നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മായ - ഭാഗം ഒന്ന്


ഭാഗം ഒന്ന്
മായ
★♡
പുലര്‍കാലത്തെ കുളിര്‍മഞ്ഞില്‍ കുളിരണിഞ്ഞ് മാലാഖയേ പോലെ ഒരു സുന്ദരി .അവളുടെ കൈ നിറയെ ഇലഞ്ഞി പൂക്കള്‍. പുലര്‍ക്കാലങ്ങളില്‍ വിരിയും മുല്ലമൊട്ടുപോലെ അവളുടെ പുഞ്ചിരി. വെള്ളികൊലുസ് കിലുങ്ങും പോലെ അവളുടെ ചിരി കേള്‍ക്കാം. അവളുടെ കൈകള്‍ തന്റെ നേരെ നീണ്ടു വരുന്നു . കൈലിരുന്ന ഇലഞ്ഞി പൂക്കള്‍ തന്റെ മുഖത്തേക്ക്... വിതറി.....വലത് കൈ നീട്ടി തന്റെ കവിളില്‍ തലോടി.....മൃദുമന്ത്രണം പോലെ അവള്‍ വിളിച്ചുവോ...??
ഗായത്രി ഞെട്ടി എഴുന്നേറ്റു. ആരോ എന്റെ പേരു ചൊല്ലി വിളിച്ചു . എന്റെ കവിളില്‍ തലോടി....അതെ ആരോ എന്റെ കവിളില്‍ തലോടി .... ഞെട്ടി എണീറ്റ ഗായത്രി ചുവരിലെ ഘടികാരത്തിലേക്ക് നോക്കി. വീണ്ടും അവളെ ഞെട്ടിച്ചു കൊണ്ട് ഘടികാരത്തില്‍ മണി പന്ത്രണ്ട് അടിച്ചു.
അപ്പോള്‍ ഞാന്‍ കണ്ടത് സ്വപ്നമാരുന്നോ...???
മഞ്ഞ്.... ഇലഞ്ഞിപൂ... ഒരു സുന്ദരി.... ആ മുഖം എവിടെയോ കണ്ട പോലുണ്ടല്ലോ...നല്ല പരിചയം
പക്ഷേ ....ആരാണത്....???
ആ സ്വപ്നം വീണ്ടും ഒാര്‍ത്തപ്പോള്‍ അവളുടെ ഉറക്കം പോയി. ജനലിന്റെ ഒരു പാളി തുറന്ന് കിടക്കുകയായിരുന്നു.ജനാലക്കരുകില്‍ വന്നു
ഗായത്രി പുറത്തേക്ക് നോക്കി .അപ്പോഴും കവിളില്‍ തലോടിയ ഭാവം അങ്ങനെ തന്നെ നിന്നു.അവള്‍ തന്റെ കവിളില്‍ കൈ ചേര്‍ത്തു.ആ പെണ്‍കുട്ടി ആരായിരുന്നു.മുഖം വ്യക്തമായില്ല. എങ്കിലും ആ ചിരി മറക്കാനാകുന്നില്ല. നല്ല പരിചിതമായ ചിരി.
ജനലിന്റെ മറ്റേ പാളികൂടി തുറന്നു . അവള്‍ ആകാശത്തേക്ക് നോക്കി . കണ്‍ചിമ്മിനില്കുന്ന താരാഗണങ്ങള്‍ ,നീലരാവില്‍ എവിടെ നിന്നൊ ഒാടിവന്ന കുഞ്ഞിളം തെന്നന്‍ പാലപ്പൂവിന്‍ നറുമണം വീശി. എവിടെയോ പാല പൂത്തൂന്നൂ തോന്നുന്നു. ആ കുളിര്‍ കാറ്റ് അവളുടെ മുഖം തഴുകി അകത്തേക്കു കടന്നു
അവിടെമാകെ ഇലഞ്ഞി പൂവിന്റെ സുഗന്ധം പടര്‍ന്നു. നേരിയ ഭയം തോന്നിയ ഗായത്രി ജനാല വലിച്ചടച്ചു.ഒരിക്കലും തന്റെ മുറിയില്‍ ഇങ്ങനൊരു ഗന്ധം ഉണ്ടായിട്ടില്ല.
മുറിയില്‍ ലൈറ്റ് ഇട്ടു. ബെഡിലേക്ക് നോക്കിയ ഗായത്രി ഞെട്ടി പുറകോട്ട് മാറി... വീണ്ടും നോക്കി ..തോന്നിയതാന്ന് വിചാരിച്ച് കണ്ണ് ഇറുക്കി അടച്ച് തുറന്നു ഒന്നൂടെ നോക്കി...വിശ്വസിക്കാനായില്ല. ഒരു പിടി ഇലഞ്ഞി പൂക്കള്‍.ഇപ്പോള്‍ വിരിഞ്ഞപ്പൂക്കള്‍
ഈ വീട്ടിലോ.. തൊടിയിലോ...അങ്ങനൊരു മരമേയില്ല...പിന്നെ....പിന്നെങ്ങനെ ഇവിടെ വന്നു.
ഭയന്നു വിറച്ച ഗായത്രി ,ആകെ വിയര്‍ത്തു...കൈകള്‍കൊണ്ട് വിയര്‍പ്പ് ഒപ്പി.പെട്ടെന്നൊരു ശബ്ദം കേട്ടവള്‍ മുകളിലേക്ക് നോക്കി ...അതാ....ഫാന്‍ കറങ്ങുന്നു. അതിന് ഞാന്‍ ഫാന്‍ ഇട്ടില്ലാരുന്നല്ലോ.. ചുവരിലെ സ്വിച്ചിലേക്ക് അത് ഒാണ്‍ ആണ്.
പേടിച്ച അലറിവിളിക്കാന്‍ തുടങ്ങിയ അവള്‍ക്ക് ശബ്ദം പുറത്തേക്ക് വന്നില്ല.
വാതില്‍ തുറന്നു പുറത്തേക്ക് ഒാടാന്‍ ആഗ്രഹിച്ച് പുറകോട്ട് ചുവട് വച്ച് അവള്‍ വാതിക്കല്‍ എത്തി എന്നാല്‍ വാതില്‍ തുറക്കാനായില്ല.
ബെഡ് ലാബിനരുകിലിരുന്ന മൊബൈല്‍ എടുക്കാന്‍ ടേബിളിനടുത്ത് എത്തി. കൈ നീട്ടി മൊബൈല്‍ എടുക്കുമ്പോള്‍ അവളുടെ കൈതട്ടി ഒരു ഡയറി താഴേ വീണു .അതില്‍ നിന്നും ഒരു ഫോട്ടോയും തെറിച്ചു അവളുടെ കാല്‍ ചുവട്ടില്‍ വന്നു വീണു.
കാലില്‍ തട്ടിയ ആ ഫോട്ടോ അവള്‍ക്ക് നോക്കാതിരിക്കാനായില്ല.അതിലെക്ക് നോക്കിയ അവളുടെ കണ്ണുകള്‍ തുറിച്ചു വന്നു. അതിലെ ചിത്രം അവളെ നോക്കി ചിരിക്കും പോലെ. ശരിക്കും ജീവനുള്ള പോലെ.
അപ്പോള്‍ പിന്നില്‍ നിന്നും കുളിര്‍കാറ്റടിച്ചു.ഗായത്രി ഭയന്ന് മെല്ലെ തിരിഞ്ഞു നോക്കി. വാതിലും ജനാലും അടച്ചിരിക്കുകയാണ് പിന്നെങ്ങനെ കാറ്റടിച്ചു. അവള്‍ക്ക് ഭയമേറി.കണ്ണുകള്‍ അടച്ചു പിടിച്ചു.
പേടിച്ചരണ്ട് നില്ക്കുമ്പോള്‍ കാതിനരുകില്‍ .....ഗായത്രി !!!!!!!മൃദുസ്വരം കേട്ടു. ആ ശബ്ദം പരിചിത ശബ്ദമായിരുന്നു. ജീവിതത്തില്‍ ഒരു നാളും മറക്കാനാവാത്ത എന്നാല്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ശബ്ദം ആരുന്നു
താഴേ വീണ ഫോട്ടോ എടുക്കാന്‍ അല്പം പുറകോട്ട് മാറി കുനിഞ്ഞു കൈ നീട്ടിയതും ആ ഫോട്ടോയില്‍ ഒരു തീ ജ്വാല തെളിഞ്ഞു. അതു മെല്ലെ പടര്‍ന്നു ഫോട്ടോയിലേക്ക് ,,,ഗായത്രിക്ക്
തല കറങ്ങി, കാഴ്ച മങ്ങി,,ബോധമറ്റവള്‍ നിലത്ത് വീണു..
പക്ഷേ ആ ഫോട്ടോയിലെ ചിരിക്കുന്ന മുഖം
മാത്രം കൂടുതല്‍ ...ജ്വലിച്ചു ....അഗ്നിജ്വാലയില്‍.....
(തുടരും)
തെറ്റ് കുറ്റങ്ങള്‍ ക്ഷമിക്കുക ...വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക.
മെറീനാ ജെറീഷ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot