വിശന്നാലും പറയില്ല ഞാൻ എനിക്ക് നൽകാൻ അന്നമില്ല.
ദാഹിച്ചാലും പറയില്ല ഞാൻ, എനിക്കു നൽകാൻ ജലമില്ല..
പേടിച്ചാലും പറയില്ല ഞാൻ, എനിക്ക് നൽകാൻ സുരക്ഷയില്ല
വേദനിച്ചാലും പറയില്ല ഞാൻ, എനിക്ക് നൽകാൻ
ഔഷധമില്ല
ഔഷധമില്ല
പാദം മുറിഞ്ഞാലും നടക്കും ഞാൻ, എനിക്ക് നൽകാൻ വാഹനമില്ല.
കൊല്ലുവാൻ വന്നാലും പരാതി തരില്ല ഞാൻ. എനിക്ക് ഇവിടെ നീതിയില്ല.
കാണാത്തത് കണ്ടാലും കാണില്ല ഞാൻ. എന്റെ സാക്ഷിക്ക് വിലയില്ല.
മരിച്ചാലും മറയ്ക്കില്ല എന്നെ നിങ്ങൾ. എനിക്ക് നൽ കാൻ ആറടിയില്ല
______________________
രതീഷ് സുഭദ്രം
രതീഷ് സുഭദ്രം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക