നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നല്ല തടി


നല്ല തടി : കല്യാണം കഴിഞ്ഞ സമയത്തു വെറും 50 കിലോ ഉണ്ടായിരുന്ന ഞാൻ എന്ന് 75
കിലോയിൽ വന്നു നില്കുന്നു . അന്നൊക്കെ ഭക്ഷണം കഴിക്കാൻ നിര്ബന്ധിച്ചിരുന്ന കെട്ടിയോൻ ഇന്ന് കളിയാക്കുന്നു , അതെങ്ങനെയാ കൂടെ കൂടിയതിൽ പിന്നെ അല്ലെ നല്ല പോലെ വല്ലതും കഴിച്ചു തുടങ്ങിയതെന്നും പറയുന്നു . മക്കൾ വലുതായപ്പോൾ അവരുടെ വായിലിരിക്കുന്നതും കേൾക്കണം , ഹോ ഈ മമ്മിക്ക് എന്തൊരു വണ്ണമാണെന്നു മക്കളുടെ വക . അവരുടെ മുൻപിൽ പിടിച്ചു നില്കുന്നത് , എടാ നിന്നെ ഒക്കെ പെറ്റതോടെ ആണ് മമ്മി ഇങ്ങനെ ആയതു ഇന്ന്. ഓരോ പ്രസവത്തിലും പന്ത്രണ്ടു കിലോ അതാണ് എന്റെ കണക്കു .
ഇത് കേട്ടു കെട്ടിയവൻ വീണ്ടും , ഈ കണക്കനുസരിച്ചു 9 മക്കളെ
പ്രസവിച്ച എന്റെ വല്യമ്മ ഒരു 150 കിലോയോക്കെ ആകേണ്ടതായിരുന്നു .
തർക്കിച്ചും വിശദികരിച്ചും
മടുത്തപ്പ്പോൾ ആണ് ജിമ്മിൽ ചേർന്നത് .അതും വെറുതെയായി , അവർ കൃത്യമായി അക്കൗണ്ടിൽ നിന്ന് പൈസ എടുത്തുകൊണ്ടും
ഞാൻ വളർന്നു കൊണ്ടുമിരുന്നു .
പെണ്ണായാൽ ഇച്ചിരി വണ്ണം ഒക്കെ വേണമെന്നേ , ഒന്നുമല്ലെങ്കിലും രണ്ടു പിള്ളേരുടെ 'അമ്മ അല്ലെ ഞാൻ , പിന്നെ ഈ പ്രായത്തിൽ ഞാൻ ഇനി വല്ല സൗന്ദര്യ മത്സരത്തിനും പോകുന്നുണ്ടോ , അല്ല പിന്നെ. എന്നെ തോൽപ്പിക്കാനാവില്ല മക്കളെ, കെട്ടിയോനെ, എനിക്ക് തൊലിക്കട്ടി വെച്ചുപോയി .
എലിസബേത്


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot