എന്റെ കല്യാണ ഡിമാൻഡ്
*************************************
അനവധി വാഹനങ്ങളുട അകമ്പടിയോടെ ബെൻസുകാർ എ സി കല്യാണഹാളിനു മുൻവശത്തെത്തി ,,കാലിൽ വെള്ളമൊഴിച്ചു വരനെ സ്വീകരിച്ചു അവർ അകത്തേക്ക് ആനയിച്ചു തൊട്ടുമുന്പിലുള്ള സീറ്റിൽ തന്നെ കൊണ്ടിരുത്തി ,,,വധുവിന്റെ ബന്ധുക്കൾ പലരും പരിചയപ്പെടാൻ വരുന്നു ,അൽപ സമയം കഴിഞ്ഞു വധുവും കൂട്ടരും മന്ദം മന്ദം നടന്നുവരുന്നു ,, ഓറഞ്ചു സരിച്ചാർത്തി ആഭരണങ്ങളിൽ മുങ്ങിവരുന്ന അവളെ കണ്ടു കൂടെ വന്നവർ അന്തം വിട്ടു അസൂയയോടെ ചെക്കനെ നോക്കി ,,,അപ്പോഴും പെണ്ണിന്റെ സൗന്ദര്യത്തിൽ മതിമറന്നു അവൻ ഒരു മായാലോകത്തിൽ ആയിരുന്നു ,,,,പെണ്ണിനെ ഇരുത്തി ,,ചെക്കനെ കൈപിടിച്ചു വരവേൽക്കാൻ അനിയൻ വന്നു
എടാ സുരേഷേ സമയം ഒന്പതുമണിയയെടാ ,, ഇന്നും നീ പണിക്കുപോകുന്നില്ല അല്ലെ ?
ഈ പണ്ടാര തള്ള ,എപ്പോഴും ഇങ്ങനെയാ ഒരു സ്വപനം മുഴുമിപ്പിക്കാൻ വിടില്ല ,,,എത്ര കാലമായി ഞാൻ പെണ്ണിന്റെ അരികിലോളം എത്തി താലികെട്ടാൻ പറ്റാതെ ഇറങ്ങിവരുന്നത് ,,,
നീ പണിക്കൊന്നും പോകാതെ സ്വപനവും കണ്ടിരുന്നോ ,,,ഉച്ചയാകുമ്പോൾ ചോറിനുപകരം മണ്ണുവാരിതിന്നേണ്ടി വരും ,,,തന്റെ പ്രായം ഉള്ള പയ്യന്മാരൊക്കെ നല്ല അസ്സലായി പെണ്ണുംകെട്ടി കുടുംബം നോക്കുന്നു ,,
അതിനു ഞാൻ പെണ്ണ് നോക്കാഞ്ഞിട്ടാണോ അമ്മെ ,,,പെണ്ണുകിട്ടേണ്ടേ
നിന്റെ സ്വാഭാവവും ഈ സ്ഥിതിയും ഒക്കെവെച്ചു ,,നിനക്ക് തമ്പുരാട്ടിയെ തന്നെ കിട്ടും
എന്താ എനിക്കൊരു കുറവു ,,ഞാൻ പോളിടെക്‌നിക്കിൽ ഇലക്ട്രിക്കൽ പഠിച്ചതാ ,,,ആ പണി എനിക്ക് നന്നായി ചെയ്യാനുമറിയാം
അറിഞ്ഞിട്ടുകാര്യമില്ലലോ മോനെ ,,,ചെയ്യാനുള്ള മനസ്സും കൂടെ വേണ്ടേ ,,,,ആഴ്ചയിൽ മൂന്നുദിവസം ജോലിക്കുപോയാൽ ബാക്കി നാലുദിവസം ലീവ് ,,,,,,,,,,,,മൂന്നുദിവസം അധ്വാനിച്ച കാശു ബാക്കിയുള്ള നാലുദിവസംകൊണ്ടു കുടുംബത്തിന് ഗുണമില്ലാതെ കളഞ്ഞുപുളിക്കും ,,,,പിന്നെ ആർക്കുവേണ്ടിയാണ് നീ ജോലിക്കുപോകുന്നത് ,,,,,എനിക്കോ വയ്യാതെ കിടക്കുന്ന അച്ഛനോ എന്തെങ്കിലും ഒരു രോഗം വന്നു ആശുപത്രിൽപോകാനും ഈ പ്രായായ ഞാൻ അദ്വാനിച്ചുണ്ടാക്കുന്ന കാശുതന്നെ വേണം ,
ഇനിയും ഇവിടെ നിന്നാൽ അമ്മയുടെ ഉപദേശം കേട്ട് പ്രാന്താകും ,,അതുകൊണ്ടു പെട്ടെന്ന് റെഡി ആയി കുമാരേട്ടന്റെ ബാര്ബര്ഷോപ് ലക്ഷ്യമാക്കി നടന്നു
എന്തുപറ്റി മോനെ സുരേഷേ നിന്റെ മുഖത്തൊരു വട്ടം ,,?
ഒന്നും പറയേണ്ട കുമാരേട്ടാ വീട്ടുള്ളവർക്കൊന്നും തീരെ വിലയില്ല എന്നെ ,,,എല്ലാ ആഴ്ചയും കുടുംബത്തുകൊടുക്കാനുള്ളത് കൊടുത്തിട്ടേ ഞാൻ രണ്ടെണ്ണം വീശുക കൂടി ചെയ്യാറുള്ളൂ
ആട്ടെ നീ ഈ ആഴ്ച എത്രരൂപയുടെ പണിയെടുത്തു ,,എത്രരൂപ വീട്ടിൽ കൊടുത്തു
അതുപിന്നെ ഈ ആഴ്ച പണികുറവായിരുന്നു ,,മൂന്നുദിവസമേ പോയുള്ളു ,,,,,ഒരു രണ്ടായിരം കിട്ടിക്കാണും ,,അതിൽ നിന്നും ഇരുന്നൂറു രൂപ പൊട്ടാണ്ടു പോളിയാണ്ട് വീട്ടിൽ കൊടുത്തു ,,,,
അത് ജോർ ആക്കിയല്ലോ ,,,രണ്ടായിരം മേടിച്ചിട്ടു ,,മൂന്നുനേരം ഭക്ഷണം കഴിക്കുന്ന വീട്ടിൽ ഇരുന്നൂറു രൂപ കൊടുത്തു ,,ഭയങ്കരം തന്നെ
അതുപിന്നെ വീട്ടിൽ ദരിദ്രരേഖയുടെ അരിയില്ലേ ,,,,അതുമേടിച്ചാൽ പിന്നെ എന്താണ് ബാക്കിയിത്ര ചെലവ്
നീയൊരു കുടുംബമൊക്കെ ആയി ഒറ്റയ്ക്ക് ജീവിച്ചുതുടങ്ങുമ്പോൾ നിന്റെ ഈ ചിന്ത മാറും ,,,അതുവരെ ഞാൻ എന്തുതന്നെ പറഞ്ഞാലും നിന്റെ ചെവിയിൽ കേറില്ല
കുമാരേട്ടാ ,,ഏതെങ്കിലും ഒരുനല്ല പെണ്ണിനെ കാണിച്ചതാ ,,കല്യാണം പെട്ടന്ന് നടത്തണം
സ്വന്തമായി ജീവിച്ചുതുടങ്ങിയിട്ടുപോരെ ഒരുകല്യാണം
അതൊക്കെ ഞാൻ ഡീൽ ചെയ്‌തോളം ,,നിങ്ങള് കാര്യമായി ഒന്നുനോക്കു ,നല്ല സൗന്ദര്യവും ,വിദ്യഭ്യാസവും ,കുടുംബവും ഒക്കെ നന്നാകണം ,,,പിന്നെ ജോലിയുണ്ടെങ്കിൽ അത്രയും നല്ലതു ,,
അവൾക്കു ജോലിയുണ്ടെങ്കിൽ പിന്നെ അവളെ ജോലിക്കയച്ചു നിനക്ക് വീട്ടിലരിക്കലോ അല്ലെ ?
അതൊന്നുമല്ല ചേട്ടാ ,,ഒന്നുമില്ലെങ്കിലും അവളുടെ കാര്യങ്ങൾ അവൾക്കു നോക്കാലോ
അപ്പൊ നീ കെട്ടികൊണ്ടുവന്നിട്ടു ,അവളുടെ കാര്യങ്ങൾ അവൾ തന്നെ നോക്കണം അല്ലെ ,,നല്ല ചിന്താഗതി തന്നെ
പിന്നെ മറ്റേ കാര്യം പ്രത്യേകിച്ചു പറയണ്ടല്ലോ ,,ഒരു പത്തുലക്ഷം രൂപ ,,,അത് എന്തായാലും കിട്ടണം ,,ഞാൻ പോളിടെക്‌നിക്കിൽ ഡിപ്ലോമ പഠിച്ച എൻജിനീയർ ആണ് ,,പറയുമ്പോൾ അങ്ങനെയേ പറയാവൂ ,,
ഓ അത്രയും മതിയോ ,,,നീ ആദ്യം നിന്റെ പൊട്ടിപൊളിഞ്ഞ ആ വീടൊന്നു വൃത്തിയാക്കൂ ,,അതിനുശേഷം മതി കല്യാണ ആലോചനയൊക്കെ
അതൊക്കെ നടക്കുമെന്നെ ,,നിങ്ങൾ ഏതെങ്കിലും ഒരു പെണ്ണിൻറെ കാര്യം ശരിയാക്കിതാ ,,,അങ്ങനെ ആകുമ്പോൾ അവരുടെ കയ്യിൽ നിന്നും കുറച്ചുകാശ് അഡ്വാൻസ് വാങ്ങി അതൊക്കെ നമുക്ക് ശരിയാക്കാം ,
ഓ അതിനും പെണ്ണുവീട്ടുകാർ തന്നെ കാശുതരണം അല്ലെ ,,,,,അപ്പൊ സത്യത്തിൽ നിന്റെ കൈയിൽ വല്ലതും കാശായി ഉണ്ടോ
അതൊക്കെ ഉണ്ടാകുമെന്നെ ,,ഒരു രണ്ടായിരം ആൾക്കാരെ കല്യാണം വിളിക്കണം ,,ഇന്നത്തെ രീതിവെച്ചു ഒരു നാലുലക്ഷം രൂപ മിനിമം കളക്ഷൻ വരും ,,,അതിൽ നിന്നും ചിലവൊക്കെ കഴിഞ്ഞു ,,ഒരു രണ്ടുലക്ഷം രൂപ മിച്ചം വരും
ഇപ്പൊ ബിരിയാണിക്കൊക്കെ ഭയങ്കരം ചിലവിടാ സുരേഷേ ,,നീ വിചാരിക്കുന്ന പോലെ മിച്ചമൊന്നും കിട്ടില്ല
അതിനു നമ്മൾ ബിരിയാണി കൊടുക്കുന്നില്ലാലോ ,,നമ്മുടെ വീട്ടിൽ ഒരു പാർട്ടിയും ഇല്ല ,,,വിളിക്കുന്നവർക്കു കല്യാണ സദ്യവന്നുകഴിക്കാം ,,അതുപെണ്ണുവീട്ടുകാർ അല്ലെ നടത്തുന്നത് ,അതിന്റെ ചെലവ് അവർ നോക്കണം
എന്തൊരു ബുദ്ധിയാണ് പഹയാ നിനക്ക് ,,,,,നിന്റെ ആഗ്രഹങ്ങളൊക്കെ ഉഷാറിയിരിക്കണ് ,,,എന്തായാലും ഈ കൊലചതിക്കുഞാൻ കൂട്ടുനിൽക്കില്ല ,,ഒരു പെണ്ണിന്റെയും കാശു സ്വത്തും കണ്ടല്ല മീശ കിളുർത്ത ആണുങ്ങൾ പെണ്ണാലോചിക്കേണ്ടത് സ്വന്തം അധ്വാനിച്ചു പെണ്ണിനെ പോറ്റാനുള്ള ചങ്കൊറപ്പില്ലാത്തവനൊന്നും കല്യാണം കഴിക്കുകയൂം വേണ്ട ,,ഇനി നിന്നെ ക്കുറിച്ചു ആരെങ്കിലും വന്നന്വേഷിച്ചാലും ഞാൻ സത്യേമേ പറയൂ , നിന്നെ ക്കുറിച്ചു പരിഭവങ്ങൾ പറഞ്ഞുവരുന്ന നിന്റെ അമ്മയുടെ കൂടെ ഒരുപെണ്ണിന്റെ കണ്ണുനീരുകൂടി കാണാൻഎനിക്ക് വയ്യ
ലതീഷ് കൈതേരി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക