Slider

....സായൂജ്യം .....

0
....സായൂജ്യം .....
മീനു,
കുറച്ച് നാളായി നിനക്ക് എഴുതണമെന്ന് കരുതീട്ട്. നിനക്ക് സുഖം അല്ലേ? എനിക്ക് സുഖമാണോന്നാവും മറു ചോദ്യമല്ലെ? എല്ലാം എഴുതാം. നിനക്കോർമ്മയുണ്ടല്ലോ പ്രീഡിഗ്രി പരീക്ഷയുടെ അവസാന ദിനമാണ് ശ്യാമേച്ചി പ്രസവിച്ചത് അന്നാണ് ശ്യാ മേച്ചി ഞങ്ങളെ വിട്ടു പോയതും കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച് ആശുപത്രി വരാന്തയിൽ ഭ്രാന്തനെപ്പോലെ നിന്ന നന്ദേട്ടൻ എല്ലാവരുടെയും കണ്ണ് നിറച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു ദിവസം നന്ദേട്ടൻ എങ്ങോട്ടോ പോയി പിന്നെ അച്ഛനും ഞാനും അപ്പുവും മാത്രമായി വീട്ടിൽ. രാപകലില്ലാതെ മുലപ്പാലിനായി അവൻ കരയുമ്പോൾ പഞ്ചസാര വെള്ളം ഇറ്റിച്ചു കൊടുക്കും ഞാൻ അല്ലാതെന്ത്ചെയ്യാൻ? എനിക്ക് കല്യാണ ആലോചനകൾ വന്നു തുടങ്ങി.അപ്പുവിനാരുണ്ട്? അവനെ പിരിയാൻ വയ്യായിരുന്നെനിക്ക്. ഞാനവന് കളിക്കുട്ടു കാരിയായി, അമ്മയായി. ഇതിനിടയിൽ അച്ഛനും ഞങ്ങളെ വിട്ട് പോയി. പണ്ട് പഠിച്ച നൃത്തം എനിക്ക് തുണയായി. പിന്നെ കൊച്ചു കുട്ടി കൾക്ക് ട്യൂഷൻ നൃത്ത പരിശീലനം,തയ്യൽ. കുറെ കഷ്ടപ്പെട്ടു.
എല്ലാ ക്ലാസിലും അപ്പു ഒന്നാമനായി ജയിച്ചു. എന്നെ അവൻ ദേ'വു' എന്ന വിളിക്കുക. അവന്റെ സ്നേഹം മാത്രമായിരുന്നു മീനു എന്റെ ശക്തി. അവനെ കലക്ടറായി കാണണം എന്നായിരുന്നുഎന്റെ ഏറ്റവും വലിയ മോഹം. " നടക്കില്ല ദേവു "
"എനിക്ക് മോഡലിംഗ്,ഫാഷൻ ഡിസൈ നിംഗ് ഒക്കെ ആണിഷ്ടം''
തെറ്റുപറയാൻ പറ്റില്ലാ ട്ടോഎൻ മകൻ അതി സുന്ദരനാണ്. നന്നായി വരയ്ക്കും.പക്ഷെഅവന്റെ ആ ഇഷ്ടം എനിക്ക് ദഹിച്ചില്ല മീനു. പക്വതയില്ലാത്ത പ്രായത്തില് കുട്ടികൾക്ക് പല വാശികൾ തോന്നും ഇന്നത്തെ കാലത്ത് ചില മാതാപിതാക്കൾ പറയും അവനിഷ്ട മുള്ളത് പഠിക്കട്ടെ എണ് .അതങ്ങനെ യല്ല. അവന് കഴിവ് എന്നിലാണോ അത് പഠിക്കണം. അപ്പു സുമനസുള്ളവനാണ്. അവന് നല്ല നേതൃത്വപാടവം ഉണ്ട്. സ്വന്തം അഭിപ്രായം നിറവേറ്റാൻഉള്ള ആർജ്ജവം ഉണ്ട്. പാവങ്ങളോട് കരുണയുള്ളവനാണ് അവൻ സമൂഹത്തിനായി എന്തെങ്കിലും ചെയ്യണം എന്ന് ഞാനാഗ്രഹിച്ചു. ഞാനൊരു പാട് തർക്കിച്ചു
"നിങ്ങളെന്റെ സ്വന്തം അമ്മയൊന്നുമല്ലല്ലോ?"
പിണങ്ങി പറഞ്ഞ്അവൻ വീട് വിട്ട് പോയി
തളർന്ന് തകർന്ന് ഉമ്മറപ്പടിയിൽ ഇരു ന്നു പോയി ഞാൻ ഞാൻ ചെയ്ത് ത്യാഗമായി അന്നും ഇന്നും ഞാൻ കരുതുന്നില്ല ഈ ജീവിതം എന്റെ ഇഷ്ടമായിരുന്നു.പുരുഷന്റെ തണലില്ലാ തെയും സ്നേഹ ലാളന കളില്ലാതെയും ജീവിക്കാമെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു.
എന്റെ അപ്പൂ നൃത്തം, വിദ്യാർഥികൾ ഇതായിരുന്നു എന്റെ ലോകo ഞാൻസംതൃപ്ത ആയിരുന്നു മീനു. അവൻ പിണങ്ങി പ്പോയി ഇരുപത്തി നാല് മണിക്കൂറിനകം അവൻ തിരികെ വന്നു. ഞാൻ ഉമ്മറത്തിരി ക്കുകയായിരുന്നു.എന്റ മടിയിൽ തല വെച്ചു കിടന്നു " തലവേദനിക്കുന്നമ്മെ " ആദ്യമായി അവൻ എന്നെ അന്ന് അമ്മെ എന്ന് വിളിച്ചു. അവെന്റ നെറ്റിയിൽ ഞാൻ വിരൽ കൊണ്ടു ഴിഞ്ഞു കൊടുത്തു. ഒന്നും പറഞ്ഞില്ല. എന്റെ കണ്ണീർ മഴയായി അവന്റെ നിറുകയിൽ വീണു കൊ ണ്ടിരുന്നു. പിന്നീടൊരിക്കൽ അവനൊപ്പം ഒരു പെൺ കുട്ടി വീട്ടിൽ വന്നു. കൂടെ പഠിക്കുന്ന കുട്ടിയാണ് എന്ന് പരിചയ പ്പെടുത്തി. നല്ല സുന്ദരിക്കുട്ടി പക്ഷെ ആ കണ്ണുകളിൽ എന്നോടുള്ള വെറുപ്പ് ഞാൻ കണ്ടു.
ഒരു ദിവസം അവൻ എന്നോട് പറഞ്ഞു ഞാനവന്റെ അമ്മ യല്ല എന്ന് അവൾക്കറി ,യാമെന്ന്. അന്ന് ഞാനാദ്യമായി അവനെ അടിച്ചു. ഞാനവന്റെ അമ്മയല്ലെ മീനു ? മുലപ്പാൽ കൊടുത്തിട്ടില്ല, പ്രസവിച്ചിട്ടില്ല പക്ഷെ എന്റെ ജീവരക്തം ഊറ്റി കൊടുത്തല്ലെ ഞാൻ അവനെ വളർത്തിയത്? ആ രാത്രി ഞാൻ അപ്പൂനെ ഉപേക്ഷിച്ച്, ആ വീട് ഉപേക്ഷിച്ച് ഇറങ്ങി നടന്നു. യാത്ര ഒടുവിൽ റയിൽവേ സ്റ്റേഷനിലെ ഒരു സിമന്റ് തി ണ്ണയിൽ അവസാനി ച്ചു. കിതച്ച് തളർന്ന് അപ്പു എന്റെ കാൽ ക്കൽ വന്നിരുന്നു. വിറയ്ക്കുന്ന കൈകൾ കൂപ്പി അവൻ പൊട്ടിക്കര ഞ്ഞു.
"എനിക്കാരുല്ല അമ്മെ "
അവനാണ് മീനു എന്റെ ശക്തിയും ദൗർബല്യവും
പ0ന ശേഷം ആ പ്രണയം വഴിയിലു പേക്ഷിച്ച് അവൻ ദില്ലിക്ക് പോയി. എത്ര ചോദിച്ചിട്ടും കാരണം പറഞ്ഞില്ല. കുറച്ച് നാളുകൾക്ക് ശേഷം എന്നെയും കൊണ്ട് പോയി
"ഫാഷൻ ഡിസൈനിംഗ് മോഡലിംഗ് എപ്പോ വേണേലും ആകാലോ ദേവു ? തന്റെ സ്വപ്നം നടക്കട്ടെ "
അവൻചിരിച്ചു.
ഇന്നത്തെ പത്രത്തിൽ അവന്റെ ഫോട്ടോയുണ്ട്
ആദിത്യ നാരായണൻ സിവിൽ സർവ്വീസ് ഒന്നാം റാങ്ക് -എന്റെ അപ്പു.
"അമ്മയുടെ സ്വപ്നങ്ങളെക്കാൾ വലുതല്ല അപ്പൂന് ഒന്നും "
ഇന്നും അവനെന്നെ 'അമ്മ' എന്നാ വിളിച്ചത്.
ഞങ്ങളിപ്പോഴും ഡ ൽ ഹി യി ലാ ണ് എന്നു തിരി ക്കും എന്നറിയില്ല. പഴയ പ്രണയം ഇടയ്ക്ക് അവനെ വിളിക്കും. എന്നെയും അവളെ ഉപേക്ഷിക്കാൻ തക്കവണ്ണം അവനെ മുറിവേ ൽപ്പിച്ചത് എന്താണെ ന്ന് ഒരിക്കൽ ഞാനവളോട് ചോദിച്ചു.
"17 വയസിന്റെ വ്യത്യാസം ഞങ്ങളുടെ കാഴ്ചയിൽ തോന്നില്ലത്രെ അവിശുദ്ധമായ ബന്ധം ഇല്ലെന്ന് എങ്ങനെ അറിയാമത്രെ " കുട്ടുകാരികൾ സംശയത്തിന്റെ വിഷം കുത്തി വെച്ച ഏതോ ദുർബല നിമിഷത്തിൽ പറഞ്ഞു പോ യ താ ണ്. പിന്നീട് ഒരുപാട് ക്ഷമ ചോദിച്ചു. അവൻ പൊറുത്തില്ല
അവളോട് ക്ഷമിക്കപ്പൂ " ഞാനവ നോട് പറഞ്ഞു
അവൻ മന്ദഹസിച്ചു
"അടഞ്ഞു പോയ വാതിലുകൾ ചിലപ്പോൾ ഞാൻ തുറന്നേക്കാംദേവു .അടച്ചത് തുറക്കാൻ അപ്പു വേറെ ജനിക്കണം"
എന്നു പറയാൻ!
അയ്യോ നേരം പോയി.അവൻ വരാറായി ചായ ഇടണം. പഴംപൊരി ഉണ്ടാക്കണം. വൈകിട്ട് ഷാരൂഖ് ഖാന്റെ ഒരു ഫിലിം കാണാൻ കൊണ്ടു പോകാം എന്നേറ്റിട്ടുണ്ട്.നിർത്തുകയാ കേട്ടൊ.
സ്വന്തം ദേവിക
NB :കുറച്ചു നാൾ മുമ്പ് നമുക്കൊപ്പം പഠിച്ചിരുന്ന ശ്രീജിത്തിനെ കണ്ടു. നിങ്ങളൊരു വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങി എന്ന് പറഞ്ഞു. നിന്റെ അഡ്രസ് അങ്ങനെ യാ കിട്ടിയത്. എനിക്ക് ഫോണില്ല. നീ എനിക്ക് കത്തെഴുതണെ അതാ എനിക്കിഷ്‌ടം
.... അമ്മു ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo