Slider

സ്മാർട്ട്‌ ഫോണും ബാഹുബലിയും(നർമ്മം)

0

സ്മാർട്ട്‌ ഫോണും ബാഹുബലിയും(നർമ്മം)
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´ ´´´´´´´´´´´´´
ബാഹുബലി സിനിമയിലെ ഒരു രംഗം ഓർമ്മ വരുന്നു.
ബാഹുബലിക്ക് വേണ്ടി വധുവിനെ അന്വേഷിക്കുകയാണ് രാജ മാതാ ശിവകാമി.
കൊട്ടാരം ജ്യോതിഷിയും സ്ഥലത്തെ പ്രധാന ബ്രോക്കറുമായ ശാസ്ത്രികൾ ഒരു രാജകുമാരിയെ കണ്ടെത്തി. 
അവളുടെ ചിത്രം (വരച്ചുണ്ടാക്കിയത്. അന്നു Nikon Camera ഇല്ലല്ലോ) കൊണ്ടു വന്ന് രാജ മാതാവിനെ കാണിച്ചു.
--പ്രപഞ്ചത്തിൽ ഇതു പോലെ ഒരു സുന്ദരി വേറെ ഇല്ല.
ശാസ്ത്രികൾ പറഞ്ഞു.
ചിത്രത്തിൽ അല്പനേരം സൂക്ഷിച്ചു നോക്കിക്കൊണ്ട് ശിവകാമി പറഞ്ഞു.
--സുന്ദരിയാണെങ്കിലും ഇവളുടെ കണ്ണുകൾക്ക്‌ തിളക്കമില്ല. ബാഹുബലിയുടെ വധുവാകാൻ ഇവൾക്ക് യോഗ്യത ഇല്ല...
മൊബൈൽ സ്‌ക്രീനിൽ നിന്നും ആഗിരണം ചെയ്യപ്പെടുന്ന രശ്മികൾ തലച്ചോറിലെ പല പ്രവർത്തനങ്ങളുടെയും താളം തെറ്റിക്കുന്നു.
അത്‌ നമ്മുടെ ഉറങ്ങാനുള്ള സ്വാഭാവികമായ കഴിവിനെ നഷ്ടപ്പെടുത്തുന്നു.
ഉറക്ക ഗുളികകൾ ഇല്ലാതെ ഉറക്കം ലഭിക്കില്ലെന്ന ഘട്ടത്തിൽ നമ്മെ എത്തിക്കുന്നു.
അത്‌ ഓർമ്മ ശക്തിയെയും സാരമായി ബാധിക്കുന്നു.
Face Book ലും Whatsapp ലും ദീർഘനേരം നോക്കിയിരിക്കുമ്പോൾ കണ്ണുകൾക്ക് സാരമായ ആരോഗ്യ പ്രശ്നങ്ങൾ സംഭവിക്കുന്നു.
കാഴ്ച കുറയുന്നു.
കണ്ണെരിച്ചിൽ എന്ന ഗുരുതരമായ ഒരു Eye disorder ഉണ്ടാകുന്നു.
കണ്ണു നീർ ഉത്പാദനം കുറയുന്നു.
കണ്ണുകൾക്കു ചുറ്റും കറുത്ത
 അർദ്ധ വൃത്തങ്ങൾ ഉണ്ടാകുന്നു.
ഒരു Fair and lovely വാങ്ങാനുള്ള കാശ് പോലും സുക്കറണ്ണൻ തരില്ല.
അതിനാൽ..,സുന്ദരികളേ... സുന്ദരന്മാരേ... ആ ഫോൺ ഒന്ന് താഴെ വയ്ക്കൂ...
**********************************
Sai Sankar
സായ് ശങ്കർ,തൃശൂർ
**************************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo