Slider

മുന്നറിയിപ്പ്

0
മുന്നറിയിപ്പ്
ഒരു മനുഷ്യൻ പണ്ടൊരിക്കൽ തപസ്സ് ചെയ്ത് ദൈവത്തെ പ്രത്യക്ഷപ്പെടുത്തി
അവനിൽ സംപ്രീതനായ ദൈവം അവനോടു ചോദിച്ചു....
മകനെ നിന്റെ ഭക്തിയിൽ സംതൃപ്തനായ നാം നിനക്ക് എന്തു വരമാണ് നൽകേണ്ടത് എന്താഗ്രഹം ഉണ്ടെങ്കിലും ചോദിച്ചുകൊൾക.. നാമത് നിനക്കായി നൽകിയിരിക്കും....
കൂർമ്മ ബുദധിക്കാരനായ അവൻ പറഞ്ഞു എനിക്ക് മരണമുണ്ടാകരുത്...
മരണമില്ലാതെനിക്ക് ജീവിക്കണം...
ഒരു ചിരഞ്ജീവിയായി...
മകനെ ഈ പ്രപഞ്ചത്തിൽ ഒരു പിറവിയുണ്ടെങ്കിൽ....
മരണവുമുണ്ട്....
ലോകത്തിൻ നിലനില്പിനതനിവാര്യമാണ്.... പ്രകൃതി തൻ നിയമമാണത്....
ആയതിനാൽ അതൊഴികെ മറ്റെന്തു വേണമെങ്കിലും ചോദിക്കുക....
ദൈവത്തിൻ മറുപടി വാക്കുകൾ വീണ്ടും കേട്ടവൻ തൻ കൂർമ്മ ബുദധിയിൽ ചിന്തിച്ചിട്ടാവശ്യപ്പെട്ടു....
ശരി പക്ഷേ എന്നിലേക്ക് മരണമെത്തുന്നതിന് മുന്നോടിയായി കാലാകാലങ്ങളിൽ മൂന്നു പ്രാവശ്യം താങ്കൾ എനിക്ക് മുന്നറിയിപ്പ് നൽകണം മരണമെത്താറായിയെന്ന്...
ആ മനുഷ്യനാവശ്യം അനുഗ്രഹിച്ചു കൊടുത്താ ദൈവം അപ്രത്യക്ഷയായി...
മരണമെത്തുമെന്ന് അറിയിപ്പുണ്ടാകുമല്ലോ എന്നോർത്ത് അതുവരെ ഉല്ലസ്സിക്കുവാനായവൻ തൻ സുഖ സൗകര്യങ്ങളിൽ മദിച്ചു ജീവിച്ചു വർഷങ്ങൾ കഴിഞ്ഞു....
ഇപ്പോഴവന്റെ തലമുടികൾ നരകയറി തുടങ്ങിയിട്ടും ഒരറിയിപ്പ് പോലും കിട്ടിയില്ലല്ലോയെന്നോർത്തവൻ തനിക്ക് മരണമില്ലെന്ന് കരുതി ആ വെള്ളി രോമങ്ങളിൽ കറുത്ത ചായം പൂശി.....
കാലങ്ങൾ കഴിഞ്ഞ് പോയവൻ വായിലെ പല്ലുകൾ കൊഴിഞ്ഞു വീണു...
സ്വർണ്ണപ്പല്ലുകൾ നിറച്ചാ വിടവുകൾ അവൻ നികത്തി....
ഇനിയുമൊരറിയിപ്പു പോലും വന്നില്ലല്ലോ..
ഒരു മുൻകരുതലിനായി തൻ കൂർമ്മബുദ്ധി ദൈവത്തിനോട് പ്രയോഗിക്കുവാനുള്ള അവസരത്തിനായ് അപ്പോഴുമവൻ കാത്തിരുന്നു....
പിന്നൊരു ദിനം അവന്റെ നഖങ്ങൾ കൊഴിയവെ.. വീണ്ടുമൊരു ചിന്തയ്ക്ക് അവസരം കൊടുക്കാതെ ആ മനുഷ്യജീവനെ ആ ശരീരത്തിൽ നിന്ന് വേർപെടുത്തി കൊണ്ടുപോയാ ദൈവം കൊടുത്തവരവും....വാക്കും... പാലിച്ചുകൊണ്ടുതന്നെ.....
ജെ....
''എന്റെ മുടി നരകയറിയിട്ട് വർഷങ്ങളായി പല്ലുകൾക്കും ഇപ്പോൾ ചെറിയ ചലനമുണ്ടോ ന്നൊരു സംശയം ഇല്ലാതില്ല....
എന്നാണിനിയെൻ നഖങ്ങൾ കൊഴിയുകയെന്നറിയില്ല..... "

Jayachandran
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo