Showing posts with label ലതീഷ് കൈതേരി. Show all posts
Showing posts with label ലതീഷ് കൈതേരി. Show all posts

ഭാഗ്യമില്ലാത്ത പെണ്ണ്

ഭാഗ്യമില്ലാത്ത പെണ്ണ്
****************************
നശിച്ചവൾ ,,നിന്റെ തലവട്ടം കണ്ടപ്പോൾ പോയതാ തന്തയും തള്ളയും ,,,
എന്തിനാ ഇളയമ്മേ എന്നെ വഴക്കുപായുന്നതു ?
നീ എന്തിനാണ് അനുവിനെ പെണ്ണ് കാണാൻ വന്നവരുടെ മുൻപിൽ പോയി ഇളിച്ചുകൊണ്ടു നിന്നതു
ഞാൻ അറിഞ്ഞുകൊണ്ടുപോയതാണോ ,? നാലുപേര് വരുമെന്നുപറഞ്ഞിട്ടു ഏഴുപേരുവന്നപ്പോൾ പാല് എത്താതായപ്പോൾ അതുവാങ്ങാൻ നാരായണി അമ്മൂമ്മയുടെ അടുത്ത് പോയതാണ് ,,തിരിച്ചുവരുമ്പോൾ ഒരു സിഗരറ്റും പുകച്ചുകൊണ്ടു പയ്യൻ തെങ്ങിൻചോട്ടിൽ നിൽക്കുന്നു ,എനിക്ക് എന്തുചെയ്യാൻ കഴിയും
നിന്റെ തള്ള എന്റെ ഏട്ടനെ വശീകരിച്ചു എടുത്തത് എല്ലാവർക്കും അറിയാം ,,ആ സ്വാഭാവം നിനക്കും കാണും ,,ആ ചെക്കന്നെ കാണുമ്പോൾ കണ്ണും കയ്യും കാണിച്ചു മയക്കിയിട്ടു ഇപ്പൊ ഒന്നും അറിയാത്തപോലെ നിൽക്കുന്നു ,,സുന്ദരിക്കോത ,,,
ഇത്രയൊക്കെ പറയാൻ ഇപ്പൊ ഇവിടെ എന്താ ഇളയമ്മേ ഉണ്ടായത് ?
ഓ ,,അതുനീ അറിഞ്ഞില്ലേ ,,എന്റെമോളുടെ കല്യാണം മുടങ്ങി ,,അവർക്കു ഈ ശിങ്കരിച്ചിയെ മതിപോലും
ആര് എന്നെയോ ?
അതെ നിന്നെ തന്നെ ,,സ്വന്തമായിട്ടു ഒരുതരി ഭൂമിയോ ഒരുപവന്റെ സ്വർണ്ണമോ ഇല്ലാ എന്നുപറഞ്ഞിട്ടും അവനു നിന്നെ തന്നെ മതി ,,,സ്വബുദ്ധി ഇല്ലാത്ത ചെക്കൻ അല്ലാതെ എന്താപറയുക
അതിനു എനിക്ക് ഈ കല്യാണം വേണ്ടെങ്കിലോ ?
അതുനീയാണോ തീരുമാനിക്കുക ,,ഇനിയും നാശം പിടിച്ച നിന്നെപോറ്റാൻ എനിക്കുവയ്യ ,,കെട്ടിച്ചുവിട്ടാൽ അങ്ങുപോയിക്കൊള്ളണം പിന്നെ ബന്ധം കുന്ദം എന്നൊക്കെ പറഞ്ഞു ഈ പടി എടുത്തുവെക്കരുത്
എന്തുപറയണം എന്നറിയാത്ത അവസ്ഥ ,,,,തന്റെ നാലാമത്തെ വയസ്സിൽ ഗുരുവായൂരിൽ പോയി തിരിച്ചുവരുന്ന സമയം അപകടത്തിൽ അച്ഛനും അമ്മയും മരിച്ചുപോയ അന്നുമുതൽ തുടങ്ങിയതാണ് ഈ നരക ജീവിതം ,ഇളയമ്മ ഇന്നുവരെ സ്നേഹത്തോടെ ഒരുവാക്കുപോലും സംസാരിച്ചിട്ടില്ല എപ്പോഴും വഴക്കും ശാപ വാക്കും മാത്രം ,,എന്നീട്ടും അവരെന്നെ വളർത്തി ,,, അവരെന്നെ വളർത്തുന്നതിന് കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു ,,തനിക്കു പ്രായപൂർത്തിയാകുമ്പോൾ മാത്രം തന്നിലേക്ക് ചേരുന്ന തന്റെ സ്വത്തുക്കൾ അതായിരുന്നു ലക്ഷ്യം ,,തന്റെ പതിനെട്ടാമത്തെ വയസ്സിൽ സൂത്രത്തിൽ അവരെന്നിൽ നിന്നും എല്ലാം എഴുതിവാങ്ങി ,,,
നാട്ടുകാരുടെ മുൻപിൽ പത്രാസുപറയാൻ വേണ്ടി അവർ തന്നെ പി ഡി സി വരെ പഠിപ്പിച്ചു ,,
ഒന്നും പുതിയതില്ല തനിക്കു,,, തന്റെ ഒരു വയസ്സിനുമുകളിലുള്ള ഇളയമ്മയുടെ മകളുടെ പുസ്തകങ്ങൾ ,അവൾ ഒഴിവാക്കിയ പെന്സില്, പേന തുടങ്ങിയവ എല്ലാം പഴയതുമാത്രം ,
,ഇളയമ്മയുടെ മകൾ എട്ടരമണിക്കു എഴുന്നേറ്റപ്പോൾ എല്ലാ ദിവസവും നാലുമണിക്കെഴുന്നേറ്റു വീടുപണി മുഴുവൻ ചെയ്താണ് താൻ കോളേജിൽ പോയത് ,
എങ്കിലും എല്ലാ ക്ലസ്സിലും ഉന്നതമാർക്കുവാങ്ങി തന്നെ താൻ പാസ്സായി ,,,തന്റെ പഠിപ്പിലുള്ള താല്പര്യം ഇഷ്ടപ്പെടാത്ത അവർ മൂന്നുവർഷം മുൻപ് അതും നിർത്തിച്ചു ,,
വിവാഹമെന്ന സ്വപനമൊന്നും ഒരിക്കലും താൻ കണ്ടിരുന്നില്ല ,,,ഒരുപാടുപരീക്ഷങ്ങൾ കഴിഞ്ഞതാണ് ,,ഇനി വിവാഹമെന്ന ഒരു പരീക്ഷണം കൂടി അതുകൂടി കഴിയട്ടെ
ഒഴിഞ്ഞ കഴുത്തിൽ മനുവിന്റെ താലിമാല അണിയുന്നതുകാണാൻ അധികം ആരും ഉണ്ടായില്ല ,ധർമ്മകല്യാണം ആയതുകൊണ്ട് ഉന്നതൻ മാരായ തറവാട്ടുകാർ മിക്കവരും വിട്ടുനിന്നു
മനുവിന്റെ വീട്ടിലെത്തിയതുമുതൽ അദ്‌ഭുദം ആയിരുന്നു ,,വലിയ തറവാടുവീട് രണ്ടോ മൂന്നോ കാറുകൾ ,
തന്നെ പരിചയപ്പെടാൻ വരുന്ന മനുവേട്ടന്റെ സുഹൃത്തുക്കളും ബന്ധുക്കളും എല്ലാവരും സമൂഹത്തിൽ ഉന്നത നിലയിൽ ജീവിക്കുന്നവർ ,,
,പിന്നെ എന്തിനു മനുവേട്ടൻ തന്നെ ഭാര്യയായി സ്വീകരിച്ചു,, ഒരു എത്തും പിടിയും കിട്ടുന്നില്ല ,,ചിന്തകൾക്ക് കടിഞ്ഞാണിട്ടത് ആരുടെയോ കൈകൾ തന്റെ ചുമലിൽ സ്പര്ശിച്ചപ്പോൾ ആണ്
താൻ ഏതുലോകത്തു ആണെടോ ? ഞാൻ വന്നിട്ട് എത്രസമയം ആയെന്നറിയുമോ
കട്ടിലിൽ നിന്നും പെട്ടെന്നഴുന്നേറ്റു മനുവിന്റെ കാലുതൊട്ട് അവൾ നമസ്കരിച്ചു
ഇതൊക്കെ പഴഞ്ചൻ ഏർപ്പാട് ആണെടോ ,,,,ഇതൊന്നും വേണ്ട ,,,,
മനുവിന്റെ കാലിൽ കണ്ണീരിന്റെ നനവ് അറിഞ്ഞപ്പോൾ മനു അവളെ എഴുന്നേൽപ്പിച്ചു
എന്തിനാ താൻ കരയുന്നതു ,,ഇനി അങ്ങോട്ട് ഈ മുഖത്ത് പുഞ്ചിരിമാത്രം എനിക്കുകണ്ടാൽ മതി
അത് മനുവേട്ടാ ഞാൻ ,,എന്നെ ,,എന്തിനാണ് മനുവേട്ടാ ഈ ജീവിതത്തിലേക്ക്ഈ പാവത്തിനെ ക്ഷണിച്ചത് ,,അതിനുള്ള എന്തുയോഗ്യതയാണ് എനിക്കുള്ളത്
ഒക്കെ എനിക്കറിയാം ,,തന്നെക്കുറിച്ചു ശരിക്കും മനസ്സിലാക്കിയിട്ടുതന്നെയാണ് ഞാൻ ഈ വിവാഹത്തിന് തലപര്യം എടുത്തത്
എങ്കിലും മനുവേട്ടാ
ഇനി ഒന്നും പറയേണ്ടേ ,,അതുവിടൂ ,,,നിനക്കുവണ്ടി ഞാൻ കുറേയധികം ആഭരങ്ങളും വസ്ത്രങ്ങളും വാങ്ങി ആ അലമാരയിൽ വെച്ചിട്ടുണ്ട് നാളെ സമയം പോലെ അതൊക്കെ എടുത്ത് നോക്കി ഇഷ്ടപ്പെട്ടത് അണിയണം ,,
വിവാഹത്തിന് മുൻപ് കേട്ടുന്ന ചെക്കൻ തരുന്ന ആഭരണം ഇട്ടു താൻ മണ്ഡപത്തിൽ വരുന്നത് എനിക്കെന്തോ അത്രനന്നായി തോന്നിയില്ല ,അതുപോലെ നീ ഒഴിഞ്ഞ കഴുത്തോടെ എന്റെ മുൻപിൽ വന്നുനിൽക്കുന്നതു ഒരു കുറവായും എനിക്കുതോന്നിയില്ല
മനുവേട്ടാ ,,ഇതിനൊക്കെ ഞാൻ എങ്ങനെയാ ,,,,,,,എന്റെ ദേവി ഇതിനും മാത്രം എന്ത് പുണ്യമാണ് ഞാൻ ചെയ്തത്
ഇന്നുമുതൽ എന്റെപാതിയാണ് നീ ,,നമ്മൾ പരസ്പരം ആർക്കും നന്ദിപറയേണ്ട ,,,,
രണ്ടു മാസങ്ങൾക്കു ശേഷം
***********************************
എന്താ തനിക്കു പറ്റിയത് ,,ആളാകെ മാറിപോയല്ലോ ,,കഴിഞ്ഞകാര്യങ്ങൾ ഒന്നും മറക്കരുത് അശ്വതി ,,ഞാൻ നിന്നിൽ നിന്നും ആഗ്രഹിച്ചത് ഇങ്ങനെയുള്ള ഒരാളെ അല്ല ,,ഒരു വിവാഹനിശ്ചയത്തിനു ,വിവാഹത്തിന് ,ഒരു കുഞ്ഞിന്റെ നൂലുകെട്ടിനു ,വീടിന്റെ പാലുകാച്ചലിന് ഒരിടത്തും നിനക്ക് എന്റെ കൂടെ വരാൻ പറഞ്ഞാൽ വരില്ല ,,എന്താ നിന്റെ പ്രശനം നിന്നെ പോലെ വെളുത്തതെല്ലാത്ത സൗന്ദര്യം കുറഞ്ഞുപോയ എന്നോട് ഒന്നിച്ചു പുറത്തുവരാൻ നിനക്ക് നാണക്കേടുണ്ടല്ലേ ?
എന്റെ മനുവേട്ടാ ഞാൻ സ്വപനത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് മനുവേട്ടൻ പറയുന്നത്
പിന്നെ എന്താ തന്റെ പ്രശനം അത് പറയൂ ?
ഇളയമ്മയുടെ പലശാപവാക്കുകളും വര്ഷങ്ങൾകേട്ടുകേട്ടു മനസ്സിൽ ഉറച്ചുപോയി മനുവേട്ടാ ,,,ഞാൻ ഭാഗ്യം ഇല്ലാത്ത ഒരു ശുഭകാര്യങ്ങൾക്കും ഒന്നിച്ചുകൂടെക്കൂട്ടാൻ കൊള്ളാത്ത ഒരാളാണ് മനുവേട്ടാ ,
,,ഒരു വിവാഹനിശ്ചയത്തിനു വന്നാൽ ആ വിവാഹം മംഗളകരമായി നടക്കുമോ എന്നുള്ള പേടി ,,,വിവാഹത്തിനുവന്നാൽ ആ കുട്ടിക്ക് ദീർഘമംഗല്യം നശിക്കുമോ ,കുട്ടിയുടെ നൂലുകെട്ടിനുവന്നാൽ ആ കുട്ടിയുടെ ദീർഘായുസ്സ് നഷ്ടപ്പെടുമോഎന്നുള്ള പേടി ,
,ഈ നശിച്ച എന്നെ കൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിൽ ആപത്തുവരുമോ എന്നുള്ള ആദി കൊണ്ടാണ് മനുവേട്ടാ ഞാൻ എല്ലാത്തിൽ നിന്നും മാറിനിൽക്കുന്നതു ,
,,മനുവേട്ടന്റെ കൂടെപോലും പലപ്പോഴും കാറിൽ യാത്രചെയ്യാത്തതു ഞാൻ മൂലം മനുവേട്ടന് ആപത്തുണ്ടാകരുതു എന്നുകരുതിയാണ് ,,,അല്ലാതെ മനുവേട്ടൻ ചിന്തിക്കുന്നത് പോലെ ഒന്നുമില്ല
,,മനുവേട്ടന്റെ കൂടെ ഈ വീട്ടിൽ വേലക്കാരി ആയി കഴിയാൻ ആവശ്യപ്പെട്ടാലും എന്റെ ജീവൻ അവസാനിക്കും വരെ സന്തോഷത്തോടുകൂടി ഞാൻ ഉണ്ടാകും
എടീ പൊട്ടിപെണ്ണേ ,,താൻ ഇത്രയേ ഉള്ളു ,,,നിനക്ക് ഭാഗ്യമില്ല എന്ന് ആരാണ് പറഞ്ഞത് ,,നീ വന്നു പതിനേഴാമത്തെ ദിവസം എനിക്ക് തരാതെ പിടിച്ചുവെച്ച എന്റെ പ്രൊമോഷൻ ശരിയായി ,,അഞ്ചുവര്ഷത്തോളം ആയി പറയുന്ന കേസ് നമുക്ക് അനുകൂലമായി വിധി വന്നു ,,ഇതൊക്കെ പിന്നെ ആരുടെ ഭാഗ്യമാണ് നിന്റേതല്ലാതെ ,,
നിന്നെ ഞാൻ ആദ്യമായി കണ്ടത് താൻ ഓർക്കുന്നുണ്ടോ ?അന്ന് ഞാൻ ചോദിച്ച എന്റെ ചോദ്യങ്ങൾക്കു മറുപടി പറയാതെ നീ എന്റെ അടുത്തുനിന്നും ഓടിമറഞ്ഞപ്പോൾ നിന്റെ പിറകെ എന്റെ മനസ്സും നിന്റെ കൂടെ കൂടിയിരുന്നു ,,,
,,പിന്നീട് നാലുചുമരുകൾക്കുള്ളിൽ ഒന്ന് ഉറക്കെ പൊട്ടികരയാൻ പോലും ആവാത്ത നിന്റെനിസ്സഹായ അവസ്ഥയോട് എനിക്ക് സഹതാപമാണ് തോന്നിയത് ,
,എന്നാൽ ഒരു കരിമണി മാലപോലും ഇടത്തെ എന്റെ മുൻപിൽ വന്നുനീ നിന്നപ്പോൾ,, നിന്റെആ ഒഴിഞ്ഞ കഴുത്തിലേക്ക് ഞാൻ എന്റെ താലികെട്ടിയപ്പോൾ ,,പുറത്തേക്കു പെയ്തിറങ്ങാൻ സമ്മതിക്കാതെ നീ പിടിച്ചുനിർത്തിയ രണ്ടുകണ്ണുനീര്തുള്ളികളെ കണ്ടപ്പോൾ എനിക്ക് നിന്നോട് ആരാധനയാണ് തോന്നിയത്
,,,,,,,മുപ്പതുവർഷം കഴിഞ്ഞു തറവാട്ടിൽ ഒരു ഉണ്ണി പിറക്കാൻ പോകുകയാണ് ,ഒരു കുടുംബത്തിനെ മൊത്തം സന്തോഷിപ്പിക്കാൻ ഒരു സ്ത്രീക്ക് ദൈവം അറിഞ്ഞുകൊടുക്കുന്ന ഭാഗ്യമുഹൂർത്തം ,,,,ആ നീ എന്റെ ഭാഗ്യമാണ് ,,അത്ആരൊക്കെ അല്ല എന്നുപറഞ്ഞാലും ഞാൻ സമ്മതിക്കില്ല ,,,
മനുവേട്ടാ ജീവിതത്തിൽ ആദ്യായിട്ടാ ഒരാളെന്നെ ഭാഗ്യമുള്ളവൾ എന്നുപറയുന്നത് ,ഈ നിമിഷം എന്റെ ജീവൻ പോയാലും എനിക്ക് ദുഖമില്ല ,,,ഇത്രയും സന്തോഷം അനുഭവിച്ച ഒരു നിമിഷം ഇതിനുമുൻപ് എന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടില്ല ,,,,,ഒരു സ്വർഗ്ഗം കൈയിലേക്കു വന്നതുപോലെ തോന്നുന്നു ,,,,,
അവളെ മടിയിലേക്കു കിടത്തി അവളുടെ തലയിൽ ചെറുതായി തലോടി മനു ,,,,,
,നീ വേണം എനിക്ക് എന്റെ എല്ലാ ഭാഗ്യങ്ങളുടെ പൂർത്തീകരണത്തിനും എനിക്കൊരുകൂട്ടായി ,,,നമ്മുടെ ഭാഗ്യമുള്ളമോന് സ്നേഹമുള്ള ഒരു അമ്മായി നീവേണം ,
അപ്പോഴും മനുവിന്റെ മടിയിലേക്കു അവളുടെ കണ്ണുനീർ പെയ്തിറങ്ങിക്കൊണ്ടേ ഇരുന്നു ,,,
ഭാഗ്യമുള്ളവളുടെ കണ്ണുനീർ
ലതീഷ് കൈതേരി

നിമിഷങ്ങൾ - ഒരു കുഞ്ഞു കഥ

നിമിഷങ്ങൾ - ഒരു കുഞ്ഞു കഥ
********************************************
സ്ഥലം കണ്ണൂർ റെയിൽവേ സ്റ്റേഷൻ ,,, ട്രെയിനുകൾ കൂകിപ്പായുകയും ,,വന്നിറങ്ങുകയും ചെയ്യുന്നു ,ചില അതിവേഗ തീവണ്ടികൾ സ്റ്റേഷനിൽ നിർത്താതെ കുതിച്ചുപായുമ്പോൾ കണ്ടുനിന്നവർ അതിന്റെ സ്പീഡിനെ ക്കുറിച്ചും നിർത്തുന്ന പ്രധാന സ്റ്റേഷനുകളേ ക്കുറിച്ചും വർണ്ണിക്കുന്നു ,,,എല്ലാവരുടെ കണ്ണിലും പ്രതീക്ഷകൾ മാത്രം ,
എന്ത് വികൃതികൾ ആണ് ഈ കുട്ടികൾ ,,,എത്ര സമയമായി അവരിവിടെ നിന്ന് വികൃതികൾ കാട്ടുന്നു ,,ഒന്ന് നിയന്ത്രിക്കാൻ പോലും കൂടെയുള്ളവർ തയ്യാറക്കുന്നില്ല ,,അല്പം അടുത്തായി ഇരിക്കുന്ന ഒരു സ്ത്രീ പറഞ്ഞു
ശരിയാണ് ,ചെറിയ കുട്ടികൾ വികൃതികാണിച്ചാൽ കൂടെയുള്ളവർ ശാസിക്കണം ,,,അല്ലാതിരുന്നാൽ കുട്ടികൾ വഴിതെറ്റുകയെ ഉള്ളു ,,അത് ഈ പ്രായത്തിൽ തന്നെ തുടങ്ങണം ,,,അല്ലെങ്കിൽ വഴിപിഴച്ചുപോകും ,കൂടിയിരിക്കുന്ന വല്യപ്പന്റെ കമന്റ്
അവർ പറയുന്നതൊന്നും ശ്രെദ്ധിക്കാതെ രണ്ടുപേർ അതേബെഞ്ചിന്റെ അരികുപറ്റി തന്നെ ഇരിപ്പുണ്ട്
കുട്ടികൾ അവരുടെ വികൃതികൾ നിർബാധം തുടരന്നപ്പോൾ സ്ത്രീ വീണ്ടുംശബ്ദം കടുപ്പിച്ചു പറഞ്ഞു ,,
നിങ്ങൾ നമ്മൾ പറയുന്നതൊന്നും കേൾക്കുന്നില്ലേ ?,,നമ്മുടെ എല്ലാവരുടെയും വാക്കുകളെ അപമാനിക്കുകയാണോ നിങ്ങൾ ,,കുട്ടികൾ കളിക്കുന്ന വികൃതികൾ പരിധിവിടുന്നത് നിങ്ങൾ കാണുന്നില്ലേ ?
ചേച്ചി ,കുട്ടികളുടെ വികൃതികളും ,,മറ്റുള്ളവരുടെ സംഭാഷണങ്ങളും എല്ലാം ഞാൻ കേൾക്കുന്നുണ്ട് കാണുന്നുണ്ട് ,,പക്ഷെ ഈ സമയത്തു എനിക്ക് ഇവരെ വഴക്കുപറയാൻ തോന്നുന്നില്ല ,,,
എന്തുപറ്റി ?
എനിക്കടുത്തായി ഇരിക്കുന്ന ഇയാളാണ് ആണ് ,,കുട്ടികളുടെ അച്ഛൻ ,,ഇവൻ വിളിച്ചിട്ടാണ് ഞാൻ കുട്ടികളെ കൂട്ടികൊണ്ടു വരാൻ സ്കൂള് വരെ പോയത് ,
ഇന്ന് രാവിലെ കുട്ടികളെ സ്‌കൂളിൽ വിട്ടു വരുന്നവഴി എതിരെ വന്ന വാഹനം ഇടിച്ചു ഈ കുട്ടികളുടെ 'അമ്മ മരിച്ചുപോയി ,
,പ്രണയ വിവാഹം ആയിരുന്നു ഇവരുടെ,, രണ്ടുവീട്ടുകാരെയും എതിർത്തുള്ള വിവാഹം ,,
എല്ലാത്തിനും ഒരു സഹായമായി എപ്പോഴും എന്നയെ വിളിക്കാറുള്ളു ,
ഇപ്പോഴും ,എനിക്ക് ഒറ്റയ്ക്ക് നടക്കാൻ കഴിയില്ല ഞാൻ പോയാൽ എവിടെയെങ്കിലും വീണുപോകും എന്റെ കൂടെ നീയും വരുമോ എന്നുപറഞ്ഞപ്പോൾ ഇതിന്റെ ഉള്ളിൽ ഇങ്ങനെ ഒരു ദുരന്ത കഥ ഉണ്ട് എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല
, വീട്ടിൽ എത്തിയപ്പോൾകാര്യങ്ങൾ അറിഞ്ഞപ്പോൾ പലതവണ ഞാൻ പറഞ്ഞതാണ് ,,മക്കളേ ഞാൻ കൂട്ടിക്കൊണ്ടു വരാം നീ വരേണ്ടന്നു ,,,,,അപ്പോഴവൻ പറഞ്ഞത് ,കുട്ടികളെ കൂട്ടികൊണ്ടു വന്നില്ലെങ്കിൽ അവളെന്നോട് പിണങ്ങും ,,എന്തായാലും മക്കളെ ഒരു നോക്കുകണ്ടിട്ടെ അവളുടെ ആത്മാവ് ഈ ശരീരം വിട്ടുപോകു,,,അല്ലാതെ അവൾക്കു നിത്യശാന്തി കിട്ടില്ല ,, അതുവരെ അവൾ കാത്തിരിക്കും എന്നാണ് ,,,
ഇവരെക്കൂടാതെ ഒരു വയസ്സുള്ള ഒരുകുട്ടികൂടി ഇവർക്കുണ്ട് ,,ആ കുഞ്ഞിനെ തൊട്ടടുത്ത വീട്ടിലെ ചേച്ചിയെ ഏല്പിച്ചിട്ടാണ് വന്നത് ,അവരാണ് ഇപ്പോൾ ബോഡിയുടെ അടുത്തുള്ളത് ,,ആ കുഞ്ഞു അമ്മയുടെ മേലേക്ക് ചേർന്നിരിക്കാൻ വേണ്ടി കരയുന്ന കരച്ചിൽ ,,ഹൃദയം നുറുങ്ങുന്ന ആ കാഴ്ച കണ്ടിട്ടാണ് ഇ ങ്ങോട്ടുവന്നത് ,, ഇതൊക്കെ ഇവന്നെങ്ങനെ സഹിക്കുന്നു എന്നാലോചിക്കുമ്പോൾ ,,എനിക്ക് ചിന്തിക്കാൻ പോലും വയ്യ
,,ഈ അവസ്ഥയിൽ ഈ കുട്ടിക്കളോടു ഞാൻ എന്താണ് പറയുക ചേച്ചി,,, മനസ്സുമരവിച്ചു നിൽക്കുന്ന എന്റെ സുഹൃത്തു ,,അവന്റെ കുഞ്ഞുങ്ങൾ ഒന്നുമറിയാതെ അവർക്കു ലഭിക്കുന്ന ഈ കുഞ്ഞു നിമിഷങ്ങൾ അവർ അവരവരുടേതായ രീതിയിൽ സന്തോഷിക്കുമ്പോൾ ആ സന്തോഷം തല്ലിക്കെടുത്താൻ എനിക്കാകില്ല ,,,അത് സാധിക്കാതെ പോകുന്നതിനു എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു ,,
കേട്ടുനിന്നവർ നിന്നവർ എല്ലാവരും ഒരു നിമിഷം എന്തുചെയ്യണം എന്നറിയാതെ വീർപ്പുമുട്ടി
,,സെക്കന്റുകൾക്കു മുൻപ് വികൃതികണ്ടു കുട്ടികളെ ശകാരിച്ചവർ ,ഒരു കടുകുമണിയോളം വെറുത്തവർ കുട്ടികളെ സ്നേഹിക്കാനും അവരുടെ കളികളിൽ പങ്കാളികൾ ആകാനും മത്‌സരിച്ചു ,കയ്യിലുള്ള ഭക്ഷണ പൊതികൾ അവർക്കു പൂർണ്ണ മനസ്സോടെ പകുത്തുനൽകി അവരുടെ വായിൽ വെച്ചുകൊടുത്തു
,,വഴക്കുപറയാൻ മുന്നിട്ടു നിന്ന കരളുറപ്പില്ലാത്ത ആ ആ സ്ത്രീ കണ്ണിൽ നിന്നും വന്ന കണ്ണുനീർ സാരിത്തലപ്പ് കൊണ്ട് ഒപ്പി ,,,കുട്ടികളുടെ മൂർദ്ധാവിൽ ചുംബിച്ചിച്ചു ,,
അല്പസമയം കഴിഞ്ഞു പഴയങ്ങാടിയിലേക്കു പോയ ട്രയിനിൽ കുട്ടികൾ കയറിയപ്പോൾ ,,അവരുടെ കൂടെ എല്ലാ തിരക്കുകളും മാറ്റിവെച്ചു യാത്രയുടെ ദിശമാറ്റി ,,മുൻപ് കണ്ടോ കേട്ടോ പരിചയം ഇല്ലാത്ത പതിഞ്ചു പേർകൂടി കയറി
****************************************************************************************************************************************************
എല്ലാവരുടെ മനസ്സിലും നന്മയുണ്ട് അതുപുറത്തുവരുന്നത് ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ആണെന്നുമാത്രം
ലതീഷ് കൈതേരി

ആദ്യരാത്രി

ആദ്യരാത്രി
***************
എന്താ എന്തുപറ്റി നിനക്ക് ,,എന്തിനാ നീ വിയർക്കുന്നത് ?
ഒന്നുമില്ല
പിന്നെന്താ ,,ഇങ്ങടുത്തുവരൂ ,,,,?
മ്മ്
പിന്നെയും അവിടെത്തന്നെ നിന്ന് വിറക്കുകയാണോ ,,,,ആ പാല് ഇപ്പോൾ തുളുമ്പിമറയും ,,അതിവിടെ വെക്കൂ?
മ്മ്
താനിവിടെ വന്നിരിക്കടോ ,ഞാൻ നിന്നെ വിഴുങ്ങാത്തൊന്നുമില്ല ,,,തനിക്കു ഇവിടെയൊക്കെ ഇഷ്ടായോ ?
മ്മ്
അല്ല തനിക്കു ഈ മ്മ് അല്ലാതെ വേറെ വാക്കുകളൊന്നും അറിയില്ലേ ,,എടോ താൻ ആദ്യമായാണ് ഒരു പുരുഷന്റെ മുൻപിലേക്ക് വരുന്നത് എന്ന് എനിക്ക് മനസ്സിലാകും ,അതിന്റെ ബുദ്ധിമുട്ടുകളും എനിക്കറിയാം ,,എങ്കിലും ഇതൊക്കെ ഏതൊരു പെണ്ണിന്റെയും ആണിന്റെയും ജീവിതത്തിലും നടക്കേണ്ട കാര്യങ്ങൾ ആണ് ,തനിക്കു ഇഷ്ടായോ എന്നെ ?
മ്മ്
സത്യായിട്ടും പറ ,,നമ്മുടെ മനസ്സിലുള്ളതൊക്കെ ഇന്നുതന്നെ സംസാരിച്ചു പൂർത്തിയാക്കണം ,,പര്സപരം എല്ലാം മനസ്സിലാക്കി വേണം നമുക്ക് നമ്മുടെ ഈ പുതിയ ജീവിതത്തിലേക്ക് കടക്കാൻ ,,തനിക്കു ഇപ്പോൾ എന്നോട് എന്തും തുറന്നുപറയാം ,,,
താൻ എന്തിനാ കരയുന്നതു ,,,,ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല
എനിക്കറിയാം ചേട്ടാ ,,,,ചേട്ടൻ പറഞ്ഞതിലൊന്നും എനിക്ക് ഒരു എതിരഭിപ്രായവും ഇല്ലാ ,,,മനസ്സു എന്തോ വീട്ടിൽ നിന്നും പൂർണ്ണമായി ഇവിടെ എത്തിയിട്ടില്ല ,,,'അച്ഛൻ ഉറങ്ങിക്കാണില്ല ,,എന്റെ മുറിയിലേക്ക് കണ്ണുനട്ടിരുണ്ടാകും ,അച്ഛന് എന്നെയും എനിക്ക് അച്ഛനെയും ഏതു പാതിരാത്രിക്കും കാണണമായിരുന്നു അതുകൊണ്ടു നമ്മുടെ വാതിലുകൾ പരസപരം അടക്കാറില്ല ,,എന്റെ ചെറിയൊരു അനക്കം കേട്ടാൽ ഓടിവന്നു ചോദിക്കും എന്റെ മോൾക്ക് എന്തുപറ്റി , അന്നുരാത്രി ഉറങ്ങാതെ എന്നെയും നോക്കികിടക്കുന്ന അച്ഛനെ യാണ് ഞാൻ കണ്ടത് ,,,അസുഖങ്ങൾ എന്നെകീഴടക്കുമ്പോൾ എന്റെ അരികിൽ നിന്നും വിട്ടുമാറില്ലെങ്കിലും ,, അച്ഛന് അസുഖം വന്നാൽ തൊട്ടടുത്തുള്ള ചിറ്റയുടെ അടുത്തേക്ക് എന്നെ അയയ്ക്കും കൂട്ടത്തിൽ ഒരു ന്യായവും ഈ അസുഖം മോൾക്ക് പകരണ്ടാ ,,,എന്റെ മോൾക്ക് അസുഖം വന്നാൽ അച്ഛന് വിഷമാ
'അമ്മ എന്നെ തനിച്ചാക്കി നേരത്തെപോയി ,അതുവരെ പ്രവാസജീവിതത്തിൽ ആയിരുന്ന അച്ഛൻ ,,,ആ ഒരു തിരിച്ചുവരവിനുശേഷം പിന്നെ പോയില്ല ,,എനിക്കച്ഛൻ അമ്മയും അച്ഛനും ആയി
,,ഈ ആലോചന വന്നപ്പോൾ ചേട്ടന് ഡിമാന്റ് ഒന്നുമില്ലെങ്കിലും ,,അച്ഛൻ ഓടി ഓടി നടക്കുകയായിരുന്നു
എന്റെ സ്വരസ്വതി അവളുടെയും എന്റെയും ഏറ്റവും വലിയ സ്വപ്‌നമായിരുന്നു സർവ്വാഭരണങ്ങളും അണിഞ്ഞു എന്റെ മോളുടെ വിവാഹം,,,, അത് ഞാൻ എങ്ങനെയും ആർഭാടമാക്കി നടത്തുമെന്ന് ചിറ്റയോട് എപ്പോഴും പറയുമായിരുന്നു അച്ഛൻ ,
പക്ഷെ നിൽക്കുന്ന വീട് പണയപ്പെടുത്തിയാണ് എന്റെ വിവാഹം നടത്തുന്നത് എന്നറിഞ്ഞതുമുതൽ ഞാൻ പലവട്ടം പറഞ്ഞതാ ,,അച്ഛാ എനിക്ക് ഈ വിവാഹം വേണ്ടാ ,,കുറച്ചു പണ്ടങ്ങളൊക്കെ ഇട്ടു എന്നെ സ്വീകരിക്കുന്ന ഒരു പുരുഷനെ മതിയെന്നു ,,,,കുറച്ചു നാളികേരം അല്ലാതെ കാര്യമായ വരുമാനമാർഗ്ഗം ഒന്നുമില്ല അച്ഛന് ,,ഏങ്ങനെ അച്ഛൻ ബാങ്കിലെ അടവുകളൊക്കെ അടക്കും എന്നാലോചിക്കുമ്പോൾ മനസ്സിന് ഒരു സ്വസ്ഥതയും ഇല്ലാ ,,അതാ ഏട്ടാ എന്റെ മുഖത്തു കാര്യമായ സന്തോഷം കാണാത്തത് ,,ജീവിതത്തിലെ ഏറ്റവും പ്രധാനമേറിയെ ഈ ഒരു ദിവസം ഇങ്ങനെയൊക്കെ ആക്കിയതിൽ എന്നോട് വിഷമം തോന്നരുത്
വാതിലിനരികിലായി നിൽക്കുന്ന അവളുടെ അടുത്തേക്ക് ഹരി പതിയെ നടന്നു ,,അവളുടെ മുഖം കയ്യിലെടുത്തു ,,
എതൊരു പുരുഷന്റെയും ഭാഗ്യമാണ് ഇതുപോലെ കുടുംബസ്നേഹം ഉള്ള ഒരു പെണ്ണ് ,,എനിക്കുറപ്പായി ഞാൻ ഇവിടുന്നു പോയാലും എന്റെ അമ്മയെയും അച്ഛനേയും പൊന്നുപോലെ നോക്കും നീ അതുമതി എനിക്ക് ,,,,
നീ പറയുന്ന എല്ലാകാര്യങ്ങളും അതിന്റെ യഥാർത്ഥ അവസ്ഥയിൽ എനിക്ക് മനസ്സിലാകും പെണ്ണെ ,,കാരണം ഇതുപോലുള്ള ഒരുപാടു അഗ്നിപരീക്ഷങ്ങൾ നേരിട്ടനുഭവിച്ചവനാണ് പ്രവാസിയായ ഞാനും ,,പെങ്ങളുടെ കല്യാണത്തിന് സ്ത്രീധനം ഉണ്ടാക്കാൻ ഞാൻ ഓടിയ ഓട്ടമാണ് ആ മരുഭൂമി വരെ എന്നെകൊണ്ട് എത്തിച്ചത് ,,അന്ന് എന്റെ ദുഃഖങ്ങൾ ഞാൻ ആരേയും അറിയിച്ചില്ല എല്ലാം മനസ്സിലിട്ടടക്കി ,
,അതുകൊണ്ടുതന്നെയാണ് അവർ എതിർത്തിട്ടും സ്ത്രീധനം തുടങ്ങിയ ഒരു ഡിമാന്റും വേണ്ടാ എന്ന് കരണവന്മാരോട് ഞാൻ തറപ്പിച്ചുപറഞ്ഞതു ,
,ആഭരങ്ങൾ എല്ലാം ബാങ്ക് ലോക്കറിൽ വെക്കണം എന്നുഅച്ഛനോട് പറഞ്ഞു നമുക്ക് നാളെ പുറത്തുപോയി ഇതൊക്കെ വിൽക്കാം ,
ഈ ഒരു താലിമാലയും രണ്ടു വളയും മാത്രം മതി നിനക്ക് ,,,ബാക്കി വേണ്ടുന്നതൊക്കെ അദ്വാനിച്ചു നിനക്ക് മേടിച്ചുതരാനുള്ള കരളുറപ്പ് എനിക്കുണ്ട് ,
,കാശായിട്ടു കൊടുത്താൽ ചിലപ്പോൾ നിന്റെ അച്ഛൻ അത് സ്വീകരിക്കാൻ മടിക്കും നമുക്ക് അതുകൊണ്ടു ഇതു വിറ്റുകിട്ടുന്ന മുഴുവൻ കേഷും ബാങ്കിലടച്ചു അതിന്റെ റസീറ്റുകൊടുക്കാം ,,അതാകുമ്പോൾ അദ്ദേഹത്തിന് എതിരുപറയാൻ കഴിയില്ല ,,, ,,അച്ഛൻ സന്തോഷിച്ചാലേ നീ ഒന്നുചിരിക്കൂ ,,നിന്റെ പുഞ്ചിരിക്കുന്ന മുഖം കാണാതെ എനിക്കെന്തു സന്തോഷം ,,,,കുറച്ചുലീവുള്ള ഒരു പാവം പ്രവാസിയാണ് ഞാനും ,,എന്റെ ആദ്യരത്രി കുളമാക്കരുത് ,,,,
കണ്ണീരുവീഴുന്ന മുഖത്തിലും ചിരിപടർത്തികൊണ്ടു അവന്റെ അടുത്തേക്ക് പോയ അവൾക്ക് ,,കവിളിലൊരു ആദ്യ ചുംബനം നൽകി അവൻ
ലതീഷ് കൈതേരി

പൂമുഖപ്പടിയിൽ നിന്നെയും കാത്ത്‌


പൂമുഖപ്പടിയിൽ നിന്നെയും കാത്ത്‌
**************************************************
എന്താ കുട്ടിയെ ഈ കാട്ടണേ ,,എത്രനേരമായി ഈ ഇരിപ്പുതുടങ്ങിയിട്ടു ,,വന്നുവല്ലതും കഴിക്കൂ
എനിക്കുവേണ്ടമ്മേ ,,,ഉണ്ണിയേട്ടനെന്തേ വൈകുന്നു ,,
അവനിങ്ങുവരും ,,രണ്ടുവർഷം കാത്തിരുന്നതല്ലേ നീ ,,,,,പിന്നെയാണോ ഈ കുറച്ചുമണിക്കൂറുകൾ ,,എന്റെ കുട്ടി കുറച്ചുള്ളിലോട്ടു കയറി ഇരിക്കൂ ,, നല്ല മഴക്കുള്ള കോളുണ്ട് ,,'അമ്മ ആ ഉണങ്ങാനിട്ട തുണികളൊക്കെ അകത്തോട്ടു എടുത്തുവെക്കട്ടെ ,,,,,
ഓരോ നിമിഷവും ആകാശം കൂടുതൽ കൂടുതൽ രൗദ്രമായി വന്നു ,,,അതിന്റെ സങ്കടങ്ങൾ ശക്തി ആയി മഴത്തുള്ളികളയി വർഷിച്ചു
മോളേ ഞാൻ പറഞ്ഞതല്ലേ ഉമ്മറത്തോട്ടു കയറി ഇരിക്കാൻ ,,,എന്തിനാ എന്റെ കുട്ടി ഇങ്ങനെ മഴനനയുന്നത് ?
സാരമില്ല അമ്മേ ,,ഈ മഴയ്ക്ക് നല്ല സുഖം ,,മനസ്സും ശരീരവും കുളിർക്കുന്നു ,,,സ്വപ്നങ്ങൾക്ക് ജീവൻ വെച്ചതുപോലെ തോന്നുന്നു ,,
തുടങ്ങി നിന്റെ ഒരു സാഹിത്യം പറച്ചിൽ ,,,ഇതൊന്നും മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കില്ല
കണ്ണുകൾ ഉണ്ണിയേട്ടനെ കാത്തിരിക്കുകയാണ് ,
ഞാറു നടുന്ന വല്യമ്മമാരും ,,തോടുകളുടെ കരയിലിരുന്നു മീനിന് ചൂണ്ടയിടുന്ന കുട്ടികളും ,,,അന്തി കള്ളടിച്ചു കണ്ടത്തിന്റെ വരമ്പിലോടെ നടക്കാൻ പറ്റാതെ തിത്തൈ തിത്തൈ ന്രത്തം വെച്ചുവരുന്ന കോരൻ പണിക്കരും ,കാറ്റിൽ മാവിന്റെ ചോട്ടിലിരുന്നു മുകളിലേക്ക് നോക്കി ഇരിക്കുന്ന നമ്മുടെ അമ്മുവും അവളുടെ കുറച്ചു കൊച്ചു ശിങ്കിടികളും , എല്ലാരേയും കാണുന്നു അറിയുന്നു ഇവിടെ ഇരുന്നുകൊണ്ട്
മോളെ ഇന്ദൂ ,,,ഉണ്ണിവന്നില്ലേ ,,ഇത്രേരം ആയിട്ടും ,,,,ഞാറു നടുന്നതിടയിൽ നാണി വല്യമ്മ നീട്ടി വിളിച്ചു ചോദിച്ചു
ഇല്ല വല്യമ്മേ ,,എത്താറാകുന്നതേ ഉള്ളു ,,,,
പുഴയിലും പാടത്തും വരമ്പത്തും മാവിന്റെ ചോട്ടിലും ഒഴിഞ്ഞുമാറാതെ ചുറ്റിക്കറങ്ങുന്നതിനു അമ്മയുടെയും അമ്മാവന്റെയും കയ്യിൽ നിന്നും നിർത്താതെ അടിവാങ്ങിക്കൂട്ടുന്ന ഒരു കാലം ഉണ്ടായിരുന്നു തനിക്കും ഉണ്ണിയേട്ടനും ,
,ആ കൈപിടിച്ച് എവിടേക്കിറങ്ങാനും ഒരു ധൈര്യമാ ,,അത് ഇരുപത്തിമൂന്നാം വയസ്സിലുള്ള തന്റെ വിവാഹശേഷമല്ല , ,മൂന്നുവയസസിൽ തന്നെ ആ എട്ടു വയസ്സുകാരന്റെ കയ്യിലേക്ക് തന്റെ കൈവെച്ചുകൊടുക്കുമ്പോൾ ഉള്ള എന്തോ ഒരു സുരക്ഷിതത്വത്തിന്റെ ഫീൽ ,
ഉണ്ണിയേട്ടൻ ഇന്ദുവിന്റെ അമ്മാവന്റെ മകനാണ് ,,,
ചെറുപ്പത്തിലേ കേൾക്കുന്ന കാര്യമാണ് ഇന്ദൂ ഉണ്ണിക്കുള്ളതാണ് ,,,,,അതുകേട്ടാണ് ജീവിതത്തിന്റെ ഓരോ നാൾവഴിയും പിന്നിട്ടത് ,,
പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ മുതൽ ഓരോകാര്യങ്ങൾക്കു അനുവാദം ചോദിച്ചാലും അമ്മയും അമ്മാവനും പറയും ,,ഉണ്ണിയോട് കൂടി ഒന്ന് ചോദിക്കെട്ടോ ,,നാളെ അവനൊരു പരിഭവം വേണ്ട ,,,
അപ്പോഴൊക്കെ പൊടിമീശവെച്ചുകൊണ്ടു ,,ആള് അലപം ഗൗരവത്തിന്റെ പുറമോടി എടുത്തണിഞ്ഞു ഇങ്ങനെ ഇരിക്കും ,,എന്നിട്ടു തന്നെ അല്പം ദൈഷ്യം പിടിപ്പിക്കും ,ചിലപ്പോ കരയിക്കും ,,ഒടുവിൽ തന്നെ ചേർത്ത് പിടിച്ചു കവിളിൽ ഒരുമ്മ തന്നു പറയും ,,നിന്റെ ഇഷ്ടം അത് എന്തുതന്നെയായാലും അതുതന്നെയല്ലേ കിച്ചു ,, എന്റെയും ഇഷ്ടം ,,
വയലുകളിൽ നിന്നും വല്യമ്മമാർ പതിയെ പതിയെ സ്വന്തം കൂരയിലേക്കു ചേക്കേറുന്നു ,,അങ്ങേ തലക്കിൽ നിന്നും വീണും വീണ്ടും എണീച്ചും പ്രയ്തനം തുടങ്ങുന്ന കോരൻ പണിക്കർ ഏകദേശം ലക്ഷ്യസ്ഥാനത്തു എത്താറായി ,,കാര്യമായ മാങ്ങ സമ്മാനിക്കാത്ത മാവിനേയും കാറ്റിനെയും പായാരം പറഞ്ഞു അമ്മുവും കൂട്ടരും വീട്‍ലക്ഷ്യമാക്കി നടന്നു ,കൃഷ്ണ ക്ഷേത്രത്തിൽ വൈകുന്നേരത്തെ ഭക്തിഗാനം കോളാമ്പിയിലൂടെ പറന്നിറങ്ങി ,,തൊട്ടടുത്ത ദേവീക്ഷേത്രത്തിൽ നിന്നും നിറമാലയുടെ ചെണ്ടമേളങ്ങൾ മുഴങ്ങിത്തുടങ്ങി ,,
എന്താ ഈ കുട്ടി കാട്ടണേ ,,സമയം എത്രയാരിച്ചിട്ട ,,ഒന്ന് പോയി കുളിക്കു താൻ ,,ഉണ്ണി ഇങ്ങു വന്നോളും ,,ഇതു പാലക്കടങ്ങാടീന്ന് വണ്ടി പിടിച്ചു വരുന്നതല്ലലോ ,,എത്രായിരം മൈലുകൾക്കക്കരെ നിന്നാ കുട്ടി വരുന്നത് ,,,,അപ്പൊ കുറച്ചുവൈകും ,,,രാവിലെ ഒരു ഗ്ലാസ് ചായകുടിച്ചതാ ഇന്ദൂ നീ ,,ഉണ്ണിവരുമ്പോൾ തന്നെ നിന്നെയും കൂട്ടി ആസ്പത്രീകൊണ്ടോകാൻ പറയേണ്ടി വരുമോ ,,,
ഉണ്ണിയേട്ടൻ വരുന്നതുകൊണ്ട് രാവിലെതന്നെ കുളിച്ചു ,,നല്ല പുത്തൻ നേര്യതൊക്കെ ഉടുത്തു സുന്ദരി ആയിട്ടാ ഇരിപ്പു ,,,ഇപ്പോ ഒക്കെ നാശയിക്കാണും ,,,സാരമില്ല എന്റെ ഉണ്ണിയേട്ടനല്ലേ എന്നെ അറിയാലോ ,,,ഞാൻ എങ്ങനെ നിന്നാലും എന്തുടുത്താലും ,,
അകലെ നിന്നും ഒരു നേർത്ത രൂപം കാണുന്നു ,,,മനസ്സിൽ അമ്പലത്തിലെ ആയിരം ശംഖു വിളികൾ ഒന്നിച്ചു പ്രതിധ്വനിച്ച പോലെ ,,,അതെ അത് എന്റെ ഉണ്ണിയേട്ടൻ തന്നെ ,,അമ്മേ ഉണ്ണിയേട്ടൻ വരുന്നു ,,ഉണ്ണിയേട്ടൻ വരുന്നു ,,,പോയ നാൾ തൊട്ടു ഈ രണ്ടുവർഷവും തന്റെ മനസ്സിലിട്ടു താലോലിച്ച ആമുഖം തന്റെ മുന്നിലെത്താൻ ഇനി നിമിഷങ്ങൾ മാത്രം ,,പ്രാർത്ഥിക്കുമ്പോൾ തനിക്കുവേണ്ടി പ്രാത്ഥിക്കാറില്ല ,എന്റെ ഉണ്ണിയേട്ടന് നല്ലതുവരുത്തണേ എന്നെ പറയാറുള്ളൂ ,,,ആ രൂപം അടുത്തുവരുംതോറും മനസ്സ് കയ്യിൽ നിന്നും വിട്ടു വിണ്ണിലേക്കു ചേക്കേറുകയാണ് ,,ഉണ്ണിയേട്ടന്റെ അടുത്തേക്ക് ഓടിച്ചെല്ലാൻ മനസ്സു വെപ്രാളപ്പെടുന്നു ,,
പൂമുഖപ്പടിയിൽ നിന്നും കാൽപൊന്തിച്ചു വെച്ചതും ,,,,,അഞ്ചുപടികളുള്ള അതിൽ നിന്നുള്ള വീഴ്ചയും ഒന്നിച്ചായിരുന്നു ,,
ഒരു കൈത്തന്നെ താങ്ങി എഴുന്നേൽപ്പിച്ചു ,,തലയിൽ നിന്നും രക്തം താഴ്ന്നിറങ്ങുന്നു ,,
എന്താ കിച്ചൂ ഇതു ,,ഞാൻ ഇങ്ങോട്ടു തന്നയല്ലേ വരുന്നത് ,,എന്തിനാ വയ്യാത്ത കാലും വെച്ച് നീ പടികളിറങ്ങാൻ തുനിഞ്ഞത് ?
ഉണ്ണിയേട്ടാ ,,,ഉണ്ണിയേട്ടനെ കണ്ടതും ഞാൻ എല്ലാം മറന്നു ,,ഒരു കാലുമുറിച്ചുമാറ്റിയ ഒരാളാണ് താൻ എന്നു ഞാൻ കുറച്ചുനിമിഷം വിസമരിച്ചു പോയി
എങ്കിലും എന്റെ മോളെ ,,ആദ്യകാഴ്ചയിൽ തന്നെ നിന്റെ രക്തമാണല്ലോ എനിക്കുകാണേണ്ടി വന്നത് ,,,,,
അത് സാരമില്ല ഉണ്ണിയേട്ടാ ,,,,,തലപൊട്ടി രക്തം താഴ്ന്നിറങ്ങുന്ന സ്ഥലം ഉണ്ണിയേട്ടൻ കണ്ടില്ലേ ,,എന്റെ ഇപ്പോഴുള്ള സിന്ദൂര രേഖ അത് രക്തം കൊണ്ടുള്ളതാണ് ,,,, ഉണ്ണിയേട്ടൻ ഇല്ലാതെ എനിക്കൊരു ജീവിതം ഇല്ലാ എന്നുള്ളതിന് ഇതിലും വലിയ സാക്ഷി ഏതുണ്ട്‌ ,,,,
എനിക്കറിയാം മോളെ നിന്റെ സ്നേഹം ,,അറിയാതെ എന്റെ കുസൃതിക്കു ഞാൻ തള്ളി ഇട്ടപ്പോൾ നഷ്ട്പ്പെട്ടതാണ് നിന്റെ ഈ കാല് ,,അന്ന് ഞാനായിട്ട് നഷ്ടപ്പെടുത്തിയതാണ് നിന്റെ സ്വപനങ്ങൾ ,,,ഇതിനെക്കുറിച്ചു എല്ലാവരും ആയിരം വട്ടം ചോദിച്ചിട്ടും നീ എന്റെ പേരുപറഞ്ഞില്ല
അത് ഉണ്ണിയേട്ടൻ അറിഞ്ഞു ചെയ്തോതൊന്നും അല്ലാലോ ,,,അതിനുള്ളിൽ തലേദിവസവം ആരോ പൊട്ടിയ കുപ്പികൾ കൊണ്ടിട്ടത് ഉണ്ണിയേട്ടനും അറിഞ്ഞിരുന്നില്ലാലോ ,,,,എന്നിട്ടും എന്റെ ഉണ്ണിയേട്ടൻ എന്നെ കൈവിട്ടില്ലാലോ ,,കുടുംബക്കാരൊക്കെ കാലുപൊട്ടിയെ വേണ്ടാ എന്നുപറഞ്ഞപ്പോഴും എന്നെ ഇങ്ങനെ നെഞ്ചോട് ചേർത്ത് നിർത്തിയില്ലേ ,,, ,,ഈ നിമിഷം ഈ മടിയിൽ കിടന്നുമരിച്ചാലും എനിക്ക് സന്തോഷമേ ഉള്ളു ,,ഉണ്ണിയേട്ടനെ ഒരു നോക്കുകൂടി കണ്ടല്ലോ അതുമതി എനിക്ക് ,
എന്താ എന്റെ കുട്ടിക്ക് പറ്റിയെ ,,ദൈവമേ ഈ തൃസന്ധ്യ സമയത്തു ഞാൻ എന്താ ഈ കാണണത് ,
ഒന്നമില്ല അമ്മെ ,,'അമ്മ ഈ ബാഗൊന്നു പിടിക്കൂ
മുഴുവനായി അവളെ വാരിയെടുത്തു പടികളോരോന്നായി കയറുന്ന അവൻറെ കഴുത്തിലൂടെ വട്ടം പിടിച്ചു അവന്റെ കവിളിൽ തുടരെ തുടരെ അവൾ ചുംബിച്ചു ,, ,,,,,,
ലതീഷ് കൈതേരി

ചെറു കഥ - എന്റെ കണ്ണനൊരു പാല്പായസം


ചെറു കഥ - എന്റെ കണ്ണനൊരു പാല്പായസം
********************************************
എന്റെ കണ്ണാ ഒന്നുകൊണ്ടും തുലാഭാരം നടത്താനുള്ള കഴിവ് എനിക്കും എന്റെ രഘുവേട്ടനുമില്ല ,
നിനക്കറിയാലോ നമ്മുടെ കാര്യങ്ങൾ ,,,,,,എത്രകാലമായി നെഞ്ചുപൊട്ടി നിന്നെ ഞാൻ വിളിക്കുന്നു ,, എന്തേ എന്റെ മുന്നിൽ നീ കനിയുന്നില്ല ,, എനിക്കെന്തേ ഒരു കുഞ്ഞിനെ തന്നു നീ അനുഗ്രഹിക്കാത്തത് ,
,,,,,ചെയ്ത തെറ്റിനു ഞാൻ അനുഭവിച്ച വേദനകൾ ഒന്നും പോരാ എന്നുണ്ടോ ?, അത്രയ്ക്കും പാപിയാണോ താൻ ?
,
എല്ലാ ദിവസവും അതി രാവിലെ വാകച്ചാർത്തിനു എത്തിയുള്ള സുമയുടെ കൃഷ്ണനോടുള്ള പരിഭവങ്ങളാണ് ഇവയൊക്കെ .
.
വിവാഹം കഴിഞ്ഞു പതിനൊന്നു വര്ഷം ആയി ,,,ഭർത്താവ് രഘു ഇവിടുത്തെ യൂ .പി സ്കൂളിൽ പ്യുൺ ആണ് ,,,
വിവാഹം കഴിക്കുമ്പോൾ സുമ ഡിഗ്രിക്കു പഠിക്കുകയാണ് ,,,വിവാഹം കഴിഞ്ഞു രണ്ടാം മാസം തന്നെ സുമ ഗർഭിണി ആയി ,,,അന്ന് രഘുവിനു കുഞ്ഞിനെ കളയാൻ മനസ്സുണ്ടായില്ലെങ്കിലും സുമയുടെ നിർബന്ധം ആയിരുന്നു കുറച്ചുകൂടി കഴിഞ്ഞു മതി കുട്ടി എന്ന് ,,,,,,,,,,,,,,,
പഠനം കഴിഞ്ഞു ഒരു ജോലിയൊക്കെ ആയപ്പോൾ അഞ്ചുവർഷം കാലം അവളുടെ മുന്നിലേക്ക് ഇറങ്ങി നിന്നു
,
ഇനിയൊരു കുഞ്ഞൊക്കെ ആകാം എന്ന് വിചാരിച്ചപ്പോൾ പരീക്ഷണങ്ങളുടെ നേർക്കാഴ്ചകൾ ആയിരുന്നു പിന്നീടുള്ള ജീവിതം മുഴുവൻ
എന്തുചെയ്യാം ഇതൊക്കെ ദൈവം തരുന്നതാണ് ,,എന്ന് ചിന്തിക്കാനുള്ള മാനസിക പക്വത അന്നുണ്ടായില്ല ,,അതോർത്തു പിന്നീടുള്ള പത്തു വര്ഷങ്ങള് നിർത്താതെ കരഞ്ഞു ,,ഒരു കാര്യവും ഉണ്ടായില്ല ..
രഘുവേട്ടൻ പാവമാണ്,,,
ഉള്ളിലുള്ള ദുഃഖം പുറത്തുകാണിക്കാതെ തന്നെ എപ്പോഴും ആശ്വസിപ്പിക്കും ,,,പല ചിക്ത്സകളും നടത്തി നല്ലൊരു തുക ആ വഴിക്കു ചിലവായി ,,,
ഇതിനേക്കാളൊക്കെ വിഷമം രഘുവേട്ടന്റെ അമ്മയുടെ കാര്യമാണ് ,,
ഒറ്റ മകനാണ് ,,,,, അച്ഛൻ അപകടത്തിൽ മരിച്ചപ്പോൾ ,,കുടുംബക്കാർ പലതവണ നിർബന്ധിച്ചിട്ടും വേറൊരു വിവാഹത്തിന് തയ്യാറാവാതെ ,ഏട്ടന് വേണ്ടി ജീവിച്ച ആളാണ് 'അമ്മ ,,,
താൻ പ്രഗ്നന്റായപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി ആ സന്തോഷം അമ്മയ്ക്ക് ഇഷ്ടപ്പെട്ടവരോടൊക്കെ ഓടിനടന്ന് പങ്കുവെക്കുന്നുണ്ടായിരുന്നു ,
,, അതിനെ നമ്മൾ കളയുകയാണ് എന്നുപറഞ്ഞപ്പോൾ ,,,,ഒന്നും പറയാതെ പറമ്പിലേക്ക് നടന്ന് 'അമ്മയുടെ പ്രീയപ്പെട്ട പശുക്കിടാവിന്റെ അടുത്തുപോയി നിറഞ്ഞകണ്ണുകളുമായി പരിഭവം പറയുന്നത് ആദ്യമായി കണ്ടു ,,
,,,
അന്ന് ആ കണ്ണുനീരിന്റെ ആഴം എത്രെയെന്നറിയാനുള്ള മനസികപക്വത ഉണ്ടായില്ല
പക്ഷെ ഇന്ന് ആ കാര്യങ്ങളൊക്കെ ഓർക്കുമ്പോൾ പശ്ചാത്താപം മനസ്സിനെ പച്ചയിറച്ചിയിൽ കത്തി കുത്തിയിറക്കുന്ന പോലെ വേദനിപ്പിക്കുന്നു ,,
അഞ്ചുവർഷം കഴിഞ്ഞു ഒരുതവണ കൂടി പ്രഗ്‌നൻറ് ആയി,,
,,,ചെക്കപ്പിന് പോയപ്പോൾ ഞെട്ടിക്കുന്ന വേറൊരു വിവരം കൂടി വന്നു ,,കുട്ടി ഉള്ളത് ,, ഗർഭപാത്രത്തിൽ അല്ല ,, (എക്ടോപിക്കൽ പ്രഗ്‌നൻസി )ആണ്,,, അതായതു കുട്ടി ഉള്ളത് ട്യൂബിൽ ,,അതുകൊണ്ടു കുട്ടി ജീവിക്കില്ല എന്ന് മാത്രമല്ല ആ ട്യൂബ് കട്ട് ചെയ്തില്ലെങ്കിൽ ആൾക്ക് തന്നെ ആപത്താണ് ,,,
അതിന്റെ ഫലമോ പ്രസവിക്കാനുള്ള ചാൻസ് അതുപകുതി ആയി വീണ്ടും കുറഞ്ഞു ,,, ഇനിയുള്ളത് ഒരു ട്യൂബ് അതിലൂടെ വേണം സങ്കലനം നടക്കുന്ന ബീജങ്ങൾ ഗര്ഭാപാത്രത്തിൽ എത്താൻ ,,,,
സത്യത്തിൽ അന്നാണ് താൻ ഇതിനെക്കുറിച്ചു കൂടുതൽ ഗൗരവമായി ചിന്തിച്ചത് ,,,,,,,അന്നുമുതൽ ആണ് താൻ ഭയപ്പെട്ടുതുടങ്ങിയത്
പിന്നീടങ്ങോട്ട് തന്റെ വീട്ടിൽ പോയപ്പോഴൊക്കെ ഏട്ടന്റെ ഭാര്യമാരൊക്കെ ചെറുതായി കുത്തിവേദനിപ്പിക്കാൻ തുടങ്ങി ഈ കാര്യത്തെ ചൊല്ലി ,,,,അതിൽ പിന്നെ ആ വീട്ടിലേക്കു പോകണമെന്നേ ഇല്ലാതായി,,
രണ്ടുവർഷം മുൻപ് രഘുവേട്ടന്റെ 'അമ്മ വയ്യാതെ കിടന്നു അവസാനശ്വാസം വലിക്കുമ്പോഴും, വന്നവസന്തം തല്ലിക്കെടുത്തിയതുകൊണ്ടാവണം ,,,,തന്നെ ദയനീയമായൊന്നു നോക്കിയാണ് കണ്ണടച്ചത് ,,,ആ നോട്ടത്തിൽ ഒരുപാടു അർഥങ്ങൾ ഉണ്ടായിരുന്നു ,,,താൻ കുട്ടിയെ വേണ്ടെന്നുപറഞ്ഞപ്പോള് സ്വയം വേദനിച്ചതല്ലാതെ തന്നോട് ഒരുപരിഭവവും ആ പാവം പറഞ്ഞില്ല ,,,സ്വന്തം പേരകുട്ടികളേ ലാളിക്കാനുള്ള ഒരു അമ്മയുടെ തീവ്രമായ ആഗ്രഹം താൻ കണ്ടില്ല ,,,അല്ലെങ്കിൽ കാണാൻ ശ്രെമിച്ചില്ല എന്നുപറയുന്നതാകും കൂടുതൽ ശരി ,,,
രഘുവേട്ടൻ സ്‌കൂളിൽ പോയാൽ എന്തുചെയ്യണം എന്നറിയാത്ത ഒരവസ്ഥ ,,ഒരുതരം ഒറ്റപ്പെടൽ ,,ആര്ക്കുവേണ്ടി ജീവിക്കണം ,,,ആർക്കുവേണ്ടി സമ്പാദിക്കണം ,,ഒന്നിനും മറുപടിയില്ലാത്ത അവസ്ഥ ,,,,
ആകെയുള്ള സമാധാനം രണ്ടുനേരം ഉള്ള ഈ കൃഷ്‌ണനെ കാണുന്നതാണ് ,,,ആ കള്ളനോട്ടത്തിൽ തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ,, ,,,
, തന്നോട് ആൾക്ക് അത്രവിരോദം ഒന്നുമില്ല ,,,, താൻ ചെയ്ത പ്രവൃത്തിക്ക് ,, ആ തെറ്റെറ്റിന്റെ വ്യാപ്തി മനസ്സിലാക്കി തരാനുള്ള ചെറിയ പരിഭവം അത്രയേ ഉള്ളു ,,,ചിലപ്പോഴൊക്കെ കണ്ണന്റെ ആ കള്ളച്ചിരി തന്നോടും ഇല്ലേ എന്ന് സംശയം തോന്നാറുണ്ട് ,,,,, ,,
ഇന്നും താൻ ഈ നടയിൽ ആണ് എന്റെ കണ്ണുനീരിന്റ്റെ അഞ്ചലിയുമായി ,,,,എങ്കിലും എന്റെ കൃഷ്‌ണാ നീയെന്തെ എന്നിൽ അനുഗ്രഹം ചൊരിയാൻ വൈകുന്നു ,,,എന്റെ കണ്ണീർപ്പുഴയ്‌ക്കു കടലിനോളം വ്യാപ്‌തിവേണമെന്നാണോ ?
*******************************************************************************************************************************************************
കയ്യിൽ വന്ന മഹാ സൗഭാഗ്യം വേണ്ടെന്നുവെച്ചു പിന്നീട് വർഷങ്ങളോളം ദുഃഖിക്കുന്ന എല്ലാവർക്കും വേണ്ടിയാണ് ഇത് ,പൂർണ്ണമായും ദൈവാനുഗ്രഹം കൊണ്ട് ലഭിക്കുന്നതിനെ മറ്റുകാരണങ്ങൾ കൊണ്ട് മാറ്റിനിർത്തരുത് ,നിങ്ങൾ ആഗ്രഹിക്കുന്ന സമയത്ത്‌ അത് ഒരിക്കലും ലഭിച്ചെന്ന് വരില്ല ,
ലതീഷ് കൈതേരി

പുതുപ്പെണ്ണ്


പുതുപ്പെണ്ണ്
****************
എവിടെ സുഭദ്രേ നിന്റെ മരുമകൾ ?
മരുമകൾ അല്ലെടോ മകൾ ,,അങ്ങനെ പറയുന്നതാ എനിക്കിഷ്ടം
ശരി ശരി ,,,എന്നിട്ടു മകൾ എവിടെ ?
അവൾ അനുവിന്റെ കൂടെ അമ്പലത്തിൽ പോയിരിക്കുകയാണ്
സമയം എട്ടര ആയല്ലോ ഇന്നിട്ടും രണ്ടാൾക്കും വരാറായില്ലേ അവർക്ക് ?
അവൾ അതിരാവിലെ എഴുന്നേറ്റു എന്നെ അടുക്കളയിൽ സഹായിച്ചിട്ടാ അമ്പലത്തിൽ പോകാൻ തുടങ്ങിയത് ,,ഞാൻ അപ്പോൾ തന്നെ പറഞ്ഞതാ ,,മോള് അമ്പലത്തിൽ പോയി വരൂ ,,'അമ്മ അടുക്കളക്കാര്യം നോക്കിക്കൊള്ളാം എന്ന് ,,എന്ത് ചെയ്യാം ആ കുട്ടി സമ്മതിക്കേണ്ടേ ,,ഒരു വീതം രാവിലേക്കുള്ള മുഴുവൻ ഭക്ഷണത്തിന്റെ കാര്യവും റെഡി ആക്കിയാണ് അവൾ അമ്പലത്തിലേക്ക് പോയത്
താൻ വളരെ ഭാഗ്യവതി ആണല്ലോടോ സുഭദ്രേ ?
നമ്മള് കുട്ടികളോട് എങ്ങനെ പെരുമാറുന്നു അത് നമുക്ക് തിരിച്ചുകിട്ടും
എന്നാപ്പിന്നെ ശരി ഞാൻ വൈകിട്ടുവരാം ,,അമ്മയുടെ മെയിൻ ചെങ്ങായിച്ചി ഉഷച്ചേച്ചി വന്നു അവൾക്കുവേണ്ടി കുറെ കാത്തിരുന്നു എന്ന് നീ അവളോട് പറയണം
ഞാൻ പറയടോ ,,അല്ലെങ്കിലും ,അവൾ ഇനി എന്നും എന്റെ ഒപ്പം ഉണ്ടാകും തനിക്കു എപ്പോഴും കാണാലോ
സുഭദ്രാമ്മ പതിയെ പതിയെ മുകളിലേക്കുള്ള പടികൾ കയറി മകന്റെ മുറിയുടെ മുന്നിലെത്തി
മോനെ സുമേഷേ വാതിൽ തുറക്കു മോനെ
അകത്തുനിന്നും വാതിൽ തുറന്നുകൊണ്ടു സുമേഷ് ,,എന്താ അമ്മേ ?
മോളേ ഇതുവരെ താഴെക്കൊന്നും കണ്ടില്ല ,,എന്താ അസുഖം വല്ലതും ഉണ്ടോ ?
ഓ ,,ഞാൻ ശ്രദ്ധിച്ചില്ല അമ്മെ ,,,ഞാൻ നല്ലവണ്ണം ഉറങ്ങിപ്പോയി ,,,മൂന്നുദിവസമായി യാത്രാ ,പാർട്ടി ,ഒക്കെ കൂടി ഒരുപോള കണ്ണടിച്ചില്ല ,,അതുകൊണ്ടു ഇന്നലെ വന്നു കിടന്നതേ ഓർമ്മയുള്ളു ,,അമ്മ വിളിക്കുമ്പോഴാ ഞെട്ടിയത് ,,
അമ്മയ്ക്കറിയില്ലോ നിന്റെ ഉറക്കം ,,,ഞാൻ രേഷമയ്‌ക്കെന്തു പറ്റി എന്നുവിഷമിച്ചു വന്നതാ
അത് അമ്മേ ,,സമയം ഒന്പതുമണി അവറായല്ലോ ,,അവളെന്താ ഈ കാട്ടികൂട്ടിയെ ,,,ചേച്ചിമാരും മറ്റുള്ളവരുമൊക്കെ എന്തുവിചാരിക്കും
നീ അതൊന്നും ആലോചിച്ചു മനസ്സുവിഷമിപ്പിക്കേണ്ട ,,അവള് താഴേക്ക് വന്നാലും ഒന്നും ചോദിച്ചു
വിഷമിപ്പിക്കാതെ കുട്ടിയോട് നല്ല സ്നേഹത്തിൽ പെരുമാറാൻ 'അമ്മ അവരോടു പറഞ്ഞിട്ടുണ്ട്
'അമ്മ താഴേക്ക് പോയിക്കോളൂ ,,ഞാൻ അവളെ വിളിച്ചു അങ്ങോട്ട് അയയ്ക്കാം
രേഷ്മേ ,,രേഷ്മേ ,,,,നീ എഴുന്നേറ്റെ ,,സമയം ഒന്പതായി ,,,,,
സോറി സുമേഷേട്ടാ ,,,ഞാൻ വീട്ടിലും എട്ടുമണിക്കൊക്കെയേ എഴുന്നേൽക്കാറുള്ളു ,,ഇതു പിന്നെ ഇന്നലത്തെ ,,,ചേട്ടന്റെ ,,,,,,,,,,,,, കസർത്തും കൂടി ആയപ്പോൾ ശരീരത്തിന് തീരെ വയ്യാ ,,അതുകൊണ്ടാ ,,,,
അതൊന്നും പറഞ്ഞിട്ടുകാര്യമില്ല മോളെ ,ഇതുനിന്റെ വീടല്ല ,,ഭർതൃ വീടാണ് ,ഒന്നാമത് പ്രണയ വിവാഹം ,അവിടെ ആദ്യത്തെ ദിവസം തന്നെ ഇങ്ങനെയൊക്കെ ആയാൽ മറ്റുള്ളവരുടെ മുൻപിൽ നീ മോശക്കാരിയാകും ,,,,അതുകൊണ്ടു പെട്ടെന്ന് കുളിച്ചു നീ താഴേക്ക് പോയെ
രേഷ്മ മടിച്ചുമടിച്ചു പടികൾ ഓരോന്നായി ഇറങ്ങി അടുക്കളയിലെത്തി
മോളേ ,ഈ ചായ കുടിച്ചേ ,,,മോൾക്ക് ഇവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടാകും അറിയാം ,,എങ്കിലും മോൾക്ക് എന്താവശ്യമുണ്ടെങ്കിലും അമ്മയോട് പറയണം
അത് അമ്മെ ,ഞാൻ ,കുറച്ചു ,,,,,,,,,
മോളൊന്നും അമ്മയോട് പറയേണ്ട ,,അമ്മയ്ക്ക് ഇത്രയും നല്ല ഒരു മോളേ അവൻ കൊണ്ട് തന്നല്ലോ അതുമതി ഈ അമ്മയ്ക്ക് ,,,,അമ്മയ്ക്ക് ഒരുപാടു ഇഷ്ടായി മോളെ ,,,,ഞാൻ എപ്പോഴും അവനോടു പറയും കെട്ടികൊണ്ടുവരുന്ന കുട്ടിയുടെ കണ്ണുനനയുന്ന ഒരു പ്രവർത്തിയും ചെയ്യരുത് എന്ന് ,,,'അമ്മ ഒരു പാട് അനുഭവിച്ചതാണ് മോളെ ,,മറ്റൊരു ജീവിത ചുറ്റുപാടിൽ നിന്നും വരുന്ന ഒരുകുട്ടിയുടെ പേടിയും വേവലാതികളും വിഷമവും ഒക്കെ ഈ അമ്മയ്‌ക്ക്‌ മനസ്സിലാകും ,
മോളുടെ രീതികൾ ഒന്നും ഈ അമ്മയ്ക്കറിയില്ല ,,,എല്ലാം തുറന്ന്നുപറയണം ,,പ്രത്യേകിച്ചും ഭക്ഷണകാര്യങ്ങളിൽ ?
അങ്ങനെ ഒന്നുമില്ല അമ്മെ എനിക്ക് ,,നിങ്ങൾ എന്തുകഴിക്കുന്നു അത് തന്നെ എനിക്കും മതി
അതൊന്നും പറഞ്ഞാൽ പറ്റില്ല ,,മോളുടെ അച്ഛനും അമ്മയും എന്നെയാണ് തെറ്റിദ്ധരിക്കുക ,,മോൾക്ക് ഇഷ്ടപെട്ടത് എന്തുതന്നെ ആയാലും നമുക്ക് ഇവിടെ ഉണ്ടാക്കാം ,,
പറഞ്ഞുമുഴുമിപ്പിക്കും മുൻപേ രേഷ്മ സുഭദ്രയെ കെട്ടിപ്പിടിച്ചു കരഞ്ഞുതുടങ്ങിയിരുന്നു
എന്തിനാ അമ്മെ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത് ,,അതിനു മാത്രം എന്തുപുണ്യമാ ഞാൻ ചെയ്തത് ,,,,ആർക്കും വേണ്ടാത്ത ഒരു ജന്മമായിരുന്നു താൻ ,,,പണം ഉണ്ടായിട്ടും അതിനുപിറകേ പോകുന്ന അച്ഛനും അമ്മയും ,,സ്റ്റാറ്റസിന് വേണ്ടി ഊട്ടിയിലെ ഉന്നത സ്കൂളിൽ അവർ എനിക്കും സീറ്റുവാങ്ങിതന്നു , അച്ചന്റേയും അമ്മയുടെയും സ്നേഹവാത്സല്യങ്ങൾ അനുഭവിക്കേണ്ട പത്തു വര്ഷങ്ങള് ബോർഡിങ് സ്കൂളിലെ ചുമരുകൾക്കുള്ളിൽ ജീവിച്ചു ,അവരുടെ കൃത്യമായ ശാസനകൾ തന്റെ മനസ്സിനേയും ശക്തിപ്പെടുത്തുകയായിരുന്നു ,, ,എത്രതന്നെ സ്നേഹിക്കാൻ ശ്രെമിച്ചിട്ടും മനസുതുറന്നു അവരെ എനിക്ക് സ്നേഹിക്കാൻ പറ്റുന്നില്ല ,,കാരണം എന്റെ ഓർമ്മച്ചെപ്പിൽ സൂക്ഷിച്ചുവെക്കാൻ മാത്രമ ള്ള ഒരു സുവർണ്ണ നിമിഷങ്ങളും അവരിൽ നിന്നും തനിക്കു ലഭിച്ചില്ല ,,,എപ്പൊ ഉണ്ടാലും ,ഉറങ്ങിയാലും ,എഴുന്നേറ്റാലും ആരും എന്റെ കാര്യങ്ങൾ അന്വേഷിക്കാറുമില്ല ,,,അങ്ങനെയുള്ള ഒറ്റപ്പെടലിൽ ആണ് സുമേഷുച്ചേട്ടനെ പരിചയപ്പെടുന്നത് ,,അതിനേയും അവർ എതിർത്തു ,,എങ്കിലും തന്റ തീരുമാനത്തിൽ ഒരിലക്കലും മാറ്റം ഉണ്ടാകില്ല എന്ന് മനസ്സിലാക്കിയത് കൊണ്ട് മാത്രം ഈ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു ,,,,ഇപ്പൊ എനിക്ക് മനസ്സിലായി എനിക്കുവേണ്ടി ദൈവം കാത്തുവെച്ച 'അമ്മ ഇതാണ് ,,എന്റെ ഈ കഴിഞ്ഞ ചെറിയ ജീവിതത്തിൽ എനിക്ക് നഷ്ടപ്പെട്ടുപോയ അമ്മയുടെ സ്നേഹം സാമിപ്യം ഇപ്പോൾ കുറച്ചു നിമിഷങ്ങൾ കൊണ്ട് ഞാൻ അനുഭവിച്ചറിയുന്നു ,,,എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അമ്മയെന്നെ ശാസിക്കണം തിരുത്തിത്തരണം ,,അമ്മയെന്റെ അമ്മയാകണം ,,
സുഭദ്ര അവളുടെ മുഖം കയ്യിലെടുത്തു ,,,അവളുടെ കണ്ണിൽ നിന്നും താഴ്ന്നിറങുന്ന കണ്ണീർ തന്റെ നേരിയതുകൊണ്ടു ഒപ്പി ,,മൂർദ്ധാവിൽ ചുംബിച്ചു ,,,എന്തെ മോളേ നീ ഈ അമ്മയുടെ അടുത്തെത്താൻ ഇത്രയും വൈകി ,,,,
ലതീഷ് കൈതേരി

ഒരു ഒളിച്ചോട്ടത്തിന്റെ ഓർമ്മകൾ


ഒരു ഒളിച്ചോട്ടത്തിന്റെ ഓർമ്മകൾ
*************************************************


എടാ ഷബീറേ നീ അവളെ വിളിക്കടാ ,,അവളോട് എല്ലാ കാര്യങ്ങളും നീ വ്യക്തമായി പറഞ്ഞിരുന്നല്ലോ അല്ലെ ?
ഒക്കെ പറഞ്ഞിരുന്നു ,,,നീ വേവലാതിപ്പെടേണ്ട
കുന്തം ,,വേവലാതി അല്ല ,,,നീയും അവളും ഇന്നുമുങ്ങും ,,ഇതിന്റെ പിറകിൽ ഞാനെങ്ങാനം ഉണ്ടന്നറിഞ്ഞാൽ അവളുടെ ഉപ്പയും അങ്ങളാരും എന്നെ പഞ്ഞിക്കിടും ,,,
അങ്ങനെയെങ്ങാനം സംഭവിച്ചാൽ നീ അത് സഹിക്കണ്ടേ ബ്രോ ,,നീ നമ്മുടെ ഉറ്റ ചങ്ങാതി അല്ലെ ?
തന്നെടാ ,,,പോകുന്നപോക്കിൽ എന്നെ കൊലക്കുകൊടുത്തിട്ടുതന്നെ നീപോണം ,,
നിന്റെ ദേഹത്ത് മണ്ണുപറ്റിയാൽ നമ്മള് വെറുതെ വിടുമോ ബ്രോ ,
ഞാനീവിടെ തല്ലുകൊണ്ട് വീഴുന്നത് ,, അങ്ങ് ബാംഗ്ലൂരിൽ നിന്ന് നിനക്കെന്തു ചെയ്യാൻ പറ്റും
പ്രാര്ഥിക്കാലോ ,,ഞാനും ആയിഷയും ,,എപ്പൊഴും നിനക്കുവേണ്ടി പ്രാർത്ഥിക്കും
നല്ലൊരു മൊഞ്ചത്തിപ്പെണ്ണിനെ കിട്ടിയാൽ നീ എന്നെ ഓർത്തു എനിക്കുവേണ്ടി പ്രാർത്ഥിക്കും ,,കോപ്പ് ,,,,,,,ഉള്ള സമയം കളയതെ അവളെ വിളിച്ചു കാര്യങ്ങൾ സംസാരിക്കെടാ
അളിയാ എവിടെയൊക്കെ പോകാനാ പരുപാടി ?
ആദ്യം മൈസൂർ ,,,പിന്നെ അവിടുന്ന് ,ഊട്ടി ,ബാംഗ്ലൂർ ,,അവിടുന്ന് പിന്നെ ഹൈദരാബാദ് ,തുടങ്ങി എല്ലാ സ്ഥലത്തും പോകണം ,,
അല്ല അളിയാ ,,നീ ഒളിച്ചോട്ടത്തിനുപോകുകയാണോ ,,അതോ അവളുമായി ടൂര് പോകുകയാണോ ?
തന്നെടാ തന്നെ ,,കുറെ നാളായി ഈ സ്ഥലങ്ങളിലൊക്കെ പോകണമെന്ന് വിചാരിക്കുന്നു ,,ഒന്നും നടന്നില്ല ,,,ഇവിടുത്തെ പ്രശനങ്ങൾ തീരുന്നതുവരെ ഓരൊരു സ്ഥലങ്ങളായി അവളേയും ചുറ്റിപ്പിടിച്ചു കറങ്ങിനടക്കണം ,,ഓഹോ ആലോചിക്കുമ്പോൾ തന്നെ എന്തൊരു സുഖം ,,,എല്ലാം ശാന്തമായിട്ടു നീ വിളിച്ചുപറഞ്ഞാൽ മതി ,,അപ്പോഴേ നമ്മൾ തിരുച്ചുവരൂ ,,,
അതിനുള്ള കായി ഒക്കെ ഉണ്ടോ നിന്റെ പോക്കറ്റില് ?
എവിടുന്നു ,,എന്റടുത്തു ആയിരം രൂപപോലും തികച്ചെടുക്കാനില്ല
പിന്നെ നീ എന്തും കണ്ടിട്ടാണ് ,,ഈ പണിക്കിറങ്ങിയത് ,,,,?
അതിനുള്ള വകുപ്പൊക്കെ ഉണ്ടെടാ ,,,അവളോട് അവളുടെ പണ്ടങ്ങളൊക്കെ നിർബന്ധമായും എടുക്കാൻ പറഞ്ഞിട്ടുണ്ട് ,,അതൊക്കെ വിറ്റു നമ്മൾ സുഖിച്ചോളം ,,,നീ ആ അനസിനെ വിളിച്ചു കാർ കൃത്യമായി പന്ത്രണ്ടു മണിക്കുതന്നെ വരാൻ പറ ,,,അവൻ വൈകിയാൽ നമ്മുടെ സകല പ്ലാനും തെറ്റും
അതൊക്കെ ഞാൻ പറഞ്ഞോളം ,,,,പടച്ചോനെ ഇവനെ നീ തന്നെ കാത്തോണേ ,,,,കൂടെ എന്നെയും
സമയം പതിനൊന്നര ,
എടാ മതിയെടാ ഒരുങ്ങിയത് ,,മനുഷ്യൻമാരിവിടെ മനസ്സു തീപിടിച്ചുനിൽക്കുമ്പോഴാണോ നിന്റെ ഒരു മയക്കം
അത് അളിയാ ,,ഇന്ന് അവളെന്റെ അടുത്ത് എന്നെ മുട്ടി ഇരുന്നു യാത്രചെയ്യുമ്പോൾ ,,,അവൾക്കെന്നിൽ ഒരു കുറവുതോന്നരുതല്ലോ ,,,നീയാ പെർഫ്യൂമും കുടി ഇങ്ങാട്ടടിച്ചേ ,,നല്ലവണ്ണം മണക്കട്ടെ
രാത്രിയാടാ ആരും നിന്റെ സൗന്ദര്യം നോക്കിവരില്ല ,,,,,ആദ്യം നീ അവളെ വണ്ടിയിൽ കേറ്റി കിട്ടാൻ നല്ലവണ്ണം പ്രാർത്ഥിക്കൂ ,,അതിനുശേഷം മതി ,ഈ മനക്കോട്ട കെട്ടുന്നതൊക്കെ
അതൊക്കെ നടക്കും അളിയാ ,,,,നീ കണ്ടോ ,,,നമ്മളിന്നൊരു പോക്കുപോകും
എടാ പുറത്തു് കാറിന്റെ ശബ്‍ദം കേൾക്കുന്നു ,,അനസ്സാണ് എന്ന് തോന്നുന്നു ,,നീ ഒന്നുനോക്കിയേ
അതേടാ ,,അവൻ തന്നെ
എന്നാൽ പോകാം ,,,
അപ്പൊ നിനക്കൊന്നും എടുക്കാനില്ലേ വെറും കയ്യും വീശിയാണോ നീ പോകുന്നത് ?,,
അത് അളിയാ ,,ഡ്രെസ്സൊക്കെ പഴയതാ ,,ഇപ്പൊ ഇട്ടതും അവിടെ എത്തി അവളുടെ പൈസ കിട്ടിയിട്ട് മാറ്റണം ,
അവളുടെ മുൻപിൽ പഴയതൊന്നും ഇനി നമുക്കുവേണ്ട ,,ഇന്നലെ മേടിച്ച രണ്ടു ഷഡ്‌ഡി ഉണ്ട് അത് പുതിയതാ ,,അതുഞാൻപാന്റിന്റെ പോക്കറ്റിൽ ഇട്ടിട്ടുണ്ട്
ആദ്യമായി കാശില്ലാതെ ,, ഷഡ്‌ഡി പോക്കറ്റിലിട്ടു പെണ്ണിനെവിളിച്ചിറക്കാൻ പോകുന്ന ആള് നീയേ ഉണ്ടാകു ,,,താമസിക്കേണ്ട വന്നു വണ്ടിയിൽ കയറൂ ,,ഇനിയും താമസിച്ചാൽ നിങ്ങളുടെ ട്രെയിൻ മിസ്സാകും
നീ വിളിക്കടാ ഷബീറേ ,, ബേക്കുവശത്തു കുളത്തിന്റെ അടുത്തായി നമ്മൾ കാറും കൊണ്ട് വെയ്റ്റ് ചെയ്യുകയാണ് എന്നുപറ
സ്ഥലമൊക്കെ അവളോട്‌ഞാൻ പറഞ്ഞിട്ടുണ്ട് ,,വിളിച്ചാൽ പ്രശനമാണ് ,,അവൾ വന്നോളും നീ വെപ്രാളപ്പെടേണ്ട ,
അളിയാ ഷരീഫെ നീവിളിച്ചിട്ടാ ഞാൻ വന്നത്‌ ,,ഏതുകുരിശാകും ,,ഈ സമയത്തു ആരെങ്കിലും വന്നു എന്റെ കാറുകണ്ടൽ പിന്നത്തെകാര്യം പറയേണ്ടല്ലോ
നീ എന്നെയും കൂടി പേടിപ്പിക്കല്ലേ അനസെ ,,അല്ലങ്കിൽ തന്നെ ഞാൻ മുള്ളിന്മേലാ നിൽക്കുന്നെ ,,കണ്ടോ ഇവനെ എന്തെങ്കിലും ഒരു കൂസലുണ്ടോ എന്ന് നോക്കിയേ ,,,
നിങ്ങളെന്തിനാ ബ്രോസ് ഇങ്ങനെ പേടിക്കുന്നെ ,,അവളിങ്ങുവരും ,,,റ്റെൻഷൻ അടിക്കാതെ നിൽക്കൂ ,,
ഒരു പത്തുമിനുട്ടിനു ശേഷം
അതടാ ഷബീറേ ,,റസിയ വരുന്നു ,,,കൈയിൽ ഒരു പെട്ടിയൊക്കെ ഉണ്ടല്ലോ കുടുംബം മൊത്തം വെളുപ്പിച്ചിട്ടാണോ അവൾ വരുന്നത്
അതാടാ എന്റെ പെണ്ണ് ,,ഞാൻ ഒരു കാര്യം പറഞ്ഞാൽ ചെയ്തിരിക്കും
എന്താവൈകിയതു മോളേ ?
ഉപ്പ ഉറങ്ങേണ്ട ,,ആളിപ്പോൾ മുറിയിലേക്കു പോയതേ ഉള്ളു
നിങ്ങൾ കയറിയെ ,,എവിടെ ഇങ്ങനെ നിൽക്കാതെ
എല്ലാവരും വണ്ടിയിൽ കയറി ,,
വണ്ടി റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി വിട്ടു
ഇതെന്താ മോളെ ,,ഒരു പാട് സാധനകൾ ഉണ്ടല്ലോ ,,
അതുപിന്നെ,, ഇനി ഉപ്പ എന്നെ പുരേൽ കേറ്റില്ല എന്നുറപ്പാണ് ,,അതുകൊണ്ടു പഠിക്കുന്ന പുസ്തകവും സർട്ടിഫിക്കറ്റും എല്ലാം എടുത്തു
ഞാൻ പറഞ്ഞ സാധനം എടുത്തില്ല ?
എന്ത് ?
പണ്ടം ?
അത് ഇക്കാ ,,അത് ഉപ്പയുടെ റൂമിലുള്ള ഷെൽഫിലാണ് ഉള്ളത് ഉള്ളത് ,,,ഉപ്പ ഉറങ്ങിയിട്ട് എടുത്തുവരാം എന്നുവിചാരിച്ചാണ് നിന്നതു ,,കുറെ കാത്തു ,,പിന്നെ ഇങ്ങോട്ടു പൊന്നു
എന്റുമ്മാ ,,,ഷബീർ നീട്ടി വിളിച്ചു
അനസെ ,,,,വണ്ടിത്തിരിക്കടാ
എടാ തിരിച്ചുപോയാൽ ,ഈ വണ്ടികിട്ടില്ലെടാ ,,
വണ്ടി ഇതില്ലെങ്കിൽ വേറെ പിടിക്കാം ,,നീ വണ്ടി ഇവളുടെ പൊരയിലേക്ക് വിടൂ
എന്റെ ആയിഷാ ,,നീ എന്തുപരുപാടിയാ എടുത്തത് ,,,അത് കണ്ടിട്ടല്ലേ ഞാൻ മുഴുവൻ പരിപാടിയും പ്ലാൻ ചെയ്തത് ,,,നമ്മളു പുറത്തുനില്ക്കാം നീ അതുപോയി എടുത്തുവാ
അതുവേണോ ഇക്കാ ,,,നമ്മൾക്ക് നിങ്ങളുടെ കുടിയിൽ പോയാൽ പോരെ
അയ്യോ ഈ സമയത്തു പോയാൽ ഉപ്പ എന്റെ മയ്യത്തെടുക്കും ,,നീ നോക്കുമോളെ ഞാനല്ലേ പറയുന്നത്
അവളെ ഗെയ്റ്റിന് മുൻപിൽ ഇറക്കി വണ്ടി പിറകിലേക്ക് നീക്കുന്ന നേരം കാണാമായിരുന്നു ,,,ഒരുകൂട്ടം ആൾക്കാർ പിറകിൽ നിന്നുവരുന്നു ,,,
മൂന്നു വര്ഷങ്ങള്ക്കു ശേഷം ,,,
അല്ല ചങ്ങായി നിന്റെ വിവരമൊന്നും ഇല്ലാലോ ,,നീ ഈ നാട്ടിലൊന്നുമില്ലേ ? അന്ന് നാട്ടുകാര് പിടിച്ചു രണ്ടെണ്ണം കിട്ടിയെങ്കിലും ,, നിന്നെ ആ പെണ്ണിനെ തന്നെ പിടിച്ചു പെണ്ണുകെട്ടിച്ചപ്പോൾ ,,എന്തായാലും സന്തോഷായി ,, നിനക്കോളെ തന്നെ കിട്ടില്ലൊ അതിന്റെ സന്തോഷം ,,,,,പിന്നെന്താടാ നിന്റെ മുഖത്തൊരുവട്ടം
ഒന്നും പറയണ്ടാ ബ്രോ ,,നമ്മുടെ കഥ അതൊരു ശോകകഥയാണ് ,,,അവൾക്കു ബാങ്കിന്റെ പരീക്ഷയെഴുതി ജോലികിട്ടി ,,അതോടെ അവളുടെ മട്ടും ഭാവവും ഒക്കെമാറി ,,,മൈസൂരും ബാംഗ്ലൂരും ,ഹൈദരാബാദുമൊക്കെ സ്വാപനം കണ്ടുനടന്ന ഞാൻ മലപ്പുറം ടൗണ് പോലും കാണുന്നത് മാസത്തിലൊരിക്കലാണ് ,,കുഞ്ഞു അപ്പിയിട്ട തുണിപോലും എന്നെകൊണ്ടാണ് അവളുകഴുകിപ്പിക്കുന്നതു ,നമ്മള് പത്താം ക്‌ളാസും ഗുസ്‌തിയും ആയതുകൊണ്ട് നല്ല ജോലിയും കിട്ടുന്നില്ല ,,,കുറച്ചു നാള് അവളുടെ ഉപ്പയുടെ മരമില്ലില് കണക്കെഴുതാൻ പോയി ,,,നിനക്കറിയാലോ ഒന്നാം ക്‌ളാസ്സിൽ പഠിച്ചു തുടങ്ങുമ്പോൾ പോലും കണക്കിൽ മത്തങ്ങയല്ലാതെ ഒന്നും കിട്ടിയിട്ടില്ല ,,എങ്കിലും ഞാൻ ഉള്ള ബുദ്ധിയൊക്കെ വെച്ച് ആകുന്ന വിധം കൂട്ടിയിട്ടു ,,,ഒരുമാസം കൊണ്ട് പണിക്കാർക്ക് ഒരുലക്ഷം രൂപ ശമ്പളം കൂടുതൽ കൊടുത്തു എന്നുപറഞ്ഞുഓളുടെ ഉപ്പ , ആ പഹയൻ നമ്മളെ അവിടുന്ന് ആട്ടി ഇറക്കി ,,,സ്റ്റാറ്റസ് പോകുന്നതുകൊണ്ടു ഉദ്യോഗസ്ഥ കൂലിപ്പണിക്ക് അയക്കുന്നുമില്ല ,,ആകെയുള്ള ഗുണം പുറത്തിറങ്ങാത്തതു കൊണ്ട് കുറച്ചു കളർ വന്നു എന്നതാണ് ,,,ഇനി കൂടുതൽ സമയം ഇവിടെ നിന്നാൽ ശരിയാകൂല്ല ,,അവളുവരുമ്പോഴേക്കും അവൾക്കു ബ്രൂകോഫീ ഉണ്ടാക്കിവെക്കണം അല്ലെങ്കിൽ ഇന്നതിനായിരിക്കും ആദ്യത്തെ വഴക്കു ,,,,ഇതുപോലെ പടച്ചോൻ സഹായിച്ചാൽ വല്ലപ്പോഴും കാണം ,,,,
ലതീഷ് കൈതേരി

പൂവാലന്റെ നിക്കാഹ്


പൂവാലന്റെ നിക്കാഹ്
********************************
ആ വലിയ തറവാടുവീടിന്റെ ഇറയത്തു ചാരുകസേരയിൽ അബ്‌ദുള്ളഹാജി ആനയുടെ എടുപ്പോടെ ഇരിക്കുന്നു ,,പുറത്തു നാലോ അഞ്ചോ കാറുകൾ നിരത്തി പാർക്കുചെയ്തിരിക്കുന്നു
പുറത്തു ഓട്ടോയുടെ ശബ്‍ദം കേട്ട് ഹാജി തല ഉയർത്തിനോക്കി ,
ഹല്ല ഇതാര് ,,,നമ്മുടെ ബ്രോക്കറു കാദർ അല്ലെ ,,,,ഇജ്ജ് ഈ വഴിയൊക്കെ മറന്നോ ,,,
അങ്ങനെ മറക്കാൻ പറ്റുന്ന ആളാണോ ഹാജിയാരെ ഇങ്ങള് ,,,,,
പിന്നെന്തേ ഈ വഴിക്കൊന്നും കണ്ടില്ല
ഇങ്ങക്കറിയാലോ ,,നുമ്മവരുമ്പോഴൊക്കെ ഓരോരോ കോളും കൊണ്ടേ വരൂന്നു ,,,,ഇങ്ങളുടെ നാലെണ്ണത്തിനെ കെട്ടിച്ചിട്ടും ,,,ഒരു കുറവും ഉണ്ടായില്ലലോ ,,,അതുപോലെ ഒരു കോളും കൊണ്ടാ ഇക്കുറിയും നമ്മള് വന്നത്
ഇജ്ജ് വളച്ചുകെട്ടാണ്ട് കാര്യം പറയൂ ,കാദറേ
റസിയ്ക്കുപറ്റിയ ഒരു ചെക്കൻ ശരിയായിട്ടുണ്ട് ,,,,ആള് അങ്ങ് ദുബായിൽ കച്ചോടം ആണ് ,,,നിങ്ങളത്രയും കുടുംബ പാരമ്പര്യം ഒന്നുമില്ലെങ്കിലും നല്ല പൂത്ത കായി ഉണ്ട് അവന്റെ കയ്യിൽ ,,,
അപ്പൊ അവനു നമ്മളും നല്ലോണം കൊടുക്കേണ്ടിവരൂല്ലേ
വേണ്ടാ ,,,ചെക്കന് നിങ്ങളുടെ സ്വത്തും പണൂം ഒന്നും വേണ്ട പെണ്ണിനെ മതിയെന്ന പറഞ്ഞെ
അങ്ങനെ എങ്കിൽ നീ വിടേണ്ട ,,അതൊന്നു ആലോചിച്ചോ
ചെക്കന് കല്യാണത്തിനേ വരാൻ പറ്റുമെന്ന പറഞ്ഞെ ,,,,നിങ്ങള്ക്ക് സമ്മതമാണെങ്കിൽ വളയിടൽ ചടങ്ങു അടുത്ത ആഴ്ച തന്നെ നടത്താം ,,കല്യാണത്തിനുമുന്പ് ഓൾക്ക് ഓനെ കാണണോ ?
അങ്ങനെ ഒരു ചരിത്രം ഈ തറവാട്ടിലില്ല ,,നമ്മളുറപ്പിക്കും അവരനുസരിക്കും അത്രതന്നെ ,,,നമ്മൾ കണ്ടു ഉറപ്പിച്ചിട്ടു മൂത്തിയിട്ടുങ്ങൾക്കൊന്നും ഒരു കേടും വന്നില്ലാലോ ,,ഇതും അതുപോലെ തന്നെ മതി ,,,
വിവാഹം ഉറപ്പിച്ചതു മുതൽ ഏതൊരുപെണ്ണിനെയും പോലെ റസിയക്ക് ഉള്ള ആഗ്രഹം ആയിരുന്നു ,,ചെക്കനെ ഒന്നുകാണുക എന്നത് ,,,അതു നടന്നില്ലെങ്കിലും ഫോട്ടോ എങ്കിലും കാണാൻ കിട്ടിയിരുന്നെങ്കിൽ ,,ഉപ്പയോട്‌ നേരിട്ടുപോയി ചോദിക്കാനുള്ള ധൈര്യവുമില്ല ,,,
,,,ഉമ്മപറഞ്ഞത്
,,ഉപ്പ കണ്ടിരിക്കണ് ,,അവന്റെ പൊരെയിൽ പോയപ്പോൾ ഫോട്ടത്തില് ,ആള് നല്ല മൊഞ്ചനാണ് ,,നീ പേടിക്കേണ്ട ,,,ഉപ്പ നല്ലതേ ഇനക്കു തരൂ ,,,
കല്യാണ ഒരുക്കങ്ങൾ തകൃതി ആയി നടക്കുമ്പോഴും ,,,ഫേസ്‌ബുക്കും ,വാട്സപ്പ്ഉം ലോകം വാഴുന്ന ഈ കാലത്തും കെട്ടുന്ന ചെക്കനെ ഒരുനോക്കുപോലും കാണാൻ പറ്റാത്ത റസിയയെ പലരും കളിയാക്കി ,,,ഒന്ന് സ്വപനം കണ്ടുറങ്ങാൻ പോലും ആ മുഖം ഒന്നുകണ്ടിരുന്നെങ്കിൽ ,,,
നിക്കാഹ് കഴിഞ്ഞു ,, എല്ലാവരും മട്ടൻ ബിരിയാണിതകൃതിയായി കഴിക്കുണ്ട് ,,ബിരിയാണികൊണ്ടുവരുന്ന ബേസിനുകൾ മിനുറ്റുകൾക്കകം കാലിയാകുന്നു ,,,,
നല്ല അസ്സല് ബിരിയാണി ,,ഹാജിക്ക തലിശ്ശേരിയിൽ നിന്നും ആൾക്കാരെ കൊണ്ടുവന്നുവെപ്പിച്ചതാ ,,ബ്രോക്കർ കാദർ ഹസ്സനോട് പറഞ്ഞു ,,,,
,അല്പസമയത്തിനകം പുയ്യാപ്ലയും ചെങ്ങായിമാരും വരും ,,,,എല്ലാം ഒക്കെ അല്ലെ ആമിന ,,,,
ഒരു ഞെട്ടലോടുകൂടിയാണ് റസിയ അതുകേട്ടതു ,,,,,,,
പുയ്യാപ്ലയുടെ വരവ് അകലെ നിന്ന് തന്നെ കേൾക്കാം ,,അനവിധിവാഹനങ്ങളുടെ ഹോണടി യോടെ ബെൻസുകാർ ഗെയ്റ്റിന് മുൻപിൽ വന്നു നിന്നു
അകത്തുനിന്നും സ്ത്രീകൾ മത്‌സരിച്ചു ,ഒരൊരാളെ തള്ളിമാറ്റി ചെക്കനെ കാണാൻ തിക്കിതിരക്കി ,,,കൊള്ളാലോ റസിയ ചെക്കൻ മൊഞ്ചനാണല്ലോ ,,,,അപ്പോഴും അവിടെ ആ ചെയറിൽ നിന്നും എഴുന്നേൽക്കാനാകാതെ മനസ്സിനെ പിടിച്ചു നിർത്തുകയ്യായിരുന്നു റസിയ ,,,
അടുത്ത നിമിഷങ്ങളിൽ അവൾ കണ്ടു ,,,അയാളെ ,,,അതെ ഇതു ഹാരിസ് തന്നെ ,,,,,ദൈവമേ ഇയാളായിരുന്നോ വരൻ ,,പേരുകേട്ടപ്പോൾ എവിടെയോ മിന്നിമറഞ്ഞതല്ലാതെ ,ഇങ്ങനെ ഒരു മുഖം മനസ്സിന്റെ പാതിവഴിയിൽ പോലും വന്നില്ല ,,,അവളുടെ ചിന്തകൾ ഏഴുവർഷം പിന്നിലോട്ടു പാഞ്ഞു ,,
ഒന്നുപറയെടോ ഇഷ്ടാണെന്നു എത്രനാളായി ഞാൻ നിന്റെ പുറകെ നടക്കുന്നു ,,,
ഞാൻ മുൻപേ പറഞ്ഞതല്ലേ എനിക്ക് ഇഷ്ടമല്ലാന്നു
അതെന്താണെന്നല്ലേ ഞാൻ ചോദിക്കുന്നത്
ഇഷ്ടമല്ല ,അത്ര തന്നെ ,,,,,,
ഉള്ള സമയം മുഴുവൻ നിന്റെ പിറകെ നടക്കുന്നതുകൊണ്ടു ,,വായിനോക്കി എന്നപേരും കിട്ടി ,,,,എന്നാലോ നിനക്കൊടുക്കത്തെ ഗമ ,,,
അതെ ഇച്ചിരി ഗമ കൂടുതലാണ് എനിക്ക് ,,
നിന്റെ പിറകെ വന്നു സൈക്കിൾ ചവിട്ടി ചവിട്ടി ,,എന്റെ കാലുവയ്യാതായി ,,,,,എന്നിട്ടും ,നിനക്കുമാത്രം ഒരു കണ്ടഭാവം ഇല്ലാ ,,പെൺപിള്ളേരുടെ മനസ്സിനൊക്കെ ഇത്ര കട്ടി ഉണ്ടാകുമോ ?
എന്റെ മനസ്സിന് നല്ല കട്ടിയാ ,,,,,അതുകൊണ്ടു കൂടുതൽ വിളവെടുക്കേണ്ട ,,,,ആൾക്കാരുനോക്കുന്നു ഒന്നുപോയെ ,,,,,
അന്ന് ഒരുമിന്നായം പോലെ പോയ ആളാണ് ,,പിന്നെ കാണുന്നത് ഇപ്പോൾ ,,,,,പ്ലസ് ടു വിനു പഠിക്കുമ്പോൾ സ്ഥിരമായി വരുന്ന വായിനോക്കി അങ്ങനെയാണ് സുഹൃത്തുക്കൾ പരിചയപ്പെടുത്തിയത് ,,ഒരു പക്ഷെ അവർക്കു നിഷേധിച്ച സ്നേഹം മറ്റുള്ളവരോട് കാണിക്കുന്നതിൽ ഉള്ള അസൂയയും അവരിലുണ്ടാകാം ,,,എ പ്പോഴും കൂടെ ഉള്ളവർ പറയും ആ സുന്ദരനായ വായിനോക്കിക്കു നിനെയാണ് നോട്ടം ,,പലവട്ടം തന്റെ പിറകെ വന്നപ്പോഴും അപമാനിച്ചുവിട്ടു ,,,,
ഉമ്മ വന്നു രണ്ടാൾക്കും സ്പൂണിൽ പാലുതരുമ്പോഴാണ് വീണ്ടും ഓർമ്മയിൽ നിന്നും ഞെട്ടിയത് ,,അതെ അയാൾ തന്റെ തൊട്ടടുത്ത് തന്റെ ദേഹത്തിനു മുട്ടി ഇരിക്കുന്നു ,,,,എന്നെ കാര്യമായി ശ്രെദ്ധിക്കുന്നില്ല എന്നുതോന്നി ,,,
ചടങ്ങുകൾ അല്പം ഒതുങ്ങിയപ്പോൾ ,ഇത്താത്ത വന്നുപറഞ്ഞു പുയ്യാപ്ലക്ക് നിന്നോടൊന്നു സംസാരിക്കണം ,,മോളിൽ എന്റെ അറയിൽ ഉണ്ട് ആള് ,, നീ ഒന്ന് അവിടെവരെ ചെല്ല് ,,,,കൂടെ തമാശ രീതിയിൽ വേറൊരു ഡയലോഗും നിങ്ങളുടെ മണിയറ താഴെയാണ് ഇതു എന്റെമണിയറ ആണട്ടൊ അതുമറക്കണ്ട
എന്തുചെയ്യണം എന്നറിയാത്ത അവസ്ഥ ,,,,വെറുപ്പിച്ചു വിട്ട ഒരാളുടെ മുൻപിൽ ഭാര്യയായി ആദ്യമായി ചെല്ലുകയാണ് ,,എങ്ങ്നെ പോകാതിരിക്കും ,,,,മനസ്സിൽ ചിന്തകൾ അനവധി ഉണ്ടായെങ്കിലും പതിയെ പതിയെ പടികൾ ചെന്നുകയറുമ്പോൾ ഞാൻ കണ്ടു പുഞ്ചിരിക്കുന്ന ആ മുഖം ,,കൊടും ചൂടിൽ ചാറ്റൽ മഴ പെയ്ത ഒരു സുഖം ,,,അത്രയും നേരം ചങ്കിൽ കൊണ്ട് നടന്ന ആ തീ കെടുത്താൻ ആ പുഞ്ചിരിക്ക് കഴിഞ്ഞു ,,
റസിയാ നിനക്കിപ്പോഴും ആ പഴയ വെറുപ്പുതന്നെയാണോ എന്നോട് ,,,,,നിന്റെ സങ്കല്പത്തിലുള്ള ഒരാളല്ല ഞാൻ എന്ന് എനിക്കറിയാം ,,,എങ്കിലും എത്രതന്നെ മനസ്സിൽ നിന്നും മായിക്കാൻ ശ്രെമിച്ചിട്ടും എനിക്കതിന് സാധിക്കുന്നില്ല ,,,ഓരോ തവണ മറക്കാൻ ശ്രെമിക്കുമ്പോഴും എന്റെ ചിന്തകളുടെ രാജഗോപുരത്തിലിരുന്നു നീ എന്നെ നോക്കി പുഞ്ചിരിക്കുന്നതുപോലെ തോന്നും ,,
പഠിക്കാൻ കഴിവില്ലാത്ത ഒരുപൊട്ടനാണ് ഞാൻ ,,ആ എന്നെ അനവധി പടിപ്പുള്ളോർക്കു ജോലികൊടുക്കാൻ തക്കതായ ഒരു സ്ഥാപനത്തിന്റെ മുതലാളി വരെ ആക്കിയത് നിന്നോടുള്ള സ്നേഹം ആണ് ,,നിന്നെ എനിക്ക് നഷ്ടപെടരുത് എന്നുള്ള ചിന്തയാണ് ,,അതിനുവേണ്ടയാ രാവെന്നോ പകലെന്നോ ഇല്ലാതെ കിട്ടുന്ന ജോലിയൊക്കെ ചെയ്തു കാശു സ്വരൂപിച്ചു വെച്ച് ഒരു കച്ചോടം തുടങ്ങിയത് ,,,പടച്ചോന്റെ അനുഗ്രഹം കൊണ്ടും പിന്നെ എന്റെ സ്നേഹം സത്യമായതും കൊണ്ടും ,, നിക്കാഹുവരെ വരെ കൊണ്ടെത്തിച്ചു ,,,,
എന്റെ ഫോട്ടോ കണ്ടു നീ എന്നെ വേണ്ടാ എന്നുപറയുമോ എന്നുള്ള ഭയം വല്ലാതെ മനസ്സിലുണ്ടായിരുന്നു ,,അതുകൊണ്ടാണ് നിന്റെ ഉപ്പ ആവശ്യപ്പെട്ടപ്പോഴും അത് നൽകാതിരുന്നത് ,,,,, ഇപ്പോഴും നിനക്കെന്നോട് വെറുപ്പുതന്നെയാണ് തോന്നുന്നതെങ്കിൽ ,വൈകിട്ട് ഞാൻ വരുമ്പോൾ നീ തുറന്നുപറയണം ,,,പൂർണ്ണമനസ്സോടെ നീ എന്നെ മനസ്സിലേക്ക് സ്വീകരിക്കുന്നതുവരെ ഞാൻ കാത്തിരുന്നോളം ,,,,,
പടി ഇറങ്ങി പോകുന്ന അയാളുടെ കാലൊച്ചകൾ കുറഞ്ഞു കുറഞ്ഞുവന്നു ,
ഓർക്കുന്തോറും അവൾക്കു അവനെക്കുറിച്ചുള്ള ബഹുമാനം ഇരട്ടിച്ചു വന്നു ,ഇത്താതെ മാരുടെ ഭർത്താക്കൻ മാരൊക്കെ ലക്ഷങ്ങളും കാറും ചോദിച്ചു വാങ്ങിയപ്പോൾ എന്നെ മാത്രം മതി എന്നുപറഞ്ഞ വന്ന ആൾ ,അന്നേ ആളെ നേരിട്ടുകണ്ടില്ലിങ്കിലും മനസ്സിൽ ബഹുമാനം തോന്നിയിരുന്നു,,,
,,ഇപ്പൊ ഇതാ എന്നെ നേടാൻ വേണ്ടിമാത്രം കഷ്ടപ്പെട്ടുനേടിയ ഉന്നത വിജയങ്ങളുമായി തൊട്ടു മുൻപിൽ അയാൾ നിൽക്കുമ്പോൾ ,,,ഞാൻ ഏങ്ങനെ വെറുക്കും അയാളെ ,, ,ഇല്ലാ ,,എനിക്കതിനു സാധിക്കില്ല ,,,,ഓർക്കുന്തോറും ഓരോ നിമിഷവും അയാളോടുള്ള ഇഷ്ടം കൂടികൂടിവന്നു മനസ്സിൽ ഒരു പെരുമഴപെയ്യുകയാണ് ,,,,,,
എല്ലാ പരിശുദ്ധിയോടും കൂടി എന്റെ പൂവാലന്റെ വൈകുന്നേരത്തെ വരവിനായി കാത്തിരിക്കുകയാണ് ഞാൻ ,,,,ഒരു കാലത്തു അവനുനിഷേധിച്ച എന്റെ സ്നേഹം മുഴുവനായി നൽകുന്നതിനായി
ലതീഷ് കൈതേരി

എന്റെ കല്യാണ ഡിമാൻഡ്


എന്റെ കല്യാണ ഡിമാൻഡ്
*************************************
അനവധി വാഹനങ്ങളുട അകമ്പടിയോടെ ബെൻസുകാർ എ സി കല്യാണഹാളിനു മുൻവശത്തെത്തി ,,കാലിൽ വെള്ളമൊഴിച്ചു വരനെ സ്വീകരിച്ചു അവർ അകത്തേക്ക് ആനയിച്ചു തൊട്ടുമുന്പിലുള്ള സീറ്റിൽ തന്നെ കൊണ്ടിരുത്തി ,,,വധുവിന്റെ ബന്ധുക്കൾ പലരും പരിചയപ്പെടാൻ വരുന്നു ,അൽപ സമയം കഴിഞ്ഞു വധുവും കൂട്ടരും മന്ദം മന്ദം നടന്നുവരുന്നു ,, ഓറഞ്ചു സരിച്ചാർത്തി ആഭരണങ്ങളിൽ മുങ്ങിവരുന്ന അവളെ കണ്ടു കൂടെ വന്നവർ അന്തം വിട്ടു അസൂയയോടെ ചെക്കനെ നോക്കി ,,,അപ്പോഴും പെണ്ണിന്റെ സൗന്ദര്യത്തിൽ മതിമറന്നു അവൻ ഒരു മായാലോകത്തിൽ ആയിരുന്നു ,,,,പെണ്ണിനെ ഇരുത്തി ,,ചെക്കനെ കൈപിടിച്ചു വരവേൽക്കാൻ അനിയൻ വന്നു
എടാ സുരേഷേ സമയം ഒന്പതുമണിയയെടാ ,, ഇന്നും നീ പണിക്കുപോകുന്നില്ല അല്ലെ ?
ഈ പണ്ടാര തള്ള ,എപ്പോഴും ഇങ്ങനെയാ ഒരു സ്വപനം മുഴുമിപ്പിക്കാൻ വിടില്ല ,,,എത്ര കാലമായി ഞാൻ പെണ്ണിന്റെ അരികിലോളം എത്തി താലികെട്ടാൻ പറ്റാതെ ഇറങ്ങിവരുന്നത് ,,,
നീ പണിക്കൊന്നും പോകാതെ സ്വപനവും കണ്ടിരുന്നോ ,,,ഉച്ചയാകുമ്പോൾ ചോറിനുപകരം മണ്ണുവാരിതിന്നേണ്ടി വരും ,,,തന്റെ പ്രായം ഉള്ള പയ്യന്മാരൊക്കെ നല്ല അസ്സലായി പെണ്ണുംകെട്ടി കുടുംബം നോക്കുന്നു ,,
അതിനു ഞാൻ പെണ്ണ് നോക്കാഞ്ഞിട്ടാണോ അമ്മെ ,,,പെണ്ണുകിട്ടേണ്ടേ
നിന്റെ സ്വാഭാവവും ഈ സ്ഥിതിയും ഒക്കെവെച്ചു ,,നിനക്ക് തമ്പുരാട്ടിയെ തന്നെ കിട്ടും
എന്താ എനിക്കൊരു കുറവു ,,ഞാൻ പോളിടെക്‌നിക്കിൽ ഇലക്ട്രിക്കൽ പഠിച്ചതാ ,,,ആ പണി എനിക്ക് നന്നായി ചെയ്യാനുമറിയാം
അറിഞ്ഞിട്ടുകാര്യമില്ലലോ മോനെ ,,,ചെയ്യാനുള്ള മനസ്സും കൂടെ വേണ്ടേ ,,,,ആഴ്ചയിൽ മൂന്നുദിവസം ജോലിക്കുപോയാൽ ബാക്കി നാലുദിവസം ലീവ് ,,,,,,,,,,,,മൂന്നുദിവസം അധ്വാനിച്ച കാശു ബാക്കിയുള്ള നാലുദിവസംകൊണ്ടു കുടുംബത്തിന് ഗുണമില്ലാതെ കളഞ്ഞുപുളിക്കും ,,,,പിന്നെ ആർക്കുവേണ്ടിയാണ് നീ ജോലിക്കുപോകുന്നത് ,,,,,എനിക്കോ വയ്യാതെ കിടക്കുന്ന അച്ഛനോ എന്തെങ്കിലും ഒരു രോഗം വന്നു ആശുപത്രിൽപോകാനും ഈ പ്രായായ ഞാൻ അദ്വാനിച്ചുണ്ടാക്കുന്ന കാശുതന്നെ വേണം ,
ഇനിയും ഇവിടെ നിന്നാൽ അമ്മയുടെ ഉപദേശം കേട്ട് പ്രാന്താകും ,,അതുകൊണ്ടു പെട്ടെന്ന് റെഡി ആയി കുമാരേട്ടന്റെ ബാര്ബര്ഷോപ് ലക്ഷ്യമാക്കി നടന്നു
എന്തുപറ്റി മോനെ സുരേഷേ നിന്റെ മുഖത്തൊരു വട്ടം ,,?
ഒന്നും പറയേണ്ട കുമാരേട്ടാ വീട്ടുള്ളവർക്കൊന്നും തീരെ വിലയില്ല എന്നെ ,,,എല്ലാ ആഴ്ചയും കുടുംബത്തുകൊടുക്കാനുള്ളത് കൊടുത്തിട്ടേ ഞാൻ രണ്ടെണ്ണം വീശുക കൂടി ചെയ്യാറുള്ളൂ
ആട്ടെ നീ ഈ ആഴ്ച എത്രരൂപയുടെ പണിയെടുത്തു ,,എത്രരൂപ വീട്ടിൽ കൊടുത്തു
അതുപിന്നെ ഈ ആഴ്ച പണികുറവായിരുന്നു ,,മൂന്നുദിവസമേ പോയുള്ളു ,,,,,ഒരു രണ്ടായിരം കിട്ടിക്കാണും ,,അതിൽ നിന്നും ഇരുന്നൂറു രൂപ പൊട്ടാണ്ടു പോളിയാണ്ട് വീട്ടിൽ കൊടുത്തു ,,,,
അത് ജോർ ആക്കിയല്ലോ ,,,രണ്ടായിരം മേടിച്ചിട്ടു ,,മൂന്നുനേരം ഭക്ഷണം കഴിക്കുന്ന വീട്ടിൽ ഇരുന്നൂറു രൂപ കൊടുത്തു ,,ഭയങ്കരം തന്നെ
അതുപിന്നെ വീട്ടിൽ ദരിദ്രരേഖയുടെ അരിയില്ലേ ,,,,അതുമേടിച്ചാൽ പിന്നെ എന്താണ് ബാക്കിയിത്ര ചെലവ്
നീയൊരു കുടുംബമൊക്കെ ആയി ഒറ്റയ്ക്ക് ജീവിച്ചുതുടങ്ങുമ്പോൾ നിന്റെ ഈ ചിന്ത മാറും ,,,അതുവരെ ഞാൻ എന്തുതന്നെ പറഞ്ഞാലും നിന്റെ ചെവിയിൽ കേറില്ല
കുമാരേട്ടാ ,,ഏതെങ്കിലും ഒരുനല്ല പെണ്ണിനെ കാണിച്ചതാ ,,കല്യാണം പെട്ടന്ന് നടത്തണം
സ്വന്തമായി ജീവിച്ചുതുടങ്ങിയിട്ടുപോരെ ഒരുകല്യാണം
അതൊക്കെ ഞാൻ ഡീൽ ചെയ്‌തോളം ,,നിങ്ങള് കാര്യമായി ഒന്നുനോക്കു ,നല്ല സൗന്ദര്യവും ,വിദ്യഭ്യാസവും ,കുടുംബവും ഒക്കെ നന്നാകണം ,,,പിന്നെ ജോലിയുണ്ടെങ്കിൽ അത്രയും നല്ലതു ,,
അവൾക്കു ജോലിയുണ്ടെങ്കിൽ പിന്നെ അവളെ ജോലിക്കയച്ചു നിനക്ക് വീട്ടിലരിക്കലോ അല്ലെ ?
അതൊന്നുമല്ല ചേട്ടാ ,,ഒന്നുമില്ലെങ്കിലും അവളുടെ കാര്യങ്ങൾ അവൾക്കു നോക്കാലോ
അപ്പൊ നീ കെട്ടികൊണ്ടുവന്നിട്ടു ,അവളുടെ കാര്യങ്ങൾ അവൾ തന്നെ നോക്കണം അല്ലെ ,,നല്ല ചിന്താഗതി തന്നെ
പിന്നെ മറ്റേ കാര്യം പ്രത്യേകിച്ചു പറയണ്ടല്ലോ ,,ഒരു പത്തുലക്ഷം രൂപ ,,,അത് എന്തായാലും കിട്ടണം ,,ഞാൻ പോളിടെക്‌നിക്കിൽ ഡിപ്ലോമ പഠിച്ച എൻജിനീയർ ആണ് ,,പറയുമ്പോൾ അങ്ങനെയേ പറയാവൂ ,,
ഓ അത്രയും മതിയോ ,,,നീ ആദ്യം നിന്റെ പൊട്ടിപൊളിഞ്ഞ ആ വീടൊന്നു വൃത്തിയാക്കൂ ,,അതിനുശേഷം മതി കല്യാണ ആലോചനയൊക്കെ
അതൊക്കെ നടക്കുമെന്നെ ,,നിങ്ങൾ ഏതെങ്കിലും ഒരു പെണ്ണിൻറെ കാര്യം ശരിയാക്കിതാ ,,,അങ്ങനെ ആകുമ്പോൾ അവരുടെ കയ്യിൽ നിന്നും കുറച്ചുകാശ് അഡ്വാൻസ് വാങ്ങി അതൊക്കെ നമുക്ക് ശരിയാക്കാം ,
ഓ അതിനും പെണ്ണുവീട്ടുകാർ തന്നെ കാശുതരണം അല്ലെ ,,,,,അപ്പൊ സത്യത്തിൽ നിന്റെ കൈയിൽ വല്ലതും കാശായി ഉണ്ടോ
അതൊക്കെ ഉണ്ടാകുമെന്നെ ,,ഒരു രണ്ടായിരം ആൾക്കാരെ കല്യാണം വിളിക്കണം ,,ഇന്നത്തെ രീതിവെച്ചു ഒരു നാലുലക്ഷം രൂപ മിനിമം കളക്ഷൻ വരും ,,,അതിൽ നിന്നും ചിലവൊക്കെ കഴിഞ്ഞു ,,ഒരു രണ്ടുലക്ഷം രൂപ മിച്ചം വരും
ഇപ്പൊ ബിരിയാണിക്കൊക്കെ ഭയങ്കരം ചിലവിടാ സുരേഷേ ,,നീ വിചാരിക്കുന്ന പോലെ മിച്ചമൊന്നും കിട്ടില്ല
അതിനു നമ്മൾ ബിരിയാണി കൊടുക്കുന്നില്ലാലോ ,,നമ്മുടെ വീട്ടിൽ ഒരു പാർട്ടിയും ഇല്ല ,,,വിളിക്കുന്നവർക്കു കല്യാണ സദ്യവന്നുകഴിക്കാം ,,അതുപെണ്ണുവീട്ടുകാർ അല്ലെ നടത്തുന്നത് ,അതിന്റെ ചെലവ് അവർ നോക്കണം
എന്തൊരു ബുദ്ധിയാണ് പഹയാ നിനക്ക് ,,,,,നിന്റെ ആഗ്രഹങ്ങളൊക്കെ ഉഷാറിയിരിക്കണ് ,,,എന്തായാലും ഈ കൊലചതിക്കുഞാൻ കൂട്ടുനിൽക്കില്ല ,,ഒരു പെണ്ണിന്റെയും കാശു സ്വത്തും കണ്ടല്ല മീശ കിളുർത്ത ആണുങ്ങൾ പെണ്ണാലോചിക്കേണ്ടത് സ്വന്തം അധ്വാനിച്ചു പെണ്ണിനെ പോറ്റാനുള്ള ചങ്കൊറപ്പില്ലാത്തവനൊന്നും കല്യാണം കഴിക്കുകയൂം വേണ്ട ,,ഇനി നിന്നെ ക്കുറിച്ചു ആരെങ്കിലും വന്നന്വേഷിച്ചാലും ഞാൻ സത്യേമേ പറയൂ , നിന്നെ ക്കുറിച്ചു പരിഭവങ്ങൾ പറഞ്ഞുവരുന്ന നിന്റെ അമ്മയുടെ കൂടെ ഒരുപെണ്ണിന്റെ കണ്ണുനീരുകൂടി കാണാൻഎനിക്ക് വയ്യ
ലതീഷ് കൈതേരി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo