Slider

അത്ഭുതം

0

മിനി കഥ
അത്ഭുതം
..................
"എന്താ പേര്?"
"അറിയില്ല."
"എവിടെ നിന്ന് വരുന്നു?''
"അറിയില്ല."
"സുഖാണോ?"
"പിന്നേ, കാലും കയ്യും നേരെ ഒന്നു നിവർത്താൻ പോലും പറ്റുന്നില്ല. കണ്ണു തുറക്കാനേ വയ്യ. വെളിച്ചമില്ലാത്ത ഒരിടത്ത് ചെവി കൊടിയടക്കപ്പെട്ട്, ആഹ നല്ല സുഖം.... "
" ഉം.... എന്റേയും അവസ്ഥ ഏതാണ്ട് ഇതു പോലൊക്കെ തന്നെ. കയ്യും കാലും നിവർത്താൻ പറ്റുന്നുണ്ട്, പക്ഷെ നല്ല വേദന. കണ്ണു തുറക്കാൻ പറ്റുന്നുണ്ട്, പക്ഷെ ക്ഷീണം കാരണം തുറക്കാൻ തോന്നുന്നില്ല. കാത് കേൾക്കുന്നുണ്ട്, പക്ഷെ കേൾക്കുമ്പോലെ പ്രവർത്തിക്കാൻ പറ്റുന്നില്ല. മൊത്തം മന്ദത. ഒന്നും കഴിക്കാനും പറ്റുന്നില്ല, ഒടുക്കത്തെ വിശപ്പും. രാത്രിയിൽ ഇടയ്ക്കിടയ്ക്ക് എണീക്കും, ഉറക്കം കിട്ടുന്നില്ല. പറഞ്ഞറിയിക്കാനാവാത്ത അവസ്ഥ"
" ഞാൻ വന്നത് ബുദ്ധിമുട്ടായി അല്ലേ? അതു കൊണ്ടല്ലേ ഇതെല്ലാം."
"യേയ് സന്തോഷമേയുള്ളൂ, നീ സുഖായിട്ടിരുന്നാൽ മതി "
" ഇത്രയും ബുദ്ധിമുട്ടുണ്ടായിട്ടും എങ്ങനെ ഇങ്ങനെ പറയാൻ സാധിക്കുന്നു? അത്ഭുതം തന്നെ.. "
അടുത്തെ മുറിയിൽ നിന്ന് കിങ്ങിണി തുള്ളിച്ചാടി മുറിയിലേക്കെത്തി.
"അമ്മ ഇതാരോടാ സംസാരിക്കണേ?"
"വാവയോട്.. "ചെറുതായി ഉയർന്നു തുടങ്ങിയ വയറു കാട്ടി മിനി പറഞ്ഞു.
"ആഹ, എന്റെ ഞങ്ങണൂന്റോടോ? എന്താ പറയണേ?" വയറിൽ മുത്തമിട്ടു കൊണ്ടവൾ കൊഞ്ചി.
" ചേച്ചിയെ കാണാൻ ധൃതിയായെന്ന് "
സന്തോഷത്തിന്റെ ചിരിയലകളോടെ അവൾ വീണ്ടും കളിക്കാനോടി.
അടിവയറ്റിലപ്പോഴൊരു ഇളക്കം. സന്തോഷത്തോടെ മിനി വയറു തലോടി നിന്നു.
ഇന്ദു പ്രവീൺ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo