ഡിസോൺ കലോൽസവത്തിൽ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ മീനാക്ഷി കുട്ടി എന്റെ മുൻപിൽ കുറച്ചു അഹങ്കാരത്തോടെ നിന്നു. അഹങ്കരിക്കാൻ കാരണമുണ്ട് മത്സരത്തിന് മുൻപ് ഞാൻ ചെറുതായൊന്ന് കളിയാക്കിയിരുന്നു, അതേ ഡിസോൺ കലോൽസവത്തിൽ മിമിക്രി അവതരിപ്പിച്ചു തോറ്റുപോയ എന്റെ മുൻപിൽ ഒന്നാം സ്ഥാനക്കാരിക്ക് കുറച്ചു അഹങ്കാരമാവാം അല്ലെ ???
സ്വന്തം അനിയത്തികുട്ടി പോലെയായിരുന്നു എനിക്ക് മീനാക്ഷി ഡാൻസ് സംഗീതം കവിത പ്രസംഗം അങ്ങനെ അവൾ കൈവക്കാത്ത മേഘലകള്‍ ഇല്ല. ചേട്ടാ എന്റെ ഈ പ്രസംഗത്തിന്റെ വീഡിയോ ഇന്ന് ഫേസ്ബുക്കിൽ ഇടുമോ??
അഹങ്കാരത്തിന്റെ മുഖം മാറി അവൾ വിനയത്തോടെ ചോദിച്ചു . നിന്റെ വീഡിയോ എന്തിനാ ഞാൻ ഇടുന്നെ വേണേൽ നീ ഇട്ടോ, മിമിക്രിയിൽ തോറ്റു പോയതിന്റെ നീരസം ആയിരുന്നു എന്റെ വാക്കുകളിൽ.
അവൾ തുടർന്നു എനിക്ക് മൊബൈൽ ഡാറ്റ ആണ് ചേട്ടന് നെറ്റ് ഫ്രീ അല്ലെ , ഇതാ എന്റെ ഫേസ്ബുക്ക് പാസ്സ്‌വേർഡ്.
ഒരു നിമിഷം ഞാൻ ഒന്ന് പകച്ചുപോയി. ഇന്നത്തെ കാലത്ത് ആരെങ്കിലും സ്വന്തം ഫേസ്ബുക്ക് പാസ്സ്‌വേർഡ് മറ്റുള്ളവർക്ക് കൊടുക്കുമോ???
അവളുടെ നിഷ്കളങ്കതയിലും എന്നിൽ ഉള്ള വിശ്വാസത്തിലും ഞാൻ അഭിമാനംകൊണ്ടു, പക്ഷെ അതൊന്നും പുറത്തു കാണിച്ചില്ല അത്യാവശ്യം ഗൗരവത്തോടെ ഞാൻ പറഞ്ഞു ആ വീട്ടിൽ ചെന്നിട്ട് ഇടാം.

അങ്ങനെ വീട്ടിൽ എത്തി ആദ്യം എന്റെ ഫേസ്ബുക്ക് തുറന്നു .ഞാൻ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അനേഷിക്കാത്ത ചിലരുടെ മെസ്സേജ് ഡാ മിമിക്രി റിസൾട്ട് എന്തായി???
ദുഷ്ടന്മാർ ഞാൻ തോറ്റുപോയ വാർത്ത എങ്ങനെയോ അറിഞ്ഞ് മനപ്പൂർവം അയക്കുന്നതാ . പെട്ടെന്ന് മീനാക്ഷിയുടെ കാര്യം ഓർത്തു . അവളുടെ അക്കൗണ്ടിൽ കയറി വീഡിയോ അപ്ലോഡിങ്ങിനു ഇട്ടു.

മീനാക്ഷിയുടെ ഫേസ്ബുക്ക് പ്രൊഫൈൽ ശ്രദ്ധിച്ചപ്പോൾ 10,000 ഫോളോവെർസ് ഉള്ള ഒരു കുട്ടി സെലിബ്രിറ്റി ആണെന്ന് മനസ്സിലായി.
എന്നാലുമെന്റെ കൃഷ്ണ ഇവൾ ഒരു സംഭവം തന്നെ.
വീഡിയോ അപ്‌ലോഡ് ചെയ്തതും നോട്ടിഫിക്കേഷന്റെ പ്രവാഹമായി .
ഞങ്ങൾ ആൺകുട്ടികൾ എന്ത് ആന പോസ്റ്റ് ഇട്ടാലും
പെൺകുട്ടികൾ ഇടുന്ന പോസ്റ്റിനു ഒരു പ്രത്യേക പരിഗണന കിട്ടാറുണ്ടെന്നത് ആരും സമ്മതിച്ചു തരാത്ത സത്യം .
നല്ല നല്ല കമെന്റുകൾക്കിടയിൽ ഒരു കമെന്റ് എന്നെ ചൊടിപ്പിച്ചു.
"ലുക്കിങ്ങ് ഹോട്ട് "
എന്നൊരു കമെന്റ് ഏതോ ഒരു ഞരമ്പ് രോഗി ആണെന്ന് മനസ്സിലായി . അപ്പോ തന്നെ അവൻ മെസ്സേജ് അയച്ചു. ആദ്യം ഒരു സ്വയം പരിചയപ്പെടുത്തൽ, പിന്നെ മീനാക്ഷിയുടെ
സൗന്ദര്യത്തെ വർണിക്കാൻ തുടങ്ങി,
മറ്റൊരു വ്യക്തിയുടെ അക്കൗണ്ടിൽ നിന്നും മെസ്സേജ് അയക്കുന്നത് മോശമാണെന്ന ചിന്ത എന്നെ മൗനത്തിന്റെ ചങ്ങലയിൽ ബന്ധിച്ചു.
വേഗം ഇതൊന്ന് ലോഗൗട്ട് ചെയ്യാം ഞാൻ തീരുമാനിച്ചു.അപ്പപ്പോൾ അവന്റെ കുറെ മെസ്സേജ് ഒരുമിച്ച് വന്നു "എന്താ മിണ്ടാത്തെ പറ ചക്കരെ " .
മൗനത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞ ഞാൻ പറഞ്ഞു നിന്റെ അച്ഛൻ ആണ് ചക്കര!!
എന്റെ ഈ ഡയലോഗിൽ അവനിപ്പോ പേടിച്ചു നാടുവിട്ട്കാണും ഞാൻ സന്തോഷിച്ചു.
അതാ പിന്നെയും സ്വന്തം അച്ഛനു വിളിച്ചിട്ടു പോലും നാണമില്ലാതെ , ദേഷ്യത്തിൽ ആണോടാ ???? എന്ന്.
ഒന്ന് ആലോചിച്ചു നോക്കു ഒരു പരിചയം ഇല്ലാത്ത പെണ്കുട്ടി അവളുടെ മുന്നിൽ ഇങ്ങനെ പഞ്ചാര വാരി വിതറുന്ന അവന്റെ തലക്കു ചുറ്റും തേനീച്ചകൾ വട്ടമിട്ട് പറക്കുന്ന പോലെ തോന്നി. വേഗം ഞാൻ അവനെ ബ്ലോക്ക് ചെയ്തു. അതായിരുന്നു ആദ്യത്തെ ബ്ലോക്ക് പിന്നീട് ഒരുപാട് പേരെ ബ്ലോക്ക് ചെയ്തു, അങ്ങനെ അവളുടെ അക്കൗണ്ടിൽ നിന്നും ഞാൻ ഇറങ്ങി ഓടി.
വേഗം അവളെ വിളിച്ചു,
ഇനി നിന്റെ അക്കൗണ്ടിൽ ഞാൻ കയറില്ല അത് അക്കൗണ്ട് ആണോ അതോ കോഴി ഫാം ആണോ??
വ്യത്യസ്ത ഇനത്തിൽ പെട്ട കോഴികൾ .
അവൾ കുറെ ചിരിച്ചു എന്നിട്ട് പറഞ്ഞു,
എന്റെ മാത്രം അല്ല ഏതൊരു പെൺകുട്ടിയുടെ അവസ്ഥയും ഇതുതന്നെ. ഇങ്ങനെ ഉള്ളവരെ ബ്ലോക്ക് ചെയ്യുക എന്നതല്ലാതെ വേറെ ഒന്നും ചെയ്യാൻ പറ്റില്ല . നാളെ അവന്റെ ഇര മറ്റൊരു പെൺകുട്ടി ആയിരിക്കും , അപകീർത്തി പെടുത്തുന്ന കമെന്റ് , ചീത്ത മെസ്സേജുകൾ.
ചേട്ടൻ ഇതൊന്നും കാര്യമാക്കേണ്ട എന്ന് പറഞ്ഞു നിർത്തി.
ഇത് മീനാക്ഷിയുടെ മാത്രം അവസ്ഥയല്ല അത്യാവശ്യം കാണാൻ കൊള്ളാവുന്ന ഫേസ്ബുക്കിൽ ആക്റ്റീവ് ആയിട്ടുള്ള ഏതൊരു പെൺകുട്ടിയുടെയും അവസ്ഥയാണ്.
ഇതേപോലെ മനോവൈകല്യം കൂടിയവർ അനേകം ഉണ്ടാവും. ഈ ലോകത്തെ മാറ്റി മറിക്കാൻ ഒന്നും നമുക്ക് സാധിക്കില്ല, എങ്കിലും നമുക്ക് സാധിക്കുന്ന ഒരു കാര്യം ഉണ്ട്.
നമ്മുടെ ഭാഗത്തുനിന്ന് ഒരു തെറ്റുണ്ടാവാതെ ശ്രദ്ധിക്കാൻ സാധിക്കും.
നമ്മൾ ആരെയും അനാവശ്യമായി ശല്യം ചെയ്യാതെ ഇരിക്കാൻ ഉറച്ചൊരു തീരുമാനം എടുക്കണം. അങ്ങനെ എല്ലാവരും സ്വയം നന്നാവാൻ തീരുമാനിച്ചാൽ ഈ ലോകം തന്നെ മാറി മറിഞ്ഞേക്കാം .

By: Vipin venu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക