഇച്ചായൻ വന്നപ്പോൾ മോൾ ചോദിച്ചു അമ്മേടെ നാട്ടിൽ പോകുന്ന കാര്യം. ശ്രീദേവി ഒന്നും മിണ്ടാതെ കിച്ചനിൽ പോയി. പണിയൊക്കെ ഒതുക്കി മോൾടെ റൂമിലെ ലൈറ്റും കെടുത്തി ഇച്ചായനെ ഉണർത്താതെ പോയി മേലു കഴുകി വന്നു കിടന്നു.
'ശ്രീക്കുട്ടാ '
'ആഹാ ഇച്ചായൻ ഉറങ്ങിയില്ലേ '
'നിനക്ക് പോണോ നിന്റെ നാട്ടിൽ?'
'വേണ്ട. എനിക്കാരാ അവിടെയുള്ളത്. എനിക്കെന്റെ ഇച്ചായനും അന്ന മോളും മാത്രം മതി.'
അങ്ങനെ പറഞ്ഞെങ്കിലും ഞാൻ മുഖം പൂഴ്ത്തിവച്ചു കിടക്കുന്ന ഇച്ചായന്റെ നെഞ്ച് എന്റെ കണ്ണീരാൽ നനഞ്ഞു കുതിർന്നു. അന്നൊരു വ്യാഴാഴ്ചയായിരുന്നു. അടുത്ത ആഴ്ചയാണ് നാട്ടിലേക്ക് പോകുന്നത്. അവൾക്ക് ഉറക്കം വന്നില്ല. അവളുടെ ഓർമ്മ പഴയ കാലത്തേക്ക് ഊളിയിട്ടു
തുമ്പപ്പൂക്കളും തെച്ചിപ്പൂവും നന്ത്യാർവട്ടോം പൂക്കുന്ന കിളികൾ ചിലക്കുന്ന തൊടിയും, ചെറിയ ഇടവഴികളും ചെറിയ തോടും അമ്പലക്കുളവും നന്മ നിറഞ്ഞ മനുഷ്യരും ഒക്കെയുള്ള ഒരു ചെറിയ ഗ്രാമമായിരുന്നു അത്.
അവിടെ ഒരു ദേവി ക്ഷേത്രമുണ്ട്. അവിടത്തെ ദേവി വിളിച്ചാൽ വിളിപ്പുറത്താന്നാ അവിടത്തുകാരുടെ വിശ്വാസം. ആ ക്ഷേത്രം അവിടത്തെ പേരുകേട്ട നമ്പൂതിരിയില്ലം വകയാ. പാരമ്പര്യമായി അവിടുത്തെ കാരണവര് തന്നെയാ പൂജാകർമ്മങ്ങളും ചെയ്യാറ്. വഴിപാടുകൾക്കൊന്നും പ്രതിഫലം മേടിക്കാറില്ല. കാണിക്കപ്പണം അമ്പലത്തിന്റെ ആവശ്യങ്ങൾക്ക് തന്നെ ഉപയോഗിച്ചു പോന്നു.
അമ്പലത്തിലെ ഇപ്പോഴത്തെ കാരണവരാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി. അവർക്ക് രണ്ടുമക്കൾ. ഇരട്ടകളായ ശ്രീദേവിയും. ശ്രീകുമാറും. അവരുടെ ഇല്ലത്തിനടുത്തു തന്നെയാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ അനിയത്തിയും കുടുംബവും താമസിച്ചിരുന്നത്. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ അഭാവത്തിൽ അനിയത്തിയുടെ ഭർത്താവാണ് പൂജാകർമ്മങ്ങൾ നിർവ്വഹിച്ചിരുന്നത്. അവർക്കും രണ്ട് മക്കൾ സുധീന്ദ്രനും മീനാക്ഷിയും. സുധീന്ദ്രൻ ആണ് കൂട്ടത്തിൽ മൂത്തത്. ഏറ്റവും ചെറുത് മീനുവും. അമ്മായി എപ്പോഴും പറയും 'നാത്തൂനേ ശ്രീക്കുട്ടിയെ എനിക്ക് തന്നേക്കണെ. പകരം മീനൂനെ നിങ്ങളെടുത്തോ. കുട്ടിക്കാലത്ത് ഒന്നും മനസിലായില്ലങ്കിലും വളരുംതോറും പ്രണയം മൊട്ടിട്ടു തുടങ്ങി.
കുട്ടികൾ പഠിക്കാൻ മിടുക്കരായിരുന്നു. മീനു ഒഴികെ. ശ്രീകുമാറിന് കോയമ്പത്തൂരിൽ ജോലി കിട്ടി. സുധീന്ദ്രൻ കൊച്ചിയിൽ ഒരു bank ൽ ജോലി നേടി അങ്ങോട്ടേക്ക് മാറി. കല്യാണം നടത്താൻ തീയതി നിശ്ചയിക്കെ ജ്യോത്സ്യൻ പറഞ്ഞു.സുധിയുടെ കല്യാണത്തിന്റെ സമയമല്ല ചില ദോഷങ്ങളുണ്ട്. അങ്ങനെ ശ്രീകുമാറിന്റെയും മീനുവിന്റെയും വിവാഹം ആർഭാടമായി നടന്നു. വൈകാതെ അവർ കോയമ്പത്തൂരേക്ക് ചേക്കേറി.
ശ്രീദേവിക്കും കൊച്ചിയിൽ തന്നെ ഒരു സ്കൂളിൽ ജോലി ശരിയായി. വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ താമസമാക്കി. സുധി അവിടെയൊരു വീടെടുത്ത് മജീദ് എന്ന ഒരു സുഹൃത്തുമായി താമസിക്കുകയായിരുന്നു. സുധിക്ക് മറ്റൊരു സുഹൃത്തും ഉണ്ടായിരുന്നു. കോളേജിൽ ഒന്നിച്ച് പഠിച്ച റോബിൻ. റോബിന്റെ വീട് കൊച്ചിയിൽ തന്നെ. അവധി ദിവസങ്ങളിൽ സുധിയും ശ്രീദേവിയും ഒന്നിച്ച് പുറത്തു പോകും. ഇടക്കിടെ റോബിനും മജീദും കൂടെക്കൂടും.. ശ്രീദേവിയെ പരിചയപ്പെടുത്തിയത് തന്നെ എന്റെ പെണ്ണ് എന്നു പറഞ്ഞായിരുന്നു. റോബിൻ ശ്രീദേവിയുടെ സ്കൂളിന്റെ അടുത്തു തന്നെയായിരുന്നു ജോലി ചെയ്തിരുന്നത്. ഇടയ്ക്കിടെ കാണാറുണ്ട്. സംസാരിക്കാറുമുണ്ട്.
ഒരു ദിവസം റോബിന് മജീദിന്റെ ഫോൺ വന്നു. 'ഡാ സുധിക്ക് ശ്രീദേവിയെ കാണണം. എന്തോ പറയാനുണ്ടെന്ന്. നീ അവളേം കൂട്ടി വേഗം ഞങ്ങളുടെ വീട്ടിലേക്ക് വരാൻ പറഞ്ഞു.' 'എന്താടാ'
'അതൊക്കെ വന്നിട്ട് പറയാം. വേഗം വാ. അത്യാവശ്യമാ.'
റോബിൻ വേഗം ബൈക്കെടുത്ത് ശ്രീദേവിയെ കൂട്ടി അവർ താമസിക്കുന്ന വീട്ടിലെത്തി. 'സുധിയേട്ടാ.... '
മുകളിൽ ബാത്ത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം
'ശ്രീദേവി വരൂ അവൻ റൂമിൽ ഉണ്ട്.'
ആദ്യം മുറിയിൽ കയറിയത് റോബിനായിരുന്നു. പിറകെ ശ്രീദേവിയും. പെട്ടെന്ന് കതക് പുറത്ത് നിന്നാരോ പൂട്ടി. കുറേ നേരം വാതിലിൽ തട്ടി വിളിച്ചു. അവൾ റോബിനെ നോക്കി കേണു. 'എന്നെയൊന്നും ചെയ്യരുത് '
'എന്താ കുട്ടിയീ പറയുന്നത്. നിന്നെപ്പോലെ ഞാനും കെണിയിൽ പെട്ടിരിക്കുവാ '.
തളർന്ന് അവൾ അവിടെയിരുന്നു. കുറേ നേരം കഴിഞ്ഞ് പുറത്തുനിന്നാരോ വരുന്ന ശബ്ദം കേട്ട് അവൾ കതകിനടുത്തേക്ക് ഓടി. പെട്ടെന്ന് എന്തിലോ തട്ടി വീഴാൻ പോയപ്പോൾ റോബിൻ അവൾടെ കയ്യിൽ പിടിച്ചു ബാലൻസ് കിട്ടിയില്ല. രണ്ടു പേരും കട്ടിലിലേക്ക് വീണു. പെട്ടെന്ന് കതകു തുറന്ന് സുധി വന്നു.
'എടീ വഞ്ചകീ.... നിന്നെയാണൊ ഞാനിത്രേം കാലം ജീവനെപ്പോലെ സ്നേഹിച്ചത്. എന്നെ നീ ചതിച്ചല്ലോടി. എടാ നിന്നെ ഞാനെന്റെ കൂടപ്പിറപ്പിനെപ്പോലെ കണ്ടതല്ലെ. എന്നോടിത് വേണ്ടായിരുന്നു. '
'സുധിയേട്ടാ.... എന്നെ വിശ്വാസമില്ലെ. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. സുധിയേട്ടന്റെ മാത്രമാ ഞാൻ. '
'ഛീ നിർത്തെടി.. ഒരു പതിവ്രത '
പെട്ടെന്ന് മജീദ് വന്നു.
'എടാ ഞാൻ പറഞ്ഞതല്ലെ. ഇവരിടക്ക് പലടത്തും വച്ച് കാണാറുണ്ടെന്ന്. ഇന്നിവൻ എന്നോട് വീടിന്റെ താക്കോലു ചോദിച്ചപ്പോഴെ സംശയം തോന്നിയതാ. അതാ ഞാൻ ഇവരറിയാതെ പുറകെ വന്നത്. '
'ടാ....... പട്ടീ'. റോബിൻ അലറി.
'എടാ സുധീ ഞാൻ പറയുന്നത് കേൾക്ക് '
'വേണ്ട റോബിൻ. ഇനി ഇയാളോടൊന്നും പറയണ്ട. ഇതെന്റെ സുധിയേട്ടനല്ല. സുധിയേട്ടനെന്നെ അവിശ്വസിക്കാൻ കഴിയില്ല.'
ഇത്രയും പറഞ്ഞ് ശ്രീദേവി പുറത്തേക്ക് പോകുമ്പോൾ എല്ലാം കേട്ടൊരാൾ നിൽപ്പുണ്ടായിരുന്നു. സുധിയുടെ അച്ഛൻ. അയാൾ വെറുപ്പോടെ മുഖം തിരിച്ച് ഇറങ്ങിപ്പോയി. ഹോസ്റ്റലിൽ ചെന്ന് കരഞ്ഞു തളർന്ന് ഉറങ്ങിപ്പോയി
പിറ്റേ ദിവസം തന്നെ അവൾ ലീവെഴുതി കൊടുത്ത് വീട്ടിലേക്ക് പുറപ്പെട്ടു. എന്തൊക്കെ പറഞ്ഞാലും അച്ഛനും അമ്മയ്ക്കും തന്നെ വിശ്വസിക്കാതിരിക്കാൻ കഴിയില്ല. യാത്രയിലുടനീളം അവൾ ചിന്തിച്ചു കൊണ്ടിരുന്നു. എന്നാലും മജീദ് എന്തിനായിരിക്കും കള്ളം പറഞ്ഞത്. വീട്ടിൽ എത്തി. പൂമുഖപ്പടിയിൽ കാലെടുത്തു വയ്ക്കുന്നതിനു മുൻപ് അച്ഛന്റെ ശബ്ദം കാതിൽ മുഴങ്ങി.
'ആ പടി ചവിട്ടരുത് നീ. അസത്തേ. കുടുംബത്തിന് മാനക്കേടുണ്ടാക്കാനായി പിറന്ന അശ്രീകരം. പൊക്കൊ എന്റെ മുന്നീന്ന്. '
'അച്ഛാ ഞാൻ '
'ഒരക്ഷരം മിണ്ടരുത് നീ. ഒന്നും കേൾക്കണ്ട. കേൾക്കേണ്ടതെല്ലാം കേട്ടു അറിയേണ്ടതെല്ലാം അറിഞ്ഞു. നിന്നെ പടിയടച്ചു പിണ്ഡം വച്ചു കഴിഞ്ഞു. ഈ മണ്ണീന്നും ഞങ്ങടെയൊക്കെ മനസിന്നും. എവിടെപ്പോയാലും ഗുണം പിടിക്കില്ല. നശിച്ചുപോകും.'
ശ്രീദേവി അവിടെ നിന്നും ഇറങ്ങി നടന്നു. മരണം മാത്രമേയുള്ളൂ ഇനി മുന്നിൽ. അതിനു മുൻപ് കാണണം സുധിയേട്ടനേയും പിന്നെ എന്നെ തെറ്റുകാരിയാക്കിയവരേയും. വീട്ടിൽ ചെന്നപ്പോൾ വീട് പൂട്ടിയിട്ടിരിക്കുന്നു. ബാങ്കിൽ ചെന്നപ്പോൾ സുധിയേട്ടൻ രാജിവച്ചെന്നറിഞ്ഞു. മജീദ് ലോങ്ങ് ലീവിലാണെന്നും. ഇനി റോബിൻ അവനായിരിക്കും ഇതിന്റെയൊക്കെ പിന്നിൽ. അവൾ റോബിന്റെ ഓഫീസിൽ ചെന്നു. ലീവിലാണ്. അവന്റെ വീട് അന്വേഷിച്ച് കണ്ടുപിടിച്ച് അവിടെയെത്തി. കതകു തുറന്നത് പ്രായമായ ഒരു അമ്മച്ചിയായിരുന്നു.
'ആരാ മമ്മീ.. ഓ ശ്രീദേവി'
ഒരു മൂന്നു വയസു വരുന്ന പെൺകുട്ടിയെ ഒക്കത്തെടുത്ത് റോബിൻ.
' പൂജാ ഇതെന്റെ മമ്മി. ഇത് എന്റെ മോൾ. അന്ന.'
'പപ്പാ അമ്മയാണോയിത് '.
'അല്ല മോളെ '
'അമ്മയെപ്പൊ വരും' അവൾ കൊഞ്ചി കൊഞ്ചി ചോദിച്ചു.
'മമ്മീ ഇവളെ അകത്തു കൊണ്ടു പോ' റോബിൻ കുഞ്ഞിനെ മമ്മിക്ക് കൈമാറി.
'മോൾടെ അമ്മ പ്രസത്തോടെ അങ്ങു പോയി. ഇപ്പൊ ഇവൾക്ക് വേണ്ടി മാത്രമാ ജീവിതം. ഇന്നലെ നടന്നതൊന്നും എന്റെ അറിവോടെയല്ല. എന്റെ ആനീടെ സ്ഥാനത്ത് എനിക്ക് മറ്റാരേയും സങ്കൽപ്പിക്കാൻ കഴിയില്ല. നമുക്ക് മജീദിനെ ഒന്നു വിരട്ടി നോക്കാം.'
'ഇല്ല റോബിൻ അയാൾ പോയി. ഇനിയെനിക്ക് ഒന്നും അറിയണ്ട.'
'ശ്രീദേവീ. നിൽക്ക് '
അവൾ ഒന്നും കേട്ടില്ല. അവൾ നടന്നു. അടുത്തുള്ള റെയിൽവേ പാളത്തിലൂടെ. ട്രെയിൻ വരുന്നു. അവൾ ഒന്നും അറിഞ്ഞില്ല. പെട്ടെന്ന് അവളെ ആരോ വലിച്ച് പാളത്തിൽ നിന്നും മാറ്റി.
'റോബിൻ എന്തിനാ നിങ്ങളെന്നെ രക്ഷിച്ചത്. എനിക്ക് മരിക്കണം. ആരുമില്ലെനിക്ക്. ' അവൾ മയങ്ങി റോബിന്റെ കൈകളിൽ വീണു.
കണ്ണു തുറന്നപ്പോൾ അവൾ റോബിന്റെ വീട്ടിൽ ആയിരുന്നു. പിന്നെ അവൾ ഹോസ്റ്റലിലേക്ക് തിരിച്ചു പോകാനൊരുങ്ങി. റോബിൻ അനുവദിച്ചില്ല. അവന് പേടിയായിരുന്നു. ഒറ്റക്കാകുമ്പോ വല്ല കടുംകൈയ്യും ചെയ്താലോ. ഒരാഴ്ച അവൾ അവിടെ നിന്നു. അന്ന മോൾ അവളുമായി ഒരുപാട് അടുത്തു. അമ്മയെന്ന് വിളിക്കുമ്പോൾ എത്ര തിരുത്തിയാലും അങ്ങനെ തന്നെ വിളിക്കും. അന്ന മോളെ വിട്ട് ഹോസ്റ്റലിലേക്ക് പോകാൻ വിഷമം. പക്ഷെ എന്നും അന്യവീട്ടിൽ നിൽക്കാൻ പറ്റില്ലല്ലോ. ഹോസ്റ്റലിൽ വന്ന അന്നു രാത്രി. റോബിൻ ഫോൺ ചെയ്തു.
'അന്ന മോൾക്ക് പനി. പിച്ചും പേയും പറയുന്നു. ഒന്നു വരാൻ പറ്റുമോ. ശ്രീദേവിയെയാണ് അന്വേഷിക്കുന്നത്. താൻ പോയേ പിന്നെ കരഞ്ഞ് തളർന്ന് ഉറങ്ങി. അപ്പൊ തുടങ്ങിയതാ പനി'
'റോബിൻ വരൂ. ഞാൻ കൂടെ വരാം. എനിക്കും മോളേ കാണണം'
റോബിൻ അതിന്റെ പിറ്റേ ദിവസം അവളോട് ചോദിച്ചു. 'തനിക്ക് എന്റെ അന്നമോൾടെ അമ്മയാകാമോ. കുഞ്ഞിന് തന്നോടുള്ള ഇഷ്ടം കണ്ട് ചോദിച്ചതാ. ഒരു കുഞ്ഞിന് അമ്മ എത്ര പ്രധാനമാണെന്ന് എനിക്കിപ്പോഴാ മനസിലായത്. ആലോചിച്ച് പറഞ്ഞാ മതി '
അവൾ ആലോചിച്ചു. ഇനിം ഒന്നും ആരും തനിക്കില്ല. അടുത്ത ആഴ്ച അവരുടെ Register വിവാഹം നടന്നു. നീണ്ട 5 വർഷം. ഇതിനിടെ എപ്പോഴോ അറിയാതെ തമ്മിൽ അടുത്തു.
ഫ്ലൈറ്റിറങ്ങിയപ്പോഴേക്കും റോബിന്റെ അളിയൻ കാത്തു നിന്നിരുന്നു. നേരെ പോയത് റോബിച്ചന്റെ വീട്ടിൽ . പിറ്റെ ദിവസം അളിയന്റെ വണ്ടിയെടുത്ത് കറങ്ങാൻ പോകാൻ അപ്പനും മോളും റെഡിയായി.
'അമ്മേ വേഗം വാ'.
വണ്ടിയിലിരുന്ന് ശ്രീദേവി ഉറങ്ങിപ്പോയി. കണ്ണുതുറന്നപ്പോൾ പരിചിതമായ ഒരു സ്ഥലമാണ് കണ്ടത്. കാടുപിടിച്ച് കിടക്കുന്ന പഴയ ക്ഷേത്രം. 'റോബിച്ചാ നമ്മൾ എങ്ങോട്ടാ. എന്തിനാ ഇവിടെ വന്നെ '
ഇല്ലത്തിന്റെ മുറ്റത്ത് കാറ് ചെന്നു നിന്നു. വാതിലിൽ തന്നെ അമ്മയുണ്ടായിരുന്നു.
'എന്റെ മോളേ... അച്ഛനോട് നീ ക്ഷമിക്കണം. അച്ഛൻ നിന്നെയോർത്ത് നീറി നീറിയാ പോയത്. '
'അച്ഛൻ ' അവൾ അമ്മയെ കെട്ടിപ്പിടിച്ച് ഒരു പാട് കരഞ്ഞു. മീനുവും ശ്രീകുമാറുമുണ്ടായിരുന്നു. മീനുവും കരഞ്ഞു
'ചേച്ചി അച്ഛനും അമ്മയും ഇപ്പൊ ജീവനോടെയില്ല. അവരും ചേച്ചിയെ ഓർത്ത് ഒരു പാട് ദു:ഖിച്ചിരുന്നു. ഞങ്ങളോട് ചേച്ചി ക്ഷമിക്കണം.' എല്ലാവരും പരസ്പരം സങ്കടങ്ങൾ പറഞ്ഞു തീർത്തു.
അന്ന മോളെയും റോബിനെയും എല്ലാവരും വീടിനുള്ളിലേക്ക് ക്ഷണിച്ചു. ശ്രീകുമാറിന്റെ മോൾ ശ്രീക്കുട്ടിക്ക് 5 വയസ്. അന്ന മോളും ശ്രീകുട്ടിയും കളിക്കാൻ അകത്തെ മുറിയിലേക്ക് പോയി.
പെട്ടെന്ന് മുറ്റത്ത് ഒരു കാർ വന്നു നിന്നു. മജീദായിരുന്നു അത്. ശ്രീദേവിയുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു. റോബിൻ അവളുടെ കയ്യിൽ പിടിച്ചു.
മജീദ് പറഞ്ഞു ' സുധി പറഞ്ഞിട്ടാണ് ഞാൻ ഇതൊക്കെ ചെയ്തത്. അവൻ ദിവസങ്ങൾ എണ്ണപ്പെട്ട ഒരു രോഗിയാണെന്ന് അറിഞ്ഞതു മുതൽ ശ്രീദേവിയെ എങ്ങനെയെങ്കിലും അകറ്റാനുള്ള വഴി ആലോചിക്കുകയായിരുന്നു. അങ്ങനെ കണ്ട വഴിയാണ്. അന്നു നടന്ന നാടകം. ശ്രീദേവിയെ സത്യം അറിയിച്ചാൽ ഒരിക്കലും തന്നെ വിട്ടു പോകില്ലാന്നും മറ്റൊരു വിവാഹം കഴിക്കില്ലായെന്നും അറിയാമായിരുന്നു. റോബിന്റെ കൈകളിൽ എന്നും സുരക്ഷിത യായിരിക്കുമെന്ന് അവനറിയാമായിരുന്നു. വീട്ടിൽ വന്നും അവൻ ആരോടും ഒന്നും പറഞ്ഞില്ല. ആരോടും ഒന്നും പറയരുതെന്ന് എന്നോട് പറഞ്ഞിരുന്നു. മരണ ശേഷമാണ് ഇവരോടും ഞാൻ പറഞ്ഞത്.'
ഇതെല്ലാം കേട്ട് ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു ശ്രീദേവിയും റോബിനും. ശ്രീദേവി പെട്ടെന്ന് പൊട്ടിക്കരഞ്ഞു. സുധിയുടെ കുഴിമാടത്തിനടുത്ത് നിന്നപ്പോൾ ഒരു കാറ്റു വന്നവളെ തഴുകി. പെട്ടെന്ന് അവൾ ബോധരഹിതയായി വീണു. എത്ര വിളിച്ചിട്ടും കണ്ണു തുറന്നില്ല. റോബിൻ അവളെയെടുത്ത് വേഗം ആശുപത്രിയിലെത്തിച്ചു.
ഡോക്ടർ വന്നു പറഞ്ഞു 'പേടിക്കാനൊന്നുമില്ല. കണ്ണുതുറന്നിട്ടുണ്ട്. ലാബ്ടെസ്റ്റിന്റെ റിസൾട്ട് ഒന്നു വന്നോട്ടെ '.
കുറച്ചു കഴിഞ്ഞ് ഡോക്ടർ റോബിനെ ക്യാബിനിലേക്ക് വിളിപ്പിച്ചു ' ടെസ്റ്റിന്റെ റിസൾട് വന്നു. Its confirmed. She is carrying Mr. Robin.. Congrats'. അവൻ ആ സന്തോഷ വാർത്ത എല്ലാവരെയും അറിയിച്ചു.
അന്ന മോളാണ് അപ്പൂസിനെ നോക്കുന്നത്. എല്ലാം മറന്ന് ശ്രീദേവിയും അവളുടെ റോബിച്ചായനും കുട്ട്യോളും സുഖമായി കഴിയുന്നു.
🌷🌸🌹🌺🌻🌼 ദീപ ഷാജൻ 🌼🌻🌺🌹🌸🌷
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo