നുറുങ്ങ് കഥ,,
ബല്ലാത്ത ജാതി കൊതു.
പെരുന്നാളല്ലെ,, പുതിയ ഷർട്ടും മുണ്ടുമെടുത്തു. അണിയാൻ നേരത്ത് നിറയെ ചുളിവുകൾ. ചുളിവുകൾ കണ്ട് ഭാര്യയെ തുറിച്ചൊന്നു നോക്കി ഞാൻ. പെരുന്നാളല്ലെ അത്ര മതി. നോട്ടത്തിന്റെ അർത്ഥം പിടികിട്ടിയ ഭാര്യ തിരിച്ച് എന്നെയും തുറിച്ചൊന്നു നോക്കി. ഈ നല്ലൊരു ദിവസം വീട് കലാപഭൂമിയാക്കണ്ടാ എന്ന് കരുതി ഞാൻ ആത്മസംയമനം പാലിച്ചു.
വേഗം ഇസ്തിരിപ്പെട്ടി ഓണാക്കി തേക്കാൻ തുടങ്ങിയപ്പോഴാണ് നശിച്ച കൊതുകിന്റെ വരവ്. പഹച്ചി എന്റെ നടുപ്പുറത്ത് തന്നെ ആഞ്ഞു കുത്തി." ഹൗ! എന്തൊരു വേദന! എങ്ങിനെ കൈ എത്തിക്കാൻ നോക്കിയിട്ടും പണ്ടാരത്തിനെ കിട്ടിയില്ല. അവസാനം വാതിൽ കട്ടിലയിൽ വച്ചമർത്തി കലിപ്പ് മുഴുവൻ തീർത്തു. ഞാനാരാ മോൻ!!
തിരിച്ചു വന്നു ഇസ്തിരിപ്പെട്ടി എടുത്തപ്പോഴേക്കും ആ പണി ലാഭം കിട്ടി സൂർത്തുക്കളെ.
എന്നാലും ഭാര്യയുടെ ആതുറിച്ചു നോട്ടം. ഇനി ഞാനെങ്ങിനെ ഭാര്യയുടെ മുഖത്തു നോക്കും.ഈ നശിച്ച കൊതുകു കാരണം ഷർട്ടും പോയി മാനവും പോയി.
- സഹിക്കാൻ പറ്റണില്ല സൂർത്തുക്കളേ..... സഹിക്കാൻ പറ്റണില്ല...

ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക