യഥാർത്ഥ ദൈവം
---------------------------------------
സ്വർഗ്ഗത്തിന്റെയും, നരകത്തിറ്റെയും കവാടത്തിനു മുന്നിൽ വലിയ തർക്കം നടക്കുകയാണ്.....സ്വർഗനരകങ്ങളുടെ ദേവനും കുറച്ചു ഉപദേവന്മാരും ഒരു ഭാഗത്തു.... മറു ഭാഗത്താകട്ടെ അവിടത്തെ ദേവിയും അവർക്കൊപ്പം കുറച്ചു ദേവന്മാരും.....ഇതിനിടയിലായി ഭൂമിയിൽ നിന്നും മരിച്ചു അവിടെ എത്തിയ രണ്ടു സ്ത്രീകൾ എന്ത് ചെയ്യണമെന്നു അറിയാതെ നിൽകുന്നു.... അവരെ ചൊല്ലിയാണ് അവിടെ തർക്കം നടക്കുന്നത്....ദേവൻ ഒന്നാമത്തെ സ്ത്രീയ്ക്ക് സ്വർഗ്ഗവും... രണ്ടാമത്തവൾക്ക് നരകവും ആണ് വിധിച്ചത്.... അതാണ് അവിടെ പ്രശ്നങ്ങൾക്ക് കാരണമായത്.... എന്തെന്നാൽ ഇ രണ്ടു സ്ത്രീകളും ഭൂമിയിൽ ജീവിച്ചത് വേശ്യാവൃത്തി ചെയ്താണ്....
---------------------------------------
സ്വർഗ്ഗത്തിന്റെയും, നരകത്തിറ്റെയും കവാടത്തിനു മുന്നിൽ വലിയ തർക്കം നടക്കുകയാണ്.....സ്വർഗനരകങ്ങളുടെ ദേവനും കുറച്ചു ഉപദേവന്മാരും ഒരു ഭാഗത്തു.... മറു ഭാഗത്താകട്ടെ അവിടത്തെ ദേവിയും അവർക്കൊപ്പം കുറച്ചു ദേവന്മാരും.....ഇതിനിടയിലായി ഭൂമിയിൽ നിന്നും മരിച്ചു അവിടെ എത്തിയ രണ്ടു സ്ത്രീകൾ എന്ത് ചെയ്യണമെന്നു അറിയാതെ നിൽകുന്നു.... അവരെ ചൊല്ലിയാണ് അവിടെ തർക്കം നടക്കുന്നത്....ദേവൻ ഒന്നാമത്തെ സ്ത്രീയ്ക്ക് സ്വർഗ്ഗവും... രണ്ടാമത്തവൾക്ക് നരകവും ആണ് വിധിച്ചത്.... അതാണ് അവിടെ പ്രശ്നങ്ങൾക്ക് കാരണമായത്.... എന്തെന്നാൽ ഇ രണ്ടു സ്ത്രീകളും ഭൂമിയിൽ ജീവിച്ചത് വേശ്യാവൃത്തി ചെയ്താണ്....
ദേവൻ പറയുകയുണ്ടായി ഒന്നാമത്തെ സ്ത്രീയെ ഞാൻ സ്വർഗ്ഗത്തിലേക്കും രണ്ടാമത്തവളെ നരകത്തിലേക്കും വിടുകയാണ്... ഇതുകേട്ട ദേവി ഇടയിൽ കയറി ചോദിച്ചു അല്ലയോ ദേവാ അതെങ്ങനെ ശരിയാകും രണ്ടുപേരും ഒരേ തെറ്റ് ചെയ്തവരല്ലേ... ദേവൻ വീണ്ടും പറഞ്ഞു ഒന്നാമത്തവൾ സാഹചര്യങ്ങൾ മൂലം വേശ്യയായി മാറിയവളാണ്... രണ്ടാമത്തവൾ ആകട്ടെ സ്വന്തം വീട്ടുകാരെ ഉപേക്ഷിച്ചു മറ്റൊരുവനോട് പോയി അത് മൂലം വേശ്യയായവൾ ആണ്.... അതുകൊണ്ട് ആണ് രണ്ടു പേർക്കും ഞാൻ വ്യത്യസ്ത സ്ഥലങ്ങൾ നൽകുന്നത്..... വീണ്ടും ദേവി പറഞ്ഞു എങ്ങനെ നോക്കിയാലും രണ്ടു പേരും ചെയ്തത് വേശ്യാവ്യത്തി ആണല്ലോ അതുകൊണ്ട് രണ്ടു പേരെയും ഒന്നുകിൽ സ്വർഗ്ഗത്തിലേക്ക് അല്ലങ്കിൽ നരകത്തിലേക്ക് വിടണും എന്നാണ് എന്റെ അഭിപ്രായം... .... അങ്ങനെ തർക്കം മുറുകി കൊണ്ടിരുന്നു അവസാനം ദേവൻ ഒരു വഴി. കണ്ടെത്തി...
ദേവൻ എല്ലാവരോടും ആയി പറഞ്ഞു.... ഇ രണ്ടു പേർക്കും വീണ്ടും ജീവൻ നൽകി 30ദിവസത്തേക്ക് ഭൂമിയിലേക്ക് അയക്കുകയാണ്.... ആ 30നാൾ ഇവരുടെ ജീവിത രീതി എങ്ങനയോ അതനുസരിച്ച് വിധി നിർണയിക്കാം.... ദേവന്റെ അഭിപ്രായത്തിനോട് എല്ലാവരും യോജിച്ചു...... അങ്ങനെ അവർക്ക് ജീവൻ തിരികെ നൽകി.... ഭൂമിയിലേക്ക് അയക്കുവാൻ നേരം ദേവൻ അവരോടു പറഞ്ഞു.... നിങ്ങൾക്ക് ഇവിടെ നടന്നതെല്ലാം ഓർമ്മയിൽ നിൽകും... പക്ഷെ ഒന്നും ആരോടും പറയാൻ കഴിയില്ല..... 30ദിവസമാണ് നിങ്ങളുടെ ആയുസ്സ്... ആ 30നാൾ സ്വർഗ്ഗം ലഭിക്കുവാൻ വേണ്ടി ജീവിക്കു.... ഇങ്ങനെഎല്ലാം പറഞ്ഞു അവരെ ഭൂമിയിലേക്ക് തിരിച്ചയച്ചു.....
30ദിവസങ്ങൾ കടന്നു പോയി... വീണ്ടും പഴയപോലെ അവർ സ്വർഗ്ഗനരക കവാടത്തിനു മുന്നിലെത്തിപെട്ടു... എല്ലാവരും അവിടേക്ക് വന്നു.... ദേവൻ പറഞ്ഞു... ദേവി നിനക്ക് ഞാൻ ഇവരുടെ വിധി നിർണ്ണയിക്കുവാൻ വിട്ടു തരുകയാണ്.... കഴിഞ്ഞ 30ദിവസങ്ങളിലെ അവരുടെ ജിവിതം ഇപ്പൊ നിന്റെ മനസ്സിലേക്ക് തെളിഞ്ഞ് വരും..... ദേവിയുടെ മനസ്സ് കഴിഞ്ഞ 30ദിവസങ്ങളിലേക്ക് നീങ്ങി.... ഒന്നാമത്തവളുടെ ജീവിതം..... അവൾ പോയ 30ദിവസങ്ങളും പണ്ട് ജീവിച്ചതിനെക്കാളും കൂടുതലായി വേശ്യാവ്യത്തിയിൽ ഏർപ്പെട്ടു ജീവിച്ചു... രണ്ടാമത്തവളുടെ ജീവിതം....... 30ദിവസങ്ങളും ദൈവചിന്തകളുമായി അവൾ ദൈവസന്നിധിയിൽ ഭജനമിരിയ്ക്കുകയായിരുന്നു.... മറ്റൊനും ചിന്തിച്ചില്ല ദേവി പറഞ്ഞു രണ്ടാമത്തവൾ സ്വർഗ്ഗം അർഹിക്കുന്നു... മറ്റവൾ നരകവും.... ഇത് കേട്ട് ദേവൻ പറഞ്ഞു.... ഒരിക്കലും ശരിയാകില്ല അത് നേരെ തിരിച്ചാണ് സംഭവിക്കേണ്ടതു.... അതിനുള്ള കാരണം ഇതാണ് ദേവൻ പറഞ്ഞു .... രണ്ടാമത്തവൾ സ്വർഗ്ഗം ലഭിക്കുവാൻ വേണ്ടി.... ദൈവത്തെ പ്രാർത്ഥിച്ചു.... ശരിയാണ് പക്ഷെ യഥാർത്ഥ ദൈവം എന്നത് സ്വന്തം അച്ഛനും അമ്മയും ആണെന്ന് അവൾ മറന്നു..... തളർന്ന് കിടക്കുന്ന അവരെ തിരിഞ്ഞ് നോക്കാതെ... അവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാതെ മരണശേഷം തനിക്ക് കിട്ടുന്ന സുഖം മാത്രം മനസ്സിൽ കണ്ട് ജീവിച്ച ഇവളെകാളും.... തനിക്ക് നരകം ലഭിച്ചാലും സാരമില്ലായെന്നു ചിന്തിച്ചു.... സ്വന്തം മാതാപിതാക്കളെ ദൈവമായി കണ്ട് മറ്റ് നിവർത്തി ഇല്ലാത്തതു കൊണ്ട് വീണ്ടും വേശ്യാവ്യത്തിയിൽ ഏർപ്പെട്ട് അവരെ സംരക്ഷിച്ച ഇവളാണല്ലോ യഥാർത്ഥത്തിൽ സ്വർഗ്ഗം അർഹിക്കുന്നത്... ദേവന്റെ വാക്കുകൾ കേട്ട് ദേവിക്ക് കാര്യങ്ങൾ ദേവൻ പറയുന്നതാണ് ശരിയെന്ന് മനസ്സിലായി ..... അങ്ങനെ അവരെ സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും കടത്തി വിട്ടു..... ദേവൻ വീണ്ടും ദേവിയോട് പറഞ്ഞു..... എപ്പോഴും ദൈവം എന്നത് സ്വന്തം മാതാപിതാക്കൾ തന്നെയാണെന്ന് മനസ്സിലാക്കുന്നവർക്ക് തീർച്ചയായും എപ്പോഴും സ്വർഗ്ഗകവാടം തുറന്ന് തന്നെ കിടക്കും.....
ഡിനുരാജ് വാമനപുരം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക