നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചെകുത്താൻ കോട്ടയിലെ സുന്ദരി (1)

ചെകുത്താൻ കോട്ടയിലെ സുന്ദരി
--------------------------------------=---------------
ഇരുട്ടിനെ വകഞ്ഞുമാറ്റി അയാൾ ഓരോ ചുവടും വളരെ ശ്രദ്ധാപൂർവം മുന്നോട്ട് വച്ചു നടക്കുകയാണ് ...നല്ല തണുത്തകാറ്റ് ദേഹം മുഴുവൻ തഴുകി കൊണ്ട് കടന്നു പോകുന്നതു അയാളിൽ വളരെയേറെ കുളിർമ്മയുണ്ടാക്കി... കാറ്റിനോടൊപ്പം കെട്ടുപിണഞ്ഞപോലെ വരുന്ന വിരിഞ്ഞ പാലപൂവിന്റെ സുഗന്ധം മൂക്കിലേക്ക് തുളച്ചു കയറുന്നത് ഒരു ഉന്മാദനെ പോലെ ഉള്ളിലേക്ക് വലിച്ചെടുത്ത്‌ ആസ്വദിച്ചു കൊണ്ടാണ് നടപ്പ്... . പല രാത്രികളിലെയും ഇരുട്ടിനെ കണ്ടിട്ടുണ്ടെങ്കിലും ഇന്നത്തെ രാത്രിയിലെ ഇരുട്ടിനു എന്തോ വളരെയേറെ ഭംഗിയുള്ളതായി അയാൾക്ക്‌ അനുഭപ്പെട്ടു ... ഇടയ്ക്കിടയ്ക്ക് പ്രകൃതിയുടെ വൈദ്യുതാലങ്കാരം പോലെ കൊള്ളിയാൻ മിന്നുന്നത് ആ ഇരുട്ടിനെ കൂടുതൽ മനോഹാരിയാക്കി മാറ്റുന്നുണ്ടായിരുന്നു ...കൊള്ളിയാന്റെ പ്രകാശത്തിൽ നടന്നു പോകുന്നതിന്റെ ഇരുവശത്തുമുള്ള പച്ചപ്പിന്റെ തിളക്കം പകൽവെളിച്ചത്തിൽ കാണുന്നതിനേക്കാളും കൂടുതൽ ഭംഗി ഉള്ളതായും തോന്നിപ്പിച്ചു ... ഓരോ ചുവടുകൾ മുന്നോട്ടു വയ്കുമ്പോഴും പട്ടുമെത്തയിൽ കാല് വയ്ക്കുന്നത് പോലെയാണ് അനുഭപ്പെടുന്നത്.... ആരോ നിയന്ത്രിക്കും പോലെ ഏതോ ലക്ഷ്യസ്ഥാനം നോക്കി അയാൾ പൊയ്ക്കൊണ്ടിരുന്നു...
ദൂരെ എവിടെയോ ഇരുന്നു കാലൻകോഴി ഉച്ചത്തിൽ കൂവുന്നുണ്ടായിരുന്നു....ചെന്നായ്ക്കളുടെ ഓരിയിടൽ അതിലും ഉച്ചത്തിൽ ആയിരുന്നു.... അത് ഏറ്റു പിടിക്കുന്നത് പോലെയായിരുന്നു നായ്ക്കളുടെ കുര.... ആരോ വഴി കാട്ടുന്നത് പോലെ അയാൾ നടന്നു കൊണ്ടേയിരുന്നു.... കൊള്ളിയാന്റെ മിന്നൽ ഏറെ കുറെ അവസാനിച്ചിരുന്നു...പെട്ടന്നാണ് തൊട്ടു മുന്നിൽ എന്തോ മുരളുന്നത് പോലെ തോന്നിയത്... അയാളുടെ കാലുകളുടെ ചലനം നിന്നു.... എങ്ങും കട്ട പിടിച്ച ഇരുട്ട് മാത്രമായിരുന്നു.... പക്ഷേ ആ ഇരുട്ടിലും മുന്നിലുള്ള രണ്ടു തിളങ്ങുന്ന കണ്ണുകൾ അയാൾ വ്യക്തമായി കണ്ടു... പെട്ടന്ന് കൊള്ളിയാൻ ഒന്ന് മിന്നി.... തിളങ്ങുന്ന കണ്ണുകളുടെ ഉടമയായ ഒരു പുലിയോളം വലുപ്പം വരുന്ന കരിംപൂച്ച മുന്നിൽ അതിന്റെ മൂർച്ചയേറിയ പല്ലുകളും പുറത്തു കാട്ടി ക്രൂര ഭാവത്തോടെ നിൽക്കുന്നു .... എന്ത് ചെയ്യണമെന്നറിയാതെ അയാൾ കുഴങ്ങി.... .ഒരു നിമിഷം അയാൾ തന്റെ ലക്ഷ്യത്തെ കുറിച്ച് ചിന്തിച്ചു.... പെട്ടന്ന് ആരോ എടുത്തെറിഞ്ഞ പോലെ ആ തിളക്കമുള്ള കണ്ണുകളുടെ പ്രകാശത്തോടൊപ്പം ആ കരിംപൂച്ചയും ദൂരേക്ക് തെറിച്ചു പോയപോലെ അയാൾക്ക്‌ തോന്നി ... കൂട്ടത്തിൽ അതിന്റെ ദയനീയമായ നിലവിളിയും... കരച്ചിൽ കേട്ട ഭാഗത്തേക്ക്‌ അയാൾ നോക്കി.... തിളങ്ങുന്ന കണ്ണുകൾ അവിടെ കണ്ടെങ്കിലും അത് ആ ഇരുട്ടിലേക്ക് ലയിച്ചു ചേർന്നു....
കുറച്ചു ദൂരെയായി... വെളിച്ചം കണ്ടു തുടങ്ങി... അയാളുടെ നടത്തിന്റെ വേഗം കൂടി..... ലക്ഷ്യത്തിൽ എത്തിയിരിക്കുന്നു... പൂത്തപാല പൂവുകൾ തറയിൽ നിറയെ അടർന്നു കിടക്കുന്നു അതിന്റെ ഗന്ധം അവിടെയാകെ പടർന്നിരുന്നു ... വലിയൊരു മാളികയായിരുന്നു അത്... അവിടെ മാത്രം വെളിച്ചം തിളങ്ങി നിന്നു... ചുറ്റും കൂരിരുട്ടും... തലയെടുപ്പോടു കൂടി ഉയർന്നു നിൽക്കുന്ന ആ മാളിക...മുൻവശത്തെ ഭിത്തിയിലെല്ലാം... പലരൂപങ്ങൾ കൊത്തിവച്ചിരിക്കുന്നു.... ഭീതി പെടുത്തുന്ന രൂപങ്ങൾ... അവയെല്ലാം അയാളെ നോക്കി അട്ടഹസിക്കുന്നുണ്ട് അയാൾ അതൊന്നും കണ്ടതായി ഭാവിച്ചില്ല .... വാതിൽ തുറന്നു കിടക്കുകയാണ്....വരൂ അകത്തേക്ക് കയറി വരു..... മധുരമുള്ള ഒരു സ്ത്രീ ശബ്ദം.... അയാൾ കാലുകൾ ആ പടിയിലേക്ക് വച്ചു പെട്ടന്ന് വലിയൊരു ചിറകടിയോടു കൂടി ഒരു വവ്വാൽ അയാളുടെ കവിളിന്റെ അരികിലൂടെ പറന്നു പോയി...... കവിളിൽ ചെറിയൊരു നീറ്റൽ തോന്നി... ഒരു വിരൽ കൊണ്ട് കവിളിൽ ഒന്ന് തൊട്ടു.... ചുടു ചോര വിരലിലേക്ക് ഒലിച്ചിറങ്ങി.... അയാൾ വിരൽ കണ്ണുകൾക്ക് നേരെ പിടിച്ചു വിരലിൽ നിന്നും ചോര കൈപ്പത്തിയിലൂടെ ഒലിച്ചു തറയിലേക്ക് വീണു..... വളരെ വേഗത്തിൽ അകത്തു നിന്നും ഒരു നാക്ക് പുറത്തേക്കു നീണ്ടു വന്നു തറയിൽ നിന്നും ചോര നക്കികൊണ്ട് പോയി......... അയാൾ വീണ്ടും കവിളിൽ നിന്നും ചോര തറയിലേക്ക് ഉറ്റിച്ചു.... പക്ഷേ നാക്ക് പുറത്തേക്കു വന്നില്ല..... അയാൾ ചോരയെ മറി കടന്നു കാലുകൾ മുന്നോട്ട് വച്ചു...... അകത്തു നിന്നു ഒരു കൈ പുറത്തേക്കു നീണ്ടു വന്നു അയാളുടെ കഴുത്തിൽ പിടത്തമിട്ടു............ ആരാണ്... നീ... എന്തിനിവടെ വന്നു... അലർച്ചപോലുള്ള ചോദ്യമായിരുന്നു....... കഴുത്തിലെ പിടുത്തം കൂടുതൽ മുറുകി അയാൾ ശ്വാസം എടുക്കുവാൻ പാടുപെട്ടു.... എന്നാലും പറഞ്ഞു.... ഞാനാണിത്... നിന്റെ ദേവൻ....
എന്റെ ദേവൻ ഇതല്ല... എന്റെ ദേവന്റെ ചോരയുടെ രുചിയിതാല്ലാ....എന്നും പറഞ്ഞു നീണ്ടുവന്ന കൈ ഒറ്റ തള്ളായിരുന്നു അയാൾ പുറത്തേക്കു തെറിച്ചു വീണു.... ചിറകടിച്ചു കൊണ്ട് ഒരു വലിയ വവ്വാൽ അകത്തേക്ക് പോയി....കൈയും ചെറുതായി ചെറുതായി അകത്തേക്ക് പോയി.... വലിയൊരു ശബ്ദത്തോടെ ആ വാതിൽ അടഞ്ഞു.... പുറത്തുള്ള രൂപങ്ങൾ ഉച്ചത്തിൽ അലറി വിളിച്ചു.... പ്രകാശം മുഴുവൻ മാഞ്ഞു എങ്ങും ഇരുട്ട് മാത്രമായി.... അയാൾ അലറി വിളിച്ചു... ഞാനാണ് ഇത് നിന്റെ ദേവൻ.... ആത്മാവ് എന്റേതാണ്.... ശരീരം മാത്രമേ മറ്റൊരാളിന്റേതുള്ളു..... അയാൾ തറയിൽ നിന്നും എഴുനേറ്റു....പെട്ടന്ന് വീണ്ടും തിളങ്ങുന്ന രണ്ടു കണ്ണുകൾ അയാൾക്ക്‌ മുന്നിൽ...കൊള്ളിയാൻ ഒന്ന് മിന്നി അയാൾ വ്യക്തമായി കണ്ടു ആ കരിംപൂച്ച അയാളെ ലക്ഷ്യമാക്കി ചാടുന്നത്...
(തുടരും )
ഡിനുരാജ് വാമനപുരം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot