അഞ്ജന
"എന്റെ ദേവൂട്ടിയുടെ അമ്മയായി അഞ്ജനയ്ക്കു എന്റെ ജീവിതത്തിലേക്കു വന്നൂടെ ".അഞ്ജനയുടെ ചെവിയിലൂടെ വരുണിന്റെ വാക്കുകൾ അലയടിച്ചു ..... അവൾക്ക് തല പെരുക്കുന്നുണ്ടായിരുന്നു.
അന്ന് ഒപിയിൽ പേഷ്യന്റ്സ് കുറവായിരുന്നു.അവൾ പെട്ടെന്ന് വീട്ടിലേക്ക് പോകാൻ ഇറങ്ങി ...
തലവേദനിക്കുന്നു ,കിടക്കട്ടെ എന്ന കള്ളം അമ്മയോട് പറഞ്ഞു അവൾ റൂമിലേക്കു കയറി,പതിയ കട്ടിലിലേക് കിടന്നു കണ്ണുകൾ അടച്ചു ... അവളുടെ ഓർമ്മകൾ നാലുവർഷം പിറകിലേക്ക് പോയി .
നാല് വർഷത്തെ കോളേജ് പ്രണയത്തിനു ഒടുവിൽ തന്റെ സീനിയർ ആയ വരുൺ തന്നെ കല്യാണം ആലോചിച്ചു വന്ന ദിവസം ....താൻ അപ്പോൾ ലിസ്റ് ഇയർ മെഡിക്കൽ വിദ്യാർത്ഥിനി.വരുൺ പ്രാക്ടീസ് തുടങ്ങിയിരുന്നു അപ്പോൾ.സമ്പന്നരായ അച്ഛനമ്മമാരുടെ ഏക മകൻ ,അച്ഛൻ ചെറുപ്പത്തിലേ മരിച്ച,'അമ്മ കഷ്ടപ്പെട്ടു വളർത്തിയെ എന്നേ പോലെ ഒരാളെ കല്യാണം കഴിക്കാൻ വരുക, സന്തോഷം കൊണ്ട് ആകാശത്തോളം തുള്ളിച്ചാടുകയായിരുന്നു അവൾ അപ്പോൾ ....
വീട്ടുപടിക്കൽ കാർ വന്നു നിന്ന് ......
കുറച്ചുപേർ പൂമുഖത്തേക് കയറുന്നത് അവൾ കണ്ടു .....
'അമ്മ തന്ന ചായക്കപ്പുകളുമായി അവൾ അവിടേക്കു പോയി.....അവിടെ കണ്ട കാഴ്ച അവളെ തകർത്തുകളഞ്ഞു .....
വരുണിന്റെ അച്ഛൻ ഡോക്ടർ ചന്ദ്രശേഖരൻ തന്റെ വീടിനെ അവിടെ നിന്ന ആളുകളെ പുച്ഛത്തോടെ അതിലേറെ അസഹ്യതയോടെ നോക്കുന്നു...വരുൺ തല കുമ്പിട്ട് തെറ്റ് ചെയ്‌തപോലെ ഇരിക്കുന്നു...അവൾക്കു ഒന്നും മനസിലായില്ല....ക്ലോക്കിൽ 5 മണി അടിച്ചു അവൾ ഒന്ന് ഞെട്ടി...വരുന് അച്ഛൻ തന്റെ വീട്ടിലെ വിലകുറഞ്ഞതും പഴകിയതുമായ ക്ലോക്കിനെ നോക്കി പുച്ഛത്തോടെ ചിരിച്ചു....എന്നിട്ടു പറഞ്ഞു അഞ്ജന ഇതൊരു ഫ്രണ്ട്‌ലി വിസിറ്റ് ആയി കരുതിയാൽ മതി...ഞങ്ങൾ ഇറങ്ങുന്നു...
വരുൺ അവളുടെ മുഖത്തു നോക്കാൻഡ് ഇറങ്ങിപ്പോയി .....അവൾ അമ്മയെ നോക്കി അമ്മയുടെ മുഖം വിവർണ്ണമായിരുന്നു .....
പലതവണ ഫോണിൽ വിളിച്ചു ഒരിക്കൽ വരുൺ അറ്റൻഡ് ചെയ്തു ....അവളുടെ സൗണ്ട് കേട്ടതും അവൻ പറഞ്ഞു സോറി അഞ്ജന തന്റെ ഫാമിലി ഇത്രേം ബുദ്ധിമുട്ടിൽ എന്ന ഞാൻ അറിഞ്ഞില്ല ..സോറി എന്റെ പേരെന്റ്സ്ന് താല്പര്യം ഇല്ല ..ഐ ആം ഹെൽപ്‌ലെസ്സ്.തന്റെ എക്സാം ഫീ ഞാൻ അടച്ചത് പറ്റിയാൽ ഉടനെ എനിക്ക് ട്രാൻസ്ഫർ ഇട്ടേക്കണം ,ഞാൻ ഹയർ സ്റ്റഡീസിന് പോകാൻ തീരുമാനിച്ചു.
അവൾ തകർന്നുപോയി .വരുൺ ഞാൻ എല്ലാം പറഞ്ഞിട്ട് ഉണ്ടാലോ എന്നിട്ടും ....സോറി എന്ന പറഞ്ഞു വരുൺ കാൾ കട്ട് ആക്കി .പിന്നീട് അങ്ങോട്ട് ഡിപ്രെഷന്റെ നാളുകൾ ട്രീട്മെന്റ്സ് ....അമ്മയുടെ കരച്ചിലിന്റേം പ്രാർത്ഥനയുടെയും ഭാഗമായി അഞ്ജന ജീവിതത്തിലേക്കു തിരിച്ചു വന്നു ..വാശിയോടെ അവൾ ജീവിക്കാൻ തീരുമാനിച്ചു .നഗരത്തിലെ നല്ലൊരു ഹോസ്പിറ്റലിൽ പീഡിയാട്രീഷ്യൻ ആയി ... ഇതിനു ഇടക്ക് വരുൺ വിവാഹിതൻ ആയതും കുഞ്ഞു ആയതും അവൾ അറിഞ്ഞിരുന്നു...ആ കുഞ്ഞാണ് തന്റെ സീനിയർ ഡോക്ടർടെ പേഷ്യന്റ് എന്ന് അറിയാതെയാണ് അവൾ ആ കുഞ്ഞുമായി ചങ്ങാത്തത്തിൽ ആയത് ...പിന്നീട് അറിഞ്ഞു ആക്‌സിഡന്റിൽ കുഞ്ഞിന്റെ അമ്മ മരിച്ചു എന്നറിഞ്ഞത്...'അമ്മ ഇലാത്ത കുഞ്ഞിനോട് തോന്നിയ വാത്സല്യം അത് കൊണ്ടാവും വരുൺ ജീവിതത്തിലേക്ക് ക്ഷണിച്ചത് ....പെട്ടെന്ന് അവളുടെ ഫോൺ ശബ്‌ദിച്ചു..ഓർമ്മകളിൽ നിന്ന് അഞ്ജന ഉണർന്നു....വരുണിന്റെ മെസ്സേജ് "കോഫി ഷോപ്പിൽ കാത്തു നിൽക്കും തന്റെ മറുപടിക്കായി "അഞ്ജന മുഖം അമർത്തിതുടച്ചു ....
പിറ്റേന്ന് പതിവിലും നേരത്തെ അവൾ ഇറങ്ങി കോഫി ഷോപ്പിൽ വരുൺ ഉണ്ടായിരുന്നു....അവളെ കണ്ടു അയാളുടെ മുഖം വിടർന്നു....അവൾ പതിയെ അയൽക്കരികിൽ ചെന്ന് ദേവൂട്ടിയുടെ കവിളിൽ തലോടി ..
"എനിക്കറിയാമായിരുന്നു താൻ വരുമെന്ന്"വരുണിന്റെ മറുപടി കേട്ട് അവൾ ചിരിച്ചു ...പിന്നെ പറഞ്ഞു 'അമ്മ ഇല്ലാത്ത കുട്ടിയോട് ഉള്ള അലിവും സ്നേഹവും മാത്രമേ എനിക്ക് ദേവൂട്ടിയോട് തോന്നിയുള്ളൂ വരുൺ ...ഞാൻ ഇപ്പോളും ആ നാട്ടിന്പുറത്തുകാരിയാണ് .'അമ്മ മാത്രമേ ഇപ്പോളും എനിക്ക് ഉള്ളു. ആ പഴയ വീട് തന്നെയാ ഇപ്പോളും എനിക്കിഷ്ട്ടം.വിലപിടിപ്പു ഇല്ലാത്തതായ പലതും ഇപ്പോളും അവിടെ ഉണ്ട്...അതൊക്കെയാണ് എന്റെ ലോകം അവിടെ വരുണും വരുണിന്റെ മകളും ഇല്ല...ഞാനും എന്റെ അമ്മയും മാത്രം ...വരുണിന്റെ മുഖം വിളറുന്നത് അവൾ കണ്ടു ...പതിയെ അവൾ തിരികെ നടന്നു അമ്മയുടെ മടിയിൽ സംതൃപ്തിയോടെ കിടക്കാൻ അപ്പോൾ അവൾ കൊതിച്ചു...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക