Slider

ചെറു കഥ - എന്റെ കണ്ണനൊരു പാല്പായസം

0

ചെറു കഥ - എന്റെ കണ്ണനൊരു പാല്പായസം
********************************************
എന്റെ കണ്ണാ ഒന്നുകൊണ്ടും തുലാഭാരം നടത്താനുള്ള കഴിവ് എനിക്കും എന്റെ രഘുവേട്ടനുമില്ല ,
നിനക്കറിയാലോ നമ്മുടെ കാര്യങ്ങൾ ,,,,,,എത്രകാലമായി നെഞ്ചുപൊട്ടി നിന്നെ ഞാൻ വിളിക്കുന്നു ,, എന്തേ എന്റെ മുന്നിൽ നീ കനിയുന്നില്ല ,, എനിക്കെന്തേ ഒരു കുഞ്ഞിനെ തന്നു നീ അനുഗ്രഹിക്കാത്തത് ,
,,,,,ചെയ്ത തെറ്റിനു ഞാൻ അനുഭവിച്ച വേദനകൾ ഒന്നും പോരാ എന്നുണ്ടോ ?, അത്രയ്ക്കും പാപിയാണോ താൻ ?
,
എല്ലാ ദിവസവും അതി രാവിലെ വാകച്ചാർത്തിനു എത്തിയുള്ള സുമയുടെ കൃഷ്ണനോടുള്ള പരിഭവങ്ങളാണ് ഇവയൊക്കെ .
.
വിവാഹം കഴിഞ്ഞു പതിനൊന്നു വര്ഷം ആയി ,,,ഭർത്താവ് രഘു ഇവിടുത്തെ യൂ .പി സ്കൂളിൽ പ്യുൺ ആണ് ,,,
വിവാഹം കഴിക്കുമ്പോൾ സുമ ഡിഗ്രിക്കു പഠിക്കുകയാണ് ,,,വിവാഹം കഴിഞ്ഞു രണ്ടാം മാസം തന്നെ സുമ ഗർഭിണി ആയി ,,,അന്ന് രഘുവിനു കുഞ്ഞിനെ കളയാൻ മനസ്സുണ്ടായില്ലെങ്കിലും സുമയുടെ നിർബന്ധം ആയിരുന്നു കുറച്ചുകൂടി കഴിഞ്ഞു മതി കുട്ടി എന്ന് ,,,,,,,,,,,,,,,
പഠനം കഴിഞ്ഞു ഒരു ജോലിയൊക്കെ ആയപ്പോൾ അഞ്ചുവർഷം കാലം അവളുടെ മുന്നിലേക്ക് ഇറങ്ങി നിന്നു
,
ഇനിയൊരു കുഞ്ഞൊക്കെ ആകാം എന്ന് വിചാരിച്ചപ്പോൾ പരീക്ഷണങ്ങളുടെ നേർക്കാഴ്ചകൾ ആയിരുന്നു പിന്നീടുള്ള ജീവിതം മുഴുവൻ
എന്തുചെയ്യാം ഇതൊക്കെ ദൈവം തരുന്നതാണ് ,,എന്ന് ചിന്തിക്കാനുള്ള മാനസിക പക്വത അന്നുണ്ടായില്ല ,,അതോർത്തു പിന്നീടുള്ള പത്തു വര്ഷങ്ങള് നിർത്താതെ കരഞ്ഞു ,,ഒരു കാര്യവും ഉണ്ടായില്ല ..
രഘുവേട്ടൻ പാവമാണ്,,,
ഉള്ളിലുള്ള ദുഃഖം പുറത്തുകാണിക്കാതെ തന്നെ എപ്പോഴും ആശ്വസിപ്പിക്കും ,,,പല ചിക്ത്സകളും നടത്തി നല്ലൊരു തുക ആ വഴിക്കു ചിലവായി ,,,
ഇതിനേക്കാളൊക്കെ വിഷമം രഘുവേട്ടന്റെ അമ്മയുടെ കാര്യമാണ് ,,
ഒറ്റ മകനാണ് ,,,,, അച്ഛൻ അപകടത്തിൽ മരിച്ചപ്പോൾ ,,കുടുംബക്കാർ പലതവണ നിർബന്ധിച്ചിട്ടും വേറൊരു വിവാഹത്തിന് തയ്യാറാവാതെ ,ഏട്ടന് വേണ്ടി ജീവിച്ച ആളാണ് 'അമ്മ ,,,
താൻ പ്രഗ്നന്റായപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി ആ സന്തോഷം അമ്മയ്ക്ക് ഇഷ്ടപ്പെട്ടവരോടൊക്കെ ഓടിനടന്ന് പങ്കുവെക്കുന്നുണ്ടായിരുന്നു ,
,, അതിനെ നമ്മൾ കളയുകയാണ് എന്നുപറഞ്ഞപ്പോൾ ,,,,ഒന്നും പറയാതെ പറമ്പിലേക്ക് നടന്ന് 'അമ്മയുടെ പ്രീയപ്പെട്ട പശുക്കിടാവിന്റെ അടുത്തുപോയി നിറഞ്ഞകണ്ണുകളുമായി പരിഭവം പറയുന്നത് ആദ്യമായി കണ്ടു ,,
,,,
അന്ന് ആ കണ്ണുനീരിന്റെ ആഴം എത്രെയെന്നറിയാനുള്ള മനസികപക്വത ഉണ്ടായില്ല
പക്ഷെ ഇന്ന് ആ കാര്യങ്ങളൊക്കെ ഓർക്കുമ്പോൾ പശ്ചാത്താപം മനസ്സിനെ പച്ചയിറച്ചിയിൽ കത്തി കുത്തിയിറക്കുന്ന പോലെ വേദനിപ്പിക്കുന്നു ,,
അഞ്ചുവർഷം കഴിഞ്ഞു ഒരുതവണ കൂടി പ്രഗ്‌നൻറ് ആയി,,
,,,ചെക്കപ്പിന് പോയപ്പോൾ ഞെട്ടിക്കുന്ന വേറൊരു വിവരം കൂടി വന്നു ,,കുട്ടി ഉള്ളത് ,, ഗർഭപാത്രത്തിൽ അല്ല ,, (എക്ടോപിക്കൽ പ്രഗ്‌നൻസി )ആണ്,,, അതായതു കുട്ടി ഉള്ളത് ട്യൂബിൽ ,,അതുകൊണ്ടു കുട്ടി ജീവിക്കില്ല എന്ന് മാത്രമല്ല ആ ട്യൂബ് കട്ട് ചെയ്തില്ലെങ്കിൽ ആൾക്ക് തന്നെ ആപത്താണ് ,,,
അതിന്റെ ഫലമോ പ്രസവിക്കാനുള്ള ചാൻസ് അതുപകുതി ആയി വീണ്ടും കുറഞ്ഞു ,,, ഇനിയുള്ളത് ഒരു ട്യൂബ് അതിലൂടെ വേണം സങ്കലനം നടക്കുന്ന ബീജങ്ങൾ ഗര്ഭാപാത്രത്തിൽ എത്താൻ ,,,,
സത്യത്തിൽ അന്നാണ് താൻ ഇതിനെക്കുറിച്ചു കൂടുതൽ ഗൗരവമായി ചിന്തിച്ചത് ,,,,,,,അന്നുമുതൽ ആണ് താൻ ഭയപ്പെട്ടുതുടങ്ങിയത്
പിന്നീടങ്ങോട്ട് തന്റെ വീട്ടിൽ പോയപ്പോഴൊക്കെ ഏട്ടന്റെ ഭാര്യമാരൊക്കെ ചെറുതായി കുത്തിവേദനിപ്പിക്കാൻ തുടങ്ങി ഈ കാര്യത്തെ ചൊല്ലി ,,,,അതിൽ പിന്നെ ആ വീട്ടിലേക്കു പോകണമെന്നേ ഇല്ലാതായി,,
രണ്ടുവർഷം മുൻപ് രഘുവേട്ടന്റെ 'അമ്മ വയ്യാതെ കിടന്നു അവസാനശ്വാസം വലിക്കുമ്പോഴും, വന്നവസന്തം തല്ലിക്കെടുത്തിയതുകൊണ്ടാവണം ,,,,തന്നെ ദയനീയമായൊന്നു നോക്കിയാണ് കണ്ണടച്ചത് ,,,ആ നോട്ടത്തിൽ ഒരുപാടു അർഥങ്ങൾ ഉണ്ടായിരുന്നു ,,,താൻ കുട്ടിയെ വേണ്ടെന്നുപറഞ്ഞപ്പോള് സ്വയം വേദനിച്ചതല്ലാതെ തന്നോട് ഒരുപരിഭവവും ആ പാവം പറഞ്ഞില്ല ,,,സ്വന്തം പേരകുട്ടികളേ ലാളിക്കാനുള്ള ഒരു അമ്മയുടെ തീവ്രമായ ആഗ്രഹം താൻ കണ്ടില്ല ,,,അല്ലെങ്കിൽ കാണാൻ ശ്രെമിച്ചില്ല എന്നുപറയുന്നതാകും കൂടുതൽ ശരി ,,,
രഘുവേട്ടൻ സ്‌കൂളിൽ പോയാൽ എന്തുചെയ്യണം എന്നറിയാത്ത ഒരവസ്ഥ ,,ഒരുതരം ഒറ്റപ്പെടൽ ,,ആര്ക്കുവേണ്ടി ജീവിക്കണം ,,,ആർക്കുവേണ്ടി സമ്പാദിക്കണം ,,ഒന്നിനും മറുപടിയില്ലാത്ത അവസ്ഥ ,,,,
ആകെയുള്ള സമാധാനം രണ്ടുനേരം ഉള്ള ഈ കൃഷ്‌ണനെ കാണുന്നതാണ് ,,,ആ കള്ളനോട്ടത്തിൽ തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ,, ,,,
, തന്നോട് ആൾക്ക് അത്രവിരോദം ഒന്നുമില്ല ,,,, താൻ ചെയ്ത പ്രവൃത്തിക്ക് ,, ആ തെറ്റെറ്റിന്റെ വ്യാപ്തി മനസ്സിലാക്കി തരാനുള്ള ചെറിയ പരിഭവം അത്രയേ ഉള്ളു ,,,ചിലപ്പോഴൊക്കെ കണ്ണന്റെ ആ കള്ളച്ചിരി തന്നോടും ഇല്ലേ എന്ന് സംശയം തോന്നാറുണ്ട് ,,,,, ,,
ഇന്നും താൻ ഈ നടയിൽ ആണ് എന്റെ കണ്ണുനീരിന്റ്റെ അഞ്ചലിയുമായി ,,,,എങ്കിലും എന്റെ കൃഷ്‌ണാ നീയെന്തെ എന്നിൽ അനുഗ്രഹം ചൊരിയാൻ വൈകുന്നു ,,,എന്റെ കണ്ണീർപ്പുഴയ്‌ക്കു കടലിനോളം വ്യാപ്‌തിവേണമെന്നാണോ ?
*******************************************************************************************************************************************************
കയ്യിൽ വന്ന മഹാ സൗഭാഗ്യം വേണ്ടെന്നുവെച്ചു പിന്നീട് വർഷങ്ങളോളം ദുഃഖിക്കുന്ന എല്ലാവർക്കും വേണ്ടിയാണ് ഇത് ,പൂർണ്ണമായും ദൈവാനുഗ്രഹം കൊണ്ട് ലഭിക്കുന്നതിനെ മറ്റുകാരണങ്ങൾ കൊണ്ട് മാറ്റിനിർത്തരുത് ,നിങ്ങൾ ആഗ്രഹിക്കുന്ന സമയത്ത്‌ അത് ഒരിക്കലും ലഭിച്ചെന്ന് വരില്ല ,
ലതീഷ് കൈതേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo