Slider

അച്ഛൻ💐💐💐

0
അച്ഛൻ💐💐💐
അവസാനമായി ഒരിക്കൽ കൂടി കണ്ണാടിയിൽ നോക്കി ആത്മവിശ്വാസം നേടിയെടുത്തു. സ്തെത്തും കോട്ടും എടുത്ത് നേരെ ഹാളിലേയ്ക്ക്.ഹൗസ് സർജൻസി പീരീഡ് വീട്ടിന്റെ അടുത്തുള്ള ഗവ ൺമെൻറ് ആശുപത്രിയിലേയ്ക്ക് വാങ്ങിയത്.ഇപ്പോഴാണെങ്കിൽ ഞായറാഴ്ചയും പോകണം.പത്രത്തിനും ചായയ്ക്കും ഒപ്പം അച്ഛൻ രാവിലെ തന്നെ ടി.വി.യ്ക്ക് മുന്നിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.അപ്പോഴേയ്ക്കും ചായയുമായി അമ്മ എത്തി.കപ്പ് വാങ്ങി ചായകുടിക്കുന്നതിനൊപ്പംറിമോട്ട് എടുത്ത് ചാനൽ മാറ്റി.മ്യൂസിക് ചാനലുകളിൽ ഫാദേഴ്സ് ഡേ സ്‌പെഷ്യൽ സോങ്സ്.അച്ഛനാണെങ്കിൽ "ഫാദേഴ്സ് ഡേ"ആഘോഷിക്കുന്നതിനോടൊന്നും ഒരു യോജിപ്പുമില്ല.ജന്മം നൽകിയ അച്ഛനേയും അമ്മയേയും ഓർക്കാൻ വേണ്ടി ഒരുദിനം.പുച്ഛഭാവത്തിൽ അച്ഛൻ ആരോടെന്നില്ലാതെ പറഞ്ഞു.അവരെ മറന്നു തുടങ്ങിയ പുതുലോകം ഇന്നെങ്കിലും ഓർക്കട്ടെ എന്ന് കരുതിയല്ലേ...ഞാൻ പറഞ്ഞതുകേട്ട് അച്ഛൻ എന്നെ ഒന്ന് നോക്കി.അധികം ചർച്ചകൾക്ക് ഇടം നൽകാതെ അമ്മ ഇടയ്ക്ക് കയറി.സമയമായില്ലേ നീ പോകുന്നില്ലേ... മോളു.അപ്പോഴാണ് ക്ലോക്ക് നോക്കിയത്.സമയം 8.30 ആയി.9 മണിക്ക് ഒ. പി.യിൽ ചീഫ് ഡോക്ടർ എത്തുമ്പോൾ കൂടെ ഉണ്ടാകണം."എന്നെ ഒന്ന് കൊണ്ടാകുമോ അച്ഛാ..."ഹേയ് എനിക്ക് ഒന്നു രണ്ട് ഇടങ്ങളിൽ പോകണം.ഒരു ഓട്ടോ പിടിച്ചു പൊയ്ക്കോ.പരിഭവത്തോടെ ഞാൻ അച്ഛനെ നോക്കി.നിന്ന് സമയം കളയാതെ പെട്ടെന്ന് പോകാൻ നോക്ക്.എന്റെ നോട്ടം കണ്ട് അച്ഛൻ പറഞ്ഞു.ഗേറ്റ് കടന്നതും ഒരു ഓട്ടോ കിട്ടി.ഭാഗ്യം....
ഫോൺ എടുത്ത് ഫേസ്ബുക്ക് തുറന്ന്,ന്യൂ ഫീഡ്‌സ് നോക്കി ഫാദേഴസ് ഡേ സ്പെഷ്യൽ കഥകളും പോസ്റ്റുകളും എല്ലാം ലൈക്കുകൾ കൊടുത്തു..
കൃത്യടൈമിൽ ഹോസ്പിറ്റലിൽ എത്തി.നേരെ ഒ. പി.യിലേയ്ക്ക് പോയി.തിരക്ക് കുറഞ്ഞത് ഏകദേശം 2.30 ആയി.എന്നും ഒരു മണിക്ക് വീട്ടിൽ എത്തുന്നതാ.ഫോൺ എടുത്തപ്പോൾ ചാർജ് ഇല്ല.ഡാറ്റ ഓഫ് ചെയ്യാൻ മറന്നതുകൊണ്ട് ചാർജ് ആ വഴിയ്ക്ക് പോയി.ഇനിയിപ്പോൾ ചീഫിന്റെ സമ്മതം വാങ്ങിയെ പോകാൻ കഴിയു.സാർ ആണെങ്കിൽ മീറ്റിങ്ങിൽ ആണ്.തിരക്കാണെന്ന് അമ്മ കരുതിട്ടുണ്ടാകും. സാർ വരും വരെ ജനറൽ വാർഡിൽ ഒന്ന് സന്ദർശിച്ചു കളായമെന്ന് കരുതി.
വാർഡിൽ ആദ്യ ബെഡ്ഡിൽ കിടക്കുന്ന ഒരു കുട്ടി.ഏകദേശം 3 വയസ്സ് പ്രായം ഉണ്ടാകും,ഗൗരി.ചോറുണ്ണാതെ അമ്മയോട് ശാഠ്യം പിടിക്കുകയാണ്.എന്തേ ഇയാൾ ചോറുണ്ണാത്തെ...ഞാൻ ചോദിച്ചു.എന്നും അച്ഛൻ വാരി കൊടുത്താലേ ചോറ് കഴിക്കു മോളെ അതു കൊണ്ടാ.ഞാൻ കൊടുത്തിട്ട് കഴിക്കാതെ അച്ഛനെ തിരക്കുകയാ,ഗൗരിയുടെ അമ്മ പറഞ്ഞു.ആഹാ ആളു കൊള്ളാലോ,എന്നെ പോലെ തന്നെയാണല്ലോ.അല്ലെങ്കിലും പെൺകുട്ടികൾ എല്ലാം അങ്ങനെ തന്നെയാണ് മോളെ..എന്ന് പറഞ്ഞ് ആ ചേച്ചി ചിരിച്ചു കൊണ്ട് വീണ്ടും ചിണുങ്ങുന്ന മകൾക്ക് ചോറു കൊടുക്കാൻ പ്രയത്നംതുടർന്നു.അടുത്ത ബെഡ്‌ഡിൽ ആണെങ്കിൽ കുടിച്ചു വന്ന് അമ്മയെ തല്ലിയ അച്ഛനെ പിടിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ അച്ഛൻ എടുത്ത് എറിഞ്ഞ കാൽ ഒടിഞ്ഞ് കിടക്കുന്ന കണ്ണൻ.നിഷ്കളങ്കമായ ആ കുഞ്ഞ് ആരോടും പറഞ്ഞില്ല അച്ഛൻ നൽകിയ സമ്മാനമാണെന്ന്. മറ്റൊരാൾ പറഞ്ഞാണ് ഞാൻ അതറിഞ്ഞത്. കുറെ നേരം കണ്ണനോട് സംസാരിച്ചു.അവന്റെ അടുത്ത് കിടന്നിരുന്ന ഉണ്ണിയെ അവന്റെ അച്ഛൻ പുറത്തേയ്ക്ക് ഒക്കെ എടുത്ത് കൊണ്ട് പോകുന്നത് കണ്ണൻ ഒളികണ്ണാൽ നോക്കുന്നത്.ഞാൻ ശ്രദ്ധിച്ചു.അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.ശ്രദ്ധ തിരിക്കാൻ ഞാൻ അവന്റെ കൂടെ ആക്കുതിക്ക് കളിച്ചു.അറിയാതെ ഞാനും അവനൊപ്പം എന്റെ ബാല്യത്തിയ്ക്ക് പോയി.സഹോദരങ്ങൾ ആരും എല്ലാതിരുന്നതുകൊണ്ട് അച്ഛനായിരുന്നു.എനിക്കൊപ്പം കളിക്കുക....ഞ്ങങളുടെ കളിയും നോക്കി അപ്പുറത്ത് ഒരു അപ്പൂപ്പൻ നോക്കി ഇരുന്നു.അദ്ദേഹത്തിന്റെ മകൻ വൃദ്ധസദനത്തിൽ ആക്കി പോയതാ,മകനെ കാണാൻ കഴിയാത്തതിന്റെ ഷോക്കിൽ ഒരു നെഞ്ചു വേദന വന്നതാ.ഡിസ്ചാർജ് ചെയ്തു വൃദ്ധസദനത്തിലെ വണ്ടി നോക്കി നില്കുകയാണ്,ജീവിതത്തിൽ ഒരു പ്രതീക്ഷയുമില്ലാതെ എന്തോ പ്രതീക്ഷിച്ചു നിൽക്കുന്ന പോലെ.
അപ്പോഴേയ്ക്ക് ചീഫ് ഡോക്ടർ പോകുന്നത് കണ്ടു.കണ്ണനോട് യാത്ര പറഞ്ഞു ഞാൻ പോയി.അനുവാദം വാങ്ങി ബാഗും എടുത്ത് ഇറങ്ങി.വാർഡിന്റെ അടുത്ത് കൂടി പോയപ്പോൾ..., ഗൗരി അച്ഛന്റെ വായിൽ തന്റെ കുഞ്ഞികൈകൾകൊണ്ട് ചോറ് വാരി വയ്ക്കുന്നു.അച്ഛൻ തിരികെ അവൾക്കും.അതിനാപുറത്ത് ഉണ്ണിയുടെ അച്ഛന്റെ കൂടെ ഉണ്ണിയും കണ്ണനും ആകുത്തുക്കു കളിക്കുന്നു.അപ്പൂപ്പനെ കൊണ്ടു വൃദ്ധസദനത്തിലെ ഭാരവാഹികൾ പോയി എന്ന് തോന്നുന്നു.കണ്ട രണ്ടു കാഴ്ചകളും എന്റെ കണ്ണിനു കുളിരേകി എന്റെ വിശപ്പും മാറി.നേരെ തിരിഞ്ഞു വീട്ടിലേയ്ക്ക് പോകാൻ തുനിഞ്ഞപ്പോൾ അതാ മുന്നിൽ അച്ഛൻ.
എന്നെ ഇതുവരെ കാണാത്തതിന്റെ പരിഭ്രാന്തിയുണ്ട് മുഖത്ത്. എന്നെ ഒന്ന് നോക്കി,അച്ഛാ ഫോണിൽ ചാർജ് ഇല്ലാഞ്ഞിട്ടാ.വേഗം വാ..വീട്ടിൽ എത്തിയിട്ട് പറയാം.ഞാൻ അച്ഛന്റെ പിറകെ ഓടി കാറിൽ കയറി.പോകും വഴി അച്ഛനൊപ്പം എന്റെ ഇഷ്ടഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു.വീട്ടിലേയ്ക്ക് പോകും വഴി ഹോസ്പിറ്റലിൽ ഉണ്ടായ ഓരോ കാര്യങ്ങളും അച്ഛന് വിശദികരിച്ചു കൊടുത്തു.കണ്ണനെ കുറിച്ച് കേട്ടപ്പോൾ ഈ ചെറിയ പ്രായത്തിൽ അവന്റെ പക്വതയെ പ്രശംസിച്ചു.ഒപ്പം എന്റെ പക്വത ഇല്ലായ്മയെ കുറ്റപ്പെടുത്തി.പിന്നെ ഒന്നും മിണ്ടാതെ ഞാൻ പുറം കാഴ്ചകളിലേയ്ക്ക് ശ്രദ്ധ തിരിച്ചു.എന്റെ പരിഭവം മാറ്റാൻ എന്നപോലെ അച്ഛൻ നേരെ ബീച്ചിലേയ്ക്ക് വണ്ടി തിരിച്ചു.ഒരുപാട് നാൾകൾക്കു ശേഷമാണ് അച്ഛനൊപ്പം ബീച്ചിൽ വരുന്നത്.ഇറങ്ങി തീരത്തേയ്ക്ക് നടന്നു.
നൂൽ പൊട്ടിയ പട്ടങ്ങൾ ഒരുപാട് ആകാശത്തിലൂടെ എങ്ങോട്ടെന്നില്ലാതെ പറന്നുയരുന്നുണ്ട്.ശരിക്കും ആ പട്ടങ്ങളെ പോലെ തന്നെയാണ് അച്ഛന്റെ സ്നേഹവും സംരക്ഷണവും ലാളനയും കിട്ടാതെ വരുന്ന കുട്ടികളും.ദിശതെറ്റി എങ്ങോട്ടെന്നില്ലാതെ പോകും.സ്വഭാവനിരൂപണത്തിൽ അച്ഛനമ്മമാരുടെ സാമിപ്യം വളരെ വലുതാണല്ലോ. ശരിയായ ശിക്ഷണം കിട്ടാതെ വരുമ്പോൾ അവർ അവരുടെ രീതിയിൽ നീങ്ങും.ചില അച്ഛന്മാർ കുടിച്ച് തങ്ങളുടെ രീതിയിൽ നടന്ന് മക്കളെ ശ്രദ്ധികാതെ നടക്കും.ഇടയ്ക്ക് വീരവാദങ്ങളും എന്നെ പോലെ എന്റെ മക്കൾ ആകരുതെന്ന്.മാതൃക ആകേണ്ടവർ തന്നെ ഇങ്ങനെ ആയാലോ...
അപ്പോഴേയ്ക്കും ഐസ് ക്രീമുമായി അച്ഛൻ എത്തി.ഞാൻ കപ്പ് വാങ്ങി ഉൾക്കടൽ നോക്കി.ഓരോ സ്പൂണും കഴിച്ചു."വീട്ടിൽ പോയി അമ്മയോട് പറയാണ്ടട്ടോ...കൊണ്ട് വരാത്തതിൽ പരിഭവം കാട്ടും"...ഇല്ലാ എന്നു പറഞ്ഞു ഞാൻ ചിരിച്ചു.ഐസ് ക്രീം കഴിഞ്ഞപ്പോൾ,ഞാൻ തിരയുടെ അടുത്തേയ്ക്ക് ഓടി.ബാല്യകാലത്തിൽ എന്ന പോലെ ഞാൻ ഓരോ തിര വരുമ്പോഴും കരയിലേയ്ക്ക് ഓടി.ഞാൻ കളിക്കുന്നത് നോക്കി,അച്ഛൻ ആ മണൽ തീരത്ത് അങ്ങനെ ഇരുന്നു.....
അപ്പോഴും നൂൽ പൊട്ടിയ അനേകം പട്ടങ്ങൾ ഞങ്ങളുടെ തലയ്ക്ക് മുകളിലൂടെ എങ്ങോട്ടെനില്ലാതെ പറക്കുന്നുണ്ടായിരുന്നു.....
(സാര്യ വിജയൻ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo