മൃഗം
---------
ഓളങ്ങൾ പോലെ അലയടിക്കുന്നൊരു
മനസ്സെന്ന മായിക കൂടുമായി
അലയാഴിക്കടിയിൽ മുളപൊട്ടി വന്നൊരു
ജീവനെന്നുള്ള വിസ്മയവും.
---------
ഓളങ്ങൾ പോലെ അലയടിക്കുന്നൊരു
മനസ്സെന്ന മായിക കൂടുമായി
അലയാഴിക്കടിയിൽ മുളപൊട്ടി വന്നൊരു
ജീവനെന്നുള്ള വിസ്മയവും.
താനേ കരകേറി രൂപഭാവങ്ങളിൽ
കാലങ്ങൾ തീർത്തോരു മാറ്റവുമായ്
ഇഴഞ്ഞു നീങ്ങവെ കൈകാൽ മുളച്ചതും
നാൽക്കാലി ഇരുകാലിയായ് മാറിയതും.
കാലങ്ങൾ തീർത്തോരു മാറ്റവുമായ്
ഇഴഞ്ഞു നീങ്ങവെ കൈകാൽ മുളച്ചതും
നാൽക്കാലി ഇരുകാലിയായ് മാറിയതും.
തങ്ങളിൽ തങ്ങളിൽ പൊരുതി ജയിച്ചവർ
മൂപ്പനായ് വാണു പല കോലങ്ങളായ്
ബുദ്ധി കൂടും വിധമുള്ളോർ പതുക്കവേ
മണ്ണിൽ മനുഷ്യനായ് മാറിയതും.
മൂപ്പനായ് വാണു പല കോലങ്ങളായ്
ബുദ്ധി കൂടും വിധമുള്ളോർ പതുക്കവേ
മണ്ണിൽ മനുഷ്യനായ് മാറിയതും.
ഗോത്രങ്ങളായ് പിരിഞ്ഞുടനെ പിന്നെ
പോരിനു കാരണം വേണ്ടാതായി
വീണ്ടും വളർന്നവൻ രാജാവായ്
മന്ത്രിയായ് മതങ്ങളായ് നിയമമായ്
ഈ വിധംഭൂലോകമാകെ നിറഞ്ഞു നിന്നു.
പോരിനു കാരണം വേണ്ടാതായി
വീണ്ടും വളർന്നവൻ രാജാവായ്
മന്ത്രിയായ് മതങ്ങളായ് നിയമമായ്
ഈ വിധംഭൂലോകമാകെ നിറഞ്ഞു നിന്നു.
മാ നിഷാദ ചൊല്ലി വിലക്കിയ മുനിയുടെ
മാറിലേക്കെല്ലെ നിന്നാദ്യ ശരം.
ഒരു ചെറു കണികയാം തന്നെ വളർത്തിയ
പോറ്റമ്മ തൻ മാറിലാഴ്ന്നിറങ്ങി.
മാറിലേക്കെല്ലെ നിന്നാദ്യ ശരം.
ഒരു ചെറു കണികയാം തന്നെ വളർത്തിയ
പോറ്റമ്മ തൻ മാറിലാഴ്ന്നിറങ്ങി.
അമൃതം ചുരത്തുന്ന പൂഞ്ചോലക്കുന്നിൻ്റെ
അമൃതകുംഭങ്ങൾ തകർത്തെറിഞ്ഞും.
ആർത്തിപൂണ്ടീ വിധം മണ്ണേമറന്നവൻ
തനിക്കായി പണ്ടേ ചിതയൊരുക്കി.
അമൃതകുംഭങ്ങൾ തകർത്തെറിഞ്ഞും.
ആർത്തിപൂണ്ടീ വിധം മണ്ണേമറന്നവൻ
തനിക്കായി പണ്ടേ ചിതയൊരുക്കി.
ഭൂമി തൻ യൗവ്വനം കവർന്നെടുത്തു പിന്നെ
അവസാനച്ചാറും വലിച്ചെടുത്തു.
ചവിട്ടി മദിച്ചുനടക്കുന്ന നേരത്തീ
വൃദ്ധയാം ജനനിയെ നീ മറന്നു.
അവസാനച്ചാറും വലിച്ചെടുത്തു.
ചവിട്ടി മദിച്ചുനടക്കുന്ന നേരത്തീ
വൃദ്ധയാം ജനനിയെ നീ മറന്നു.
ഒരു മാത്ര ഒരു മാത്രയെങ്കിലും
ഓർക്കുന്നുവോ നിൻ്റെ കാലടികൾ
അമ്മതൻ നെഞ്ചിലാണാ പാടും പാദങ്ങളുമെന്ന്
ഒന്നു ചിന്തിക്കാമോ ഒരിക്കൽ മാത്രം .
ഓർക്കുന്നുവോ നിൻ്റെ കാലടികൾ
അമ്മതൻ നെഞ്ചിലാണാ പാടും പാദങ്ങളുമെന്ന്
ഒന്നു ചിന്തിക്കാമോ ഒരിക്കൽ മാത്രം .
23/06/17.
ബാബു തുയ്യം.
ബാബു തുയ്യം.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക