അഗ്നി.
-----------
ഗാന്ധിതൻ ദർശ്ശനം ചില്ലിട്ടൊരുക്കി
ചുവരിലെയാണിയിൽ തൂക്കി വെച്ച്.
അഷ്ടിക്കു ഗതിമുട്ടും
ദരിദ്രൻ്റെ മടിക്കുത്തിൽ
ശേഷിച്ച ചില്ലറക്കാർത്തികൂട്ടി
സംഘബലമുള്ളോരുദ്ദോഗക്കൂട്ടങ്ങൾ
ദൃംഷ്ട വളർന്ന പിശാചിൻ്റെ കൂട്ടങ്ങൾ
സാധുവിൻ രോദനമാത്മരതിയാക്കി
അട്ടഹാസങ്ങൾ മുഴക്കുന്ന വേളയിൽ
മറുപടിയുമായ് ഞാൻ തിരിഞ്ഞു നിന്നാൽ
നിരത്തി നിറുത്തിയീ നികൃഷ്ടജന്മങ്ങളെ
നിറതോക്കിനിരയാക്കി കൊന്നുവെന്നാൽ
കുറ്റം പറഞ്ഞിടെരുതെന്നെയാരും.
എനിക്കു ജീവിക്കണമെൻ്റെ മണ്ണിൽ.
-----------
ഗാന്ധിതൻ ദർശ്ശനം ചില്ലിട്ടൊരുക്കി
ചുവരിലെയാണിയിൽ തൂക്കി വെച്ച്.
അഷ്ടിക്കു ഗതിമുട്ടും
ദരിദ്രൻ്റെ മടിക്കുത്തിൽ
ശേഷിച്ച ചില്ലറക്കാർത്തികൂട്ടി
സംഘബലമുള്ളോരുദ്ദോഗക്കൂട്ടങ്ങൾ
ദൃംഷ്ട വളർന്ന പിശാചിൻ്റെ കൂട്ടങ്ങൾ
സാധുവിൻ രോദനമാത്മരതിയാക്കി
അട്ടഹാസങ്ങൾ മുഴക്കുന്ന വേളയിൽ
മറുപടിയുമായ് ഞാൻ തിരിഞ്ഞു നിന്നാൽ
നിരത്തി നിറുത്തിയീ നികൃഷ്ടജന്മങ്ങളെ
നിറതോക്കിനിരയാക്കി കൊന്നുവെന്നാൽ
കുറ്റം പറഞ്ഞിടെരുതെന്നെയാരും.
എനിക്കു ജീവിക്കണമെൻ്റെ മണ്ണിൽ.
22.06.17
ബാബു.
ബാബു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക