Slider

യാത്ര ചോദിക്കാതെ. (തുടർകഥ.) ***********************(ഭാഗം ഒന്ന്.)

0

(നല്ലെഴുത്തിലെ നല്ല വായക്കാർക്ക് ഇത്തവണ ഒരു ചെറിയ തുടർകഥയാവാമെന്നു കരുതി പോസ്റ്റുന്നു. നല്ല ശീലമുള്ള മേഘലയല്ല കഥ.എങ്കി ലും സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,
അസീസ് അറക്കൽ.)
യാത്ര ചോദിക്കാതെ. (തുടർകഥ.)
***********************(ഭാഗം ഒന്ന്.)
കഴിഞ്ഞ ആഴ്ച്ച സുഹൂത്തുക്കളോട് കള്ളം പറഞ്ഞ് ഞാൻ പോയത് ലൺഡനിലേക്കല്ല.
ഇൻന്തോനേഷ്യയിലേക്കായിരുന്നു.!
ഞാനെരാളെ തേടി തിരഞ്ഞു പോയതാണ്.
ഈ അബുദാബി നഗരത്തിൽ ആദ്യമായ് ഞാനെത്തിയ അന്ന് എയർപോർട്ടിൽ ഞാനെൻെറ സുഹൃത്തിൻെറ വരവും കാത്ത് നില്കുംബോളായിരുന്നു അവളെൻെറ അടുത്തേക്കു വന്നത്.
''യാത്തീ സഹ്റ.'' അതായിരുന്നു അവളുടെ
പേര്. ഒരു ബ്യൂട്ടീ പാർലറിലെ ബ്യൂട്ടീഷനായിരുന്നു അവൾ.
സുഹൃത്ത് വൈകുമെന്നറിഞ്ഞപ്പോൾ അവൾ യാത്രയാകാൻ പോകുന്ന ടാക്സിയിൽ എനിക്കൊരിടം തന്നത് , തുടർന്നൂള്ള ജീവിതത്തിലേക്കുമുള്ള ഇടമായിരുന്നെന്ന് ഞാനറിഞ്ഞില്ല.!
ചെറുതെങ്കിലും നല്ല സൗകര്യവും, വ്യത്തിയുമുള്ള ഒരു മുറിയിലെ രണ്ടു താമസക്കാരിൽ ഒരുവളായിരുന്നു അവൾ.
അവളുടെ കൂട്ടുകാരി നാട്ടിലായതിനാൽ ഒരു കട്ടിൽ ഒഴിവായിരുന്നതിനാൽ അവൾ വരുന്നതു വരെ ആ കട്ടിലുപയോഗിക്കാൻ അവളെനിക്കു അനുവാദം തന്നു.!
ഒരു പെണ്ണിനോടൊപ്പം അതും തികച്ചും അന്യയായ അവളുമൊത്തു ഒറ്റക്കൊരു മുറിയിൽ. ആദ്യമൊക്കെ എനിക്കത് വല്ലാതെ ദഹിച്ചില്ലെങ്കിലും എൻെറ സുഹൃത്തിൻെറ മുറിയിലെ സൗകര്യമില്ലായ്മയോർത്ത് ഞാനതു സഹിച്ചു.
അവളുതന്നെ എനിക്കൊരു കംപനിയിൽ ജോലി ശരിയാക്കിത്തരികയും ചെയ്തു.!
തുറന്ന പെരുമാറ്റവും ആകർഷകമായ വ്യക്തിത്വവുമുള്ള അവളോടെനിക്കും ഇഷ്ടമായി തുടങ്ങി. ആ ഇഷ്ടം രണ്ടു കട്ടിലുകളിലുറങ്ങിയ ഞങ്ങളെ ഒരു കട്ടിലിലേക്കെത്തിച്ചു.!
അതവളുടെ മെൻസസിൻെറ ആദ്യ ദിവസത്തിലായിരുന്നു.!
വയറു വേദന കൊണ്ട് പുളഞ്ഞു കരയുന്ന അവളോട് കാര്യമന്വേഷിച്ചപ്പോഴാണ് അവൾ പറഞ്ഞത്. കുറച്ചു വെള്ളം ചൂടാക്കി തുണിമുക്കി കൊടുത്തു.അവളത് അവളുടെ അടിവയറ്റിൽ വെച്ചു. പിന്നെ അവളതിൽ മുറുകെ പിടിച്ചു ഉറങ്ങി .ഞാനും ഉറക്കത്തിനായ് പോകുന്നതിനു മുന്നേ കുറച്ചുവായിക്കുകയായിരുന്നു. വീണ്ടും അവളുടെ നിലവിളി ദയനീയമായ തേങ്ങലായി രൂപാന്തരപ്പെട്ടപ്പോൾ മുൻപ് ചെയ്ത പോലെ വെള്ളം ചൂടാക്കി തുണി നനച്ചു കൊടുത്തു. അവളത് അടിവയറ്റിൽ വെക്കാനായ് വേദനകൊണ്ട് പുളയുന്ന കാരണം പറ്റാത്തതിനാൽ ഞെരിപിരി കൊള്ളുന്നതു സഹിക്കാൻ പറ്റാതൊയപ്പോൾ ഞാൻ ആ തുണി വാങ്ങി അവളുടെ അടിവയറ്റിൽ വെച്ചു കൊടുത്തു.
അതായിരുന്നു തുടക്കം .
അവളുടെ അരികിലിരുന്നപ്പോഴൊണ് ഒരു പെണ്ണിൻെറ സാമീപ്യത്തിൻെറ സുഖമറിഞ്ഞത്. ഭാര്യയോടൊത്ത് കഴിഞ്ഞപ്പോളൊന്നും അനുഭവപ്പെടൊത്ത ഒരു സുഖം.!
അതങ്ങനെയാണല്ലോ.?!
അവിഹിതമായ ബന്ധങ്ങളുടെ യവനികക്കുള്ളിൽ അവൾ പവിത്രയും,ഭാര്യ അനേകം കുറവുകളും കുറ്റങ്ങളുമുള്ളവളായ് രൂപാന്തരപ്പെടുമല്ലോ.!
ഏഴു ദിവസം ചുംബനങ്ങളും ആലിംഗനവുമൊക്കെയായി ദിവസങ്ങൾ കടന്നു പോയി. എട്ടാം ദിവസം ആദ്യരാത്രിയുടെ സുഖമറിഞ്ഞു. ഞാൻ ശരിക്കും ഞെട്ടി.!
കന്യകയായിരുന്നു അവളെന്നും,അത് കവരാൻ എന്നെയാണവൾ തിരഞ്ഞെടുത്തതും.!
അതിലവളോടെനിക്കു സ്നേഹവും,ആദരവും തോന്നി.!
ഞങ്ങൾ വല്ലാതെ പ്രണയിക്കുകയായിരുന്നു.
കമ്പനി തന്ന കാറിൽ ഒഴിവു ദിവസങ്ങളിൽ ഞങ്ങൾ കറങ്ങി.
സുഖവും സന്തോഷവുമായ ദിവസങ്ങളും,നിമിഷങ്ങളും കടന്നു പോകവെയാണ് അത് സംഭവിച്ചത്.!
(തുടരും...)
**************************************
അസീസ് അറക്കൽ
*****************************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo