Slider

#യാമിനി

0
"മൗനത്തിനും വാക്കുകൾക്കും ഇടയിലുള്ള നിശബ്ദതയെ അവസാനം യാമിനി ഖണ്ഡിച്ചു
" ഒടുവിൽ യതിയേട്ടൻ എന്നെ ഒഴിവാക്കാൻ തീരുമാനിച്ചു അല്ലേ?"
"അതല്ല യാമിനി എന്റെ വീട്ടുകാർ നമ്മുടെ കല്യാണത്തിനു സമ്മതിക്കുന്നില്ല"
"എല്ലാം അറിഞ്ഞട്ടല്ലേ യതിയേട്ടൻ എന്നെ സ്നേഹിച്ചത്...ഞാനൊരു പാട് വട്ടം ഒഴിഞ്ഞു മാറിയതല്ലേ...എന്റെ പിറകെ നടന്ന് ഒടുവിൽ എന്നിൽ നിന്നും സമ്മതം വാങ്ങി...വീട്ടുകാർ എതിർത്താലും വിവാഹം കഴിക്കുമെന്ന് എനിക്ക് ഉറപ്പു തന്നു...എന്നിട്ട് ക്ഷമിക്കൂ എന്നൊരറ്റ വാക്കിൽ എല്ലാം അവസാനിപ്പിച്ചു"
ഒരു നിമിഷം യാമിനി നിശബ്ദയായി
"നിങ്ങൾക്ക് ഇതെല്ലാം ഒരു തമാശ ആയിരിക്കും...ജീവനു തുല്യം സ്നേഹിച്ചവൾ ഇതെല്ലാം എങ്ങനെ മറക്കും...ഇനിയെങ്കിലും നിങ്ങൾ ഒരു പെൺകുട്ടിയേയും ചതിക്കരുത്...അവളുടെ മനസ്സ് ഒന്ന് കാണാൻ ശ്രമിക്കണം...സ്ത്രീയെ മാത്രം കുറ്റപ്പെടുത്തുമ്പോൾ ഒന്നോർക്കുക...നിങ്ങളുടെ അമ്മയും സഹോദരിയും മുത്തശ്ശിയും അപ്പച്ചിയും മാമിയും വല്യമ്മയും കുഞ്ഞമ്മയും മകളും എല്ലാം സ്ത്രീയാണ്..അവരവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ബന്ധുക്കളായ സ്ത്രീകളെ ന്യായീകരിക്കുകയും ബാക്കിയുളളവർ മോശമാണെന്ന് സ്ഥാപിക്കുകയും ചെയ്യരുത്...ഇന്നോടെ നിങ്ങൾ എന്റെ ആരുമല്ല...ആരും"
ഒരുമാത്ര യാമിനിയി പൊട്ടി കരഞ്ഞു കൊണ്ട് തിരിഞ്ഞോടി
വീട്ടിൽ എത്തിയ യാമിനി ഉടുതുണിയോട് കൂടി കട്ടിലിലേക്ക് ചാഞ്ഞു
ഈ ഹൃദയ വേദന സഹിക്കാൻ കഴിയുന്നില്ല
അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ യതിയേട്ടൻ തന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു
ഒന്ന് പൊട്ടി കരഞ്ഞാൽ തീരില്ല വേദന
ആരോടും മനസ്സ് തുറക്കുവാനും കഴിയുന്നില്ല
നെഞ്ചിൽ ഒരു നെരിപ്പോട് എരിയുകയാണ് ഉമിത്തീയിൽ എന്ന വണ്ണം
പ്രതി കാര ത്തിന്റെ കനലുകൾ തന്റെയുള്ളിൽ ഇല്ല
എന്നുമെന്റെ ദൗർബല്യം സ്നേഹം മാത്രമായിരുന്നു
പലരും ദൗർബല്യം മുതലെടുക്കാൻ ശ്രമിച്ചെങ്കിലും സമർത്ഥമായി ഒഴിഞ്ഞു മാറി
ഇനി തന്റെ മുന്നിൽ എന്ത് വഴി
ആത്മഹത്യ ഭീരുത്വമാണ്
അല്ലെങ്കിലും പ്രണയ പരാജയത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യാൻ വയ്യ
ജീവിക്കണം ജീവിച്ചു കാണിച്ചു കൊടുക്കണം
സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിക്കുന്നവരുടെ മുന്നിൽ നിർഭയമായി ജീവിക്കണം
ഇനിയൊരാണിനും താൻ വിശ്വസിക്കുകയില്ല
എല്ലാം മതിയായി
രാവിന്റെ നിശബ്ദതക്ക് കനമേറി വന്നു
നിശയുടെ യാമങ്ങളിലെപ്പഴോ യാമിനി നിദ്രയിലേക്ക് വഴുതി വീണു
പെയ്തൊഴിഞ്ഞ മിഴിനീർ കണങ്ങൾ തലയിണയെ നനയിച്ചിരുന്നു
പുലർച്ചേയുളള പൂവൻ കോഴിയുടെ നീട്ടി വിളിയിൽ യാമിനി ഉണർന്നില്ല
പ്രാഭാത സൂര്യന്റെ ഉദയ കിരണങ്ങൾ ജനാലയിൽ കൂടി മെല്ലെ കടന്നു വന്നു
ഹിമ കണങ്ങൾ വൃക്ഷ ലതാദികളിൽ നിന്നും ഇറ്റിറ്റു വീണു കൊണ്ട് ഇരുന്നു
"ചേച്ചി എഴുന്നേൽക്ക് ...ഇതെന്ത് ഉറക്കമാ...വേഗം എഴുന്നേൽക്ക് ...അമ്മച്ചി അടുക്കളയിൽ കലി തുളളി നിൽക്കുന്നൂട്ടൊ"
അനുജത്തി ശാലിനിയുടെ വിളികേട്ട് നിദ്രയിലാണ്ടിരുന്ന മിഴികളെ വളരെ പ്രയാസപ്പെട്ട് വലിച്ചു തുറന്നു
ഉറക്കത്തിന്റെ ആലസ്യമൊന്നു വിട്ടൊഴിയാനായി കുറച്ച് നേരം മിഴികൾ തുറന്നു പിടിച്ചു
അടുക്കളയിലേക്കു മെല്ലെ നടന്ന യാമിനിയോട് അമ്മ മാലിനി പൊട്ടി തെറിച്ചു
"എന്തൊരു ഉറക്കമാടി ഇത്..എന്നും പുലർച്ചെ എഴുന്നേൽക്കുന്ന പെണ്ണാ..നട്ടുച്ചവരെ കിടന്ന് ഉറങ്ങിയിരിക്കുന്നു...നീ വേഗം പല്ല് തേച്ചിട്ട് വന്ന് ചായ കുടിക്ക്"
അമ്മ പറഞ്ഞത് ശരിയാണ്
എന്നും നാലുമണിക്ക് താൻ എഴുന്നേൽക്കും
ആറുമണിക്ക് മുമ്പായി എല്ലാ ജോലിയും ഒതുക്കും
എന്നിട്ട് രാവിലെ ഒരു പത്രവായന
അപ്പോൾ ഒരുകപ്പ് ചായ കൂടി കുടിക്കും
ഒമ്പത് മണി ആകുമ്പോൾ ജോലിക്കായി ഇറങ്ങും
ഇന്ന് തന്റെ പതിവുകളെല്ലാം മുടങ്ങി
എല്ലാം ആ മനുഷ്യൻ ഒരുത്തൻ കാരണം
വീണ്ടുമൊന്നും ഓർക്കാൻ ശ്രമിക്കരുതെന്ന് കരുതിയെങ്കിലും ഓർമ്മകൾ മനസ്സിന്റെ വാതിൽ തള്ളി തുറന്ന് അകത്തേക്ക് വരുന്നു
"ടീ നീയെന്താ പകൽ സ്വപ്നം കാണുവാണോ..വേഗം കുളിച്ച് ഒരുങ്ങിവാ"
അമ്മ ഉത്തരവിട്ടു
"ഞാനിന്നു ജോലിക്ക് പോകുന്നില്ല അമ്മച്ചി...എനിക്ക് തലവേദന എടുക്കുന്നു കുറച്ചു നേരം കൂടി ഞാനൊന്നു കിടന്നോട്ടെ അമ്മേ"
"അത് പറ്റില്ല...നിന്നെ കാണാൻ ഒരു ചെക്കൻ വരുന്നുണ്ട്... അവർ പത്തുമണി ആകുമ്പോൾ വരും"
"എനിക്ക് ഇപ്പോൾ കല്യാണം വേണ്ടമ്മേ...അതുനുളള മാനസികാവസ്ഥയിൽ അല്ല ഞാനിപ്പോൾ"
"യാമിനി നിനക്ക് അച്ഛന്റെ സ്വഭാവം അറിയാലോ..മുതിർന്ന പെണ്ണ് ആണെന്നൊന്നും അങ്ങേര് നോക്കില്ല..നല്ല പെട തരും...നിന്റെ മനസ്സിൽ നിന്നും യതീന്ദ്രന്റെ ചിന്ത കള...നിന്റെ അച്ഛൻ ഈ കല്യാണത്തിനു സമ്മതിക്കില്ല"
"അമ്മച്ചി എന്റെ പൊന്നമ്മച്ചീ" എന്ന് പൊട്ടി കരഞ്ഞു കൊണ്ട് യാമിനി മാലിനിയെ കെട്ടി പിടിച്ചു കരഞ്ഞു
മകളുടെ ഭാവമാറ്റം കണ്ട മാലിനി ഒന്നു ഞെട്ടി
യാമിനിക്ക് ഒരുപാട് സങ്കടം ഉണ്ടെങ്കിൽ മാത്രമേ അവൾ തന്നെ കെട്ടി പിടിച്ചു കരയൂ
കുഞ്ഞിലേ മുതൽ യാമിനി അങ്ങനെ ആണ്
"എന്ത് പറ്റി യാമു..നിനക്കെന്താ പറ്റിയത്"
ആ മാത്യഹൃദയം പെട്ടെന്ന് ആർദ്രമായി
മകളുടെ കണ്ണുനീർ ഒപ്പി കൊണ്ട് മാലിനി പറഞ്ഞു
"ടീ കാര്യം പറയടി...എന്നെ കൂടി ആദി കേറ്റാതെ"
തലേദിവസത്തെ സംഭവങ്ങൾ ഒന്നും വിട്ടൊഴിയാതെ യാമിനി മാലിനിയോട് എല്ലാം പറഞ്ഞു
"ഞാനന്നേ പറഞ്ഞതല്ലേ അവനുമായി ഒരു ബന്ധവും വേണ്ടെന്ന്...അച്ഛൻ നിന്റെ പ്രണയം ഇതുവരെ അറിയാതിരുന്നത് ഭാഗ്യം.. അല്ലെങ്കിൽ അങ്ങേര് നിന്നെ കൊത്തി അരിഞ്ഞേനെ...എന്തായാലും നീ കുളിച്ചൊരുങ്ങ്...അവർ ഇപ്പോൾ എത്തും...സമയം ഒമ്പത് ആയി..നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്തെങ്കിലും പറഞ്ഞു നമുക്ക് ഈ കല്യാണം ഒഴിവാക്കാം...മാതാ പിതാക്കൾ മക്കളുടെ നന്മക്കായേ എന്തെങ്കിലും ചെയ്യൂ...അവരുടെ മക്കൾക്ക് ദോഷകരമായി വരുന്നത് ചിന്തിക്കില്ല"
അമ്മയുടെ നിർബന്ധത്തിനു വഴങ്ങി യാമിനി കുളിച്ചൊരുങ്ങി
പത്ത് മണി ആയപ്പോൾ ചെറുക്കനും കൂട്ടുകാരനും കൂടി എത്തി
അവർക്കുളള ചായ കൊടുക്കുമ്പോൾ യാമിനി പയ്യനെ ഒന്ന് ശ്രദ്ധിച്ചു
കാണാൻ തെറ്റില്ല...നല്ല കുലീനത്വവും ആഭിജാത്യവും ഉണ്ട്
ഇനി ചെക്കനും പെണ്ണിനും ഒന്ന് സംസാരിക്കണമെങ്കിൽ ആവാമെന്ന് കൂട്ടുകാരൻ പറഞ്ഞു
യാമിനിയുമായി സംസാരിക്കാൻ അച്ഛൻ അനുവാദം കൊടുത്തു
"എന്താ പേര്"
പേര് അറിയാമെങ്കിലും പയ്യൻ ചോദിച്ചു
"യാമിനി"
"നല്ല പേര് "
"എന്റെ പേര് യദു കൃഷ്ണൻ..അച്ഛനില്ല..ചേച്ചിയുടെ വിവാഹം കഴിഞ്ഞു.. അമ്മയും ഞാനും മാത്രമേ വീട്ടിൽ ഉളളൂ"
"യാമിനിക്ക് എന്തെങ്കിലും പറയാനുണ്ടോ"
യദു ചോദിച്ചു
എല്ലാം തുറന്ന് പറയാം...അങ്ങനെ എങ്കിലും ഈ കല്യാണം ഒന്ന് ഒഴിഞ്ഞ് പോകട്ടെ
യാമിനി യതീന്ദ്രനുമായുളള പ്രണയവും തലേദിവസത്തെ സംഭവങ്ങളും തന്റെ ഇനിയുള്ള തീരുമാനവുമെല്ലാം ഒന്നും ഒളിക്കാതെ എല്ലാം പറഞ്ഞു
എല്ലാം നിശബ്ദമായി കേട്ട യദു പറഞ്ഞു
"എല്ലാ ആണുങ്ങളെയും ഒരേ അളവുകോൽ കൊണ്ട് അളക്കരുത് യാമിനി..നല്വരും കെട്ടവരും ആണുങ്ങളിലും പെണ്ണുങ്ങളിലും ഉണ്ട്..നമ്മൾ കണ്ണു തുറന്നു കാണണം..നന്മയുളള ഹൃദയങ്ങളെ നമ്മൾ അറിഞ്ഞിരിക്കണം... ഒരുവട്ടമെങ്കിലും ആരും ആരെയും പ്രണയിക്കാതിരിക്കില്ല...മനസ്സിൽ ഇഷ്ടമെങ്കിലും തോന്നും..പിന്നെ എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയ പരാജയം..നമ്മൾ ഒന്ന് ചിന്തിക്കും ഈശ്വരൻ മറ്റൊരു തീരുമാനം നടപ്പിലാക്കും..എനിക്ക് യാമിനിയെ ഇഷ്ടപ്പെട്ടു എങ്കിലും യാമിനിക്ക് എന്നെ ഇഷ്ടമായോ എന്നാണ് എനിക്ക് അറിയേണ്ടത്...ഇയ്യാളുടെ ഭൂതകാലം ഞാൻ ചിക്കി ചിതയില്ല...വിവാഹ ശേഷം എന്നോട് പരസ്പര വിശ്വാസവും സ്നേഹവും നില നിർത്തണം..എന്റെ ഭാര്യയായി കഴിഞ്ഞാൽ നമ്മൾ രണ്ടല്ല ഒന്നാണ്... ഒരുമെയ്യും ഒരുമനസ്സും..പരസ്പരം ഒന്നും ഒളിക്കാതെ എല്ലാം തുറന്ന് പറയണം..എന്റെ വിഉട്ടിൽ സ്നേഹം നിറഞ്ഞൊരു അമ്മയുണ്ട്. മരുമകൾ ആയി വരുന്നവൾ എനിക്ക് മകൾ ആയിരിക്കുമെന്ന് അമ്മ എപ്പോഴും പറയും...ഇഷ്ടം ആയെങ്കിൽ തനിക്ക് എന്നെ വിളിക്കാം..ഇതാണെന്റെ മൊബൈൽ നമ്പർ..നല്ലത് പോലെ ആലോചിക്കുക...എന്നിട്ട് ഒരു തീരുമാനം എടുക്കുക..തീരുമാനം എനിക്ക് അനുകൂലമാണെങ്കിൽ വിളിക്കുക...എങ്കിൽ ഞാനിറങ്ങുന്നു"
"പിന്നെയൊരു കാര്യം താലി കെട്ടി കൊണ്ട് വന്ന് ഭാര്യമാരെ പൊന്നു പോലെ നോക്കുന്ന ആണുങ്ങളെ ഒരുപാട് എനിക്കറിയാം"
യദുവും കൂട്ടുകാരനും കൂടി സ്ഥലം വിട്ടു
രാത്രി പത്തുമണിക്ക് സേവ് ചെയ്യാത്തൊരു നമ്പരിൽ നിന്നും യദുവിനൊരു കോൾ വന്നു
നമ്പർ നോക്കിയ ശേഷം യദു കോൾ അറ്റന്റ് ചെയ്തു
"ഞാൻ യാമിനിയാണ്...എനിക്ക് വിവാഹത്തിനു സമ്മതമാണ്"
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo