Slider

പ്രതീക്ഷയുടെ ഒരു ശതമാനം

0
Image may contain: 1 person, dog
ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ അത്യാഹിത വിഭാഗം ലക്ഷ്യമാക്കി വിനു നടന്നു . വിമാനത്താവളത്തിൽ പോയവർക്കറിയാം പ്രിയപ്പെട്ടവരെ യാത്രയാക്കുന്നിടത്തു സങ്കടവും ,പ്രിയപ്പെട്ടവരുടെ വരവ് കാത്തുനിക്കുന്നിടത്ത് സന്തോഷവും. അതേപോലെ തന്നെ ആശുപത്രിയിലും ഒരു ഭാഗത്തു കുഞ്ഞു ജനിച്ചതിൽ സന്തോഷിക്കുന്നവർ മറുഭാഗത്ത് പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്നവർ . ഒരു വ്യത്യാസം മാത്രം ആശുപത്രിയിലെ ഈ യാത്രക്കാർ പോയാൽ പിന്നെ തിരിച്ചുവരില്ല. ആശുപത്രി വരാന്തയിൽ മനു കണ്ടു പല ജീവിതങ്ങൾ. പ്രതീക്ഷയുടെ പിൻബലത്തിൽ ജീവിക്കുന്നവർ. ശരീരത്തിലെ പല അവയവങ്ങൾ തകരാറിലായി ചികിത്സ തേടുന്നവർ . മരണം കാത്തു കിടക്കുന്നവർ. അസുഖം പൂർണമായും മാറുമെന്ന് ഉറച്ച വിശ്വാസമുള്ളവർ. അങ്ങനെ ഒരുപാട് ജീവിതങ്ങൾ.
ആശുപത്രിയുടെ ഉള്ളിൽത്തന്നെ ഒരു ദേവാലയമുണ്ടായിരുന്നു .
 അവൻ അവിടെ മുട്ടുകുത്തി പ്രാർത്ഥിച്ചു . ആധുനീക വൈദ്യശാസ്ത്രത്തിന്നു പോലും പരിമിതികളുണ്ട് മനുഷ്യ ശരീരത്തെ പൂർണമായും മനസ്സിലാക്കാൻ. ഇത്രയും സങ്കീർണമായ ,അത്ഭുതകരമായ ഒരു 
ശരീരം എനിക്കു സമ്മാനിച്ച ദൈവമേ നന്ദി. 
 എന്റെ ഓരോ ഹൃദയമിടിപ്പും ഓരോ ശ്വാസവും നീ നിയന്ത്രിക്കുന്നു. അല്ലയോ ദൈവമേ എന്റെ കൂട്ടുക്കാർ ലഹരിക്കുവേണ്ടി സ്വന്തം ശരീരം നശിപ്പിക്കുന്നു. മദ്യപാനവും പുകവലിയും ഒഴിച്ചുകൂടാനാവാത്ത ആചാരമായി മാറിക്കഴിഞ്ഞു. അവിടന്ന് കനിഞ്ഞു നൽകിയ വിവേകം എന്റെ കൂട്ടുകാർക്ക് എന്തുകൊണ്ട് ഉപയോഗിക്കാൻ പറ്റുന്നില്ല ?? അതോ അവർ ലഹരിയിൽ അടിമപ്പെട്ട് പോയോ ?? കാറ്റു നിറക്കുന്ന ബലൂൺ പോലെയാണ് ജീവിതം. കാറ്റാകുന്ന ലഹരി നിറയുംതോറും ബലൂൺ വലുതാവുന്ന പോലെ ജീവിതത്തിൽ താത്കാലിക സുഖം അനുഭവപ്പെട്ടേക്കാം . എന്നാൽ കാറ്റു നിറഞ്ഞാൽ ബലൂൺ പൊട്ടുന്നപോലെ, ഒരു നിമിഷത്തിൽ നശിക്കും ദൈവം കനിഞ്ഞു നൽകിയ ശരീരം. അവൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് ദൈവനാമത്തിൽ സത്യം ചെയ്തു. 
നാളെ മുതൽ എന്നും വ്യായാമം ചെയ്യാം അവൻ മനസ്സിലുറപ്പിച്ചു. ദൈവം തന്നിട്ടുള്ള 24 മണിക്കൂറിൽ 30 മിനിറ്റ് എന്നും വ്യായാമം ചെയ്‌യുന്ന ഒരാളുടെ വീടിന്റെ പടിക്കൽ പോലും വന്ന് എത്തിനോക്കില്ല ഒരു അസുഖവും. ഇത് എല്ലാവർക്കും നന്നായി അറിയാം പക്ഷെ ചെയ്‌യുന്നവർ വിരളമാണ്. 
അതിനൊരു കാരണമുണ്ട് മനസ്സിന് അറിയാം വ്യായാമം അത്ര എളുപ്പമല്ല കുറച്ചു കഷ്ടപാടാണ് എന്ന്. മനസ്സിന് ഇഷ്ട്ടം ലഹരിയാണ്. ലഹരി കിട്ടുന്നതെന്തോ മനസസ്‌ അതു തേടിപോകും. മനസ്സിന്റെ പിന്നാലെ നമ്മൾ പോകുംപോഴാണ് ഈ കുഴപ്പങ്ങള്ളൊക്കെ ഉണ്ടാക്കുന്നത്. അവിടെയാണ് വിവേകം ഉപയോഗിച്ച് മനസ്സിന് ചങ്ങല ഇടേണ്ടത്. ഇത്തരത്തിലുള്ള നല്ല ചിന്തകൾ തോന്നിപ്പിച്ചതിന് അവൻ ദൈവത്തോട് നന്ദി പറഞ്ഞു. തന്റെ കൂട്ടുകാർക്കും ഇതെല്ലാം ഒരിക്കൽ പകർന്നു നല്കുമെന്ന് ദൈവത്തിനവൻ വാക്കു
കൊടുത്തു . അവൻ അപേക്ഷിച്ചു എന്റെ കുഞ്ചുവിന് ഒരു ആപത്തും വരുത്തല്ലേ ദൈവമേ. കുഞ്ചു വിനുവിന്റെ മാമന്റെ മകനായിരുന്നു. 12 വയസ്സു പ്രായം, വിനുവിനെ ജീവനായിരുന്നു. പെട്ടെന്നൊരു പനിവന്നതാണ് അവന്. ഇപ്പോൾ ലിറ്റൽ ഫ്ളവർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കിടക്കുന്നു. വിനു അത്യാഹിത വിഭാഗത്തിന്റെ അടുത്ത് കാത്തിരുന്നു. ബന്ധുക്കളും കുഞ്ചുവിന്റെ മാതാപിതാക്കളും പ്രാത്ഥനയോടെ കാത്തിരിക്കുന്നു.
ഡോക്ടർ വന്നു . . 
99% പ്രതീക്ഷ ഇല്ല . . .
എന്ന് പറഞ്ഞതും എല്ലാവരും കരച്ചിൽ തുടങ്ങി. വിനുവും കുഞ്ചുവിന്റെ അമ്മയും നേരത്തെ വിനു പ്രാർത്ഥിച്ച ദേവാലയത്തിൽ ഓടി വന്ന് മുട്ടുകുത്തി പ്രാർത്ഥിച്ചു.
99% ശതമാനം പ്രതീക്ഷ ഇല്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ കുഞ്ചുവിന്റെ അമ്മയും വിനുവും അതല്ല കേട്ടത് മറിച്ച് ഒരു ശതമാനം പ്രതീക്ഷ ഉണ്ടെന്നാണ് . ആ ഒരു ശതമാനത്തിൽ ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു കുഞ്ചുവിന്റെ അമ്മയ്ക്കും വിനുവിനും. ആ ഒരു ശതമാനം വലിയൊരു സംഖ്യയായിരുന്നു അവർക്കുമുന്നിൽ. കണ്ണുനീർകൊണ്ട് ദൈവത്തിന്റെ പാദം കഴുകി അവർ . . . .
ചില നേരത്ത് ദൈവം ഇങ്ങനെയാണ് എത്ര കരഞ്ഞു പറഞ്ഞാലും കേൾക്കില്ല . .
കുഞ്ചു പോയി ഈ കുഞ്ഞു പ്രായത്തിൽ ഒരുപാട് ജീവിതം ബാക്കി വച്ചുകൊണ്ട്, ഒരു ജന്മം മുഴുവൻ ഓർത്തുവെക്കാൻ ഉള്ളത് വിനു ചേട്ടന് കൊടുത്തുകൊണ്ട് പോയ്.
ദൈവത്തിനു പ്രിയപ്പെട്ടവരെ ദൈവം നേരത്തെ വിളിക്കും എന്ന് വിനുവിന്റെ അമ്മുമ്മ പറഞ്ഞു .
മരണത്തെപ്പറ്റി വിനു ചിന്തിച്ചു.
ജീവനുള്ള കാലംവരെ ദൈവം തന്ന ശരീരത്തോട് നീതിപുലർത്തും എന്നവൻ മനസ്സിൽ പ്രതിജ്ഞയെടുത്തു.
ആശുപത്രി വരാന്തയിൽ നിന്നും
പുതിയൊരു ജീവിതത്തിലേക്കു അവൻ നടന്നു മനസ്സിൽ നമ്മയുമായ് .

By: Vipin Venu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo