നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#ഏട്ടത്തിയമ്മ (ഭാഗം-2)

മനുവേട്ടാ എന്ന് ഉറക്കെ വിളിച്ചു കൊണ്ട് ഹരി അകത്തേക്കു ചെന്നു
"എന്താ എന്തു പറ്റി ഹരിക്കുട്ടാ"
മനു ചോദിച്ചു
ഹരിയുടെ ഏട്ടനാണു മനു
"ഏട്ടാ ഞാനിന്നു ഏട്ടത്തിയമ്മയുടെ വീട്ടിൽ പോയി എല്ലാം സംസാരിച്ചു"
"ഏട്ടത്തിയമ്മയോ..നിനക്ക് എന്താ ഭ്രാന്ത് ആയോ"
"ഏട്ടനോട് ഞാൻ പറഞ്ഞില്ലന്നെ ഉളളൂ..ഞാൻ എന്റെ ഏട്ടത്തിയമ്മയെ കണ്ടു പിടിച്ചു.. ഏട്ടനെയും കൂട്ടി ഒരു ദിവസം ചെല്ലാമെന്നു പറഞ്ഞു"
"ഹരിക്കുട്ടാ നിനക്ക് എന്താ...നിന്റെ നിർബന്ധം കൂടിയത് കൊണ്ട് ഞാൻ ചുമ്മാ പറഞ്ഞന്നെ ഉളളൂ മോനെ...എന്റെ ലോകവും ജീവിതവും നീ മാത്രമാ...നിനക്ക് ഒരു നല്ല ജീവിതം ഉണ്ടായി കണ്ടാൽ മതി..അതാ ഈ ഏട്ടന്റെ ആഗ്രഹം"
"ഏട്ടനു ഉളളത് പോലെ എനിക്കും ഉണ്ട് ആഗ്രഹങ്ങൾ.. എനിക്കായി മാത്രം ജീവിച്ച ഏട്ടനു ഒരു ജീവിതം വേണം... അത് കഴിയാതെ എനിക്കൊരു ജീവിതം വേണ്ട"
"ഹരിക്കുട്ടാ നീയെന്നെ വിഷമിപ്പിക്കാതെ"
"ഇതിൽ ഒരു വിഷമവും വരണ്ടാ..ഇതാ പെണ്ണിന്റെ ഫോട്ടോ"
"നിനക്ക് ഇഷ്ടപ്പെട്ടെങ്കിൽ പിന്നെ എനിക്കൊന്നും അറിയണ്ടാ..നീയൊരു ദിവസം നിശ്ചയിക്ക് നമുക്ക് ഏട്ടത്തിയമ്മയെ കാണാൻ പോകം..നിന്റെ സന്തോഷമാ എനിക്ക് വലുത്"
"താങ്ക്യൂ ഏട്ടാ..ഞാൻ ഈ സന്തോഷം ഏട്ടത്തിയമ്മയെ വിളിച്ചു പറയട്ടെ"
ഹരി ഫോൺ എടുത്ത് അനുവിനെ വിളിച്ചു
"ഏട്ടത്തിയമ്മെ അടുത്ത ഞായറാഴ്ച ഞങ്ങൾ അങ്ങട് വരണുണ്ടു
പറഞ്ഞപോലെ ഞായറാഴ്ച ഹരിയും മനുവും കൂടി അനുവിന്റെ വീട്ടിലെത്തി
" ഏട്ടാ ഇതാ ഏട്ടത്തിയമ്മ..ഏട്ടത്തിയമ്മേ ഇനി ചായ ഏട്ടനു കൊടുക്ക്"
കുറച്ചു നേരം അവർ വിശേഷങ്ങൾ പറഞ്ഞിരുന്നു
"എനിക്ക് അനുവിനോട് ഒന്നു സംസാരിക്കണം".. മനു പറഞ്ഞു
" അതിനെന്താ മോനെ നിങ്ങൾ സംസാരിക്ക്"...അനുവിന്റെ അമ്മ പറഞ്ഞു
അനുവും മനുവും കൂടി മുറ്റത്തേക്ക് ഇറങ്ങി
"അനു എനിക്ക് ഈ ഭൂമിയിൽ സ്വന്തമെന്നു പറയാനുള്ള ഏക ബന്ധു എന്റെ അനിയനാണ്..ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ടപ്പോൾ ഞാൻ എന്റെ ജീവിതം പോലും മറന്ന് അവനായി ജീവിച്ചു..ഇന്ന് എനിക്ക് നല്ലൊരു ജീവിതം അവൻ എനിക്ക് വെച്ചു നീട്ടുമ്പോൾ തിരസ്കരിക്കാൻ ആവുന്നില്ല..അവന്റെ ഇഷ്ട പ്രകാരം അവൻ തന്നെ ആണ് അവന്റെ ഏട്ടത്തിയമ്മയെ കണ്ടു പിടിച്ചത്"
"മനുവേട്ടാ ഹരി ഒരു പാട് നന്മയുളള ആളാണ്... അവനെന്നും എന്റെ അനിയൻ കുട്ടൻ ആയിരിക്കും..നിങ്ങൾ തമ്മിലുള്ള കറ കളഞ്ഞ സാഹോദര്യ ബന്ധമാണ് എന്നെ ഇതിലേക്ക് ആകർഷിച്ചത്..അച്ഛനെ നഷ്ടപ്പെട്ട എനിക്ക് എല്ലാം എന്റെ അമ്മ ആയിരുന്നു..എനിക്കായി മാത്രം ആണ് അമ്മയും ജീവിച്ചത്..മനുവേട്ടാ എനിക്കൊരു അപേക്ഷയുണ്ട്..നമ്മുടെ കല്യാണം കഴിയുമ്പോൾ എന്റെ അമ്മയെ കൂടെ കൂട്ടണെ"
"അനു ഞങ്ങൾക്ക് നൂറുവട്ടം സമ്മതമാ..ഇന്നത്തെ കാലത്ത് അമ്മമാരെ സ്നേഹിക്കുന്ന മക്കൾ കുറവാണ്.. നിന്റെ അമ്മ ഞങ്ങളുടെ കൂടി അമ്മയാണ്..ജന്മം കൊണ്ട് അല്ലെങ്കിലും കർമ്മം കൊണ്ട് ചില ബന്ധങ്ങൾ സ്വന്തം ബന്ധുക്കളെക്കാൾ വലുതായിരിക്കും..കല്യാണം കഴിയുമ്പോൾ അമ്മയെ കൂടി നമ്മൾ കൊണ്ട് പോകും ...സന്തോഷം ആയല്ലോ"
"നിക്ക് സന്തോഷം കൊണ്ട് കണ്ണു നിറയുവാ...നന്മയുളള ഒരു കുടുംബത്തിലേക്ക് ആണല്ലോ ഞാൻ വന്നു കയറുന്നത്"
കുറച്ചു സമയം കൂടി ചിലവഴിച്ചിട്ട് അവർ വീട്ടിനുളളിലേക്ക് വന്നു
"അമ്മേ ഒരു ജ്യോൽസ്യനെ കണ്ട് നല്ലൊരു മുഹൂർത്തം തീരുമാനിക്കണം...പൊരുത്തമൊന്നും നോക്കണ്ട...ഞങ്ങൾക്ക് അതിൽ വിശ്വാസമില്ല..മനസ്സുകൾ തമ്മിലുള്ള പൊരുത്തമാണ് ഏറ്റവും വലുത്..ഞങ്ങൾ തമ്മിൽ അത് ഉണ്ട്"
മനു പറഞ്ഞു
"അതേ മോനെ ..മനസ്സുകൾ തമ്മിലുള്ള പൊരുത്തമാണ് ഏറ്റവും വലുത്...നാളുകൾ തമ്മിലുള്ള പൊരുത്തം നോക്കിയട്ട് എത്രയോ വിവാഹങ്ങൾ നമുക്കു ചുറ്റും തകർന്നിരിക്കുന്നു...മുഹൂർത്തം നോക്കിയട്ട് വിളിച്ചു പറയാം"
ശരി അമ്മേ ഞങ്ങൾ ഇറങ്ങുവാ
രണ്ട് ദിവസത്തിനു ശേഷം അനുവിന്റെ അമ്മ ഹരിയെ വിളിച്ചു
"മോനെ വരുന്ന ചിങ്ങം ഒന്നിനു നല്ലൊരു മുഹൂർത്തം ഉണ്ട്..അന്നു തന്നെ നമുക്ക് ഈ വിവാഹം നടത്താം ...അടുത്ത ബന്ധുക്കളെ വിളിച്ചു നമുക്ക് ഈ ചടങ്ങ് നടത്താം"
ഇത് ചെറുതായി നടത്തണ്ടതല്ല...നാട് അടച്ചു വിളിച്ചു നല്ല രീതിയിൽ വിവാഹം നടത്തണം...ചെലവൊക്കെ ഞങ്ങൾ വഹിച്ചോളാം അമ്മ വിഷമിക്കണ്ട"
ഒരു മാസത്തിനു ശേഷം ചിങ്ങമാസം ഒന്നാം തീയതി പത്തിനൊന്നിനും പതിനൊന്നരക്കും ഇടക്കുള്ള ശുഭ മുഹൂർത്തത്തിൽ അനുവിന്റെ കഴുത്തിൽ മനു താലി ചാർത്തി
വിവാഹ സദ്യയൊക്കെ കഴിഞ്ഞ് അമ്മയെയും കൂട്ടി അവർ വീട്ടിലെത്തി
രണ്ട് മുപ്പതിനു ഹരി കൊളുത്തിയ നിലവിളക്കുമായി വലതു കാൽ വെച്ച് അനു വീടിന്റെ പടി കയറി
പിറ്റേദിവസം മൂടി പുതച്ച് കിടന്ന് ഉറങ്ങിയ ഹരിയെ അനു തല്ലി ഉണർത്തി
"ടാ ചെക്കാ ജോലിക്ക് പോകണ്ടേ ...മടി പിടിച്ചു ഉറങ്ങുവാ"
"ഏട്ടത്തിയമ്മേ കല്യാണം കഴിഞ്ഞതല്ലേ ഉളളൂ...ഒരു രണ്ട് ദിവസം ലീവ് കൂടി... പ്ലീസ്"
"ഹും...ശരി ശരി..എഴുന്നേറ്റു പല്ലു തേച്ചിട്ടുവാ...അമ്മയും മനുവേട്ടനും റെഡിയായി ഇരിക്കുവാ...നീ കൂടി വന്നിട്ടു വേണം പ്രഭാത ഭക്ഷണം കഴിക്കുവാൻ"
അതു പറഞ്ഞിട്ടുണ്ട് അനു അടുക്കളയിലേക്ക് പോയി
വീട് ഉണർന്നതു പോലെ ഹരിക്കു തോന്നി
ഏട്ടത്തിയമ്മ വന്നതു മുതൽ എല്ലാത്തിനും ഒരടുക്കും ചിട്ടയും കൈ വന്നത് പോലെ
അതാണ് പറയുന്നത്..ഒരു വീട് സ്വർഗ്ഗം ആക്കാനും നരകമാക്കാനും സ്ത്രീക്കേ കഴിയൂ
പല്ലു തേപ്പും കുളിയും കഴിഞ്ഞ് ഹരി ഭക്ഷണം കഴിക്കാൻ വന്നു
എല്ലാവരും അവിടെ ഉണ്ടായിരുന്നു
"ഹരി കുറച്ചു കൂടി കഴിക്ക്..മനുവേട്ടാ ദാ ഇതൊരണ്ണം കൂടി.. അമ്മേ ദാ ഇത് കൂടി..." അനു പറഞ്ഞു
അതെ വീട് ഉണരുകയായിരുന്നു
സ്നേഹമുളള ഏട്ടത്തിയമ്മ വന്നു കയറിയത് മുതൽ
"മനുവേട്ടാ എനിക്കൊരു കാര്യം പറയാനുണ്ട്"
"എന്താ പറയ്"
"ഹരിക്കുട്ടനെ ഇങ്ങനെ വിട്ടാൽ മതിയോ..ഇവനെ കൊണ്ട് ഒരു പെണ്ണു കെട്ടിക്കണ്ടേ..ഇത് ഏട്ടത്തിയമ്മയുടെ ഉത്തരവാദിത്വമാ"
"ഏട്ടത്തിയമ്മേ എന്നോട് ഈ ചതി ചെയ്യരുത്... ഏട്ടത്തിയമ്മയുടെ അനുജനായി ഞാൻ കുറച്ചു നാൾ കൂടി കഴിയട്ടെ...അതു കഴിഞ്ഞു മതി എനിക്ക് കല്യാണം"
നിറഞ്ഞു വന്ന മിഴികൾ അനു കൈകൾ കൊണ്ട് ഒപ്പി
സന്തോഷം കൊണ്ട് അവളുടെ മനം നിറഞ്ഞു
നല്ലൊരു ഭർത്താവിനെയും നന്മ നിറഞ്ഞ ഒരനിയനെയും സ്വന്തമായി കിട്ടിയതിനു"

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot