Showing posts with label വിപിൻവേണു. Show all posts
Showing posts with label വിപിൻവേണു. Show all posts

നല്ല ചിന്തകളുമായി വിപിൻ വേണു


നല്ല ചിന്തകളുമായി വിപിൻ വേണു - 
നല്ലെഴുത്തിലൂടെ ചിലതു പങ്കു വെക്കുന്നു - കാണുക ...ആശീർവദിക്കുക 



Also Do watch our channel https://www.youtube.com/c/nallezhuth
Thanks Vipin Venu

പ്രതീക്ഷയുടെ ഒരു ശതമാനം

Image may contain: 1 person, dog
ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ അത്യാഹിത വിഭാഗം ലക്ഷ്യമാക്കി വിനു നടന്നു . വിമാനത്താവളത്തിൽ പോയവർക്കറിയാം പ്രിയപ്പെട്ടവരെ യാത്രയാക്കുന്നിടത്തു സങ്കടവും ,പ്രിയപ്പെട്ടവരുടെ വരവ് കാത്തുനിക്കുന്നിടത്ത് സന്തോഷവും. അതേപോലെ തന്നെ ആശുപത്രിയിലും ഒരു ഭാഗത്തു കുഞ്ഞു ജനിച്ചതിൽ സന്തോഷിക്കുന്നവർ മറുഭാഗത്ത് പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്നവർ . ഒരു വ്യത്യാസം മാത്രം ആശുപത്രിയിലെ ഈ യാത്രക്കാർ പോയാൽ പിന്നെ തിരിച്ചുവരില്ല. ആശുപത്രി വരാന്തയിൽ മനു കണ്ടു പല ജീവിതങ്ങൾ. പ്രതീക്ഷയുടെ പിൻബലത്തിൽ ജീവിക്കുന്നവർ. ശരീരത്തിലെ പല അവയവങ്ങൾ തകരാറിലായി ചികിത്സ തേടുന്നവർ . മരണം കാത്തു കിടക്കുന്നവർ. അസുഖം പൂർണമായും മാറുമെന്ന് ഉറച്ച വിശ്വാസമുള്ളവർ. അങ്ങനെ ഒരുപാട് ജീവിതങ്ങൾ.
ആശുപത്രിയുടെ ഉള്ളിൽത്തന്നെ ഒരു ദേവാലയമുണ്ടായിരുന്നു .
 അവൻ അവിടെ മുട്ടുകുത്തി പ്രാർത്ഥിച്ചു . ആധുനീക വൈദ്യശാസ്ത്രത്തിന്നു പോലും പരിമിതികളുണ്ട് മനുഷ്യ ശരീരത്തെ പൂർണമായും മനസ്സിലാക്കാൻ. ഇത്രയും സങ്കീർണമായ ,അത്ഭുതകരമായ ഒരു 
ശരീരം എനിക്കു സമ്മാനിച്ച ദൈവമേ നന്ദി. 
 എന്റെ ഓരോ ഹൃദയമിടിപ്പും ഓരോ ശ്വാസവും നീ നിയന്ത്രിക്കുന്നു. അല്ലയോ ദൈവമേ എന്റെ കൂട്ടുക്കാർ ലഹരിക്കുവേണ്ടി സ്വന്തം ശരീരം നശിപ്പിക്കുന്നു. മദ്യപാനവും പുകവലിയും ഒഴിച്ചുകൂടാനാവാത്ത ആചാരമായി മാറിക്കഴിഞ്ഞു. അവിടന്ന് കനിഞ്ഞു നൽകിയ വിവേകം എന്റെ കൂട്ടുകാർക്ക് എന്തുകൊണ്ട് ഉപയോഗിക്കാൻ പറ്റുന്നില്ല ?? അതോ അവർ ലഹരിയിൽ അടിമപ്പെട്ട് പോയോ ?? കാറ്റു നിറക്കുന്ന ബലൂൺ പോലെയാണ് ജീവിതം. കാറ്റാകുന്ന ലഹരി നിറയുംതോറും ബലൂൺ വലുതാവുന്ന പോലെ ജീവിതത്തിൽ താത്കാലിക സുഖം അനുഭവപ്പെട്ടേക്കാം . എന്നാൽ കാറ്റു നിറഞ്ഞാൽ ബലൂൺ പൊട്ടുന്നപോലെ, ഒരു നിമിഷത്തിൽ നശിക്കും ദൈവം കനിഞ്ഞു നൽകിയ ശരീരം. അവൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് ദൈവനാമത്തിൽ സത്യം ചെയ്തു. 
നാളെ മുതൽ എന്നും വ്യായാമം ചെയ്യാം അവൻ മനസ്സിലുറപ്പിച്ചു. ദൈവം തന്നിട്ടുള്ള 24 മണിക്കൂറിൽ 30 മിനിറ്റ് എന്നും വ്യായാമം ചെയ്‌യുന്ന ഒരാളുടെ വീടിന്റെ പടിക്കൽ പോലും വന്ന് എത്തിനോക്കില്ല ഒരു അസുഖവും. ഇത് എല്ലാവർക്കും നന്നായി അറിയാം പക്ഷെ ചെയ്‌യുന്നവർ വിരളമാണ്. 
അതിനൊരു കാരണമുണ്ട് മനസ്സിന് അറിയാം വ്യായാമം അത്ര എളുപ്പമല്ല കുറച്ചു കഷ്ടപാടാണ് എന്ന്. മനസ്സിന് ഇഷ്ട്ടം ലഹരിയാണ്. ലഹരി കിട്ടുന്നതെന്തോ മനസസ്‌ അതു തേടിപോകും. മനസ്സിന്റെ പിന്നാലെ നമ്മൾ പോകുംപോഴാണ് ഈ കുഴപ്പങ്ങള്ളൊക്കെ ഉണ്ടാക്കുന്നത്. അവിടെയാണ് വിവേകം ഉപയോഗിച്ച് മനസ്സിന് ചങ്ങല ഇടേണ്ടത്. ഇത്തരത്തിലുള്ള നല്ല ചിന്തകൾ തോന്നിപ്പിച്ചതിന് അവൻ ദൈവത്തോട് നന്ദി പറഞ്ഞു. തന്റെ കൂട്ടുകാർക്കും ഇതെല്ലാം ഒരിക്കൽ പകർന്നു നല്കുമെന്ന് ദൈവത്തിനവൻ വാക്കു
കൊടുത്തു . അവൻ അപേക്ഷിച്ചു എന്റെ കുഞ്ചുവിന് ഒരു ആപത്തും വരുത്തല്ലേ ദൈവമേ. കുഞ്ചു വിനുവിന്റെ മാമന്റെ മകനായിരുന്നു. 12 വയസ്സു പ്രായം, വിനുവിനെ ജീവനായിരുന്നു. പെട്ടെന്നൊരു പനിവന്നതാണ് അവന്. ഇപ്പോൾ ലിറ്റൽ ഫ്ളവർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കിടക്കുന്നു. വിനു അത്യാഹിത വിഭാഗത്തിന്റെ അടുത്ത് കാത്തിരുന്നു. ബന്ധുക്കളും കുഞ്ചുവിന്റെ മാതാപിതാക്കളും പ്രാത്ഥനയോടെ കാത്തിരിക്കുന്നു.
ഡോക്ടർ വന്നു . . 
99% പ്രതീക്ഷ ഇല്ല . . .
എന്ന് പറഞ്ഞതും എല്ലാവരും കരച്ചിൽ തുടങ്ങി. വിനുവും കുഞ്ചുവിന്റെ അമ്മയും നേരത്തെ വിനു പ്രാർത്ഥിച്ച ദേവാലയത്തിൽ ഓടി വന്ന് മുട്ടുകുത്തി പ്രാർത്ഥിച്ചു.
99% ശതമാനം പ്രതീക്ഷ ഇല്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ കുഞ്ചുവിന്റെ അമ്മയും വിനുവും അതല്ല കേട്ടത് മറിച്ച് ഒരു ശതമാനം പ്രതീക്ഷ ഉണ്ടെന്നാണ് . ആ ഒരു ശതമാനത്തിൽ ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു കുഞ്ചുവിന്റെ അമ്മയ്ക്കും വിനുവിനും. ആ ഒരു ശതമാനം വലിയൊരു സംഖ്യയായിരുന്നു അവർക്കുമുന്നിൽ. കണ്ണുനീർകൊണ്ട് ദൈവത്തിന്റെ പാദം കഴുകി അവർ . . . .
ചില നേരത്ത് ദൈവം ഇങ്ങനെയാണ് എത്ര കരഞ്ഞു പറഞ്ഞാലും കേൾക്കില്ല . .
കുഞ്ചു പോയി ഈ കുഞ്ഞു പ്രായത്തിൽ ഒരുപാട് ജീവിതം ബാക്കി വച്ചുകൊണ്ട്, ഒരു ജന്മം മുഴുവൻ ഓർത്തുവെക്കാൻ ഉള്ളത് വിനു ചേട്ടന് കൊടുത്തുകൊണ്ട് പോയ്.
ദൈവത്തിനു പ്രിയപ്പെട്ടവരെ ദൈവം നേരത്തെ വിളിക്കും എന്ന് വിനുവിന്റെ അമ്മുമ്മ പറഞ്ഞു .
മരണത്തെപ്പറ്റി വിനു ചിന്തിച്ചു.
ജീവനുള്ള കാലംവരെ ദൈവം തന്ന ശരീരത്തോട് നീതിപുലർത്തും എന്നവൻ മനസ്സിൽ പ്രതിജ്ഞയെടുത്തു.
ആശുപത്രി വരാന്തയിൽ നിന്നും
പുതിയൊരു ജീവിതത്തിലേക്കു അവൻ നടന്നു മനസ്സിൽ നമ്മയുമായ് .

By: Vipin Venu

മീനാക്ഷികുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട്

Image may contain: 1 person

ഡിസോൺ കലോൽസവത്തിൽ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ മീനാക്ഷി കുട്ടി എന്റെ മുൻപിൽ കുറച്ചു അഹങ്കാരത്തോടെ നിന്നു. അഹങ്കരിക്കാൻ കാരണമുണ്ട് മത്സരത്തിന് മുൻപ് ഞാൻ ചെറുതായൊന്ന് കളിയാക്കിയിരുന്നു, അതേ ഡിസോൺ കലോൽസവത്തിൽ മിമിക്രി അവതരിപ്പിച്ചു തോറ്റുപോയ എന്റെ മുൻപിൽ ഒന്നാം സ്ഥാനക്കാരിക്ക് കുറച്ചു അഹങ്കാരമാവാം അല്ലെ ???
സ്വന്തം അനിയത്തികുട്ടി പോലെയായിരുന്നു എനിക്ക് മീനാക്ഷി ഡാൻസ് സംഗീതം കവിത പ്രസംഗം അങ്ങനെ അവൾ കൈവക്കാത്ത മേഘലകള്‍ ഇല്ല. ചേട്ടാ എന്റെ ഈ പ്രസംഗത്തിന്റെ വീഡിയോ ഇന്ന് ഫേസ്ബുക്കിൽ ഇടുമോ??
അഹങ്കാരത്തിന്റെ മുഖം മാറി അവൾ വിനയത്തോടെ ചോദിച്ചു . നിന്റെ വീഡിയോ എന്തിനാ ഞാൻ ഇടുന്നെ വേണേൽ നീ ഇട്ടോ, മിമിക്രിയിൽ തോറ്റു പോയതിന്റെ നീരസം ആയിരുന്നു എന്റെ വാക്കുകളിൽ.
അവൾ തുടർന്നു എനിക്ക് മൊബൈൽ ഡാറ്റ ആണ് ചേട്ടന് നെറ്റ് ഫ്രീ അല്ലെ , ഇതാ എന്റെ ഫേസ്ബുക്ക് പാസ്സ്‌വേർഡ്.
ഒരു നിമിഷം ഞാൻ ഒന്ന് പകച്ചുപോയി. ഇന്നത്തെ കാലത്ത് ആരെങ്കിലും സ്വന്തം ഫേസ്ബുക്ക് പാസ്സ്‌വേർഡ് മറ്റുള്ളവർക്ക് കൊടുക്കുമോ???
അവളുടെ നിഷ്കളങ്കതയിലും എന്നിൽ ഉള്ള വിശ്വാസത്തിലും ഞാൻ അഭിമാനംകൊണ്ടു, പക്ഷെ അതൊന്നും പുറത്തു കാണിച്ചില്ല അത്യാവശ്യം ഗൗരവത്തോടെ ഞാൻ പറഞ്ഞു ആ വീട്ടിൽ ചെന്നിട്ട് ഇടാം.
അങ്ങനെ വീട്ടിൽ എത്തി ആദ്യം എന്റെ ഫേസ്ബുക്ക് തുറന്നു .ഞാൻ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അനേഷിക്കാത്ത ചിലരുടെ മെസ്സേജ് ഡാ മിമിക്രി റിസൾട്ട് എന്തായി???
ദുഷ്ടന്മാർ ഞാൻ തോറ്റുപോയ വാർത്ത എങ്ങനെയോ അറിഞ്ഞ് മനപ്പൂർവം അയക്കുന്നതാ . പെട്ടെന്ന് മീനാക്ഷിയുടെ കാര്യം ഓർത്തു . അവളുടെ അക്കൗണ്ടിൽ കയറി വീഡിയോ അപ്ലോഡിങ്ങിനു ഇട്ടു.
മീനാക്ഷിയുടെ ഫേസ്ബുക്ക് പ്രൊഫൈൽ ശ്രദ്ധിച്ചപ്പോൾ 10,000 ഫോളോവെർസ് ഉള്ള ഒരു കുട്ടി സെലിബ്രിറ്റി ആണെന്ന് മനസ്സിലായി.
എന്നാലുമെന്റെ കൃഷ്ണ ഇവൾ ഒരു സംഭവം തന്നെ.
വീഡിയോ അപ്‌ലോഡ് ചെയ്തതും നോട്ടിഫിക്കേഷന്റെ പ്രവാഹമായി .
ഞങ്ങൾ ആൺകുട്ടികൾ എന്ത് ആന പോസ്റ്റ് ഇട്ടാലും
പെൺകുട്ടികൾ ഇടുന്ന പോസ്റ്റിനു ഒരു പ്രത്യേക പരിഗണന കിട്ടാറുണ്ടെന്നത് ആരും സമ്മതിച്ചു തരാത്ത സത്യം .
നല്ല നല്ല കമെന്റുകൾക്കിടയിൽ ഒരു കമെന്റ് എന്നെ ചൊടിപ്പിച്ചു.
"ലുക്കിങ്ങ് ഹോട്ട് "
എന്നൊരു കമെന്റ് ഏതോ ഒരു ഞരമ്പ് രോഗി ആണെന്ന് മനസ്സിലായി . അപ്പോ തന്നെ അവൻ മെസ്സേജ് അയച്ചു. ആദ്യം ഒരു സ്വയം പരിചയപ്പെടുത്തൽ, പിന്നെ മീനാക്ഷിയുടെ
സൗന്ദര്യത്തെ വർണിക്കാൻ തുടങ്ങി,
മറ്റൊരു വ്യക്തിയുടെ അക്കൗണ്ടിൽ നിന്നും മെസ്സേജ് അയക്കുന്നത് മോശമാണെന്ന ചിന്ത എന്നെ മൗനത്തിന്റെ ചങ്ങലയിൽ ബന്ധിച്ചു.
വേഗം ഇതൊന്ന് ലോഗൗട്ട് ചെയ്യാം ഞാൻ തീരുമാനിച്ചു.അപ്പപ്പോൾ അവന്റെ കുറെ മെസ്സേജ് ഒരുമിച്ച് വന്നു "എന്താ മിണ്ടാത്തെ പറ ചക്കരെ " .
മൗനത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞ ഞാൻ പറഞ്ഞു നിന്റെ അച്ഛൻ ആണ് ചക്കര!!
എന്റെ ഈ ഡയലോഗിൽ അവനിപ്പോ പേടിച്ചു നാടുവിട്ട്കാണും ഞാൻ സന്തോഷിച്ചു.
അതാ പിന്നെയും സ്വന്തം അച്ഛനു വിളിച്ചിട്ടു പോലും നാണമില്ലാതെ , ദേഷ്യത്തിൽ ആണോടാ ???? എന്ന്.
ഒന്ന് ആലോചിച്ചു നോക്കു ഒരു പരിചയം ഇല്ലാത്ത പെണ്കുട്ടി അവളുടെ മുന്നിൽ ഇങ്ങനെ പഞ്ചാര വാരി വിതറുന്ന അവന്റെ തലക്കു ചുറ്റും തേനീച്ചകൾ വട്ടമിട്ട് പറക്കുന്ന പോലെ തോന്നി. വേഗം ഞാൻ അവനെ ബ്ലോക്ക് ചെയ്തു. അതായിരുന്നു ആദ്യത്തെ ബ്ലോക്ക് പിന്നീട്‌ ഒരുപാട് പേരെ ബ്ലോക്ക് ചെയ്തു, അങ്ങനെ അവളുടെ അക്കൗണ്ടിൽ നിന്നും ഞാൻ ഇറങ്ങി ഓടി.
വേഗം അവളെ വിളിച്ചു,
ഇനി നിന്റെ അക്കൗണ്ടിൽ ഞാൻ കയറില്ല അത് അക്കൗണ്ട് ആണോ അതോ കോഴി ഫാം ആണോ??
വ്യത്യസ്ത ഇനത്തിൽ പെട്ട കോഴികൾ .
അവൾ കുറെ ചിരിച്ചു എന്നിട്ട് പറഞ്ഞു,
എന്റെ മാത്രം അല്ല ഏതൊരു പെൺകുട്ടിയുടെ അവസ്ഥയും ഇതുതന്നെ. ഇങ്ങനെ ഉള്ളവരെ ബ്ലോക്ക് ചെയ്യുക എന്നതല്ലാതെ വേറെ ഒന്നും ചെയ്യാൻ പറ്റില്ല . നാളെ അവന്റെ ഇര മറ്റൊരു പെൺകുട്ടി ആയിരിക്കും , അപകീർത്തി പെടുത്തുന്ന കമെന്റ് , ചീത്ത മെസ്സേജുകൾ.
ചേട്ടൻ ഇതൊന്നും കാര്യമാക്കേണ്ട എന്ന് പറഞ്ഞു നിർത്തി.
ഇത് മീനാക്ഷിയുടെ മാത്രം അവസ്ഥയല്ല അത്യാവശ്യം കാണാൻ കൊള്ളാവുന്ന ഫേസ്ബുക്കിൽ ആക്റ്റീവ് ആയിട്ടുള്ള ഏതൊരു പെൺകുട്ടിയുടെയും അവസ്ഥയാണ്.
ഇതേപോലെ മനോവൈകല്യം കൂടിയവർ അനേകം ഉണ്ടാവും. ഈ ലോകത്തെ മാറ്റി മറിക്കാൻ ഒന്നും നമുക്ക് സാധിക്കില്ല, എങ്കിലും നമുക്ക് സാധിക്കുന്ന ഒരു കാര്യം ഉണ്ട്.
നമ്മുടെ ഭാഗത്തുനിന്ന് ഒരു തെറ്റുണ്ടാവാതെ ശ്രദ്ധിക്കാൻ സാധിക്കും.
നമ്മൾ ആരെയും അനാവശ്യമായി ശല്യം ചെയ്യാതെ ഇരിക്കാൻ ഉറച്ചൊരു തീരുമാനം എടുക്കണം. അങ്ങനെ എല്ലാവരും സ്വയം നന്നാവാൻ തീരുമാനിച്ചാൽ ഈ ലോകം തന്നെ മാറി മറിഞ്ഞേക്കാം .

By: Vipin venu

ഒറ്റ മരം


ഒറ്റ മരം
*****************************------------******************************
8 മണിക്കൂർ ജോലി ചെയ്തതിന്റെ ക്ഷീണം മാറാൻ ഒരു മണിക്കൂർ ട്രെയിൻ യാത്ര മതി എന്നായിരുന്നു എന്റെ വിശ്വാസം. ട്രെയിനിൽ യാത്ര ചെയ്യാൻ ഒത്തിരി ഇഷ്ടമായിരുന്നു എനിക്ക്. പാട്ടു കേട്ടുകൊണ്ട് ട്രെയിന്റെ വിൻഡോ സീറ്റിൽ ഇരിക്കുന്ന ഒരു ഫീൽ ഒന്ന് വേറെ തന്നെയാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നമ്മുടെ നാടിന്റെ സൗന്ദര്യം സംഗീതം കേട്ടുകൊണ്ട് ആസ്വദിക്കാൻ ട്രെയിൻ യാത്ര ഉചിതമാണ്
നെല്ലായി സ്റ്റേഷനിൽ നിന്നും അൽപ്പമൊന്ന് മുന്നോട്ട് പോകുമ്പോൾ മനസ്സിന് കുളിർമ്മ നല്കുന്ന ഒരു കാഴ്ചയുണ്ട്. വിശാലമായ ഒരു പാടം അതിന്റെ ഒത്ത നടുക്ക് ഒരു മരം , ഒറ്റ മരം . മാമ്പു പൂത്തു നിൽക്കുന്ന ഒരു മാവ്. യാത്രക്കാരെല്ലാം അത്ഭുതത്തോടെ നോക്കുമായിരുന്നു ആ മാവിനെ. എന്തൊരു ഭംഗിയാണ് വിശാലമായ ആ പാടത്തു ഒരു ഒറ്റമരം നിൽക്കുന്നത് കാണാൻ.അങ്ങനെ എന്നും ഞാൻ ആ ഒറ്റമരത്തെ നോക്കാൻ തുടങ്ങി. എനിക്കൊത്തിരി പ്രിയപ്പെട്ടതായി മാറി ആ ഒറ്റമരം.
അങ്ങനെ വർഷങ്ങൾ കടന്നുപോയി എന്റെ സാലറി ചെറുതായെങ്കിലും ഒറ്റമരം അങ്ങു വലുതായി. സാലറി കുറവായതുകൊണ്ട് ആ ജോലി ഉപേക്ഷിച്ചു സ്വന്തമായി എന്തെങ്കിലും ബിസിനസ് തുടങ്ങാൻ തീരുമാനിച്ച ഞാൻ എന്റെ രാജിക്കത്തും കൊടുത്ത്
ഓഫീസിന്റെ പടിയിറങ്ങി. റെയിൽവേ സ്റ്റേഷനിൽ വച്ച് ആലോചിച്ചു, ഇനി എന്നും എന്റെ ഒറ്റമരത്തെ കാണാൻ പറ്റില്ലല്ലോ. അങ്ങനെ പതിവുപോലെ വിൻഡോ സീറ്റ് പിടിച്ചു.നെല്ലായി സ്റ്റേഷൻ കഴിഞ്ഞു .
ഒറ്റമരത്തിൽ നിറയെ മാമ്പഴം പഴുത്തു നിൽക്കുന്നുണ്ട്. പെട്ടെന്ന് ട്രെയിൻ നിർത്തി. വേറെ ഏതോ ട്രെയിൻ പോകുന്ന വരെ ഇവിടെ നിർത്തി ഇടും ഇന്ന് കേട്ടപ്പോൾ യാത്രക്കാർ നിരാശരായി എനിക്കാകട്ടെ എന്തെന്നില്ലാത്ത സന്തോഷവും.
ഞാൻ കണ്ണിമവെട്ടാതെ നോക്കി നിന്നു. ഒറ്റമരത്തോട് മനസ്സിൽ യാത്ര പറഞ്ഞു. ഇത്രനാളും മനസ്സിൽ തോന്നാത്ത ചിന്ത അന്ന് തോന്നി.
എല്ലാവരും ആ മരത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നു, ട്രെയിൻ യാത്രക്കാർക്ക് ഒരു കൗതുകമായി നിലകൊള്ളുന്നു.
പക്ഷെ ചുറ്റും ആരും ഇല്ലാതെ ഒറ്റക്ക് നിലകൊള്ളുന്ന ഒറ്റമരത്തിന്റെ മനസ്സിൽ എന്താകും വികാരം ?? സങ്കടമോ അതോ സന്തോഷമോ??
എന്റെ മനസ്സു എന്നോട് ചോദിച്ചു. ഞാൻ പിന്നെയും ആ മരത്തെ സൂക്ഷിച്ചു നോക്കി , സംശയമെന്ത് മാമ്പഴം നിറഞ്ഞു നിൽക്കുന്ന ആ ഒറ്റമരത്തിന് സന്തോഷം തന്നെ .
പിന്നെയും എന്റെ സംശയരോഗിയായ മനസ്സു ചോദിച്ചു ഒപ്പം ആരുമില്ലാഞ്ഞിട്ടും ആ ഒറ്റമരത്തിനു സന്തോഷിക്കാൻ എങ്ങനെ സാധിക്കുന്നു??????
ഇങ്ങനെ ഓരോ ചോദ്യം ചോദിച്ചു എന്നെ കുഴപ്പിക്കുന്ന എന്റെ മനസ്സിനിട്ട് ഒന്ന് പൊട്ടിക്കാൻ തോന്നി .
എന്നാലും ഞാൻ ചിന്തിച്ചു വളരെ ലളിതമാണ് ഉത്തരം. ഈ ലോകത്ത് നമ്മൾ എല്ലാവരും ഒറ്റക്കാണ് എന്നത് പ്രപഞ്ചസത്യം.
അത് ആർക്കും ഉൾക്കൊള്ളാൻ സാധിക്കില്ല എന്നതാണ് മറ്റൊരു സത്യം. നമ്മുക്ക് സ്വന്തം നമ്മൾ മാത്രം എന്ന വേദനിപ്പിക്കുന്ന സത്യം നിങ്ങൾ ഉൾക്കൊള്ളുന്ന നിമിഷം മരണപ്പെടുന്നു സങ്കടം എന്ന വികാരം.
ഞാൻ ഉൾപ്പെടെ പലരും അഹങ്കരിച്ചിട്ടുണ്ട് ഒപ്പം എന്തിനും ഏതിനും കൂടെ നിൽക്കാൻ ഒരുപാടുപേരുണ്ടെന്ന്
എന്നാൽ ഒറ്റ മരത്തിനു മുന്നിലൂടെ പോകുന്ന ട്രയിനിലെ യാത്രകാരെപോലെ നമ്മുടെ ജീവിതത്തിൽ കടന്നുപോകുന്ന പലർക്കും ഒരു നിശ്ചിത സമയം ദൈവം അനുവദിച്ചിട്ടുണ്ട് അതുകഴിഞ്ഞാൽ നമ്മളും ഒറ്റ മരവും ഒരുപോലെതന്നെ. മറ്റാരെയും അല്ല നമ്മൾ മനസ്സിലാക്കേണ്ടത് നമ്മുടെ മനസ്സിനെ തന്നെ . ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ നമ്മൾ തനിച്ചാവും അന്ന് തളരാൻ പാടില്ല ഒറ്റ മരത്തെപോലെ സന്തോഷിച്ചു മറ്റുള്ളവർക്ക് സന്തോഷം പകർന്ന് നമ്മ ചെയ്ത് ഈ ഭൂമിയിൽ ജീവിച്ചതിനു തെളിവായി ചരിത്രത്തിന്റെ ഇതളുകകിൽ കൈയൊപ്പ് ഇട്ടുകൊണ്ട് മടങ്ങാം.ട്രെയിൻ പതുകെ നീങ്ങാൻ തുടങ്ങി. ഒരു പ്രപഞ്ച സത്യം എന്നെ മനസ്സിലാക്കി തന്ന ഒറ്റ മരത്തിനു നന്ദി പറഞ്ഞുകൊണ്ട് മെല്ലെ അകന്നു. എന്നെങ്കിലും ഒരുനാൾ എനിക്കവിടെ ചെല്ലണം ഒറ്റ മര തണലിൽ തനിച്ചിരിക്കണം. മാമ്പഴം കഴിക്കണം എന്നൊക്കെ മനസ്സിൽ ഉറപ്പിച്ചു ഞാനും അകന്നു ഒറ്റ മരത്തിന്റെ ജീവിതത്തിലെ വെറുമൊരു യാത്രകാരനായ് 

By

Vipin Venu

ഒരു സെൽഫിയിൽ ഒതുങ്ങിയ സ്നേഹം

Image may contain: 1 person, smiling

ഇന്നലെ എന്റെ ജന്മദിനമായിരുന്നു . സ്നേഹാലയത്തിലെ അമ്മമാരോടൊപ്പം ആഘോഷിക്കാൻ തീരുമാനിച്ചു നേരെ പുറപ്പെട്ടു. അവിടെ 30 അമ്മമാർ ഉണ്ട് .
മക്കൾ ഉപേക്ഷിച്ചു പോയവർ . . .. . 
സ്വന്തമെന്ന് പറയാൻ ആരും ഇല്ലാത്തവർ.
മക്കൾക്ക് നോക്കാൻ സമയം ഇല്ലാത്തതുകൊണ്ട് അവിടെ ആകിയവർ. ..
10 മാസം ഇവരെയൊക്കെ വയറ്റിൽ ചുമന്നപ്പോൾ ഇനി ചുമക്കാൻ വയ്യ , സമയമില്ല എന്നൊക്കെ ആ അമ്മമാർ അന്ന് വിചാരിച്ചിരുന്നെങ്കിൽ ഈ ഭൂമിയിൽ പിറവി എടുക്കില്ലായിരുന്നു ഇവരെപോലെയുള്ള അസുരജന്മങ്ങൾ .
30 പേർക്കും പറയാനുണ്ട് 30 കഥകൾ . ഞാൻ എല്ലാം കേട്ടു , ചില നിമിഷങ്ങളിൽ കണ്ണുനീർ കണ്ണിന്റെ വാതിൽക്കൽ വന്ന് നിന്നെങ്കിലും, ഞാൻ വിരട്ടി ഓടിച്ചു !! ആൺകുട്ടികൾ അങ്ങനെ പബ്ലിക് ആയിട്ട് കരയുന്നത് മോശമല്ലേ ?? വേണമെങ്കിൽ വീട്ടിൽ പോയിരുന്ന് ഒറ്റക്ക് കരഞ്ഞോളു . ഇത് കേട്ടപ്പോ എന്റെ കണ്ണുനീർ നാണിച്ചു തല താഴ്ത്തി .
അങ്ങനെ അവിടെ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ജന്മദിനം ആഘോഷിച്ചു. അപ്പോഴാണ് പ്രതീക്ഷിക്കാതെ കുറച്ചുപേർ വന്നത്.
ഏതോ കോളേജിൽ നിന്നാണ് . അതിൽ ഒരു പെൺകുട്ടിയുടെ ജന്മദിനം ആഘോഷിക്കാൻ വന്നതാണെന്ന് കേട്ടപ്പോൾ സന്തോഷം തോന്നി.
രഞ്ജിനി ഹരിദാസിന്റെ രൂപവും പ്രിത്വിരാജിന്റെ ഇംഗ്ലീഷും സംസാരിക്കുന്ന ഒരു ന്യൂ ജെൻ കുട്ടി !!
ഞങ്ങൾ പരസ്പരം ജന്മദിനം ആശംസിച്ചു. ഞാൻ അമ്മമാരോട് യാത്രപറഞ്ഞു ഇറങ്ങാൻ നേരത്ത് ആ കുട്ടി ഒരു അമ്മയുടെ ഒപ്പം സെൽഫി എടുക്കുന്നത് ശ്രദ്ധിച്ചു. അവൾ ആ സെൽഫി എടുത്തു കഴിഞ്ഞു മൊബൈലിൽ ശ്രദ്ധിച്ചു എഴുനേറ്റുപോയി.
എന്നാൽ ഞാൻ ശ്രദ്ധിച്ചത് ആ അമ്മയുടെ കണ്ണുകളാണ്. ഒരു സെൽഫിയിൽ ഒതുങ്ങിയ സ്നേഹപ്രകടനം.
ഞാൻ ആ അമ്മയുടെ അടുത്തിരുന്നു ചോദിച്ചു "അമ്മക്ക് വിഷമം ആയില്ലേ ആ കുട്ടി മിണ്ടാതെ എഴുനേറ്റു പോയപ്പോൾ???"
എനിക്കോ ? ആരു പറഞ്ഞു? ആകാംഷയോടെ അമ്മ ചോദിച്ചു .
ഈ കണ്ണുകൾ പറഞ്ഞു ഞാൻ കേട്ടു അത് .
ആ അമ്മ ഒന്ന് ചിരിച്ചു , എന്നിട്ട് പറഞ്ഞു
" ഞങ്ങൾക്ക് എന്ത് വിഷമം?? പൊന്നുപോലെ നോക്കിയ മക്കൾ ഉപേക്ഷിച്ച അത്ര വിഷമം വേറെ അനുഭവിക്കാൻ എന്താണ് ഉള്ളത്????
ഒരു സെൽഫി എടുക്കാൻ ആണെങ്കിൽപോലും ആരും ഇല്ലാത്ത ഞങ്ങളെ കാണാൻ ഇവർ വരുമ്പോൾ ആരൊക്കെയോ ഉണ്ടെന്ന് വെറുതെയെങ്കിലും മനസ്സ് വിശ്വസിച്ചോട്ടെ " .
ആ വാക്കുകൾ എന്റെ ഹൃദയത്തിൽ മുറിവേൽപ്പിച്ചു. നേരത്തെ വിരട്ടി ഓടിച്ച കണ്ണുനീർ പുറത്തുചാടി.
ശെരിയാണ് . . ഈ ഫേസ്ബുക്ക് യുഗത്തിൽ നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും നാട്ടുകാരെ കാണിക്കാൻ വേണ്ടി മാത്രം ആയികൊണ്ടിരിക്കുന്നു.
ഇവിടെ ഇല്ലാതാവുന്നത് നന്മയാണ്. നല്ല കാര്യങ്ങൾ ചെയ്യുന്നതും അത് ഫേസ്ബുക്കിൽ ഇടുന്നതും തെറ്റാണെനല്ല ഞാൻ പറയുന്നത് , നല്ല കാര്യങ്ങൾ ചെയുന്നത് ഫേസ്ബുക്കിലിടാൻ വേണ്ടിമാത്രം അവരുതെന്നാണ് ഉദേശിച്ചത്.
തൊട്ടപ്പുറത്ത് കിടന്നുറങ്ങുന്ന ഭാര്യയുടെ ജന്മദിനം ഫേസ്ബുക്കിൽ കൊട്ടിഘോഷിക്കുന്ന ഭർത്താവ് , നേരിട്ട് ഒരു വാക്കുപോലും പറയാതിരിക്കുന്നു.
അമ്മയുടെ ജന്മദിനം ഫേസ്ബുക്കിൽ ആഘോഷമാക്കുന്ന മക്കൾ ഒന്നോർക്കണം , അതിലും ഇരട്ടി സന്തോഷം ഉണ്ടാവും നിങ്ങൾ അമ്മയെ കെട്ടിപിടിച്ചു ഒരു ബർത്ത്ഡേ കിസ് കൊടുത്താൽ.
സോഷ്യൽ മീഡിയയിൽ അലിഞ്ഞില്ലാതെ ആവരുത് നന്മകൾ .
ദൈവത്തിനും നമുക്കുമിടയിൽ മാത്രം ഒതുങ്ങേണ്ട ചില കാര്യങ്ങൾ ഉണ്ട്, അതിന് നിങ്ങൾ സെൽഫി ഒന്നും എടുത്തു വാക്കണമെന്നില്ല കാരണം അതിന്റെ കണക്ക് ദൈവം വച്ചുകൊള്ളും .
എല്ലാവർക്കും നന്മ നിറഞ്ഞൊരു ദിവസം ആശംസിച്ചുകൊണ്ട് നിർത്തുന്നു. വലിയ എഴുത്തുകാരുടെ സൃഷ്ടികൾ അടങ്ങിയ ഈ ഗ്രൂപ്പിൽ എന്റെ അനുഭവം പങ്കുവെക്കുന്നത് തെറ്റാണെങ്കിൽ പറഞ്ഞുതരണം. .
നന്ദി .
By: Vipin Venu

സഹോദരി

Image may contain: 1 person, smiling

ചേട്ടാ മൊബൈലിൽ ചാർജ് ഇല്ല ഇതിപ്പോ ഓഫ് ആകും ഞാൻ ട്രെയിനിൽ കയറി വൈകുന്നേരം 6.30 നു റെയിൽവേ സ്റ്റേഷനിൽ വരണേ "
അനിയത്തികുട്ടിയുടെ മെസ്സേജ് കണ്ട ഞാൻ റെയിൽവേ സ്റ്റേഷനിൽ കാത്തു നിന്നു. ട്രെയിൻ എത്തി യാത്രക്കാർ തിരക്കുപിടിച്ചു പ്ലാറ്റ്‌ഫോം ഇറങ്ങി വരുന്നുണ്ട്. ജോലി കഴിഞ്ഞു വരുന്നതിന്റെ ക്ഷീണം ആരുടെയും മുഖത്തു കാണുന്നില്ല. തിരിച്ചു വീട്ടിലേക്കാണല്ലോ എന്ന ചിന്ത ഒരുപക്ഷെ ആ ക്ഷീണത്തെ മറച്ചു വച്ചതായേക്കാം. നമ്മുടെ വീടാണല്ലോ ഏതൊരു യാത്രയുടെയും ഫിനിഷിങ് പോയിന്റ്. 
 അങ്ങനെ അവസാനത്തെ യാത്രക്കാരനും പ്ലാറ്റ്‌ഫോം ഇറങ്ങി. ഇനി. . . . . ഇനി ആരും ഇല്ല. റെയിൽവേ സ്റ്റേഷന് ചുറ്റും നടന്നു നോക്കി, ആരും ഇല്ല. ഇനി വേറെ ട്രെയിൻ ഉണ്ടോ ???? അവസാനത്തെ യാത്രകാരനോട് ഞാൻ ചോദിച്ചു. ഇല്ല ഇത് ലാസ്റ്റ് ട്രെയിൻ ആണ് എന്ന മറുപടി കേട്ടപ്പോൾ എന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി. സ്വയം ആശ്വസിപ്പിച്ചുകൊണ്ട് മനസ്സ് പറഞ്ഞു അവൾ വല്ല ഓട്ടോ പിടിച്ചു ഇപ്പോ വീട്ടിൽ എത്തിയിട്ടുണ്ടാവും. നേരെ വീട്ടിലേക്ക് തിരിച്ചു. സന്ധ്യനാമം ചൊല്ലുകയായിരുന്ന അമ്മ എന്നെ കണ്ടതും ഓടിവന്ന് ചോദിച്ചു "അവൾ എവിടെ"?????
ആ ചോദ്യത്തിന് മുന്നിൽ തളരാതെ ഞാൻ നിന്നു. ഇവിടെ ഞാൻ തളർന്നാൽ അത്‌ അമ്മക്ക് സഹിക്കില്ലെന്ന് എനിക്കറിയാം. അവൾ ഇപ്പോ വരും ഏതോ ബുക്ക് വാങ്ങിക്കാൻ കടയിൽ കയറി ഞാൻ പോയി കൊണ്ടുവരാം എന്നൊരു കള്ളം പറഞ്ഞു വീട്ടിൽനിന്നും ഇറങ്ങി. എന്ത് ചെയ്യണമെന്ന്‌ അറിയാത്ത നിമിഷം.
എവിടെ പോയ്‌ അന്വേഷിക്കണം????
ആരോട് ചോദിക്കണം????
ഇനി ട്രെയിനിൽ ഇരുന്നുറങ്ങിപോയി സ്റ്റേഷൻ മാറി പോയോ? ? ?
അതോ എന്തെങ്കിലും അപകടം ??
മരവിച്ച മനസ്സുമായി വണ്ടി ഓടിക്കുമ്പോഴും ഹൃദയം ഒരു ഉമിത്തീയിൽ എടുത്തു വച്ചപോലെ തോന്നി. ഓരോ നിമിഷവും മനസ്സിൽ മിന്നിമാഞ്ഞു സൗമ്യയുടേയും മിഷേലിന്റെയും മുഖങ്ങൾ. നേരെ റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു. അത്യാവശ്യം ദൈവ ഭക്തിയുള്ള ഞാൻ അപ്പോൾ മുഴു ഭക്തൻ ആയിമാറി .നേരാത്ത നേർച്ചകൾ ഇല്ല , വിളിക്കാത്ത ദൈവങ്ങൾ ഇല്ല . അവിടെ ഒരു മതേതരത്വവും ഉണ്ടായില്ല എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു.
അങ്ങനെ റെയിൽവേ സ്റ്റേഷൻ എത്തിയപ്പോൾ ചുട്ടുപൊള്ളുന്ന ഭൂമിയിൽ തോരാമഴ പെയ്തപോലെ ഒരാൾ നടന്നു വരുന്നു , എന്റെ അനിയത്തി.
ചേട്ടൻ എവിടെ ആയിരുന്നു എത്ര നേരമായി കാത്തുനിക്കുന്നു ട്രെയിൻ ലേറ്റ് ആയിരുന്നു എന്ന് പറഞ്ഞു. വാക്കുകൾ ഒന്നും വന്നില്ല. അവളെ വീട്ടിൽ ആക്കി നേരെ പോയത് അടുത്തുള്ള പള്ളിയിലാണ്.
അവിടെച്ചെന്ന് മുട്ടുകുത്തി പ്രാർത്ഥിച്ചു . ഒരു 20 മിനിറ്റ് എന്നെ തീ തീറ്റിച്ചതിനു നന്ദി പറഞ്ഞു . ഒരു പെൺകുട്ടിക്ക്
അപകടം സംഭവിക്കുമ്പോൾ മാത്രം സഹോദരിയായി കാണുന്ന ഈ സമൂഹത്തേപ്പോലെ ആവില്ല ഞാൻ എന്ന് ദൈവത്തിന്റെ നാമത്തിൽ ആ പള്ളിയിൽ വച്ച് സത്യം ചെയ്തു. എന്തിരുന്നാലും ഈ 20 മിനിറ്റ് മറക്കില്ല മരണം വരെ.


By: Vipin Venu

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo