Showing posts with label ആര്യസജീവ്. Show all posts
Showing posts with label ആര്യസജീവ്. Show all posts

ഒരു ഡാൻസ് കഥ


ഒരു ഡാൻസ് കഥ
"നമ്മൾ എന്ത് ചെയ്യും നാളെ ആണ്‌ മോൾടെ സ്കൂളിലെ ആനിവേഴ്സറി "... രുക്മിണിയും ദിവാകരനും മുഖത്തോടു മുഖം നോക്കി ...
"സാരമില്ല , മോൾക്ക് പനി ആണെന്ന് അവളുടെ ടീച്ചറോട് പറഞ്ഞലോ ഇനി കുഴപ്പം കാണില്ല,കാശ് ഇല്ലാത്തത് കൊണ്ട് വിടാത്തത് ആണെന്ന് എങ്ങനെ പറയും" രുക്മിണി അയാളെ ആശ്വസിപ്പിച്ചു ...
എന്നാലും ഇ അവസാന നിമിഷം അവരോട് പറയണ്ടാരുന്നു ദിവാകരൻ നെടുവീർപ്പിട്ടു ..
നിങ്ങളോട് ഞാൻ അപ്പോളേ പറഞ്ഞതാ പണം ഇല്ലാതെ ഒന്നിനും പോവണ്ടാന്ന്....
ഡാൻസ് പഠിപ്പിച്ചോളാൻ വയ്യ ...ഞാൻ എവിടെ പോയി കടം വാങ്ങാനാ ഉള്ളതൊക്കെ ആദ്യം കൊടുത്തു തീരട്ടെ...രുക്മിണി ദേഷ്യപെട്ടു...
അമ്മ ,അപ്പോ ഞാൻ ഡാൻസ് കളിയ്ക്കാൻ പോണില്ലേ അവരുടെ മകൾ അമൃത രുക്മിണിയെ തോണ്ടി ....
അപ്പുറത്തെങ്ങാനും പോയി കളിക്ക് പെണ്ണെ രുക്മിണി അവളോട് പറഞ്ഞു ....
"ഡും ഡും ഡും " ആരോ കതകു മുട്ടുവല്ലോ ... രുക്മിണി ഭയന്ന് ദിവാകരനെ നോക്കി .
അമൃതമോളെ ,പുറത്തു നിന്നും വീണ്ടും ശബ്ദം ...അമൃതയുടെ ക്ലാസ്സിലെ കൊച്ചിന്റെ 'അമ്മ ആണെന്ന് തോന്നുന്നു ..രുക്മിണി കതക് തുറന്നു....
ആ ലളിത ആയിരുന്നോ എന്താ ...
"അമൃതയുടെ ഡാൻസ് ടീച്ചർ പറഞ്ഞു അവർ അമൃതയെ കാണാൻ ഇങ്ങോട്ടു വരുന്നെന്ന്ഞ്ഞൊ പനി കുറന്ന് അറിയാൻ "..."കുഞ്ഞിന് എങ്ങനെ ഉണ്ട് രുക്മിണി ഇപ്പോ "
ആ കുറവ് ഉണ്ട് രുക്മിണി വിറയാർന്ന സ്വരത്തോടെ പറഞ്ഞു...
ശരി ഞാൻ ഇറങ്ങുന്നു , ലളിത പുറത്തേക്കു ഇറങ്ങി ..
"അവർ ഇങ്ങോട് വരുന്നെന്നു നമ്മൾ എന്ത് ചെയ്യും "രുക്മിണിയുടെ കണ്ണ് നിറഞ്ഞു ....
നീ ശശികല ചേച്ചിയോട് രണ്ടായിരം കടം ചോദിക്കു നമ്മുക്ക് എങ്ങനേലും കൊടുകാം
കൊച്ചിനെ ഡാൻസിന് വിടണ്ടായോ ,,അവര് തിരക്കി വന്നാൽ നാണക്കേട് അല്ലെടി ദിവാകരന്റെ തൊണ്ട ഇടറി ..
മനസില്ലാ മനസോടെ അതിലേറെ നാണക്കേടോടെ രുക്മിണി ശശികലയെ കാണാൻ ഇറങ്ങി ...
മനുഷ്യാ ,കാശ് കിട്ടി കൊച്ചിനെ കൊണ്ട് പോവാം വരൂ .രുക്മിണി തിരിച്ചു വീട്ടിലോട്ടു കയറവെ പറഞ്ഞു ....
കുഞ്ഞുമായി സ്കൂളിൽ എത്തിയവരെ കണ്ടു ഡാൻസ് ടീച്ചർ ഓടിയെത്തി ..വന്നോ പനി മാറിയോ അല്പം പരിഹാസ രൂപേണ ചോദിച്ചു.......രുക്മിണിയും ദിവാകരനും വിളറിയ മുഖത്തോടെ നിന്നു ..അമൃതമോൾ വളരെ ഭംഗിയായി ഡാൻസ് കളിക്കുന്നത് കാണുമ്പോളും വാങ്ങിയ കടം എങ്ങനെ തീർക്കും എന്ന ആധിയായിരുന്നു ആ സാധു മാതാപിതാക്കളുടെ മനസ്സിൽ....

Arya Sajeev

അഞ്ജന



അഞ്ജന
"എന്റെ ദേവൂട്ടിയുടെ അമ്മയായി അഞ്ജനയ്ക്കു എന്റെ ജീവിതത്തിലേക്കു വന്നൂടെ ".അഞ്ജനയുടെ ചെവിയിലൂടെ വരുണിന്റെ വാക്കുകൾ അലയടിച്ചു ..... അവൾക്ക് തല പെരുക്കുന്നുണ്ടായിരുന്നു.
അന്ന് ഒപിയിൽ പേഷ്യന്റ്സ് കുറവായിരുന്നു.അവൾ പെട്ടെന്ന് വീട്ടിലേക്ക് പോകാൻ ഇറങ്ങി ...
തലവേദനിക്കുന്നു ,കിടക്കട്ടെ എന്ന കള്ളം അമ്മയോട് പറഞ്ഞു അവൾ റൂമിലേക്കു കയറി,പതിയ കട്ടിലിലേക് കിടന്നു കണ്ണുകൾ അടച്ചു ... അവളുടെ ഓർമ്മകൾ നാലുവർഷം പിറകിലേക്ക് പോയി .
നാല് വർഷത്തെ കോളേജ് പ്രണയത്തിനു ഒടുവിൽ തന്റെ സീനിയർ ആയ വരുൺ തന്നെ കല്യാണം ആലോചിച്ചു വന്ന ദിവസം ....താൻ അപ്പോൾ ലിസ്റ് ഇയർ മെഡിക്കൽ വിദ്യാർത്ഥിനി.വരുൺ പ്രാക്ടീസ് തുടങ്ങിയിരുന്നു അപ്പോൾ.സമ്പന്നരായ അച്ഛനമ്മമാരുടെ ഏക മകൻ ,അച്ഛൻ ചെറുപ്പത്തിലേ മരിച്ച,'അമ്മ കഷ്ടപ്പെട്ടു വളർത്തിയെ എന്നേ പോലെ ഒരാളെ കല്യാണം കഴിക്കാൻ വരുക, സന്തോഷം കൊണ്ട് ആകാശത്തോളം തുള്ളിച്ചാടുകയായിരുന്നു അവൾ അപ്പോൾ ....
വീട്ടുപടിക്കൽ കാർ വന്നു നിന്ന് ......
കുറച്ചുപേർ പൂമുഖത്തേക് കയറുന്നത് അവൾ കണ്ടു .....
'അമ്മ തന്ന ചായക്കപ്പുകളുമായി അവൾ അവിടേക്കു പോയി.....അവിടെ കണ്ട കാഴ്ച അവളെ തകർത്തുകളഞ്ഞു .....
വരുണിന്റെ അച്ഛൻ ഡോക്ടർ ചന്ദ്രശേഖരൻ തന്റെ വീടിനെ അവിടെ നിന്ന ആളുകളെ പുച്ഛത്തോടെ അതിലേറെ അസഹ്യതയോടെ നോക്കുന്നു...വരുൺ തല കുമ്പിട്ട് തെറ്റ് ചെയ്‌തപോലെ ഇരിക്കുന്നു...അവൾക്കു ഒന്നും മനസിലായില്ല....ക്ലോക്കിൽ 5 മണി അടിച്ചു അവൾ ഒന്ന് ഞെട്ടി...വരുന് അച്ഛൻ തന്റെ വീട്ടിലെ വിലകുറഞ്ഞതും പഴകിയതുമായ ക്ലോക്കിനെ നോക്കി പുച്ഛത്തോടെ ചിരിച്ചു....എന്നിട്ടു പറഞ്ഞു അഞ്ജന ഇതൊരു ഫ്രണ്ട്‌ലി വിസിറ്റ് ആയി കരുതിയാൽ മതി...ഞങ്ങൾ ഇറങ്ങുന്നു...
വരുൺ അവളുടെ മുഖത്തു നോക്കാൻഡ് ഇറങ്ങിപ്പോയി .....അവൾ അമ്മയെ നോക്കി അമ്മയുടെ മുഖം വിവർണ്ണമായിരുന്നു .....
പലതവണ ഫോണിൽ വിളിച്ചു ഒരിക്കൽ വരുൺ അറ്റൻഡ് ചെയ്തു ....അവളുടെ സൗണ്ട് കേട്ടതും അവൻ പറഞ്ഞു സോറി അഞ്ജന തന്റെ ഫാമിലി ഇത്രേം ബുദ്ധിമുട്ടിൽ എന്ന ഞാൻ അറിഞ്ഞില്ല ..സോറി എന്റെ പേരെന്റ്സ്ന് താല്പര്യം ഇല്ല ..ഐ ആം ഹെൽപ്‌ലെസ്സ്.തന്റെ എക്സാം ഫീ ഞാൻ അടച്ചത് പറ്റിയാൽ ഉടനെ എനിക്ക് ട്രാൻസ്ഫർ ഇട്ടേക്കണം ,ഞാൻ ഹയർ സ്റ്റഡീസിന് പോകാൻ തീരുമാനിച്ചു.
അവൾ തകർന്നുപോയി .വരുൺ ഞാൻ എല്ലാം പറഞ്ഞിട്ട് ഉണ്ടാലോ എന്നിട്ടും ....സോറി എന്ന പറഞ്ഞു വരുൺ കാൾ കട്ട് ആക്കി .പിന്നീട് അങ്ങോട്ട് ഡിപ്രെഷന്റെ നാളുകൾ ട്രീട്മെന്റ്സ് ....അമ്മയുടെ കരച്ചിലിന്റേം പ്രാർത്ഥനയുടെയും ഭാഗമായി അഞ്ജന ജീവിതത്തിലേക്കു തിരിച്ചു വന്നു ..വാശിയോടെ അവൾ ജീവിക്കാൻ തീരുമാനിച്ചു .നഗരത്തിലെ നല്ലൊരു ഹോസ്പിറ്റലിൽ പീഡിയാട്രീഷ്യൻ ആയി ... ഇതിനു ഇടക്ക് വരുൺ വിവാഹിതൻ ആയതും കുഞ്ഞു ആയതും അവൾ അറിഞ്ഞിരുന്നു...ആ കുഞ്ഞാണ് തന്റെ സീനിയർ ഡോക്ടർടെ പേഷ്യന്റ് എന്ന് അറിയാതെയാണ് അവൾ ആ കുഞ്ഞുമായി ചങ്ങാത്തത്തിൽ ആയത് ...പിന്നീട് അറിഞ്ഞു ആക്‌സിഡന്റിൽ കുഞ്ഞിന്റെ അമ്മ മരിച്ചു എന്നറിഞ്ഞത്...'അമ്മ ഇലാത്ത കുഞ്ഞിനോട് തോന്നിയ വാത്സല്യം അത് കൊണ്ടാവും വരുൺ ജീവിതത്തിലേക്ക് ക്ഷണിച്ചത് ....പെട്ടെന്ന് അവളുടെ ഫോൺ ശബ്‌ദിച്ചു..ഓർമ്മകളിൽ നിന്ന് അഞ്ജന ഉണർന്നു....വരുണിന്റെ മെസ്സേജ് "കോഫി ഷോപ്പിൽ കാത്തു നിൽക്കും തന്റെ മറുപടിക്കായി "അഞ്ജന മുഖം അമർത്തിതുടച്ചു ....
പിറ്റേന്ന് പതിവിലും നേരത്തെ അവൾ ഇറങ്ങി കോഫി ഷോപ്പിൽ വരുൺ ഉണ്ടായിരുന്നു....അവളെ കണ്ടു അയാളുടെ മുഖം വിടർന്നു....അവൾ പതിയെ അയൽക്കരികിൽ ചെന്ന് ദേവൂട്ടിയുടെ കവിളിൽ തലോടി ..
"എനിക്കറിയാമായിരുന്നു താൻ വരുമെന്ന്"വരുണിന്റെ മറുപടി കേട്ട് അവൾ ചിരിച്ചു ...പിന്നെ പറഞ്ഞു 'അമ്മ ഇല്ലാത്ത കുട്ടിയോട് ഉള്ള അലിവും സ്നേഹവും മാത്രമേ എനിക്ക് ദേവൂട്ടിയോട് തോന്നിയുള്ളൂ വരുൺ ...ഞാൻ ഇപ്പോളും ആ നാട്ടിന്പുറത്തുകാരിയാണ് .'അമ്മ മാത്രമേ ഇപ്പോളും എനിക്ക് ഉള്ളു. ആ പഴയ വീട് തന്നെയാ ഇപ്പോളും എനിക്കിഷ്ട്ടം.വിലപിടിപ്പു ഇല്ലാത്തതായ പലതും ഇപ്പോളും അവിടെ ഉണ്ട്...അതൊക്കെയാണ് എന്റെ ലോകം അവിടെ വരുണും വരുണിന്റെ മകളും ഇല്ല...ഞാനും എന്റെ അമ്മയും മാത്രം ...വരുണിന്റെ മുഖം വിളറുന്നത് അവൾ കണ്ടു ...പതിയെ അവൾ തിരികെ നടന്നു അമ്മയുടെ മടിയിൽ സംതൃപ്തിയോടെ കിടക്കാൻ അപ്പോൾ അവൾ കൊതിച്ചു...

സന്ധ്യ

ഇന്നാണാ ദിവസം പതിനഞ്ചു വർഷത്തെ ദാമ്പത്യ ജീവിതത്തിനെ ഏതാനും മണിക്കൂറുകൾ കൊണ്ട് അവസാനിപ്പിക്കുന്ന ദിനം .....
ഒരു നെടുവീർപ്പോടെ സന്ധ്യ ഇരുന്നു.....
ആറു വർഷത്തെ പ്രണയവും ,നിരഞ്ജനുമായുള്ള കല്യാണവും ,മോളുടെ ജനനം എല്ലാം ഇന്നലെ കഴിഞ്ഞപോലെയുണ്ട് ......ആ ഓർമ്മകൾ ഒന്നും അവളെ വേദനിപ്പിച്ചില്ല , മറിച്ചു നിർവികാരത മാത്രമാണ് അവളുടെ അവളിൽ പ്രതിഫലിച്ചത് ........
പെട്ടെന്നാണ് കോടതി വളപ്പിൽ നിരഞ്ജന്റെ കാർ വന്നു നിന്നത് ......സന്ധ്യ ഓർമകളിൽ നിന്നും ഉണർന്നു....മോളും നിരഞ്ജനും തന്റെ അരികിലൂടെ വരാന്തയിലേക് കയറി..അഞ്ജനമോളുടെ കണ്ണിലെ വെറുപ്പ് സന്ധ്യയെ വേദനിപ്പിച്ചില്ല,കാരണം വേർപിരിയൽ സന്ധ്യയുടെ മാത്രം ആവശ്യമായിരുന്നു...നിസാര കാര്യങ്ങൾക്കു അവൾ നിരഞ്ജനുമായി വഴക്കിയിട്ടു...നിരഞ്ജന്റെ സുഹൃത്ത് കൂടി ആയ അമലയിൽ അവൾ സംശയ കണ്ണ് കൊണ്ട് നോക്കാൻ തുടങ്ങി.അത് പറഞ്ഞു നിരഞ്ജനുമായി വഴക്കിട്ടു...ഒടുവിൽ അതെലാം ചെന്നെത്തിയത് വേർപിരിയുക എന്ന തീരുമാനത്തിലായിരുന്നു ....ആദ്യം എതിർത്തു എങ്കിലും നിരഞ്ജൻ ഒടുവിൽ വിവാഹ മോചനത്തിന് സമ്മതം മൂളി ....അഞ്ജന മോളെ നിരഞ്ജന് വിട്ടു കൊടുക്കണം എന്നൊരു ആവശ്യം മാത്രമേ അയാൾക്കു ഉണ്ടായിരുന്നുള്ളു ...സന്ധ്യക്കും അതായിരുന്നു വേണ്ടിയിരുന്നത്...അവൾ സന്തോഷപൂർവം അത് സമ്മതിച്ചു...മോളെ നിരഞ്ജന്റെ ഒപ്പം വിടാൻ അവൾ തയാറായി ..
പലരും തന്റെ തീരുമാനത്തെ എതിർക്കുകയും അവജ്ഞയോടെ നോക്കാൻ തുടങ്ങുകയും ചെയ്തപോലും അവളിൽ നിർവികാരത മാത്രമായിരുന്നു ....ഒടുവിൽ താലി ഊരി തിരിച്ച ഏൽപ്പിച്ചു മകളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഇറങ്ങിയപോൾ പോലും അവൾ കരഞ്ഞില്ല ....അവൾക് വേദനിച്ചതില്ല ....
എല്ലാ ബന്ധങ്ങളിൽ നിന്നും മോചനം കിട്ടിയ ആശ്വാസമായിരുന്നു മനസ്സിൽ ...
കോടതിയിൽ നിന്ന് നേരെ അവൾ പോയത് കാൻസർ സെന്ററിൽ ആയിരുന്നു ..അവിടെ അവളുടെ കൂട്ടുകാരി ഡോക്ടർ നീലിമ അവളെ കാത്തു നില്പുണ്ടായിരുന്നു ....സന്ധ്യയെ കണ്ടതും നീലിമ ഓടി അരികിലെത്തി ...മോളെ ആർ യു ഓക്കേ ? ഹാ നീലു ഐ ആം അൽറൈറ് ....സന്ധ്യയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു ഒഴുകാൻ തുടങ്ങി..ഡോക്ടർ നീലിമ അവളെ ചേർത്ത് പിടിച്ചു......സന്ധ്യക്കു ബ്ലഡ് കാൻസർ അതിന്റെ ലാസ്‌റ് സ്റ്റേജ് ആണെന്ന് കണ്ടുപിടിച്ചത് നീലിമയുടെ സീനിയർ ഡോക്ടർ ആയിരുന്നു.....അതറിഞ്ഞപ്പോൾ സന്ധ്യയുടെ പ്രതികരണം നീലിമയെ വല്ലാതെ വേദനിപ്പിച്ചിരുന്നു.....തന്റെ നിരഞ്ജൻ ആയി മോള് ആയി ജീവിച്ചു കൊതി തീർന്നില്ല നീലു എന്ന് പറഞ്ഞു കരഞ്ഞവൾ ഇന്ന് എല്ലാം അവസാനിപ്പിച്ചു ...മരണത്തിന്റെ മുന്നിൽ വന്ന നില്കുന്നു.....നീലിമ അവളെ തന്നോട് ചെറുത് നിർത്തി വീണ്ടും വീണ്ടും...ആർക്കും തന്റെ കൂട്ടുകാരിയെ വിട്ടു കൊടുക്കില്ലെന്ന വാശിയോടെ ...
സന്ധ്യ പതിയെ നീലിമയെ തള്ളി മാറ്റി ...നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു ...എന്റെ നിരഞ്ജൻ ജീവിക്കും ...ജയിക്കാൻ വേണ്ടി ജീവിക്കും എന്റെ മുന്നിൽ ജയിച്ചു കാണിക്കാൻ വേണ്ടി ജീവിക്കും .....നീലു എനിക്കിനി സമാധാനത്തോടെ മരിക്കാം ...
ഞാൻ സമാധാനത്തോടെ മരിക്കും ....പിറുപിറുത്തു കൊണ്ട് സന്ധ്യ കീമോതെറാപ്പി റൂമിനരികിലേക്ക് നടന്നു....
ഒന്ന് പൊട്ടിക്കരയാൻ കൊതിച്ചു കൊണ്ട് നിറകണ്ണുകളോടെ നീലിമ അത് നോക്കി നിന്നു....


By: Arya

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo