Slider

'''' തൊലി പോയ ചക്കക്കുരു !!

0

'''' തൊലി പോയ ചക്കക്കുരു !!
============
''_എടി, നീയറിഞ്ഞോ ?
ചമ്രം പഠിഞ്ഞിരുന്ന്
മടിയിൽ മുറം വച്ച് ചക്കകുരു വിന്റെ തൊലി കളഞ്ഞ് കൊണ്ടിരുന്ന ഭാര്യ
തല ഉയർത്താതെ പറഞ്ഞു,
''നിങ്ങളിതിന്റെ തൊലി കളഞ്ഞ് തന്നാൽ, പെട്ടന്ന് ''ഞാനരിയാം !!
'''നിന്നെ ഞാനരിയും, എടി, നീ, അറിഞ്ഞോന്നാ ചോദിച്ചത്, !!?
'എന്തോന്നാ മനുഷ്യാ, ?''
''ഈ വർഷത്തെ ഓടക്കുഴൽ സമ്മാനം എനിക്കാണെടി, !!
';എന്നാത്തിനാ, കഴിഞ്ഞ വർഷം പളളിപ്പെരുന്നാളിന് പോയപ്പോൾ മോന് വാങ്ങിയ രണ്ട് ഓടക്കുഴൽ ഇവിടെ ഇരിക്കുമ്പോഴാ ഇനി നിങ്ങടെ ഓരെണ്ണം കൂടി, !!
'എടി, ആ ഓടക്കുഴലല്ലെടി, ഈ ഓടക്കുഴൽ , അലേല്ലും നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ലാ, ഞാനെഴുതുന്ന ഒരു വരി നീ വായിക്കാറില്ലല്ലോ, ??
''എന്റെ മനുഷ്യാ, നിങ്ങളെഴുതുന്ന
 നർമ്മ കഥകളല്ലേ, അത് വായിക്കണമെങ്കിൽ ഒരാളും കൂടി ഒപ്പം വേണം, !!
''അതെന്തിനാടി, രണ്ടു പേർ,?
''ഒരാള് വായിക്കാനും, ഒരാള് ഇക്കിളിയിടാനും, ഹഹഹ, !!
എന്റെ മനുഷ്യാ നിങ്ങളെഴുതുന്നത് ഒന്നുമല്ല കഥ, ഇന്നലെ വാട്സാപ്പിലൊരു നർമ്മ കഥ വായിച്ചു, ഹൊ, അതൊക്കെയാണ് രചനകൾ, എന്താ എഴുത്ത് , ഗംഭീരമെന്നു പറഞ്ഞാൽ കിടു കിക്കിടു, !!
''അത് ഏത് കഥയാടി, ?
''കഥയുടെ പേര് , ഞാനോർക്കുന്നില്ല, !!
എഴുതിയ ആളിന്റെ പേര് എനിക്കറിയാം, അയാളെഴുതുന്ന കഥകളെല്ലാം സൂപ്പറാണ് കിടു കിടിലൻ, !!!
''അതാരാടി, നിന്നെ ഇത്രമാത്രം സ്വാധീനിച്ച ആ കഥാക്യത്ത്, ??
';കടപ്പാടൻ, !!
';കടപ്പാടനോ, ?
''ങാ, കടപ്പാട് എന്ന തൂലികാ നാമത്തിലാ അങ്ങേര് എഴുതുന്നത് വാട്സാപ്പിലും, ഫേസ്ബുക്കിലുമെല്ലാം നിറയെ എഴുതുന്നുണ്ട് ' !
' ഞാൻ ''കടപ്പാടേട്ടൻ'' എന്നാ വിളിക്കുന്നത്, !! എനിക്കത്രയ്ക്കിഷ്ടാ അയാളുടെ കഥകൾ !!!
(നാണത്തോടെ )
ഞാൻ ''കടപ്പാടന്റെ ആരാധികയാ !! ചേട്ടാ, .
അയാളുടെ സ്ഥലം എവിടാ മനുഷ്യാ,!
''നിന്റെ അമ്മൂമയുടെ വീടിനടുത്ത്
അവളുടെ ഒരു കടപ്പാടൻ, ?ഞാൻ ദേഷ്യപ്പെട്ടു,
''അല്ലെങ്കിലും നല്ലെഴുത്ത് കാരെ നിങ്ങൾക്ക് പിടിക്കൂലല്ലോ, അസൂയയാ
! ഞാനിപ്പം കാണിച്ച് തരാം, !
തൊലി കളഞ്ഞ ചക്കക്കുരു'വിന്റെ മുറം മടിയിൽ നിന്നിറക്കി വച്ച് , എന്റെ കെെയ്യിലിരുന്ന മൊബെെൽ വാങ്ങി അവൾ വാട്സാപ്പെടുത്തു,
''ദാ, കണ്ടോ, ഇന്നലെ വാട്സാപ്പിൽ വന്ന 'ന്റെ കടപ്പാടേട്ട''ന്റെ പുതിയ കഥയാ, അടിപൊളി
നർമ്മം ! വായിച്ച് ചിരിച്ച് പണ്ടാരമടങ്ങി !
ഈ കഥയാ ഇന്നലെ ഞാൻ വായിച്ചത്, ! കിടു വാ, കിക്കിടൂ, ,നിങ്ങളിങ്ങനെ എഴുത് ഞാൻ വായിക്കാം,
''എവിടെ, ? ഞാൻ ഫോൺ വാങ്ങി നോക്കി, !
''ദെെവമേ,! ഞെട്ടി പോയി ഞാൻ, !
ന്റെ കടപ്പാടേട്ടാ, എനിക്ക് ഓടക്കുഴൽ അവാർഡ് വാങ്ങി തന്ന എന്റെ രചന, !!
ഇതെന്റെ രചനയാണെടി എന്ന് അവളോട് പറയാൻ തുടങ്ങുന്നതിന് മുമ്പേ , ചക്കക്കുരു മുറവുമെടുത്ത് അവൾ അടുക്കളയിലേക്കും പോയി,
''മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലോ,
അവളുടെ മനസിനെ സ്വാധീനിച്ച
''കടപ്പാടേട്ട''നായ ഈ അക്ഞാതൻ,
തൊലി പോയ ചക്കക്കുരു പോലെ പകച്ച് പണ്ടാരമടങ്ങി
 മിഴിച്ച് നിന്നു, !!
============
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !
29/05/2017_
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo