റോസാ പൂവിനു മുണ്ടൊരു കഥ പറയാൻ (ചെറുകഥ)
സ്കൂൾ വിട്ടു വന്നാ പിന്നെ ഒരുപാച്ചിലാ അങ്ങാടീക്ക്. സാധനങ്ങളൊക്കെ വാങ്ങി അതേ പോലെ വീട്ടിലേക്ക് തിരിച്ചും പായും. കമ്മു കാക്കാന്റെ പറമ്പില് ചട്ടി പ്പന്തും, പട്ടയും ചുള്ളിയും കളി നടക്കാറുണ്ട്. വൈകിച്ചെന്നാ പിന്നെ ആളാവും. കളിയില് ഞമ്മളെ കൂട്ടൂല.
ഒരു ദിവസം കളിക്കാൻ പറ്റാതെ തിരിച്ചു വന്നപ്പൊ പെൺകുട്ടികള് ഉണ്ട് കൊത്തും കല്ല് കളിക്കുന്നു. കുറച്ച് നേരം ഞാനത് നോക്കിയിരുന്നു.എന്ത് മനോഹാരിതയാ അവരുടെ കൈ വേഗതക്ക്. ഇത്തരം കളികൾ കാണാനും നല്ല ഭംഗിയുണ്ടാകുമെന്ന് അപ്പോഴാണ് ഞാനറിഞ്ഞത്.അത് കണ്ടപ്പോ എനിക്കും തോന്നി ഒന്ന് കളിച്ചാലോ എന്ന്. കളിക്കാൻ ഞാനുമുണ്ടെടോ എന്ന് പറഞ്ഞപ്പൊ എന്റെ പെങ്ങൾ സൽമു പറയുവാ കളിക്കാൻ അറിയാത്തോരെ കൂട്ടൂലാ എന്ന്..

അന്ന് സാബി നെ ഒറ്റക്ക് കണ്ടപ്പോൾ ഞാൻ ചോദിച്ചു. എനിക്ക് കളി പഠിപ്പിച്ച് തരുമോ എന്ന്. അപ്പോൾ അവളെന്നോട് ചോദിക്കുവാ.. എന്റെ കൂടെ കളിക്കാൻ വരുമോന്ന്.. ഞാൻ പറഞ്ഞു ഞാൻ വരാന്ന്.. എങ്കിൽ സത്യം ചെയ്യണം എന്ന് അവള് പറഞ്ഞപ്പോൾ ഞാൻ അവളുടെ കൈ പിടിച്ച് സത്യം ചെയ്തു.അപ്പോൾ അവൾ ചോദിച്ചു ആര് സാക്ഷി.? എന്ന്. അപ്പൊ ഞാൻ പറഞ്ഞു അള്ളാഹു സാക്ഷി.... എന്ന്.
'അന്ന് കളിച്ചപ്പോൾ കല്ല് തെറിച്ച് അവളുടെ തലയിൽ കൊണ്ടു. അവൾക്ക് നന്നായി വേദനിച്ചു. വേദന കൊണ്ട് അവൾ കരഞ്ഞു.അവളുടെ തലയിൽ കല്ല് കൊണ്ടിടത്ത് ഞാനുഴിഞ്ഞ് കൊടുത്തു. ഞാനാകെ പേടിച്ചിരുന്നു.
ഞാനവളോട് ചോദിച്ചു നീ ആരോടെങ്കിലും പറയുമോ? എന്ന്. അവൾ ഇല്ല എന്ന് മറുപടി പറഞ്ഞു. എന്നാൽ സത്യം ചെയ്യുമോ എന്ന് ഞാൻ ചോദിച്ചു. അവളെന്റെ കൈ പിടിച്ച് സത്യം ചെയ്തു. ആര് സാക്ഷി...? എന്ന് ചോദിച്ചപ്പോൾ അള്ളാഹു സാക്ഷി എന്ന് അവൾ പറഞ്ഞു.

അങ്ങിനെ രണ്ട് ദിവസം അവൾക്ക് പനിയായിരുന്നു. കല്ല് തലയിൽ കൊണ്ടത് ആരോടും അവൾ പറഞ്ഞില്ല. അവളുടെ ഉപ്പ ഗൾഫിൽ നിന്ന് വന്നപ്പോൾ അവർ പുതിയ വീട്ടിലേക്ക് താമസം മാറ്റി.അപ്പോൾ അവളെ കാണുന്നത് വല്ലപ്പോഴും മാത്രമായിരുന്നു. അവളെ കാണാതായപ്പൊ ആദ്യം കൊറെ സങ്കടം ഒക്കെ വന്നു. പിന്നെ അവളുടെ തറവാട്ടിലേക്ക് വരുമ്പോൾ അവളെ കാണുമായിരുന്നു. അവള് വലുതാകാൻ തുടങ്ങിയപ്പോ കൂടുതൽ അടുത്തു വരാറുണ്ടായിരുന്നില്ല. അവൾക്ക് ഭയങ്കര നാണമായിരുന്നു.
വർഷങ്ങൾ കഴിഞ്ഞു പോയി.. അവള് വലുതായി വലിയ പെണ്ണായി. ഒരു ദിവസം അവൾ വീട്ടിൽ തല കറങ്ങി വീണു. ആശുപത്രിയിൽ കൊണ്ടുപോയപ്പൊ ഡോക്ടർക്ക് കാരണമൊന്നും മനസിലായില്ല. കണ്ണട വയ്ക്കാനാ ഡോക്ടർ പറഞ്ഞത്.അപ്പോഴും അവൾ ഏറ് കൊണ്ട കാര്യം ആരോടും പറഞ്ഞില്ല. കണ്ണട വച്ചിട്ടും വേദന മാറിയില്ല. അങ്ങിനെ സ്കാൻ ചെയ്തപ്പോഴാണ് പറഞ്ഞത് തലച്ചോറിന് കാര്യമായ തകരാറുണ്ടെന്ന്. അപ്പോഴും അവൾ ഏറ് കൊണ്ട കാര്യം ആരോടും പറഞ്ഞില്ല. പിന്നീടുള്ള പരിശോധനയിലാണറിഞ്ഞത് തലച്ചോറിൽ ക്യാൻസർ ബാധിച്ചിട്ടുണ്ടെന്ന്. അവളെന്നോട് അതൊന്നും പറഞ്ഞില്ലെങ്കിലും അതൊക്കെ ഞാനറിഞ്ഞു. അവളെ തിരുവനന്തപുരത്ത് ആർസിസിയിൽ നിന്നും മടക്കിയപ്പോഴും അവൾ പറഞ്ഞില്ല തലയിൽ കല്ല് കൊണ്ടതാണെന്ന്.
അവൾ എണീക്കാൻ കഴിയാതെ കിടപ്പിലായിരുന്നു. ഞാൻ അവളെ കണ്ടപ്പോൾ അവളുടെ കണ്ണും ചേലും കോലവും കണ്ടപ്പോൾ സഹിച്ചില്ല.ഞാൻ അവളുടെ മുമ്പിൽ നിന്ന് പൊട്ടിക്കരഞ്ഞു. ഞാൻ കാരണമാണല്ലൊ ഈ ഗതി വന്നത്.
കുറ്റബോധം എന്നെ വല്ലാതെ വേട്ടയാടിയിരുന്നു. എല്ലാം അവളുടെ വീട്ടുകാരോട് പറയണം എന്ന് ഞാൻ തീരുമാനിച്ചു. പിറ്റെ ദിവസം തന്നെ ഞാൻ അവളുടെ വീട്ടിൽ പോയി. ഞാൻ പടി കടന്ന് വരുന്നത് കട്ടിലിൽ കിടന്നു കൊണ്ടു തന്നെ അവൾ കണ്ടു. എന്നെ അടുത്തേക്ക് വിളിച്ചു അവൾ പറഞ്ഞു. കല്ല് കൊണ്ടത് ആരോടും പറയരുതെന്ന്. ഞാൻ ആരോടും പറയില്ല എന്ന് പറഞ്ഞു. അപ്പോൾ അവൾ സത്യം ചെയ്യണമെന്ന് പറഞ്ഞു. ഞാൻ അവളുടെ കൈ പിടിച്ച് സത്യം ചെയ്തു.അപ്പൊ അവള് ചോദിച്ചു ആര് സാക്ഷി...? എന്ന്. അപ്പൊ ഞാൻ പറഞ്ഞു അള്ളാഹു സാക്ഷി എന്ന്. അപ്പൊ അവളെ കാണാൻ അയൽവാസികളും ബന്ധുക്കളും ഒക്കെ വന്നുകൊണ്ടിരിക്കുകയായിരുന്നു. അവളുടെ അവസ്ഥ കണ്ടപ്പോൾ ഞാനാകെ തളരുകയായിരുന്നു. മനസ്സിന് ഒരു ബലം കിട്ടുന്നില്ല. വീട്ടിലേക്ക് നടക്കുമ്പോഴൊക്കെ ഞാൻ വീണുപോകുമെന്ന് കരുതി. വഴിയരികിലുള്ള മരങ്ങളും കുറ്റിച്ചെടികളുമെല്ലാം എന്നെ കുറ്റം പറയുന്നത് പോലെ തോന്നി.
ഉറക്കം നഷ്ടപ്പെട്ടിട്ട് തന്നെ ദിവസങ്ങളായി. കണ്ണടച്ചാൽ ദു:സ്വപ്നങ്ങൾ കാണുകയാണ്. ആളുകൾ കൂട്ടം കൂടി കല്ലെറിയുന്നു. വടിയെടുത്ത് ഓടിക്കുന്നു.
പല രാത്രികളിലും പാമ്പുകളെ കണ്ട് ഞെട്ടിയുണർന്നു. പിറ്റേന്ന് സുബ്ഹിക്ക് പള്ളിയിൽ പോയപ്പോൾ അവളുടെ ഉപ്പ എന്റടുത്ത് വന്നു. എന്നെ അവൾ കാണണമെന്ന് പറഞ്ഞത്രെ.. ഞാൻ വേഗം പോയി. അപ്പോഴും നേരം വെളുത്തിട്ടുണ്ടായിരുന്നില്ല. അന്നൊരു വെള്ളിയാഴ്ചയും ആയിരുന്നു. ഞാൻ അവളുടെ അടുത്തെത്തിയപ്പോൾ അവളുടെ കൂടെ വേറെയും സ്ത്രീകളുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ അവർ അപ്പുറത്തേക്ക് മാറി.
അവളെന്നോട് പറഞ്ഞു ഞാനൊരു കാര്യം പറഞ്ഞാൽ സ്വീകരിക്കുമോ? എന്ന്. സ്വീകരിക്കും എന്ന് ഞാനും പറഞ്ഞു. എന്നാൽ സത്യം ചെയ്യണം എന്നും അവള് പറഞ്ഞു. ഞാനവളുടെ കൈ പിടിച്ച് സത്യം ചെയ്തു.അപ്പൊ അവള് ചോദിച്ചു ആര് സാക്ഷി...? എന്ന്. ഞാൻ പറഞ്ഞു അള്ളാഹു സാക്ഷി എന്ന്.
എന്നാ എന്റെ അനിയത്തി സുബുവിനെ നിങ്ങൾ കല്യാണം കഴിക്കണമെന്ന് അവൾ പറഞ്ഞു. ഞാനാകെ ധർമ്മസങ്കടത്തിലായി. അപ്പൊ അവള് പറയാ.. ഞാനിനി അധികം ജീവിച്ചിരിക്കില്ല.എനിക്കിനി നിങ്ങളുടെ പുതിയെണ്ണ് ആവാൻ പറ്റൂല.. സുബുവിനെ ഞാനാണെന്ന് വിചാരിച്ചാ മതി. അപ്പൊ എനിക്കാകെ കരച്ചില് വന്നു. എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല.
പിന്നെയും അവള് പറയാ.. മരിക്കുമ്പോ ചൊല്ലാനുള്ള തൊക്കെ ഞാൻ മനസ്സില് ഉറപ്പിച്ചിരിക്കണ്. ഞാൻ കാരണം എന്തേലും വെഷമം ണ്ടായിട്ടുണ്ടെങ്കി എനിക്ക് പൊറുത്തുതരണം. എനിക്കു വേണ്ടി പ്രാർത്ഥിക്കണം എന്നൊക്കെ.അത് കേട്ടപ്പൊ ഞാനവളുടെ വായ പൊത്തി.
അപ്പൊ അവള് പറഞ്ഞ് ഇനി നിങ്ങള് പൊയ്ക്കോളിൻ. ഞാനൊന്നൊറങ്ങട്ടെ എന്ന്.

ഞാനവിടെ നിന്ന് പോന്ന് വീട്ടിലെത്തിയിട്ടുള്ളു. അര മണിക്കൂറെ കഴിഞ്ഞിട്ടിണ്ടാവൂ. അപ്പോഴേക്കും അവളുടെ വീട്ടീന്ന് ഫോൺ വന്നു.. സാബി പോയി എന്ന് പറഞ്ഞിട്ട്... അത് കേട്ടപ്പൊ ഞാൻ ബോധംകെട്ട് വീണു.പിന്നെ സംഭവിച്ചതൊന്നും എനിക്കറിയില്ലായിരുന്നു.
..................
..................
ഇന്നെനിക്ക് സന്തോഷത്തിന്റെ ദിവസമാണ്.ഏറെക്കാലത്തിന് ശേഷം ഞാൻ സന്തോഷിച്ച ദിവസം.. സാബി പോയതിന് ശേഷം അവളുടെ ഖബറിലെ മീസാൻ കല്ലിനരുകിൽ ഞാൻ കുഴിച്ചിട്ട റോസാചെടി ഇന്ന് പൂവിട്ടിരിക്കുന്നു. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം അവിടെയാകെ റോസാപ്പൂവിന്റെ സുഗന്ധം പരന്നിരിക്കുന്നു. അതവളുടെയും ഒരാഗ്രഹമായിരുന്നു. അവൾ മരിച്ചാൽ അവൾ തന്നെ നട്ടുനനച്ചുണ്ടാക്കിയ റോസാചെടി ഖബറിന് മുകളിൽ കുത്തണമെന്നും അത് പൂവിടുന്നത് വരെ അത് നനയ്ക്കണമെന്നും ..
ഹുസൈൻ എം കെ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക