Slider

തേപ്പ്

0
തേപ്പ്
'' തേച്ചല്ലോ പെണ്ണെ തേച്ചല്ലോ പെണ്ണെതേപ്പ് വെട്ടി പോലെ തേച്ചല്ലോ പെണ്ണെ ...."
ടിവിയിൽ പാട്ട് ഫഹദ് പൊളിച്ചടുക്കുന്നു
തേപ്പ് പെട്ടി പോലെ തേക്കുന്നത് എങ്ങനെയാണാവോ? തേപ്പ് പെട്ടി കൊണ്ടല്ലേ തേക്കണത്. വ്യാകരണം ഒന്നും ശരിയല്ല.
മോൻ നല്ല രസിച്ചു കാണുന്നു
കുറെ ദിവസമായി ഇതന്നെ എപ്പോഴും.
"ടാനിന്നെ ആരാ തേച്ചത് ?" നിവൃത്തികെട്ട് ചോദിച്ചു അറിയണമല്ലോ
"എന്നെ ആര് തേക്കാൻ, ഞാൻ പ്രേമിച്ചിട്ടില്ലല്ലോ?"സത്യസന്ധതയിൽ നിഷ്കളങ്കത ചാലിച്ച് ഉത്തരം വന്നു.
"പ്രേമിച്ചാൽ തേക്കുമെന്ന് അപ്പോ നിനക്കറിയാം"
"പിന്നേ? എപ്പോ തേച്ചൂന്ന് ചോദിച്ചാൽ പോരെ?" അവൻ
" എടാ കഴുതെ. ഈ മുൻവിധിയോടെ ആണോടാ പ്രേമിക്കുന്നത്‌.? എന്തായാലും കോളേജിൽ ചേരുമ്പോൾ ഒരു പ്രേമം വരും മോനെ ?"
"അതെങ്ങനെ ഉറപ്പിച്ച് പറയും?" "അമ്മയ്ക്കുണ്ടാരുന്നോ ?"
ചോദ്യം ന്യായം.അവനെന്റെ മുഖത്ത് നോക്കിയിരിക്കുകയാണ്. ഓടാൻ പറ്റില്ല.
"എടാ ആ കാലമല്ല ഇത്. അപ്പൂപ്പൻ സിംഗമല്ലായിരുന്നോ അതോണ്ട് അമ്മ പ്രേമിച്ചില്ല. നിന്റച്ഛൻ പാവമല്ലെ ? നീചിലപ്പോ പ്രേമിക്കും"
അവൻ കൺവിൻസ്ഡ് ആയി
ഹോ!
" അങ്ങനെ പ്രേമം തോന്നിയാൽ എന്നോട് പറയണം" ഞാൻ
" എന്തിന്? അവളോടല്ലേ പറയണ്ടത്?" മകൻ
"അതെ. പക്ഷെ എന്നോടും പറയണം"
"ശ്ശെടാ അതെന്തിനാണ്?"
പെണ്ണിന്റെ മനശാസ്ത്രം പെണ്ണിനെ അറിയൂ മോനെ. തേപ്പ് കിട്ടാതിരിക്കണേൽ മതി"
" ടിപ്സ് ആണോ മാതാ ജീi"
ആണെടാ പിന്നെ പഠിച്ചില്ലേൽ ജോലി കിട്ടില്ല. ജോലിയില്ലേൽ പെണ്ണും കിട്ടൂല.പ0നംfirst. ഓകെ.?"
"അത് ഓകെ.പ്രേമിക്കണോ? തേപ്പ് കിട്ടുമോ?
"എടാ ഈ തേപ്പുണ്ടല്ലോ പെണ്ണുങ്ങളുടെ കുത്തകയല്ല. ദുഷ്യന്തൻ നളൻ ''.. ദൈവങ്ങളുടെ കാര്യം ഞാൻ പറയണില്ല. ഒരു പുതിയ കണ്ടുപിടിത്തം .ഒരു പുതിയ പേരും.പിന്നെ തേച്ചിട്ട് പോകുമോ എന്ന് പേടിച്ച് പ്രേമിക്കാതിരിക്കണ്ട. ഒന്ന് പ്രേമിച്ചോ. നല്ല മനസുണ്ടേൽ ദൈവത്തിന്റെ വിരലടയാളം പതിഞ്ഞ പ്രണയമാണേൽ അടിച്ചു മോനെ ഭൂട്ടാൻ ലോട്ടറി ."
"അപ്പോ തേപ്പ് "
"നീ യാ വാക്ക് മിണ്ടരുത്. ഒരു പെണ്ണിനെ പ്രണയിക്കുന്നവൻ അവളെ ബഹുമാനിക്കണം കരുതണം അവൾക്ക് തോന്നണം അവന്റെ കൂടെ ജീവിക്കുകയാണെങ്കിൽ സുരക്ഷിതമാവും എന്ന്.അങ്ങനെ ആണേൽ "തേപ്പ് " വരില്ല മോനെ.
"ടിപ്പ് നമ്പർ one: അവൻ ചിരിച്ചു
"ആർക്കേലും ഡ്രസ് തേയ്ക്കാനുണ്ടോ?"ചേട്ടൻ
" അമ്മ തേപ്പ് നിരോധിച്ചു അറിഞ്ഞില്ലേ? അയൺ ചെയ്യാനുണ്ടോ അത് മതി" മകൻ ഉറക്കെ പറഞ്ഞു
ഞാൻ അടുക്കളയിലേക്ക് പോരുന്നു. കാര്യങ്ങൾ ഇതിൽ കൂടുതൽ എങ്ങനെ പറഞ്ഞു കൊടുക്കാൻ .മന സുണ്ടെങ്കിൽ മനസിലാക്കട്ടെ - തേപ്പ് കിട്ടണ്ട എങ്കിൽ .

Ammu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo